നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ചിരുതേയി


~~~~~~~
നേരം പുലർന്നു വരുന്നതേയുള്ളു.
ചിരുതേയി അമ്മേ മോൾക്കൊരു വയ്യായ്ക
ഒന്നു വരാമൊ എൻ്റെ കുടിയിലേയ്ക്ക്
കൊച്ചു കുടിലിൻ്റെ തിണ്ണയിൽ കാലും നീട്ടിവെച്ച്
വെറ്റില മുറുക്കി ഇരിക്കുകയാണ് ചിരുതേയി അമ്മ
നാട്ടിലെ ഡോക്ടറാണ് ചിരുതേയി അമ്മ
അത്രയ്ക്ക് കൈപുണ്യമാണ്.
ഒന്നു തൊട്ടാൽ അസുഖം ഭേദമാകുമെന്നാണ് നാട്ടുകാരുടെ വിശ്വാസം
ആയുർവേദ ചികിത്സകളും ,പ്രസവമെടുപ്പും കൂടാതെ താന്ത്രിക വിദ്യകളും
ചുരുക്കിപ്പറഞ്ഞാൽ എന്തിനും ഏതിനും അറിവുണ്ട് അവർക്ക്
കറുത്തിരുണ്ട്
പൊക്കം കുറഞ്ഞ് ചുരുണ്ട തലമുടി കാട്ടുവള്ളികൊണ്ട് കെട്ടി
കഴുത്തിൽ നിറയെ മുത്തുമാലകൾ പല നിറത്തിൽ
അറുപതിനോട് അടുത്തിട്ടും നല്ല ആരോഗ്യ ദൃഢഗാത്രയായ സ്ത്രീ
അതാണ് ചിരുതേയി
കാട്ടു കിഴങ്ങുകളും ,പഴങ്ങളും ഭക്ഷിക്കുന്നതിൻ്റെ ആരോഗ്യം
വന്നിരിക്കുന്നത് നീലിയാണ്
അടുത്ത കുടിലിലെ ചെമ്പൻ്റെ പെണ്ണ്
നീലിയുടെ മകൾ ഗർഭിണിയാണ്
ചിരുതേയി അമ്മ ആ നിമിഷം തന്നെ
നീലിയുടെ കുടിലിൽ
എത്തി
ആ കുടിലിൽ ചെന്ന്
പ്രസവമെടുപ്പും കഴിഞ്ഞു
അവർ നൽകുന്ന കാണിക്കയും
സ്വീകരിച്ചു അവർ മടങ്ങും
ഒരു കുഞ്ഞിനെക്കൂടി സുരക്ഷിതമായി അമ്മയുടെ കൈകളിൽ
ഏൽപ്പിച്ചു എന്ന സന്തോഷത്തോടെ
അന്നത്തെ കാലത്ത്
ഒരു ആശുപത്രി പോലും ഇല്ലാതിരുന്നിട്ടും ഒരു കുഞ്ഞും പ്രസവത്തെത്തുടർന്ന് മരിച്ചിട്ടില്ല
അമ്മയും, കുഞ്ഞു സുരക്ഷിതരായിരുന്നു
വിഷം തീണ്ടയവനെ പോലും നാഗത്തെ വരുത്തി
വിഷമിറക്കിയ നാട്ടു വൈദ്യം
ഇന്ന് ആശുപത്രികൾ കൂൺ പോലെ
മുളച്ചു പൊങ്ങുന്നു
ആധുനിക സംവിധാനങ്ങൾ ഏറെ
എന്നിട്ടും പ്രസവത്തെത്തുടർന്നും ,പലവിധ മാരക രോഗങ്ങളാലും ആളുകൾ മരിക്കുന്നു
മരുന്നുകൾ പോലും പല അസുഖത്തിനും കണ്ടു പിടിക്കാനായിട്ടില്ല
പുതിയ പേരുകളിൽ മാരക രോഗങ്ങൾ മനുഷ്യനെ കാർന്നു തിന്നുകയാണ്
മരുന്നുകൾ ലാഭത്തിനു വേണ്ടി കുറിക്കുന്ന ഡോക്ടർമാരും ,കൊള്ളക്കാരെ പോലെ രോഗികളിൽ നിന്ന് പണം പിടിച്ചു പറിക്കുന്ന ആശുപത്രി മുതലാളിമാർ

പഴമയുടെ ഗന്ധം പരക്കുന്ന നാട്ടുവഴികൾ ഇന്നില്ല
ഒരു ലാഭവും പ്രതീക്ഷിക്കാതെ ചികിത്സിക്കാൻ ചിരുതേയിയെ പോലെ ഒരു ഡോക്ടർ ഇല്ല
ഇന്നും നാട്ടുവഴികളിൽ ഞാൻ തേടുന്നു
ചിരുതേയി അമ്മയെ
കാണുമോ ഇനിയൊരിക്കൽ കൂടി
ചിരുതേയി അമ്മയെ ...............രാജിരാഘവൻ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot