Slider

അവരുടെ മകളായി

0
Image may contain: one or more people, sunglasses and outdoor

"എനിക്കെന്റെ അച്ഛനെയും അമ്മയെയും ഒരുമിച്ച് വേണം. അവരുടെ കൂടെ ഒന്നിച്ചു ജീവിക്കണം.അവരുടെ മകളായി...
പതിനഞ്ച് വയസ്സുകാരുടെ ശബ്ദം കോടതി മുറിയാകെ പ്രകമ്പനം കൊണ്ടു.എല്ലാവരും അത് പെട്ടെന്ന് തന്നെ ശ്രദ്ധിച്ചു.അത്രക്കും ഉറച്ച ശബ്ദമായിരുന്നു...
"അച്ഛനും അമ്മയും എനിക്കു വേണ്ടി ജീവിക്കണം.ഞാനവരുടെ മകളാണ്. അവർക്ക് വേർപിരിയാനാണ് താല്പര്യമെങ്കിൽ ഞാൻ എന്റെ ഇഷ്ടത്തിനു ജീവിക്കും...
അവളുടെ മൂർച്ചയേറിയ വാക്കുകൾ എല്ലാവരുടേയും കാതിനുള്ളിൽ തുളച്ചു കയറി.കോടതി മുറിക്കുള്ളവർ തമ്മിൽ പരസ്പരം ഒന്നു നോക്കി. എന്നിട്ട് ആ പെൺകുട്ടിയെ ആരാധനാ ഭാവത്തിൽ ചിലർ നോക്കി...
" നിങ്ങൾക്ക് എന്താണ് അഭിപ്രായം "
ന്യായാധിപൻ അവളുടെ അച്ഛനോടും അമ്മയോടും ചോദിച്ചു..
'ഒരക്ഷരം ശബ്ദിക്കാനാവാതെ അവർ മിഴിച്ചു നിന്നു.
മകൾക്ക് രണ്ടു പേരും പ്രത്യേകം ക്ലാസ് നൽകിയിരുന്നു. അവർക്ക് സപ്പോർട്ട് ചെയ്യാൻ. രണ്ടു പേർക്കും അവരുടെ ഭാഗങ്ങൾ വിജയിക്കണമായിരുന്നു..
അച്ഛൻ വക്കീലും അമ്മ ടീച്ചറും.ഏതൊരാളും അസൂയപ്പെടുന്ന ജീവിതം നയിക്കാമായിരുന്നു.പരസ്പരം സ്നേഹിച്ചവരെ വീട്ടുകാരായി നഷ്ടപ്പെടുത്തിയപ്പം സ്വന്തം വീട്ടുകാരുടെ താല്പര്യങ്ങൾക്ക് തല കുനിച്ചപ്പോൾ നവദമ്പതികൾ പരസ്പരം പോരടിച്ചു.ഒരു മകൾ പിറന്നെങ്കിലും അവർ ഇഷ്ടമുള്ള പോലെ ജീവിച്ചു.അവരുടെ വഴക്കിനു ഇരയായത് മകളും....
ഓർമ്മകളിൽ നിന്നവർ ഉണരുമ്പഴേക്കും മകളുടെ ശബ്ദം വീണ്ടും ഉയർന്നു.
"ഞാൻ തെരുവിലേക്ക് ഇറങ്ങുന്നതും തക്കം പാർത്ത് കഴുകന്മാർ വട്ടം കൂടിയിരിക്കാം.എന്റെ മാംസത്തെയവർ കൊത്തിവലിക്കുമ്പോൾ മറ്റൊരു ജിഷയായി ഞാൻ മാറാം.ഇവിടെ രക്ഷിക്കണ്ടവർ കണ്ണടക്കുമ്പോൾ പിന്നെ ഞാൻ എന്തു ചെയ്യണം.ബഹുമാനപ്പെട്ട കോടതി അതുകൂടിയൊന്നു പറഞ്ഞു തരണം..."
ന്യായാധിപനടക്കം എല്ലാവരും ആശ്ചര്യപ്പെട്ടു.പതിനഞ്ചു വയസ്സുകാരിയിൽ നിന്ന് ഇങ്ങനെയൊരു ചോദ്യമോ....
"എന്റെ ജീവിതസാഹചര്യം എന്നെ കൂടുതൽ പക്വമതിയായി ചിന്തിക്കാൻ പ്രേരിപ്പിച്ചു...
അവൾക്ക് അതിനും ഉത്തരമുണ്ടായിരുന്നു.
എല്ലാ കണ്ണുകളും തങ്ങളെ കുറ്റപ്പെടുത്തുന്ന പോലെ അവളുടെ അച്ഛനും അമ്മക്കും തോന്നി.അന്നാദ്യമായി തങ്ങളെ ആവശ്യമുള്ള മകൾക്കായി അവരുടെ കണ്ണു നിറഞ്ഞു...
ന്യായാധിപൻ വിധിന്യായം വായിച്ചു തുടങ്ങി..
" കോടതിയിൽ തെളിവുകളും വിവാഹമോചനത്തിനായി ഇരുവരുടെയും സമ്മതവുമാണു പ്രാധാന്യമായി എടുക്കുന്നതെങ്കിലും എനിക്കും ഇങ്ങനെയൊരു പെൺകുട്ടി ഉള്ളതിനാലും പെൺകുട്ടിക്ക് പ്രായപൂർത്തിയാകും വരെ അച്ഛനും അമ്മയും മകൾക്കായി ഒന്നിച്ചു ജീവിക്കാൻ ഈ കോടതി ഉത്തരവിടുന്നു..
പെൺകുട്ടികൾക്ക് അനുകൂലമായി ഒരുപാട് നിയമങ്ങൾ ഉണ്ടെങ്കിലും എന്തെങ്കിലും സംഭവിക്കുന്നതിനെക്കാൾ നല്ലത് അങ്ങനെ ഉണ്ടാകാതിരിക്കാനാണു ശ്രമിക്കണ്ടത്.ഒപ്പം കാലാഹരണപ്പെട്ട നിയമങ്ങളും മാറ്റിയെഴുതണം....
ന്യായാധിപന്റെ വാക്കുകൾക്ക് നീണ്ട കരഘോഷം മുഴങ്ങി...
തെറ്റുകൾ മനസ്സിലാക്കാൻ ഏകമകൾക്കായി അവർ ജീവിക്കാൻ തീരുമാനിച്ചപ്പോൾ അവരുടെ മകൾ തന്നെയാണ് കൂടുതൽ സുരക്ഷിതയായത്.....
(Copyright protect)
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo