Slider

രജതം

0
Image may contain: 1 person
-----------
രജതം
-----------

ഓർമ്മയില്ലെ നമ്മളൊന്നിച്ച യാത്രയിൽ
ഇരുപത്തിയഞ്ചെന്ന പടവിലെത്തി.

ഓർക്കുമ്പോഴെത്രെയോ കാലടിപ്പാടുകൾ
ഈ പാതയിൽ തെളിവാർന്നു നിൽപ്പൂ .

ഒത്തു തുഴഞ്ഞോരി ജീവിതയാത്ര -
 യിന്നൊത്തിരി ദൂരം പിന്നിടുമ്പോൾ

സംസാരസാഗരം ആടിയുലെഞ്ഞെത്ര
ദുർഘട ദൂരങ്ങൾ താണ്ടി നമ്മൾ.

പ്രിയസഖി നിയെനിക്കില്ലായിരുന്നെങ്കിൽ
കളിമണ്ണു പോലെ കുഴഞ്ഞുപോയേനേ ഞാൻ

ഏറെ ചവിട്ടേറ്റ് ഒരു പാനപാത്രത്തിൽ
കൂടിക്കലർന്നേനെ നിത്യതയിൽ.

ആത്മവീര്യത്തിന്റെ അമൃതസ്വരങ്ങളായ്
എന്നും നീ എന്നിൽ നിറ ദീപമായി.

ഒട്ടും പിണക്കങ്ങളില്ലാ പരിഭവം
ഒത്തുചേർന്നെന്നും നിറയുന്ന സ്നേഹത്തിൽ

ഉള്ളതുമതിയൊന്നൊരാശ്വാസ വാക്കിനാൽ
ഉള്ളം നിറച്ചു നീ എന്നുമെന്നും.

സ്നേഹിച്ചതേയുള്ളൂ ഇക്കാലമത്രയും
ദ്രോഹിച്ചു പോയൊരാ ''നല്ലവരെ "

കാലം നമുക്കായി കാത്തൊരു സന്തോഷം
കരഗതമാക്കുവാൻ കൈകൾ കോർത്തും

ഉള്ളം മുറിഞ്ഞിലയിന്നേവരേ 
നമ്മളൊന്നായ കാലത്തിലന്നുമിന്നും.

വേറിട്ടു കണ്ടില വേറാരുമല്ലെന്ന
ഒന്നെന്ന ഭാവം നിറഞ്ഞു നിന്നെപ്പോഴും.

പ്രണമിച്ചിടാം നമുക്കീശ്വരനെ
പ്രപഞ്ച സത്യത്തിന്റെ നാരായവേരിനെ.

Babu Thuyyam.
29/05/18.
മെയ് 30 ന് ഞങ്ങളുടെ ഇരുപത്തി അഞ്ചാം വിവാഹ വാർഷികത്തിനെഴുതിയ കവിത.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo