Slider

ബർത്ത് ഡേ ഗിഫ്റ്റ്

0
Image may contain: Haneef Labbakka Pakyara, smiling, eyeglasses, selfie and closeup
..........................
അവൾ കാത്തിരിക്കുകയായിരുന്നു,
കല്ല്യണം കഴിഞ്ഞതിനു ശേഷമുള്ള അവളുടെ ആദ്യത്തെ ബർത്ത്ഡേ,
നാളെയാണ്.
നാളെ എന്തായിരിക്കും സമ്മാനം തരിക?
രാത്രി എന്തെങ്കിലും വാങ്ങി വരാതിരിക്കില്ലല്ലോ?
“ഇനി ബർത്ത്ഡേ ഡെയ്റ്റ് ഓർമ്മയുണ്ടാവില്ലെ റബ്ബേ?!”
“ഓർമ്മയൊക്കെ ഉണ്ടാകും”,
“അവിടെന്ന്, ഫോൺ ചെയ്യുമ്പോൾ ഒരിക്കൽ പറഞ്ഞിരുന്നതാണല്ലൊ,ഞാൻ ബർത്ത് ഡേ ഒന്നും ആഘോഷിക്കാറില്ല, നിനക്ക് ഇഷ്ടമാണെങ്കിൽ നമുക്ക് ചെറുതായൊന്ന് ആഘോഷിക്കാമെന്ന്”
“പക്ഷെ നാട്ടിൽ വന്നതിന്ന് ശേഷം ഒന്നും മിണ്ടിയിട്ടില്ല അതിനെപ്പറ്റി”
“നോക്കാമല്ലോന്ന് കരുതി, ഞാൻ പറയാണ്ടിരുന്നത് തന്നെയാ..”
“അതല്ല വൈകിട്ട് ആകുമ്പോ വീട്ടിലേക്ക് എത്താറുള്ള ആള് ഇന്നെന്തേ വൈകുന്നത്?!”
“ടൗണിൽ എന്തെങ്കിലും വാങ്ങാൻ പോയതായിരിക്കും”
വന്നപ്പോൾ‌
കൈകളിൽ ഒന്നും കണ്ടില്ല,
സങ്കടമായി,
രാത്രി ഭക്ഷണം കഴിക്കാനിരുന്നപ്പോൾ
ഭക്ഷണത്തിന് ഒരു രുചിയും തോന്നിയില്ല.
വിശപ്പില്ലെന്ന്
പറഞ്ഞു
കഴിച്ചെന്ന് വരുത്തി കിടന്നു.
രാത്രിയിൽ കണ്ണുകൾ നിറഞ്ഞൊഴുകി,
"ഒരു ഓർമ്മയുമില്ലല്ലോ!"
മനസ്സ് സങ്കടപ്പെട്ടു.
അതിരാവിലെ അവൾ‌ വിളി കേട്ടുണർന്നു
ബർത്ത് ഡേ വിഷ് കേട്ട്
ചിരിക്കാൻ പോലും തോന്നിയില്ല.
"പിന്നെ,എന്റെ മുത്തിനുള്ള ബർത്ത് ഡേ ഗിഫ്റ്റ്,ആ പാന്റിന്റെ പോകറ്റിലുണ്ട്".
അവൾ സന്തോഷം കൊണ്ട്
ചാടിയെഴുന്നേറ്റു.
"പതുക്കെ, സൂക്ഷിക്കണം"
ഒരു നിമിഷം ഓർത്തു,
“എന്തൊരു മണ്ടിയാ ഞാൻ,
ഇന്നലെ രാത്രി
പാന്റിന്റേയും,ഷർട്ടിന്റെയും കീശ തപ്പി നോക്കാൻ തോന്നിയില്ലല്ലോ?!”
“എന്തായാലും മോതിരമോ അതു പോലുള്ളതെന്തെങ്കിലും ആയിരിക്കും..”
പോകറ്റിൽ കൈ ഇട്ട് നോക്കി
ഒന്നും ഇല്ല ചെറിയ ലറ്ററിന്റെ കവർ മാത്രം!
"ഇതിലൊന്നുമില്ലല്ലൊ!!”
"അതിനകത്ത് ഒരു കവറില്ലെ,
അതെടുത്ത് തുറന്ന് നോക്ക്"
കവർ പുറത്തെടുത്ത് തുറന്നു നോക്കി, അറിയാവുന്ന ഒരു അനാഥാലയത്തിൽ ഇന്നലെ നൽകിയ സംഭാവനയുടെ ഒരു റിസിപ്റ്റ്.
കൂട്ടത്തിൽ ഒരു എഴുത്തുമുണ്ടായിരുന്നു.
"മുത്തിന് ജന്മദിനാശംസകൾ നേരുന്നു,
ഇന്ന് അനാഥാലയത്തിൽ പോയി സംഭാവന നൽകി,മുത്തിന്റെ ആരോഗ്യത്തിനായ് പ്രത്യേകം
പ്രാർത്ഥിക്കാൻ പറഞ്ഞിട്ടുണ്ട്"
“മുത്തിനെയും കൂടെ കൊണ്ട് പോകണമെന്നുണ്ടായിരുന്നു”
“പക്ഷെ; ഡോക്ടർ പറഞ്ഞതല്ലെ,
ഈ സമയത്ത് യാത്രകളൊക്കെ ഒഴിവാക്കണംം, റെസ്റ്റ് എടുക്കണമെന്ന്,
അത് കൊണ്ടാ കൂടെ കൂട്ടാതിരുന്നത്"
"എനിക്കറിയാം എന്റെ മുത്തിന്റെ മനസ്സ്,
ഏറ്റവും ഇഷ്ടപ്പെടുന്ന സമ്മാനം ഇതായിരിക്കുമെന്നും അറിയാം”
"ഇനി നാം അവിടെ ചെല്ലുന്നത് നമ്മുടെ കുഞ്ഞുമായിട്ടാകാം"
അവളറിയാതെ
അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
Haneef Labbakka Pakyara
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo