Showing posts with label RizwanYazinbabu. Show all posts
Showing posts with label RizwanYazinbabu. Show all posts

ഇത് വെറും കഥയാണോ?!


ഒരിക്കൽ ഞാൻ മാര്‍ക്കറ്റിലൂടെ നടക്കുകയായിരുന്നു. പെട്ടെന്നാണു ഒരു കടയുടെ മുന്നില്‍ വില്പനക്കാരനും ചെറിയൊരു പയ്യനുമായുള്ള സംഭാഷണം ശ്രദ്ധിക്കാനിടയായത്. ഒറ്റ നോട്ടത്തില്‍ 5 വയസ്സു തോന്നിക്കുന്ന ഒരാണ്‍കുട്ടി. ഇടതുകൈയില്‍ ഒരു ഡോള്‍ ഭദ്രമായി പിടിച്ച് വലതുകൈയിലെ പണം കാട്ടി അവന്‍ വില്പനക്കാരനോട് വാശിപിടിക്കുന്നതായി എനിക്കു തോന്നി.
“മോനേ... മോന്‍റെ കൈയിലെ പണം ഈ ഡോള്‍ വാങ്ങാന്‍ തികയില്ലല്ലോ”
വില്പനക്കാരന്‍ വാത്സല്യത്തോടെ തന്നെയാണ് പറയുന്നത്. എന്താണു കാര്യമെന്ന് തിരക്കാന്‍ ഞാന്‍ അവരുടെ അടുത്തേക്ക് നടന്നു.
അടുത്തേക്കെത്തും മുമ്പ് തന്നെ കുട്ടി എന്നിലേക്ക് തിരിഞ്ഞു ചോദിച്ചു.
“അങ്കിള്‍, എന്‍റെ കൈയിലെ പണം ഈ ഡോള്‍ വാങ്ങാന്‍ തികയില്ലേ?”
ഞാന്‍ വെറുതെ കുട്ടിയുടെ കൈയിലെ പണം എണ്ണി നോക്കി. ഒപ്പം കുട്ടിയുടെ പോക്കറ്റുകളും പരിശോധിച്ചു. ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു.
“ഇല്ല മോനേ... മോന്‍റെ കൈയിലെ പണം ഈ ഡോള്‍ വാങ്ങാന്‍ തികയില്ലല്ലോ”
അതുവരെ നിറഞ്ഞു നിന്നിരുന്ന അവന്‍റെ കണ്ണുകളില്‍ നിന്ന് കണ്ണുനീര്‍ കവിളിലൂടെ താഴ്ന്നിറങ്ങി. ആ കണ്ണുനീരിന്‍റെ മറവിലൂടെ അവന്‍ പറയുന്നുണ്ടായിരുന്നു.
“അങ്കിള്‍, ഞാന്‍ എനിക്ക് വേണ്ടിയല്ല ഈ ഡോള്‍ വാങ്ങുന്നത്, എന്‍റെ പുന്നാര പെങ്ങള്‍ക്ക് വേണ്ടിയാണു. അവള്‍ ഒരുപാട് ഇഷ്ടപ്പെട്ട ഡോളാണിത്. അവളുടെ ബര്‍ത്ത്ഡേക്ക് ഗിഫ്റ്റ് നല്‍കാനാണു ഞാനിത് വാങ്ങുന്നത്. ഇത് കിട്ടാന്‍ അവള്‍ ഒരുപാട് കൊതിച്ചിരുന്നു. അതിനിടയില്‍ അവള്‍ ദൈവത്തിന്‍റെ അടുത്തേക്ക് പോയി. എന്‍റെ അമ്മയും ഉടന്‍ ദൈവത്തിന്‍റെ അടുത്തേക്ക് പോകുമെന്നും അച്ഛന്‍ എന്നോട് പറഞ്ഞിരുന്നു. അതാണു ഞാന്‍ ഇതു വാങ്ങാന്‍ ഓടി വന്നത്. അമ്മ അങ്ങട് പോവുകയാണെങ്കിൽ പെങ്ങള്‍ക്കായി കൊടുത്തയക്കാനാണിത്. ഞാൻ അവളോട് പോമിസ് ചെയ്തതാ അങ്കിൾ .
.ഞാന്‍ ഡോളുമായി തിരിച്ചുവരുന്നത് വരെ അമ്മയെ ദൈവത്തിന്‍റെ അടുത്തേക്ക് പോകാനയക്കരുതെന്ന് അച്ഛനെ പറഞ്ഞു നിര്‍ത്തിയിട്ടാ ഞാന്‍ വന്നിരിക്കുന്നത്. എനിക്കീ ഡോള്‍ വേണം...”
ഒരു നിമിഷം എന്‍റെ ശ്വാസം നിശ്ചലമായി. അറിയാതെ കണ്ണുനിറഞ്ഞു. പൊടുന്നനെ എന്‍റെ മനസ്സിലേക്ക് രണ്ടുദിവസം മുന്നിലെ പത്രവാര്‍ത്ത ഫ്ളാഷ് ചെയ്തു.
‘മദ്യപിപിച്ച് ലക്ക് കെട്ട് ട്രക്ക് ഓടിച്ചയാൾ.. ട്രക്ക് ഒരു കാറിൽ കൊണ്ടിടിച്ചെന്നും..കാര്‍ യാത്രക്കാരി ഗുരുതരമായ പരിക്കുകളോടെ രക്ഷപ്പെട്ടങ്കിലും കൂടെയുണ്ടായിരുന്ന അതിലെ പിഞ്ചുബാലിക തല്‍ക്ഷണം മരിച്ചു പോയെയന്നും. യുവതി
അത്യന്നാസ നിലയിൽ ഐ സി യു വിലാണെന്നും
ആ മരിച്ച ബാലികയുടെ സഹോദരനായിരിക്കുമോ ഇത്? ജീവിതത്തിലേക്ക് ഇനി ഒരിക്കലും തിരിച്ചുവരാത്ത വിധം ‘കോമ’ യില്‍ വീണുപോയ ആ പാവം യുവതിയുടെ മകനായിരിക്കുമോ ഇത്? അതെ എന്ന് മനസ്സ് ഉറപ്പിച്ച് പറയുന്നുണ്ടായിരുന്നു. മുഖത്തിലൂടെ ഊറിയിറങ്ങിയ കണ്ണുനീര്‍ തുടച്ചുകൊണ്ട് ഞാന്‍ എന്‍റെ പോക്കറ്റിലേക്ക് കൈയിട്ടു. കിട്ടിയ പണമെടുത്ത് ബാലനു നല്‍കിക്കൊണ്ട് പറഞ്ഞു.
"ഇതാ... മോനു ഡോള്‍ വാങ്ങാനുള്ള പണം അങ്കിളിന്‍റെ കൈയിലുണ്ട്."
സന്തോഷത്തോടെ കണ്ണുനീര്‍ തുടച്ചുകൊണ്ട് അവന്‍ സംസാരം തുടര്‍ന്നു.
“അങ്കിള്‍, ഇന്നലെ രാത്രി ഉറങ്ങുമ്പോൾ‍ എന്‍റെ പെങ്ങള്‍ക്ക് വേണ്ടി ഈ ഡോള്‍ വാങ്ങാനുള്ള പണം തരണേ എന്ന് ഞാന്‍ ദൈവത്തോട് പ്രാര്‍ത്ഥിച്ചിരുന്നു. എന്‍റെ അമ്മയ്ക്ക് വൈറ്റ് റോസ് വളരെ ഇഷ്ടമായിരുന്നു. അതുംകൂടി വാങ്ങാനുള്ള പണം ഞാന്‍ ദൈവത്തോട് ചോദിച്ചില്ല. ആവശ്യത്തില്‍ കൂടുതല്‍ ദൈവത്തോട് ചോദിക്കുന്നത് നല്ലതല്ലെന്ന് കരുതിയാണ് ചോദിക്കാതിരുന്നത്. ദൈവം എന്‍റെ പ്രാര്‍ത്ഥന കേട്ടു. വൈറ്റ് റോസ് അടക്കം വാങ്ങാനുള്ള പണം ദൈവം എനിക്ക് തന്നു.”
ഒരു കൈയില്‍ ഡോളും മറുകൈയില്‍ വൈറ്റ് റോസുമായി കുട്ടി വീട്ടിലേക്ക് ഓടി.
അടുത്ത ദിവസം തന്നെ പുതിയ വാര്‍ത്ത പത്രത്തില്‍ വന്നു.
‘നാലു ദിവസം മുമ്പ് കാറപകടത്തില്‍ പെട്ട് ഗുരുതരാവസ്ഥയിലായിരുന്ന യുവതി മരണപ്പെട്ടു’
എനിക്ക് കണ്ണുനീര്‍ തുടക്കാന്‍ കഴിയുന്നില്ലായിരുന്നു. എല്ലാ കാര്യപരിപാടികളും മാറ്റിവച്ച് ഞാന്‍ രണ്ട് വൈറ്റ് റോസുമായി മരണവീട്ടിലേക്ക് നടന്നു.
മരണത്തിന്‍റെ മൌനം വീടിനെ പിടികൂടിയിരുന്നു. പരസ്പരം ഒന്നും സംസാരിക്കാതെ ആളുകള്‍ കൂട്ടം കൂട്ടമായി നില്‍ക്കുന്നു. വലതുകയില്‍ ഒരു വൈറ്റ് റോസും ഇടതുകയിൽ ആ നെന്‍-ജില്‍ ഭംഗിയുള്ള ഡോളും കയ്യിൽ പിടിച്ച് ഒരു യുവതിയുടെ ചേതനയറ്റ ശരീരം .. മ്യതശരീരത്തിനടുത്ത് നിന്ന് കണ്ണുനീര്‍ വറ്റി ഏങ്ങലടിച്ച് കരയുന്ന സുന്ദരനായ ഒരു യുവാവിരിക്കുന്നു. അമ്മക്കും ആ കുഞ്ഞു പെങ്ങളൾക്കും വേണ്ടി ഇനിയും ഞാനൊരുപാട് ഒരുപാട് സ്നേഹം ബാക്കി വെച്ചിട്ടുണ്ടെന്ന് നിശബ്ദനായിരിക്കുന്ന ആ ബാലന്റെ ആ കണ്ണുകളിൽ നിന്നും എനിക്ക് വായിച്ചെടുക്കാൻ കഴിയുമായിരുന്നു
പക്ഷെ, സ്നേഹിച്ചതും സ്നേഹിക്കുന്നതും മുഴുവനും മദ്യപാനിയായ ആ ട്രക്ക്ഡ്രൈവര്‍ എടുത്തുകൊണ്ടുപോയിരിക്കുന്നുവെന്ന് നിഷ്കളങ്കനായ ആ കുട്ടിയോട് ആരുപറഞ്ഞുകൊടൂക്കും???!!!
ഒരിക്കലും മറക്കാതെ ... മറക്കാതെ ഓർത്തുവെക്കുക ..
.... മദ്യപാനം വിതക്കുന്നത് എപ്പോഴും തീരാ ദു:ഖത്തിന്റെ വിത്തുകൾ മാത്രം .

By 
Rizwan Yazin Babu

രണ്ടു ദിവസം മുമ്പ്


സ്വന്തം മൊയ്തീൻ എന്ന പടം സെക്കന്റ് ഷോ കണ്ടിറങ്ങുമ്പോൾ... വെളിച്ച കുറവും തിരക്കും കൂടി ആയപ്പോൾ ആൾക്കൂട്ടത്തിനിടയിലൂടെ ഞാൻ പതുക്കെ പുറത്തിറങ്ങി .. നോക്കുമ്പോഴുണ്ട് ഒരു അന്ധൻ കയ്യിൽ കുറെ ലോട്ടറി ടിക്കറ്റുമായി സ്പീഡിൽ നടന്നു പോകുന്നു .. എനിക്കെന്തോ അതൊരു വല്ല്യ അത്ഭുതമായി തോന്നി ..
ഞാൻ ഉറക്കെ വിളിച്ചു ... ഏയ് ലോട്ടറി .. പെട്ടെന്ന് അയാൾ നിന്ന് ശബ്ദം കേട്ട ഭാഗത്തേക്ക് തിരിഞ്ഞു നോക്കി .. ഞാനടുത്ത് ചെന്ന് പറഞ്ഞു... ഒരു ലോട്ടറി വേണമല്ലൊ ... അയാൾ സന്തോഷത്തോടെ പറഞ്ഞു അതിനെന്താ സാറേ .. എന്നു പറഞ്ഞു ഒരു ലോട്ടറി ടിക്കറ്റു തന്നു .. ഞാൻ ചോദിച്ചു .:അടിക്കോ.?
അയാൾ പറഞ്ഞു അടിച്ചാൽ നമ്മുടെ രണ്ടു പേരുടേയും ഭാഗ്യം .. പിന്നെ ചിരിച്ചു കൊണ്ട് ... പ്രാരാബ്ദക്കാരനാണു സാറേ ..? ഞാൻ ചോദിച്ചു എന്താ പേര് ... അയാൾ പറഞ്ഞു ജോസ്...
ഞാൻ പറഞ്ഞു ഓക്കേ .. ടിക്കറ്റിന് എത്രയാ അയാൾ പറഞ്ഞു നൂറു രൂപ ..
ശരി ഇന്നാ നൂറു രൂപ എന്നു പറഞ്ഞ് ഞാൻ അഞ്ചുറിന്റെ നോട്ട് കൊടുത്തു
അദ്ദേഹം പറഞ്ഞു ചില്ലറയില്ലല്ലോ സർ ..ഈ ഒരൊറ്റ ലോsറിയേ ഇന്ന് ചിലവയുള്ളൂ ..
ഞാൻ പറഞ്ഞു അതിന് ഇത് നൂറു രൂപയാ ..
അദ്ദേഹം പറഞ്ഞു .. സാറെ വർഷങ്ങളായി ഞാനീ തൊഴിൽ ചെയ്യുന്നു .. ലോട്ടറി ടിക്കറ്റ് ഉണ്ടാക്കിയിരിക്കുന്നത് തന്നെ ഞങ്ങളെ പോലുള്ള കണ്ണുപൊട്ടൻമാർക്ക് വേണ്ടിയല്ലേ ..?
... കണ്ണൂ പൊട്ടൻ ... എന്തോ ആ വാക്ക് എനിക്കത്ര ഇഷ്ടപെട്ടില്ല.
ഞാൻ പറഞ്ഞു അത് നൂറ് രൂപയാണ് ..
അയാൾ പറഞ്ഞു സാറിന്റെ നല്ല മനസ്സുകൊണ്ടാണ് സാറിന് ഇത് നൂറു രൂപയായി തോന്നിയത് ..ഇത് അഞ്ചുറിന്റെ നോട്ടാണ് എന്നെനിക്കറിയാം ഞാൻ ശരിക്കും അത്ഭുതപെട്ടു പോയി കണ്ണുണ്ടെങ്കിലും ഈ നോട്ട് അഞ്ചുറ് എന്ന് വായിക്കാൻ എനിക്ക് കണ്ണട വേണം ..എക്ഷെ ഇദ്ദേഹം എങ്ങിനെ ...
ശെരിക്കും അദ്ദേഹത്തോട് സഹതാപവും ഒപ്പം ബഹുമാനവും തോന്നി .. ഞാൻ ചോദിച്ചു കണ്ണ് മാറ്റിവയ്ക്കാൻ പറ്റില്ലെ .. വേണമെങ്കിൽ ഞാൻ ശ്രമിക്കാം
അദ്ദേഹം പറഞ്ഞു ഇല്ല സാർ ... അതിനു കഴിയില്ല ...
പിന്നെ ഞാനെന്തോ പറയാൻ തുടങ്ങും മുമ്പ് അദേഹം ചോദിച്ചു .. സാറ് മഴവില്ല് കണ്ടിട്ടുണ്ടോ ..?
ഞാൻ പറഞ്ഞു .. ഇടക്കൊക്കെ
അദ്ദേഹം ചിരിച്ചു കൊണ്ട് ചോദിച്ചു .. ഇടക്കൊക്കെയോ .? എന്നാൽ ഞാൻ ദിവസവും കാണാറുണ്ട് ..
ഞാൻ ചോദിച്ചു അതെങ്ങനെ .?
ഞാനെന്റെ കുഞ്ഞുമോൾക്ക് ചോറ് വാരി കൊടുക്കുമ്പോൾ .. അവൾ പറഞ്ഞു തരാറുണ്ട് .. മഴവില്ലിന്റെ വർണ്ണങ്ങൾ എന്തൊരു ഭംഗിയാ അല്ലെ ... പക്ഷെ എന്റെ സ്വപ്നങ്ങളിൽ എനിക്കിതു വരെ ആ എഴു വർണ്ണങ്ങളെ കാണാൻ കഴിഞ്ഞത്തിട്ടില്ല ..എല്ലാ വർണ്ണങ്ങൾക്കും ക.റുത്ത നിറം മാത്രം
എന്റെ കണ്ണിൽ നിറഞ്ഞ കണ്ണുനീർ കവിളിലൂടെ ഒലിച്ചിറങ്ങും മുമ്പ് ഞാനത് തുടച്ചു കളഞ്ഞു ..
പിന്നെ അയാൾ പറഞ്ഞു തുടങ്ങി .. ഞാനൊരു പാവപെട്ട വീട്ടിലാ ജനിച്ചത് .. ഓർമ്മ വച്ച നാൾ മുതൽ എനിക്ക് മനസ്സിലായി എനിക്ക് കാഴ്ചശക്തിയില്ലെന്ന് .. ഞാൻ ജനിച്ചു ഒരു വയസ്സാകും മുമ്പ് അച്ചൻ മരിച്ചു പിന്നെ അമ്മയായിരുന്നു എന്റെ വഴികാട്ടി .. പിന്നെ അമ്മയും മരിച്ചു പോയി ..
പിന്നെ എന്റെ മുന്നിൽ നിസ്സഹായതയുടെ അന്ധകാരം മാത്രം .. ചുറ്റും ഇരുട്ട് .. ആ ഇരുട്ടിനോട് എനിക്ക് വല്ലാത്തൊരു ഭയമായിരുന്നു അതിയായ വെറുപ്പായിരുന്നു എന്റെ വിധിയെ ഞാൻ സ്വയം ശപിച്ചു ... ഈശ്വരനെ വിളിച്ചു കരഞ്ഞു .. രാവും പകലും അറിയാതെ . വല്ലപ്പോഴുമൊക്കെ ആരൊക്കെയോ വച്ചു നീട്ടുന്ന ഭക്ഷണം ആർത്തിയോടെ തിന്നു വിശപ്പടക്കി .. ആ വീട്ടിലെ ഏതോ ഒരു മുറിയിൽ ഏകനായി ... പക്ഷെ വിശന്നുറങ്ങുന്ന രാത്രികളിൽ എന്റെ സ്വപ്നങ്ങളിൽ എന്റെ അമ്മ വരാറുണ്ടായിരുന്നു .. മതിവരോളം എനിക്ക് ഭക്ഷണം വാരി തന്ന്. കണ്ണീരുണങ്ങിയ എന്റെ കവിൾ തടങ്ങളിൽ ഒരു പാടു ഉമ്മ തന്ന് പിന്നെവിടേക്കോ പോയ് മറയും ...
എന്നെ ഒറ്റ പെടുത്തിയ ആ ഇരുട്ടിനെ ഞാൻ വെറുത്തു....
വെറുത്തു വെറുത്തു പിന്നീടെപ്പോഴോ ഞാൻ അതിനെ സ്നേഹിച്ചു തുടങ്ങി .. പകലിന്റെ അവസാനം നിങ്ങളുടെ കണ്ണുകളിൽ ഇരുൾ പടരില്ലെ .. പക്ഷെ ഞാൻ സ്നേഹിച്ച ഇരുട്ട് ....എനിക്ക് ഒരിക്കലും അണയാത്ത പ്രകാശം തന്നു ... എന്നെ ജീവിതത്തിലേക്ക് വഴി നടത്തി .. എന്റെ കൈ കോർത്ത് പിടിച്ചു നടക്കാൻ ഒരു ജീവിത സഖിയെ തന്നു .. അവൾ എനിക്ക് കുപ്പിവള കിലുങ്ങുന്ന പോലെ ചിരിച്ചു അപ്പച്ചാ എന്ന് വിളിച്ച് ഓടി വന്ന് മടിയിലിരുന്നു എന്റെ കവിളിൽ ഉമ്മ വെക്കാൻ ഒരു മാലാഖ കുട്ടിയെ തന്നു. അപ്പോ ഞാൻ ഭാഗ്യവാനല്ലെ സാറെ ..തീർച്ചയായും എന്ന് ഞാൻ പറഞ്ഞെങ്കിലും ആ വാക്കുകൾ പുറത്ത് വരാതെ എവിടെയോ കുരുങ്ങി പോയി..
പക്ഷെ ഉണ്ടല്ലോ സാറേ എന്റെ കുഞ്ഞിന്റെ കണ്ണിലും ഇരുൾ വീണു തുടങ്ങി.. പക്ഷെ ഒരു ഓപ്പറേഷനിലൂടെ ശരിയാക്കിയെടുക്കാം പക്ഷെ കുറച്ച് കാശ് നിങ്ങൾ ചിലവാക്കേണ്ടി വരും എന്ന് ആ സർക്കാർ ആശുപത്രിയിലെ ഡോക്ടർ പറഞ്ഞപ്പോൾ .. പണ്ട് എന്റെ കണ്ണിൽ നിറങ്ങിരുന്ന പ്രകാശം വീണ്ടും മങ്ങി തുടങ്ങിയിരിക്കുന്നു .. എന്റെ പൊന്നു മോളെ ഒരിക്കലും ആ വിധിക്ക് ഞാൻ വിട്ടു കൊടിക്കില്ല .. ഞാൻ കൊടുക്കുന്ന ഈ ഭാഗ്യ ടിക്കറ്റ് ആർക്കെങ്കിലും അടിക്കും വരെ .. പ്രത്യാശയുടെ കിരണങ്ങൾ തേടി ഞാനലയും .. അത് പറയുമ്പോർ അദ്ദേഹം ഒന്നു വിതുമ്പിയോ ...??
ഇരുട്ടായതിനാൽ അദ്ദേഹത്തിന്റെ മുഖം ശരിക്കൊന്നു കാണാൻ ഞാൻ മൊബൈലിലെ ടോർച്ച് തപ്പിയെടുക്കുമ്പോഴേക്കും .. അദ്ദേഹം നടന്നകന്നു കഴിഞ്ഞിരുന്നു .. പുതിയൊരു പുലരിയുടെ വെള്ളി വെളിച്ചവും തേടി .....

by: Rizwanyazin babu

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo