Showing posts with label LiyaGeorge. Show all posts
Showing posts with label LiyaGeorge. Show all posts

ഇഷ്ടം I Liya George

 

വീക്കിലി ഓഫീനു വീട്ടിൽ പോവണോ? ഞാനും വന്നോട്ടെ?
ഭ്രാന്താണോ തനിക്ക്. താൻ എന്തിനാ എന്റെ പുറകെ ഇങ്ങനെ നടക്കുന്നെ?
എനിക്ക് ഇഷ്ടം ഉണ്ടായിട്ട്.
താൻ ഒരു ജന്മം എന്റെ പുറകെ നടന്നാലും എനിക്ക് തന്നെ ഇഷ്ടപ്പെടാൻ പറ്റില്ല.
ആണോ എന്നെ ഇഷ്ടപ്പെടാൻ ഞാൻ ആരോടും
പറഞ്ഞില്ലാലോ?
എന്റെ കല്യാണം ഉറപ്പിച്ചത. അതിൽ നിന്ന് എനിക്ക് പിന്മാറാൻ പറ്റില്ല.
വേണ്ടെടോ ഞാൻ പറഞ്ഞില്ലാലോ പിന്മാറാൻ. തല ചെരിച്ചു മുടിയൊന്നു ഒതുക്കി അവൻ അത് പറയുമ്പോ അവൻ വേറെ എവിടെയോ നോക്കികൊണ്ടാണ് പറഞ്ഞത്.
തനിക്ക് സങ്കടമായില്ലേ ഇത് കേട്ടപ്പോ എനിക്കത് കാണാൻ വയ്യ.
അപ്പോ എന്തോ ഇഷ്ടം ഉണ്ട്. എന്ന സന്തോഷാവാൻ എന്റെ കൂടെ ഒരു കാപ്പി കുടിച്ചാലോ? വീട്ടിലേക്ക് അല്ലേ കൂടെ വരാൻ പറ്റാത്തെ ഒരു കാപ്പി കുടിക്കാൻ വരാലോ?
മനസ്സിലാമനസ്സോടെ അവൾ അവനൊപ്പം നടന്നു.
അവൾ ചുറ്റുമുള്ള ആളുകളെ നോക്കി
താൻ ഇങ്ങനെ പേടിച് നടക്കല്ലെട്ടോ. ഞാൻ തന്നെ കൊല്ലാൻ കൊണ്ടു പോകാന്നു വിചാരിക്കും ആളുകൾ. നമ്മളിപ്പോ ആ കാണുന്ന കോഫി ഷോപ്പിൽ കേറി ഒരു കോഫി കുടിക്കും അത്രേ ഉള്ളു.
ഹേയ് ആ ബാഗ് ഇങ്ങു താ ഞാൻ പിടിക്കാടോ?
ഏയ്‌ വേണ്ട ഞാൻ പിടിച്ചോളാം.എന്നും ഞാൻ തന്നല്ലേ പിടിക്കാറ്.
ഇടക്കൊക്കെ ഒരു ചേഞ്ച്‌ വേണെടോ. അവൻ ബാഗ് തട്ടിപ്പറിച്ചെടുക്കുമ്പോ അവള്ടെ കൈ വിരലുകളിൽ തട്ടി.സോറി. തരാൻ പറയുമ്പോ തരണം അല്ലാതെ ജാഡ കാണിച്ച ഇങ്ങനെ ഇരിക്കും.
അവൾ ഒന്നും പറഞ്ഞില്ല. പിന്നിയിട്ട മുടിയിഴകളിൽ ചിലത് അലക്ഷ്യമായി പുറത്തു കിടക്കുന്നുണ്ട്. ഒരുമിച്ചു നടക്കുമ്പോ അവളുടെ ഒപ്പം നടക്കാൻ അവൻ ശ്രമിച്ചു. മഞയും നീലയും കളർന്ന ഇടകലർന്ന ടോപ്പും ഇളം പച്ച ഷോളും അതെ നിറത്തിലുള്ള ചുടിബോട്ടവും ആയിരുന്നു അവൾ ധരിച്ചിരുന്നത്. തനിക്കി ഡ്രസ്സ്‌ നല്ല ചേർച്ച ഉണ്ട് ട്ടോ.
അവൾ ഒന്നു ചിരിച്ചു.
വിശാലമായ കോഫിഷോപ്പിന്റെ ഏറ്റവും അവസാനം ഒരു കോർണറിലേക്ക് അവൻ ചൂണ്ടി കാണിച്ചു അവടെ ഇരിക്കാം അതാണ് എന്റെ സ്ഥിരം പ്ലേസ്.
ഇവിടെ എവിടെയെങ്കിലും ഇരുന്ന പോരെ. എനിക്ക് ബസ് ടൈമിംഗ് അറിയില്ല രണ്ടു മണിക്കൂർഎങ്കിലും വേണം ബസിൽ ഇവിടന്നു.
ഞാൻ കൊണ്ടാക്കി തരാമെടോ.
അവളുടെ മുഖം ചെറുതായി ദേഷ്യം കൊണ്ടു ചുവന്നു.
വെറുതെ പറഞ്ഞത. എന്റെ ഒരു ആഗ്രഹം അല്ലെ പ്ലീസ്.
ആ കോഫി ഷോപ്പിന്റെ അവസാന ടേബിൾ ലക്ഷ്യമാക്കി നടന്നു. എന്നിട്ട് കോർണറിലെ ഒരു കസേരയിൽ ബാഗ് വച്ചു അവൾക്കിരിക്കാനുള്ള കസേര വലിച്ചിട്ടു കൊടുക്കുമ്പോ. അവൾ എന്തോ ആലോചിച് താൻ ഇരുന്നോളൂ എന്ന് പറഞ്ഞു മാറി കൊടുത്ത്, ഓപ്പോസിറ്റ് ദിശയിൽ പോയി ഇരുന്നു.
എടൊ താൻ എന്റെ ഗസ്റ്റ് ആണ് അതുകൊണ്ട് ചെയ്തതാണ്.എന്തിനാ ഈ ഇല്ലാത്ത ഗൗരവം എപ്പോഴും എന്നെ കാണുമ്പോൾ മാത്രം.
അപ്പോഴേക്കും വൈറ്റെർ വന്നു. രണ്ടു കോഫി. ഒരു മിനിറ്റ്....
തനിക്ക് മസാല ദോശ ഇഷ്ടല്ലേ? ഇവിടെ സ്പെഷ്യൽ മസാല ദോശ ഉണ്ട് അത് പറയട്ടെ.
മ്മ് അവൾ ചെറുതായൊന്നുമൂളി. എന്ന പിന്നെ രണ്ടു കോഫി ഒരു മസാല ദോശ പിന്നെ ഒരു അപ്പവും മുട്ട കറിയും.നല്ല വിശപ്പ് ഉണ്ട്
വൈറ്റെർ അർത്ഥം വച്ചു ചിരിച്ചു. അയാൾ പോയി കഴിഞ്ഞപ്പോ അവൾ ചോദിച്ചു.അയാൾ എന്താ അങ്ങനെ നോക്കിയേ. പിന്നെ മസാല ദോശ സ്പെഷ്യൽ ആണെന്ന് പറഞ്ഞട്ട് താൻ അപ്പവും മുട്ടകറിയും പറഞ്ഞത് ശരിയായില്ല.
അത് പിന്നെ ഞാൻ സ്ഥിരം വരുന്നതല്ലേ ആദ്യം ആയ ഒരു അനിയത്തിടെ കൂടെ അല്ലാതെ ഒരു പെണ്ണിന്റെ കൂടെ. എന്നാലും
എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല താൻ എന്റെ കൂടെ ഇങ്ങനെ അതും ഈ ലക്കി സീറ്റ്‌ ഇൽ. തനിക്കറിയോ ഇവിടെ ഇരിക്കുമ്പോഴ താൻ ഒരിക്കൽ ഇത് പോലെ ബസ് സ്റ്റോപ്പിലേക്ക് പോകുന്നത് കണ്ടത്.
പ്ലീസ് ഇങ്ങനെ നോക്കല്ലെടോ! വീണ്ടും അവൻ മുഖം തിരിച്ചു.
ഹലോ ഒരു കോഫി കുടിക്കാൻ വിളിച്ചു വന്നു. അത്രേ ഉള്ളു.
എന്ന എനിക്ക് അങ്ങനെ അല്ല രണ്ടടിയെങ്കിലും തന്റെയൊപ്പം കൂടുതൽ നടക്കാലോ എന്ന് വിചാരിച്ച ഈ സീറ്റിൽ ഇരിക്കാന്നു പറഞ്ഞത് അവൾ അത്ഭുതത്തോടെ അവനെ നോക്കി.
അപ്പോഴേക്കും ഓർഡർ വന്നിരുന്നു. കഴിച്ചു തുടങ്ങിയപ്പോഴേക്കും ഇടക്ക് അവൻ ഒരു പീസ് അപ്പം മുട്ടക്കറിയിൽ മുക്കി അവൾക്ക് നേരെ നീട്ടി. ഇത് ടേസ്റ്റ് ചെയ്തു നോക്കുന്നോ?
അവൾ വേണ്ടെന്നു തലയാട്ടി. പക്ഷെ അവള്ടെ പ്ലേറ്റ് ഇൽ നിന്ന് ഒരു പീസ് പൊട്ടിച്ചു കഴിച്ചു. മറ്റു ടേബിളുകളിലെ ആളുകൾ ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ എന്നായിരുന്നു അവളുടെ നോട്ടം.
താൻ എന്തിനാ ഇങ്ങനെ പേടിക്കുന്നെ എപ്പോഴും.
അതൊന്നും പറഞ്ഞ തനിക്ക് മനസിലാകില്ല.പെൺകുട്ടികൾക്ക് അങ്ങനെ എല്ലാ ഫ്രീഡവും ഇല്ല.
അതെന്താ എന്റെ വീട്ടിലും ഉണ്ടെടോ ഒരു പെൺകുട്ടി. അത്യാവശ്യം ഫ്രീഡം ഒക്കെ അനുഭവിക്കുന്ന എന്റെ അനിയത്തി കുട്ടി.ഫ്രീഡം കിട്ടിയത് കൊണ്ട് പെൺകുട്ടികൾ കേടായി പോകയൊന്നും ഇല്ല . എന്ന കിട്ടിയില്ലെങ്കിൽ ചിലപ്പോ കേടായി പോകും.
എന്ന അടുത്ത ജന്മത്തിൽ തന്റെ പെങ്ങളായി ജനിക്കട്ടെ ഞാൻ.
യ്യോ പൊന്നെ ചതിക്കല്ലേ ഈ ജന്മത്തിലോ യോഗം ഇല്ല .അടുത്ത ജന്മത്തിലും താൻ എനിക്ക് ഒരവസരം തരില്ലലേ. പിന്നേം നമ്മൾ വെയ്റ്റിങ് ലിസ്റ്റിൽ തന്നെലെ. പക്ഷെ അടുത്ത ജന്മത്തിലും എന്റെ അനിയത്തി കുട്ടിനെ മതി എനിക്ക് കണ്ടോ മൊബൈൽ തുറന്ന് ഗാലറിയിലെ വ്യത്യസ്ത ചിത്രങ്ങൾ അവളെ കാണിക്കുമ്പോ രണ്ടു പേരും ചിരിച്ചു.
അതിനെന്താ ഒരു പെങ്ങളെ പാടു എന്നാരെങ്കിലും എഴുതി വച്ചിട്ടുണ്ടോ?
അതില്ല പക്ഷെ എന്റെ കാന്താരി അവള് പത്തെണ്ണത്തിന്റെ പവർ ആണ്. വീട്ടിൽ ഈ പ്രായത്തിലും ഞങ്ങളെ നോക്കി വശം കെട്ടു എന്ന അമ്മ പറയാറ്. അപ്പോ നല്ലൊരു മരുമകളെ കൊടുക്കാന്നു വച്ചപ്പോ അതും ജസ്റ്റ്‌ മിസ്സ്‌.
അവളുടെ ചിരി മാഞ്ഞു. കഴിച്ചു കഴിഞ്ഞോ എന്ന നമുക്ക് എണീക്കാം.
മ്മ് ഈ ബാഗും പേഴ്സ് ഉം ഒക്കെ ഉള്ളതല്ലേ? ആദ്യം ഒരാൾ പോയിട്ട് വരാം. ലേഡീസ് ഫസ്റ്റ് താൻ പോയിട്ട് വാ.
അവൾ എണീറ്റപ്പോ വാഷിംഗ്‌ ഏരിയ കാണിച്ചു കൊടുത്തു അവൻ അവടെ തന്നെ ഇരുന്നു. അവൾ പോയെന്ന് ഉറപ്പ് വരുത്തിയപ്പോ ആരും നോക്കുന്നില്ലെന്നു ഉറപ്പ് വരുത്തി മുന്നിലെ അവളുടെ കോഫി മഗ് കൈയിലെടുത്തു അവസാന തുള്ളികൾ ചുണ്ടോടടുപ്പിച്ചു. അവള് തിരികെ വന്നപ്പോ ഒന്നും അറിയാത്ത ഭാവത്തിൽ പെട്ടെന്ന് പോയി കൈ കഴുകി വന്നു.
വൈറ്റെർ വന്നോ?ബില്ല് കിട്ടിയില്ലേ?
ഇല്ല നമുക്ക് നടക്കാം അവർ തിരക്കിലാണെന്നു തോനുന്നു. എല്ലാം എടുത്തില്ലേ പേഴ്സ് മൊബൈൽ.
മ്മ്
ഇറങ്ങാൻ നേരം കൌണ്ടറിലേക്ക് നടക്കുമ്പോ അവൾ നേരത്തെ പേഴ്സ് തുറന്നു.
ഏയ്‌ അതൊന്നും വേണ്ടെടോ.
ലേഡീസ് ബില്ല് പേ ചെയ്താലും കുഴപ്പം ഇല്ല. താൻ വിളിച്ചോണ്ട് വന്നതല്ല ഇവിടെ. എനിക്ക് ശരിക്കും വിശന്നിട്ട. അംബിയൻസ് കൊള്ളാം പക്ഷെ ഇവരുടെ കസ്റ്റമർ സർവീസ് പോരാ.
എക്സ്ക്യൂസ്‌ മി സർ! ക്യാൻ ഐ ഗെറ്റ് ദി ബിൽ
ടേബിൾ നമ്പർ 8
ആ മോളായിരുന്നോ? ബസ് നു സമയം ആയില്ലേ നിങ്ങൾ വിട്ടോ.
അവൾ ആശ്ചര്യപൂർവ്വം കൌണ്ടറിലേക്ക് നോക്കി . എനിക്ക് സർ നെ മനസിലായില്ല.അയാൾ ചിരിച്ചു
അവൻ പറയും മോളെ.ഞാൻ ഇത്തിരി തിരക്കില. ഇങ്ങനെ ഒരു കൂടിക്കാഴ്ച അല്ല ഞാൻ ആഗ്രഹിച്ചിരുന്നത്.
എടാ പോക്കിരി ഞാൻ ബാങ്കിൽ പോകയ ടൈം ഇപ്പോ കഴിയും . അതിനെ നേരത്തെ കാലത്തെ ബസ് കേറ്റി വിടാൻ നോക്ക്.
കൗണ്ടറിൽ ഇരുന്ന ആള് കൈ വീശി കാണിച്ചു.അകത്തേക്ക് പോയി.
ഹേയ് ജിതിൻ അതാരാ?
സോറി ഡോ. അതെന്റെ പപ്പാ.
തനിക് നാണക്കേടായിട്ടാണോ ആളെ പരിചയപെടുത്താതിരുന്നേ. നമ്മൾ കേറി വരുമ്പോ ആള് ഇവിടെ ഉണ്ടായിരുന്നുലോ കൗണ്ടറിൽ. ഒരു വാക്ക് പറയായിരുന്നില്ലേ?
ഇവിടത്തെ ഓൾ ഇൻ ഓൾ ആണ് എന്റെ പപ്പാ . പപ്പേടെ ഫ്രണ്ട് ന്റെ ഷോപ്പ് ആണ്. ഇവിടത്തെ ഷെഫ് ഉം കാഷ്യർ ഉം മാനേജർ ഉം ഒക്കെ ആകും ഇടക്ക്. എനിക്കെന്തിനു നാണക്കേട് അത് പറയാൻ. തനിക്ക് എന്നെ അറിയില്ല അതോണ്ടാ. അത് എന്റെ പപ്പാ ആണെന്ന് പറഞ്ഞ താൻ ഇവിടേക്ക് കേറോ? ഇപ്പോ കണ്ടോ ഞ്ഞങ്ങൾ എടാ പോടാ ബന്ധം ആണ്.
താൻ എന്നെ പറ്റി ഒക്കെ പറഞ്ഞട്ടുണ്ടോ?
പിന്നെ പപ്പാ പറഞ്ഞത് കേട്ടട്ടു തനിക്ക് എന്താ തോന്നിയെ ഹി ഈസ്‌ മൈ ബെസ്റ്റ് ഫ്രണ്ട്.
താൻ വാ കഥ പറഞ്ഞു നിന്ന താൻ വൈകും.
ബൈക്ക് ഇൽ കൊണ്ട് വിടണോ?
വേണ്ട. ഞാൻ തന്നെ പൊക്കോട്ടെ ബാഗ് താ.
അതെന്തേടോ? ബസ് സ്റ്റോപ്പിലേക്ക് എങ്കിലും ആക്കിയിട്ടേ ഞാൻ പോകു.
പ്ലീസ് ജിതിൻ ഞാൻ തന്നെ സ്നേഹിച്ചു പോകുമെന്ന് എനിക്ക് പേടി ഉണ്ട്. തന്റെ കൂടെ വന്ന ഞാൻ ആഗ്രഹിച്ച പോലെ ഉള്ള ഒരു വീടും വീട്ടുകാരേം എനിക്ക് കിട്ടുന്നു ഉറപ്പ.പക്ഷെ ആളു മാറി പോയി.
ഏയ്‌ താൻ ഇങ്ങനെ സെന്റി ആകല്ലേ? കിട്ടില്ലെന്ന്‌ അറിഞ്ഞട്ട് സ്നേഹിക്കണെന്റെ സുഖം അത് ഇപ്പോ താനും അറിയുന്നില്ലേ. പക്ഷെ സ്നേഹിക്കാതിരുന്നാലോ ഒരിക്കലും നമ്മൾ ആ സുഖം അറിയില്ല. കണ്ണ് തുടച്ചേ പ്ലീസ് എന്നെ കൂടെ കരയിക്കല്ലേ. ആളുകൾ നോക്കുന്നു ചിരിക്കുമ്പോ നോക്കുന്ന പോലെ അല്ല അതു.
അവൾ കണ്ണ് തുടച്ചു.
നടന്നു ബസ് സ്റ്റോപ്പ്‌ എത്തിയല്ലോ?
മ്മ്
പിന്നെ താങ്ക്സ് ഫോർ ദിസ്‌ ബ്യൂട്ടിഫുൾ മോമെന്റസ്.ദേ ബസ് വരുന്നുണ്ട് . പൊക്കോ ഇനി എന്ന തിരിച്ചു വര.
അറിയില്ല. ഞാൻ വിളിക്കാം.
ബസ് വന്നു അവളെ കേറ്റി വിടുമ്പോ അവള് ഒന്നു തിരിഞ്ഞു നോക്കുമെന്ന് കരുതിയെങ്കിലും അവൾ പിന്നെയും കണ്ണ് തുടക്കുന്നതാണ് കണ്ടത്.
സൈഡ് സീറ്റിൽ ഇരുന്നു മുൻപിലെ കമ്പിയിലേക്ക് തല താഴ്ത്തുമ്പോൾ അവൾടെ മനസ്സിൽ ഇഷ്ടത്തെക്കാളെറേ നഷ്ടപെടലിന്റെ നോവായിരുന്നു.
ലിയ ജോർജ്

സ്നേഹപൂർവ്വം ബാലു


ലക്ഷ്മി ....

ഞാൻ ഇവിടെയുണ്ട് നിന്റെ അരികിൽ, കൂടെ നമ്മുടെ ജാനിയും. അവളിപ്പോൾ നല്ല ഉറക്കത്തിലാണ്. എന്റെ പാട്ടുകളോ വയലിനിന്റെ സാന്ദ്ര സംഗീതമോ നിന്റെ തരാട്ടോ അവൾക്കിപ്പോൾ വേണമെന്നില്ല.
നീ ഒരിക്കലും തനിച്ചല്ല. നിന്റെ കൂടെ എപ്പോഴും ഞാൻ ഉണ്ട്.
അവളുടെ കരച്ചിലിൽ എനിക്ക് പിടിച്ചു നില്കാൻ കഴിഞില്ല. അതാണ് നിന്നോട് ചോദിക്കാതെ തീരുമാനം എടുത്തത്. ഇക്കാര്യത്തിൽ ഞാൻ ഡബിൾ മൈൻഡഡ്‌ ആയിരുന്നില്ല. പെട്ടെന്നെടുക്കണതാണല്ലോ നമ്മുടെ ജീവിതത്തിലെ തീരുമാനങ്ങൾ അതൊരിക്കലും തെറ്റിയിട്ടില്ല. നമ്മളെ രണ്ടുപേരെയും കാണാതെ അവൾക്കു ഉറങ്ങാൻ കഴിയില്ല നിനക്കും അറിയാമല്ലോ? എന്റെ നെഞ്ചിലെ ചൂട് പറ്റി ചായുറങ്ങുമ്പോൾ അവൾക്കു പാട്ട് വേണമെന്നി്ല്ലാതായിരിക്കുന്നു . അവളൊരു കുഞ്ഞു മാലാഖയാണ് ഇപ്പോൾ മാലാഖ കൂട്ടത്തിലെ പുതു നക്ഷത്രം. നമ്മടെ പോലെ സന്തോഷം നിറഞ്ഞ ജീവിതം നയിച്ച ഒരുപാട് പേരാണ് ഞങ്ങള്ക്കു ചുറ്റും.
ദൈവം ക്രൂരനൊന്നുമല്ല ഒരാളെയെങ്കിലും അവൾക്കു വേണ്ടി കൂടെ കൂട്ടാമെന്നു തീരുമാനിച്ചതിൽ നന്ദി പറയണം. ഇതൊരു വിധിയൊന്നും അല്ല. ചില അശ്രദ്ധകൾ, നഷ്ടപ്പെടുത്തുന്നത് പ്രിയപെട്ടവരുടെ സ്വപ്നങ്ങളാണ്. നമ്മളൊക്കെ തന്നെയാണ് അതിനു കാരണവും. എന്നിലൂടെ അതൊന്നു പലരെയും ഓര്മിപ്പിച്ചെന്നു മാത്രം

വലിയൊരു ഭാരം ഇറക്കി വച്ചത് പോലെ, അർഹത ഇല്ലാത്ത നേട്ടങ്ങൾ അല്ല, എല്ലാം അർഹിക്കുന്നതാണ്. എന്നോ ഞാൻ പറഞ്തിന്റെ ഉത്തരമാണിത്. എനിക്കിനിയും പ്രജോദനമാകാനുണ്ട് ഒരുപാട് പേർക്ക്, സംഗീതം കൊണ്ട് ജീവിക്കാമെന്ന് കാണിച്ചു കൊടുത്തല്ലോ . ഒരുപാട് പേരുടെ പ്രാർത്ഥനകൾ നമുക്കൊപ്പമുണ്ട് അവരുടെ ഓർമകളിൽ എങ്കിലും ഞാൻ ഉണ്ടല്ലോ. അവിടെ നിന്നു പോരുമ്പോൾ ഞാൻ ഒന്നും കൂടെ കൊണ്ടുവന്നില്ല കിട്ടിയ അംഗീകാരവും സ്നേഹവും നേടിയതൊക്കെയും എല്ലാം അവിടെ ഉപേക്ഷിച്ചു. ഓർമകൾ മാത്രമുണ്ടെന്റെ കൂടെ ബാക്കി എല്ലാം എല്ലാവർക്കുമായി നൽകി. എന്നേ അവസാനമായി ഒരു നോക്കു കാണാൻ വന്ന നാട്ടുകാരും വീട്ടുകാരും അറിയപെടാത്തവരും ഒത്തിരി സങ്കടത്തോടെ നെടുവീര്പെട്ടപ്പോഴും എനിക്ക് പ്രിയപെട്ടവരെ മാത്രമായി അടുത്തു വേണമെന്നാണ് ആഗ്രഹിച്ചത് .അല്ലെങ്കിലും, ജീവനറ്റ എന്നെ കണ്ടിട്ടു എന്തിനാണു നീ വിലപിക്കുന്നത് അതെനിക്കിഷ്ടവുമല്ല. നിന്റെ ഒരു ചുംബനത്തിനും എന്നെ ഉണർത്താൻ പറ്റില്ലല്ലോ അപ്പോൾ . പക്ഷെ നിന്നെ തലോടാനും തൊട്ടുണർത്താനും എനിക്കിപ്പോഴും കഴിയുന്നുണ്ട്.

ജാനിടെ കൂടെ ഒരാൾക്ക് വരാമെന്നു സർവേശ്വരൻ പറയുമ്പോൾ നീ പറയു അതിനു നല്ലത് ഞാൻ അല്ലേ? ഞാനും ആലോചിച്ചത്, അതു തന്നെയാണ് നല്ലത്. ഇവിടെ സ്വർഗത്തിൽ അവൾക്കൊപ്പവും ഭൂമിയിൽ നമ്മുടെ സ്വർഗത്തിൽ നിനക്കൊപ്പവും ഒരുമിച്ചിരിക്കാം. രണ്ടും എനിക്ക് എക്സ്പീരിയൻസ് ചെയ്യണം.

ഞാനാണു അവിടെ എങ്കിൽ, എന്റെ സംഗീത ലോകം പിന്നെ ഉണ്ടാകില്ല. നീയില്ലെങ്കിൽ ജാനി ഇല്ലെങ്കിൽ എന്റെ വിരലുകൾ പിന്നെ ചലിക്കില്ല.സംഗീത വിസ്മയങ്ങളും പുനർജനിക്കില്ല. പിന്നെ സഹതാപങ്ങൾ ഏറ്റു വാങ്ങി എല്ലാം നഷ്ടപെട്ടവനെ പോലെ എന്തിനു ജീവിക്കണം. എല്ലാവരും ഇഷ്ടപെട്ടത് എന്നിലെ കലാകാരനെയാണ്. അതിനപ്പുറം ഉള്ള ബാലു നിന്റെ മാത്രം സ്വന്തമാണ്. എവിടെ പോയാലും നിന്റെ അടുക്കലേക്ക് ഓടി വരുന്ന സന്തോഷം വേറെ എവിടെ ആയാലും കിട്ടാറില്ലലോ പക്ഷെ ഇ പ്പോഴും നിന്റെ അടുത്തേക്ക് ഓടി വരാൻ ഇതാ നല്ലതെന്നു തോന്നി.
വെറുതെ പറയുന്നതല്ല എക്സ്‌ട്രീം ലെവൽ ഹാപ്പിനെസ്സിൽ തന്നെയാണ് ഞങ്ങൾ.

ആളും അരങ്ങും ഒഴിഞ്ഞു കൊണ്ടിരിക്കുന്നു.
കലാകാരൻ മരിക്കുമ്പോളാണ് അവൻ കൂടുതൽ വാഴ്ത്തപ്പെടുന്നത്. ജീവനറ്റപ്പോഴും കാഴ്ചക്കാരായവരെ കൊണ്ട് ഞാൻ വീർപ്പു മുട്ടി. അത് കാണാൻ ഇഷ്ടമില്ലാത്ത എന്റെ കണ്ണുകൾ അടഞ്ഞതിരുന്നത് എത്ര നന്നായി.ആരോഗ്യ സ്ഥിതിയിലെ പുരോഗതികളിൽ പ്രതീക്ഷകൾ കൊടുത്തു കൊണ്ട് തന്നെയാണ് നമ്മുടെ പ്രിയപെട്ടവരോട് സംസാരിച്ചതും അവസാനം.ആരെയും കരഞ്ഞ്കൊണ്ട് എനിക്ക് കാണേണ്ട.

വാട്സാപ്പ്, എഫ്‌ബി, ഇൻസ്റ്റ ഡിപി കളിലും സ്റ്റാറ്റസ് കളിലും ഞാൻ നിറഞ്ഞു നില്കയാണ്‌ ഇപ്പോൾ, ദിവസങ്ങൾക്കുള്ളിൽ തന്നെ അവിടന്നൊക്കെ ഞാൻ അപ്രത്യക്ഷമാകും.പുതിയ വാർത്തകൾ കിട്ടുമ്പോൾ ന്യൂസ്‌ ചാനലുകളും ഇതൊക്കെ മാറ്റിപിടിക്കും. അന്നും നിന്റെ അരികിൽ നിന്നു പോകാൻ എനിക്കിടമില്ല.
നീയെവിടെയാണോ അവിടെയാണെന്റെ സ്വർഗം. അതിനൊരിക്കലും മാറ്റം ഉണ്ടാകില്ല ...നിന്റെ നെഞ്ചിലെ ഹൃദയമിടിപ്പായ് ഞാൻ ഉണ്ടാകും .എന്റെ നിശ്വാസങ്ങൾ നിനക്ക് മാത്രമേ കേഴ്ക്കാനാകു ലക്ഷ്മി. .. നിനക്കായിനിയും പുനർജനിക്കാം തോഴി ഇനിയും ഒരു ജന്മമുണ്ടെങ്കിൽ,

കരയരുതെന്നു പറയില്ല ഉള്ളുതുറന്ന് കരയണം.കാണാൻ തോന്നുമ്പോഴൊക്കെ ഒന്നു വിളിക്കുമ്പോഴേക്കും ഞാൻ ഓടിയെത്തും ജാനിയെയും കൊണ്ട്. അതിനു ഞങ്ങൾ എവിടെയും പോയിട്ടില്ലെടാ. എനിക്ക് ചെയാനുള്ളതൊക്കെ ഏറെ കുറെ ചെയ്തിട്ടാണ് ഞാൻ പോന്നത് . നിനക്കും ഒരുപാട് ചെയ്തു തീർക്കാനുണ്ട് അവിടെ. നിന്നെപ്പോലെ പലരും പിടിച്ചു നില്കുന്നത് ദൈവം നിയോഗിച്ച ദൗത്യം ചെയ്തു തീർക്കാനാണ് അതു മറക്കരുത്.

ഞാൻ തളർന്നു പോയപ്പോഴൊക്കെയും ധൈര്യം തന്നത് നീയാണ്. ആ നീ തളരരുത്.

ഞാൻ തുടങ്ങി വച്ചതൊക്കെ ആരിലൂടെയെങ്കിലും തുടർന്നുകൊണ്ടേയിരിക്കും...


By Liya George

ഓരോ ടാറ്റൂവിനു പിന്നിലും ഓരോ കഥയുണ്ട്

Author : Liya George

ഒരിക്കൽ ഒരു മകൻ അവന്റെ അമ്മയോട് ചെറിയൊരു കാര്യത്തിന് പിണങ്ങി. അച്ഛൻ ഇല്ലാതെ വളർന്ന അവനു അമ്മ ആയിരുന്നു എല്ലാം. അവർക്കിടയിൽ ആദ്യമായി ആയിരുന്നു അത്തരമൊരു പിണക്കം
പിണക്കം എന്ന് പറഞ്ഞാൽ അവൻ അമ്മയോട് ഒന്നും സംസാരിക്കാതെ 3 ദിവസങ്ങൾ കഴിച്ചു കൂട്ടി പിണക്കത്തിന്റെ കാരണം അവന്റെ ആവശ്യ പ്രകാരം 7000 രൂപ അവന് ചോദിച്ച സമയത്ത് കൊടുത്തില്ലെന്നതാണ്.
എത്രയൊക്കെ ചോദിച്ചിട്ടും ആ രൂപ എന്തിനാണെന്ന് അവൻ ആ അമ്മയോട് പറഞ്ഞില്ല. പിണക്കത്തിന്റെ ദൈർഘ്യം കൂടി കൂടി പിന്നെയും ദിവസങ്ങൾ കടന്നു പോയി. അതിൽ മനം നൊന്ത ആ അമ്മ കഷ്ടപ്പെട്ട് അധിക നേരം പണിയെടുത്തു ആ വരുമാനത്തിൽ നിന്നും 7000 രൂപ അവനു കൊടുക്കാൻ മനസ്സിലുറപ്പിച്ചു. എന്നാൽ, അതിന്റെ കാരണം പറഞ്ഞാൽ മാത്രമേ അവന രൂപ കൊടുക്കുകയുള്ളൂവെന്നും അവനെ അറിയിച്ചു.
എന്നിട്ടും അവൻ ആ കാരണം പറയാൻ തയ്യാറായില്ല. ഇതറിഞ്ഞ അവന്റെ സുഹൃത്തും വഴികാട്ടിയുമായ ചെറിയച്ഛൻ അവനോട് കാര്യങ്ങൾ ചോദിച്ചറിയാമെന്നു അമ്മക്ക് ഉറപ്പ് നൽകി.
അങ്ങനെ, അയാൾ അതറിയാൻ അവരുടെ വീട്ടിലെത്തി. അവനോട് നയത്തിൽ ചോദിച്ചു ആദ്യം പറയാൻ വിസമ്മതിച്ചെങ്കിലും അവൻ ചെറിയച്ചനോട് കാര്യങ്ങൾ തുറന്നു പറഞ്ഞു.
അമ്മയെ എനിക്കൊത്തിരി ഇഷ്ടം ആണ്. പക്ഷെ, എന്റെ ഈ ഒരാഗ്രഹം നാളുകളായി മനസ്സിൽ കൊണ്ട് നടക്കുന്നതാണ്. ഈ പിറന്നാൾ ദിനത്തിൽ അമ്മക്കൊരു സർപ്രൈസ് കൊടുക്കുവാൻ വേണ്ടിയാണു ഞാൻ ഈ രൂപ ആവശ്യപെട്ടത്
ശരി അങ്ങനെ എങ്കിൽ നീ അമ്മയുടെ കൈയിൽ നിന്ന് തന്നെ പൈസ വാങ്ങി സർപ്രൈസ് കൊടുത്താൽ മോശമല്ലേ?
അതുകൊണ്ട് ഞാൻ നിന്നെ സഹായിക്കാം.
അതു വേണ്ട. ചെറിയച്ഛൻ പറഞ്ഞത് ശരിയാണ് അമ്മയുടെ കൈയിൽ നിന്നു തന്നെ വാങ്ങുന്നത് മോശമാണ് പക്ഷെ പഠനത്തിടക്ക് ജോലി ചെയ്തു കിട്ടുന്ന ഒരൊറ്റ പൈസയും ഞാൻ എന്റെ കൈവശം വെക്കാറില്ല എല്ലാം അമ്മയെ ഏല്പിക്കുകയാണ് പതിവ്. അപ്പോഴെങ്കിലും അമ്മക്ക് ഓർത്തു കൂടെ എന്റെ ആവശ്യം ന്യായമാണെന്ന്.
അമ്മ ഞാൻ ചോദിച്ച രൂപ തരാത്തതിലും സങ്കടം എന്നേ മനസ്സിലാക്കാത്തതിലാണ് അതിനാലാണ് എന്റെ വാശി കൂടിയതും ഞാൻ മിണ്ടാത്തതും.
ഉണ്ണി നീ പറഞ്ഞതൊക്കെയും ശരിയാണ്.
കാലം അതാണ് ഓരോ അമ്മമാരുടെ നെഞ്ചിലും തീയാണ് മക്കളെ കുറിച്ചോർത്ത്. ഇത്രയും നാൾ നിങ്ങൾക്കിടയിൽ യാതൊരു രഹസ്യങ്ങളും ഉണ്ടായിരുന്നില്ലലോ? ഇത് മാത്രം നീ പറയാതിരുന്നതിൽ എന്തോ പന്തി കേടുണ്ടെന്നു അമ്മയെ ധരിപ്പിച്ചത് ഞാൻ ആണ്.
നീ ആദ്യ ദിവസം മിണ്ടാതായപ്പോഴേക്കും അമ്മ എന്റെ അടുത്ത് വന്നിരുന്നു അത്യാവശ്യം ആണെന്ന് പറഞ്ഞു പൈസയും ചോദിച്ചിരുന്നു.
ഇത് കേട്ട മകന്റെ കണ്ണുകൾ നിറഞ്ഞോഴുകി.
ചെറിയച്ഛൻ വീണ്ടും അവനോട് ചോദിച്ചു എന്തിനാണ് നിനക്കിത്രയും പണം അതും അമ്മ അറിയാതെ നീ ഇപ്പോഴും ആവശ്യം പറഞ്ഞില്ല.
അത് പിന്നെ..... ഞങ്ങൾ കൂട്ടുകാർക്കിടയിൽ ഒരു ബെറ്റ് വച്ചിരുന്നു. എന്റെ പല കൂട്ടുകാരും ടാറ്റൂ ചെയ്തിട്ടുണ്ട്. അന്ന് തുടങ്ങി എനിക്കും ഒരാഗ്രഹമാണ് ഒരു റ്റാറ്റൂ ചെയ്യണമെന്നത്.
അവരൊക്കെ കമിതാക്കളുടെ പേരും പല ചിഹ്നങ്ങളുമാണ് കൈയിലും മേനിയിലും ടാറ്റൂ ചെയ്തത്. പക്ഷെ എനിക്കു ഏറ്റവും പ്രിയപ്പെട്ടത് എന്റെ അമ്മയാണ്.
അതെന്നും അങ്ങനെ മാത്രമായിരിക്കുമോ എന്നുള്ള ചോദ്യത്തിനുത്തരം കൂടെ ആണ് ഈ പന്തയത്തിൽ അമ്മയെ ഓർക്കും വിധം എന്റെ കൈതണ്ടയിൽ പതിക്കുന്ന ടാറ്റൂ.
പോക്കറ്റിൽ നിന്നും 7000 രൂപ അവനു കൊടുത്ത് കൊടുത്തു അവനെ ചേർത്ത് നിർത്തി കൊണ്ടു ചെറിയച്ഛൻ തുടർന്നു. ഇത്രയും ഇഷ്ടം ഉള്ള നീയാണോ അമ്മയോട് ഈയൊരു കാര്യത്തിന് വേണ്ടി ദിവസത്തോളം മിണ്ടാതിരുന്നു വേദനിപ്പിച്ചത്. ഇന്നേക്ക് ആറാം ദിവസം അതു മാത്രമല്ല അമ്മയുടെ പിറന്നാളും കൂടെ ആണിന്ന് പിണക്കത്തിൽ അതും മറന്നു പോയോ?
ഇല്ല ചെറിയച്ഛാ....
നിന്റെ അമ്മ നിനക്ക് വേണ്ടി മാത്രമാണ് ഇക്കാലമത്രയും ജീവിച്ചത് അച്ഛൻ മരിച്ചപ്പോഴും അവരെ ജീവിക്കാൻ പ്രേരിപ്പിച്ചത് നിന്റെ മുഖമാണ്. നീ ചിന്തിച്ചതിലും തെറ്റില്ല നിന്റെ സ്നേഹം എനിക്കു മനസ്സിലാകും .
പക്ഷെ അമ്മക്ക് പിറന്നാൾ ദിനത്തിൽ സന്തോഷം കൊടുക്കാൻ ഒരു സമ്മാനത്തിന്റെയും ആവശ്യം ഇല്ല എന്നാൽ സങ്കടപെടുത്താൻ അതിലും എളുപ്പമാണ് .
പിന്നെ... നിന്റെ അമ്മയും ടാറ്റൂ ചെയ്തിട്ടുണ്ട്. നീ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ? നിനക്ക് വേണ്ടി അമ്മ പതിപ്പിച്ച ടാറ്റൂ.
അന്നത് ചെയ്തപ്പോൾ പോലും നിന്റെ അമ്മ കരഞ്ഞത് ഞാൻ ഓർക്കുന്നില്ല അതൊരു പെർമനെന്റ് ടാറ്റൂവാണ്.
വർഷങ്ങൾക്കു മുൻപ് നീ പിറന്നു വീണ ദിവസം ഓർക്കാൻ, നിന്റെ അച്ഛൻ അവസാനമായി നൽകിയ വിലപ്പെട്ട സമ്മാനത്തിന്റെ ഓർമ എല്ലാം അമ്മ ഓർക്കുന്നത് ആ ഒരൊറ്റ ടാറ്റൂവിലാണ് .
അവരുടെ അടി വയറ്റിൽ ആയിരുന്നു കത്രിക കൊണ്ടും കത്തി കൊണ്ടും ഡോക്റ്റേഴ്‌സ് ചെയ്തു കൊടുത്തത നീണ്ട വര പക്ഷെ ഭംഗി ഇല്ലാത്തതു കൊണ്ടോ പെർഫെക്ഷൻ ഇല്ലാത്തതു കൊണ്ടോ അല്ല ആ നീണ്ട റ്റാറ്റൂ ആരും പുറത്ത് കാണാത്തതു.
എല്ലുകൾ നുറുങ്ങുന്ന വേദനയിലും നിന്റെ അച്ഛൻ നഷ്ടപെട്ട നെഞ്ച് നീറിയ വേദനയിലും നിന്റെ അമ്മയുടെ അടിവയറ്റിൽ ആർക്കും കാണാൻ കഴിയാത്ത വിധത്തിൽ ഇപ്പോഴും അതുണ്ടെന്നു ചെറിയമ്മ പറയാറുണ്ട്. അങ്ങനെ ഒരു ടാറ്റൂ ചെയ്യാൻ ചെറിയമ്മക്ക് ഭാഗ്യവും കിട്ടിയിട്ടില്ല.
എന്നും നിന്നെ ഓർക്കുന്ന നിന്റെ അച്ഛനെ ഓർക്കുന്ന വെറുമൊരു ടാറ്റൂ അല്ല അതു നീ കൈത്തണ്ടയിലോ പുറത്തോ കുത്തുന്ന അമ്മ എന്ന അക്ഷരങ്ങൾക്കും ചിത്രങ്ങൾക്കും അപ്പുറത്തതാണ് അതിന്റെ വില.
കൈയിൽ ഇരുന്ന നോട്ടുകൾ അവൻ ചെറിയച്ചനെ മടക്കി ഏല്പിച്ചു. പിന്നാമ്പുറത്തു അടുക്കളയിലേക്ക് ഓടി ചെന്നു. പാലട പായസത്തിന്റെ ഗന്ധം മൂക്കിലേക്ക് തള്ളി കയറി.
അവന്റെ പിണക്കം മാറ്റാൻ വേണ്ടി മാത്രം അന്നാദ്യമായി ആ അമ്മയുടെ പിറന്നാൾ ദിനത്തിൽ അവർ മകന് വേണ്ടി പായസം ഉണ്ടാക്കി. അവനിഷ്ടപ്പെട്ട പാലട പായസം അതുണ്ടാക്കി കൊണ്ടു നിൽക്കുന്ന ആ അമ്മയെ അവൻ പുറകിൽ നിന്നും കെട്ടിപിടിച്ചു.
ഒരു നിമിഷം നടന്നതെന്തെന്നു മനസിലായില്ലെങ്കിലും പിണക്കം തീർന്നെന്നു അമ്മക്ക് മനസിലായി. രണ്ടു പേരുടെയും കണ്ണുകൾ ആനന്ദ കണ്ണു നീരാൽ കാഴ്ചകൾ അവ്യക്തമാക്കി. ആ കണ്ണുകൾ പരസ്പരം മിണ്ടി പിന്നെ തന്റെ സാരീ തലപ്പുകൊണ്ട് മകന്റെ കണ്ണുകൾ തുടച്ചു കൊണ്ടു അടുപ്പത്ത് തിളയ്ക്കുന്ന പാലട പായസത്തിൽ നിന്നും ഒരു തവി കോരി എടുത്തുകൊണ്ടു അമ്മ നന്നായി ഊതി കൊണ്ടു മകന് നേരെ നീട്ടി. രുചിച്ചു നോക്കു ഉണ്ണി മധുരം മതിയാകുമോ?
ആ രംഗം കണ്ടപ്പോൾ പാലട പായസത്തിനു മധുരം കുറവാണെന്നു മാത്രമല്ല എനിക്കു തോന്നിയത് കത്തിയെരിഞ്ഞ അടുപ്പിലെ തീയേക്കാൾ കത്തിയെരിഞ്ഞ മനസ്സുകളിലെ കനലുകൾ തണുത്തതു പോലെ......
Liya george

സ്നേഹപൂർവ്വം ബാലു


Image may contain: Liya George, sitting and indoor
ലക്ഷ്മി ....
ഞാൻ ഇവിടെയുണ്ട് നിന്റെ അരികിൽ, കൂടെ നമ്മുടെ ജാനിയും. അവളിപ്പോൾ നല്ല ഉറക്കത്തിലാണ്. എന്റെ പാട്ടുകളോ വയലിനിന്റെ സാന്ദ്ര സംഗീതമോ നിന്റെ തരാട്ടോ അവൾക്കിപ്പോൾ വേണമെന്നില്ല.
നീ ഒരിക്കലും തനിച്ചല്ല. നിന്റെ കൂടെ എപ്പോഴും ഞാൻ ഉണ്ട്.
അവളുടെ കരച്ചിലിൽ എനിക്ക് പിടിച്ചു നില്കാൻ കഴിഞില്ല. അതാണ് നിന്നോട് ചോദിക്കാതെ തീരുമാനം എടുത്തത്. ഇക്കാര്യത്തിൽ ഞാൻ ഡബിൾ മൈൻഡഡ്‌ ആയിരുന്നില്ല. പെട്ടെന്നെടുക്കണതാണല്ലോ നമ്മുടെ ജീവിതത്തിലെ തീരുമാനങ്ങൾ അതൊരിക്കലും തെറ്റിയിട്ടില്ല. നമ്മളെ രണ്ടുപേരെയും കാണാതെ അവൾക്കു ഉറങ്ങാൻ കഴിയില്ല നിനക്കും അറിയാമല്ലോ? എന്റെ നെഞ്ചിലെ ചൂട് പറ്റി ചായുറങ്ങുമ്പോൾ അവൾക്കു പാട്ട് വേണമെന്നി്ല്ലാതായിരിക്കുന്നു . അവളൊരു കുഞ്ഞു മാലാഖയാണ് ഇപ്പോൾ മാലാഖ കൂട്ടത്തിലെ പുതു നക്ഷത്രം. നമ്മടെ പോലെ സന്തോഷം നിറഞ്ഞ ജീവിതം നയിച്ച ഒരുപാട് പേരാണ് ഞങ്ങള്ക്കു ചുറ്റും.
ദൈവം ക്രൂരനൊന്നുമല്ല ഒരാളെയെങ്കിലും അവൾക്കു വേണ്ടി കൂടെ കൂട്ടാമെന്നു തീരുമാനിച്ചതിൽ നന്ദി പറയണം. ഇതൊരു വിധിയൊന്നും അല്ല. ചില അശ്രദ്ധകൾ, നഷ്ടപ്പെടുത്തുന്നത് പ്രിയപെട്ടവരുടെ സ്വപ്നങ്ങളാണ്. നമ്മളൊക്കെ തന്നെയാണ് അതിനു കാരണവും. എന്നിലൂടെ അതൊന്നു പലരെയും ഓര്മിപ്പിച്ചെന്നു മാത്രം
വലിയൊരു ഭാരം ഇറക്കി വച്ചത് പോലെ, അർഹത ഇല്ലാത്ത നേട്ടങ്ങൾ അല്ല, എല്ലാം അർഹിക്കുന്നതാണ്. എന്നോ ഞാൻ പറഞ്തിന്റെ ഉത്തരമാണിത്. എനിക്കിനിയും പ്രജോദനമാകാനുണ്ട് ഒരുപാട് പേർക്ക്, സംഗീതം കൊണ്ട് ജീവിക്കാമെന്ന് കാണിച്ചു കൊടുത്തല്ലോ . ഒരുപാട് പേരുടെ പ്രാർത്ഥനകൾ നമുക്കൊപ്പമുണ്ട് അവരുടെ ഓർമകളിൽ എങ്കിലും ഞാൻ ഉണ്ടല്ലോ. അവിടെ നിന്നു പോരുമ്പോൾ ഞാൻ ഒന്നും കൂടെ കൊണ്ടുവന്നില്ല കിട്ടിയ അംഗീകാരവും സ്നേഹവും നേടിയതൊക്കെയും എല്ലാം അവിടെ ഉപേക്ഷിച്ചു. ഓർമകൾ മാത്രമുണ്ടെന്റെ കൂടെ ബാക്കി എല്ലാം എല്ലാവർക്കുമായി നൽകി. എന്നേ അവസാനമായി ഒരു നോക്കു കാണാൻ വന്ന നാട്ടുകാരും വീട്ടുകാരും അറിയപെടാത്തവരും ഒത്തിരി സങ്കടത്തോടെ നെടുവീര്പെട്ടപ്പോഴും എനിക്ക് പ്രിയപെട്ടവരെ മാത്രമായി അടുത്തു വേണമെന്നാണ് ആഗ്രഹിച്ചത് .അല്ലെങ്കിലും, ജീവനറ്റ എന്നെ കണ്ടിട്ടു എന്തിനാണു നീ വിലപിക്കുന്നത് അതെനിക്കിഷ്ടവുമല്ല. നിന്റെ ഒരു ചുംബനത്തിനും എന്നെ ഉണർത്താൻ പറ്റില്ലല്ലോ അപ്പോൾ . പക്ഷെ നിന്നെ തലോടാനും തൊട്ടുണർത്താനും എനിക്കിപ്പോഴും കഴിയുന്നുണ്ട്.
ജാനിടെ കൂടെ ഒരാൾക്ക് വരാമെന്നു സർവേശ്വരൻ പറയുമ്പോൾ നീ പറയു അതിനു നല്ലത് ഞാൻ അല്ലേ? ഞാനും ആലോചിച്ചത്, അതു തന്നെയാണ് നല്ലത്. ഇവിടെ സ്വർഗത്തിൽ അവൾക്കൊപ്പവും ഭൂമിയിൽ നമ്മുടെ സ്വർഗത്തിൽ നിനക്കൊപ്പവും ഒരുമിച്ചിരിക്കാം. രണ്ടും എനിക്ക് എക്സ്പീരിയൻസ് ചെയ്യണം.
ഞാനാണു അവിടെ എങ്കിൽ, എന്റെ സംഗീത ലോകം പിന്നെ ഉണ്ടാകില്ല. നീയില്ലെങ്കിൽ ജാനി ഇല്ലെങ്കിൽ എന്റെ വിരലുകൾ പിന്നെ ചലിക്കില്ല.സംഗീത വിസ്മയങ്ങളും പുനർജനിക്കില്ല. പിന്നെ സഹതാപങ്ങൾ ഏറ്റു വാങ്ങി എല്ലാം നഷ്ടപെട്ടവനെ പോലെ എന്തിനു ജീവിക്കണം. എല്ലാവരും ഇഷ്ടപെട്ടത് എന്നിലെ കലാകാരനെയാണ്. അതിനപ്പുറം ഉള്ള ബാലു നിന്റെ മാത്രം സ്വന്തമാണ്. എവിടെ പോയാലും നിന്റെ അടുക്കലേക്ക് ഓടി വരുന്ന സന്തോഷം വേറെ എവിടെ ആയാലും കിട്ടാറില്ലലോ പക്ഷെ ഇ പ്പോഴും നിന്റെ അടുത്തേക്ക് ഓടി വരാൻ ഇതാ നല്ലതെന്നു തോന്നി.
വെറുതെ പറയുന്നതല്ല എക്സ്‌ട്രീം ലെവൽ ഹാപ്പിനെസ്സിൽ തന്നെയാണ് ഞങ്ങൾ.
ആളും അരങ്ങും ഒഴിഞ്ഞു കൊണ്ടിരിക്കുന്നു.
കലാകാരൻ മരിക്കുമ്പോളാണ് അവൻ കൂടുതൽ വാഴ്ത്തപ്പെടുന്നത്. ജീവനറ്റപ്പോഴും കാഴ്ചക്കാരായവരെ കൊണ്ട് ഞാൻ വീർപ്പു മുട്ടി. അത് കാണാൻ ഇഷ്ടമില്ലാത്ത എന്റെ കണ്ണുകൾ അടഞ്ഞതിരുന്നത് എത്ര നന്നായി.ആരോഗ്യ സ്ഥിതിയിലെ പുരോഗതികളിൽ പ്രതീക്ഷകൾ കൊടുത്തു കൊണ്ട് തന്നെയാണ് നമ്മുടെ പ്രിയപെട്ടവരോട് സംസാരിച്ചതും അവസാനം.ആരെയും കരഞ്ഞ്കൊണ്ട് എനിക്ക് കാണേണ്ട.
വാട്സാപ്പ്, എഫ്‌ബി, ഇൻസ്റ്റ ഡിപി കളിലും സ്റ്റാറ്റസ് കളിലും ഞാൻ നിറഞ്ഞു നില്കയാണ്‌ ഇപ്പോൾ, ദിവസങ്ങൾക്കുള്ളിൽ തന്നെ അവിടന്നൊക്കെ ഞാൻ അപ്രത്യക്ഷമാകും.പുതിയ വാർത്തകൾ കിട്ടുമ്പോൾ ന്യൂസ്‌ ചാനലുകളും ഇതൊക്കെ മാറ്റിപിടിക്കും. അന്നും നിന്റെ അരികിൽ നിന്നു പോകാൻ എനിക്കിടമില്ല.
നീയെവിടെയാണോ അവിടെയാണെന്റെ സ്വർഗം. അതിനൊരിക്കലും മാറ്റം ഉണ്ടാകില്ല ...നിന്റെ നെഞ്ചിലെ ഹൃദയമിടിപ്പായ് ഞാൻ ഉണ്ടാകും .എന്റെ നിശ്വാസങ്ങൾ നിനക്ക് മാത്രമേ കേഴ്ക്കാനാകു ലക്ഷ്മി. .. നിനക്കായിനിയും പുനർജനിക്കാം തോഴി ഇനിയും ഒരു ജന്മമുണ്ടെങ്കിൽ,
കരയരുതെന്നു പറയില്ല ഉള്ളുതുറന്ന് കരയണം.കാണാൻ തോന്നുമ്പോഴൊക്കെ ഒന്നു വിളിക്കുമ്പോഴേക്കും ഞാൻ ഓടിയെത്തും ജാനിയെയും കൊണ്ട്. അതിനു ഞങ്ങൾ എവിടെയും പോയിട്ടില്ലെടാ. എനിക്ക് ചെയാനുള്ളതൊക്കെ ഏറെ കുറെ ചെയ്തിട്ടാണ് ഞാൻ പോന്നത് . നിനക്കും ഒരുപാട് ചെയ്തു തീർക്കാനുണ്ട് അവിടെ. നിന്നെപ്പോലെ പലരും പിടിച്ചു നില്കുന്നത് ദൈവം നിയോഗിച്ച ദൗത്യം ചെയ്തു തീർക്കാനാണ് അതു മറക്കരുത്.
ഞാൻ തളർന്നു പോയപ്പോഴൊക്കെയും ധൈര്യം തന്നത് നീയാണ്. ആ നീ തളരരുത്.
ഞാൻ തുടങ്ങി വച്ചതൊക്കെ ആരിലൂടെയെങ്കിലും തുടർന്നുകൊണ്ടേയിരിക്കും...

By Liya george

ചെറുവിരൽ

Image may contain: 1 person

കോളേജിൽ നിന്നു ഇറങ്ങുമ്പോൾ സമയം 5:05 ഓടിക്കിതച്ചു സ്റ്റോപ്പ്‌ എത്തുമ്പോഴേക്കും ബസ് വരും സ്ഥിരം യാത്രക്കാരിയായത് കൊണ്ട് നിർത്താൻ പാടില്ലെങ്കിലും വഴിയിൽ വച്ചു നിർത്തി തരും. കണ്ടക്ടർ ക്കും ഡ്രൈവർക്കും ഇടക്കൊക്കെ പരാതിയുണ്ടതിൽ, 5 മിനിറ്റു കൊണ്ട് ഞാൻ നടന്നെത്തുമ്പോളേക്കും ബസ് എത്തും. അവരുടെ പേരോ വീടോ എനിക്കറിയില്ല എങ്കിലും കാണുമ്പോൾ ചിരിക്കും. ഇടക്കവരിൽ ആരെങ്കിലും മാറിയാലും പുതിയ ഡ്രൈവറോട് നിർത്താൻ പറയാറുമുണ്ട് ക്ലീനറും കണ്ടക്ടറും.
ചാവക്കാട് കുന്നംകുളം വഴി പോകുന്ന നഹാസ് ലിമിറ്റഡ് സ്റ്റോപ്പാണ്.പേര് മാറിയിട്ടുണ്ടോ എന്നറിയില്ല ഇപ്പോൾ. എത്ര തിരക്കുണ്ടെങ്കിലും സീറ്റ്‌ കിട്ടും ഇല്ലെങ്കിൽ എങ്ങനേലും ഗ്യാപ് ഉണ്ടാക്കി പറയും ആ നല്ല ചേട്ടൻമാര് .ഇല്ലെങ്കിൽ ഗീർ ബോക്സിൻമേൽ ഇരുന്നോളാൻ പറയും. അതിനെന്നെ മത്സരമാണ്. കുന്നംകുളം ആകുമ്പോഴേക്കും എനിക്കിഷ്ടപ്പെട്ട വിൻഡോ സീറ്റ്‌ ഉം കിട്ടും ,അവിടെ അധിക നേരം സ്റ്റാൻഡിൽ ഇടുകയുമില്ല അത് തന്നെയാണ് ആശ്വാസവും, സമയവും ലാഭം.ഇ റൂട്ടിൽ മറ്റു ബസ് കളിലാണെങ്കിൽ മാറിക്കേറേണ്ടത് ഇതിലാണെങ്കിൽ ഒഴിവാക്കാം.പിന്നെ ബാക്കി റൂട്ടുകളിൽ സ്റ്റാൻഡിൽ നിന്നെടുക്കുന്ന ബസ്കൾ സൂചികുത്താൻ ഇടം കിട്ടില്ല. ഇ തിരക്കിൽ ഒരു സേഫ്റ്റിക്കു സൂചിയെങ്കിലും കുത്താൻ ഇടം നമ്മള് കണ്ടുപിടിക്കണ്ടേ. അങ്ങനെ തൃശൂരെത്തി അടുത്ത ബസ് മാറിക്കേറി വീടത്തുമ്പോ മണി 7 കഴിയും. അമ്മക്ക് ആ സമയം കഴിഞ്ഞാൽ പിന്നെ ആധി കേറും. അതോണ്ടെന്നേ ഇതിൽ കേറി കൂടാൻ ഞാൻ എന്നും ശ്രമിക്കും.
അങ്ങനെ ഒരു ശനിയാഴ്ച പിറ്റേ ദിവസത്തെ അവധിയും സ്വപ്നം കണ്ടു ബസിൽ കേറി. സീറ്റില്ല കുറച്ചു നേരം ഡ്രൈവറുടെ പുറകിലായി കമ്പിയിൽ പിടിച്ചു നിന്നു. 2 സ്റ്റോപ്പ്‌ കഴിഞ്ഞപ്പോഴേക്കും, മോളെ സീറ്റുണ്ട് ഏകദേശം 50 വയസ്സ് പ്രായമുള്ള അച്ചച്ചനാണ്‌ ക്ലീനർ സ്ഥിരം കാണാറുള്ള മനുഷ്യൻ നോക്കുമ്പോൾ സ്ത്രീകളുടെ സീറ്റ്‌ അവസാനിക്കരായിടത് ഇടതു മാറി വലതു ഭാഗത്തു ഒരമ്മയും 2 കുട്ടികളും. ഒരു കുഞ്‌ മടിയിലും 4 വയസ്സ് പ്രായം വരുന്ന കുഞ് സീറ്റിലും.കുട്ടികളുണ്ടല്ലോ നേരം പോണതറിയില്ല എന്നും ഹെഡ്സെറ്റ് ഉം ചെവിയിൽ തിരുകി ഉറങ്ങാറാണ് പതിവ് ഒരു കണക്കെ ഓരോ സീറ്റിന്റെ കമ്പിയിലും പിടിച്ചു ആ സീറ്റിനടുത്തെത്തി .
മോൾടെ പേരെന്താ? ഒരു കുട്ടി കുറുമ്പിയെ കണ്ടപ്പോഴേ എനിക്ക് ഇഷ്ടപ്പെട്ടു. അവൾ ഒന്നും മിണ്ടിയില്ല കുഞ്ഞനിയനുമായി കളിയിലാണ്. ആന്റിടെ മടിയിൽ കേറി ഇരുന്നോ. അവളുടെ അമ്മയുടെ നിർദേശം അവൾക്കൊട്ടും ഇഷ്ടപ്പെട്ടില്ല. പിന്നെ
സീറ്റിലിരുന്ന കവർ എടുത്തു താഴേക്കു വെക്കാനൊരുങ്ങിയപോ അത് വേണ്ടെന്നു പറഞ്ഞ്ു ഞാനതെടുത് മടിയിൽ വച്ചു കൂടെ എന്റെ ഹാൻഡ് ബാഗും.
മോൾക്ക്‌ മടിയിലിരിക്കേണ്ട സീറ്റിൽ തന്നെ ഇരിക്കണമെന്ന വാശിയും. എന്നാ അങ്ങനെ ആക്ടേന്നു കരുതി ഞങ്ങൾടെ നടുക്ക് അവളെ ഇരുത്തി. സ്ഥലം അത്ര പോരാ, ബസിലും തിരക്ക് കൂടി വന്നു. അവളെന്നോട് ഇണങ്ങാത്തതു കൊണ്ടു പിന്നെ സംസാരം ഒന്നും ഉണ്ടായില്ല. അവൾടെ സീറ്റ്‌ തട്ടിയെടുത്ത ആളെന്ന നിലക്കാ നോട്ടം തന്നെ. ഞാൻ അവരുടെ കളിയും ചിരിയും കണ്ടിരുന്നു. ഇടക്ക് കുഞ് കൊച്ചിന്റെ കൈയിലിരുന്ന കിൻഡർ ജോയ് താഴെ വീണു 2 പേരും കൂടെ കരച്ചിലായി കൊച്ചിനെ മടിയിൽ വച്ചു ചേച്ചിക്ക് അതെന്തായാലും എടുക്കാൻ പറ്റില്ല. അടുത്ത ബ്രേക്കിന് ചിലപ്പോൾ ഡ്രൈവർ ടെ കാലിന്റടിയിലാകും അതെത്താ . പിന്നെ പൊടി പോലും കിട്ടില്ല എന്നാൽ പിന്നെ ഞാനെ ശരണം. അവരെ ആശ്വസിപ്പിച്ചു എടുത്തു തരാമെന്നു പറഞ്ഞ്ു താഴേക്കു കുമ്പിടുമ്പോഴാണ് ആരോ എന്റെ ഇടതു കൈയിൽ തൊടും പോലെ. ഇ തിരക്കിൽ മുട്ടിയും തട്ടിയും ഇരിക്കുമ്പോൾ തൊടാനാണോ പാട്. ഇനീപ്പോ തോന്നലാണോ.
അതെടുത്തു കൊടുത്തു ഞാൻ വീണ്ടും അറിയാത്ത പോലെ ഇരുന്നു. കിൻഡർ ജോയ് കിട്ടിയതോടെ 2 ഉം വീണവായന നിർത്തി. എന്തായാലും നല്ല പേര്! എന്റെ കൊച്ചിലൊക്കെ അമ്മ ഞങ്ങൾ 3 എണ്ണത്തിനേം കൊണ്ട് അമ്മ വീട്ടിൽ പോയിരുന്നതാണ് എന്റെ ഓർമയിലെ ദീർഘ ദൂര യാത്രകൾ. അത് കൊണ്ടു തന്നെ അതൊരു ഹരമായിരുന്നു കണിമംഗലം തൊട്ടു ഏനാമാവ് വരെ 2 ബസ് മാറിക്കേറി പോവാൻ എന്ത് രസമായിരുന്നു. പക്ഷെ അമ്മേടെ ബുദ്ധിമുട്ട് ഇപ്പോഴാ മനസിലാകുന്നെ. അന്ന് ബസിൽ കപ്പലണ്ടി മിട്ടായും ഇഞ്ചി മിട്ടായും ജീരക മിട്ടായുമൊക്കെ ട്രെയിൽ വച്ചു ഓരോ ബസിലും കേറി ഇറങ്ങുന്ന ചേട്ടന്മാർ വരും.
നമ്മടെ ജോയ് ഒക്കെ അവർക്ക് കച്ചോടം ഉണ്ടാക്കി കൊടുക്കാനായിരുന്നു. എന്തോ അതൊന്നും നമ്മടെ അമ്മക്ക് മനസിലാകില്ല. പിന്നെ ശക്തൻ മാർകറ്റിനടുത് അപ്പച്ചന് കുഞ്‌ പെട്ടിക്കടയും ഉണ്ടായിരുന്നു. ഞങ്ങൾ ചെന്ന അപ്പച്ചന് ഉണ്ടാകുന്ന നഷ്ടം മാത്രേ അമ്മ നോക്കിയിട്ടുണ്ടാകുള്ളൂ. കട പോയിട്ടു വര്ഷങ്ങളായി എങ്കിലും അവടെത്തുമ്പോ വല്ലാത്തൊരു ദാഹം വരും 3 ആൾക്കും. ആ ദാഹം ശമിപ്പിക്കാൻ അപ്പച്ചൻ എത്തും മുൻപ് അമ്മേടെ വക നല്ല സ്കൂറാണി കിട്ടും. ഒന്നാന്തരം പിച്ചു. എങ്കിലും തിരക്കിനിടയിൽ നിന്നു അപ്പച്ചൻ വന്നു എല്ലാർക്കും വല്ല ജ്യൂസ്‌ ഓ ഫ്രൂട്ടി യോ ജീരക സോഡയോ സർബത്തോ ഒക്കെ വാങ്ങി തരും .3 ആൾടേം ഇഷ്ടം 3 തരം ആണ്.
ഇ പഴയ ഓര്മകളിലൊക്കെ നീരാടി വരുമ്പോൾ എന്നെ ആ ചെറുവിരലുകൾ കൊണ്ടു തൊട്ടു നോക്കി സ്ഥലകാല കാല ബോധത്തിലേക്ക് തിരിച്ചു വിളിച്ചു അയാൾ . ഇടം കണ്ണിട്ട് ഞാൻ നോക്കി ഇ മനുഷ്യൻ ഇതെന്തു കണ്ടിട്ടാണ്.എന്റെ തൊട്ടു ഒരു കമ്പിയിൽ ചാരി മുകളിലെ കമ്പിയിൽ വലതു കൈ കൊണ്ട് പിടിച്ചാണ് നിൽപ് ഇടതു കൈയിൽ ഒരു കറുത്ത ചതുരൻ ബാഗ് അത് കൈയിൽ പിടിച്ചു ഇ ചെറുവിരൽ മാത്രം അയാൾ ഉയർത്തി നിർത്തിയേക്കുന്നു സംശയം ഇപ്പോളും ബാക്കി ആണ്. എല്ലാരും തട്ടിയും മുട്ടിയും യാത്ര തുടർന്നു. ഭൂരിഭാഗവും ആണുങ്ങൾ, ഫ്രണ്ടിൽ കുറച്ചു പെണ്ണുങ്ങൾ ഞാൻ നോക്കിയിട്ടും ഒന്നുമറിയാത്ത പോലെ അയാൾ നില്കുന്നു .
അവതാരം സിനിമയിൽ ഷാജോണിന്റെ ക്യാര ക്ടറിനെ പെട്ടെന്ന് ഓർമ വന്നു. അതയാളുടെ മാനറിസമാണോ ഞാൻ കാരണം ബഹളം വച്ചാൽ അയാൾക്കിനി വല്ല നാണക്കേടും ആകുമോ. നിരപരാധി ആണെങ്കിലോ ഇത്രേം തിരക്കിനിടയിൽ പിന്നെ ഈ വിരൽ മാത്രം അനക്കാൻ അയാൾക്ക്‌ പ്രാന്താണോ. ഇനി ഞാൻ പ്രതികരിച്ചാൽ തന്നെ , എന്റെ ഭാവി കല്യാണം പോലും കഴിഞ്ഞിട്ടില്ല ആരും കൂടെ നിന്നില്ലെങ്കിൽ,ഒരു കൂട്ടുകാരിയുടെ സമാന അനുഭവം ഓർത്തു.
ഞാൻ ഇ ഓർമകളിൽ നീരാടുമ്പോഴേക്കും അദ്ദേഹം വീണ്ടും തൊട്ടുണർത്തി. ഇത്തവണ ഉറപ്പിച്ചു മാനറിസവും മണ്ണാം കട്ടയും അല്ല. നല്ല മരുന്ന് കിട്ടാത്തതിന്റെ സൂക്കേട് തന്നെ. വാട്ട് വിൽ ഐ ടു? ഉണരൂ ലിയേ ഉണരൂ !
ഉൾവിളിയിൽ തുടക്കത്തിൽ പറഞ്ഞ സേഫ്റ്റി സൂചി ചുരിദാറിൽ നിന്നു ഊരിയെടുത്തിട്ടു കാര്യമില്ല. അത് എന്റെ കൈയിൽ കിട്ടുമ്പോഴേക്കും അവനു കാര്യം പിടികിട്ടും അച്ഛന്റെ പ്രായമുണ്ട് ദുഷ്ടൻ. അയാളുടെ എവിടെ കുത്തണം? അതിനു സൂജിയല്ലലോ ആയുധം. നിൽപ് അനുസരിച്ചു പാന്റ്സിട്ടിരിക്കുന്ന അയാളുടെ എവിടെ കൊള്ളുമെന്നറിയില്ല. മർമ്മം നോക്കി ഒരിടി കൊടുക്കാം. യ്യേ ആജാനബാഹുവായ ആ മനുഷ്യന്റെ മേത്തു തൊട്ടാൽ...
2 ഉം കല്പിച്ചു പഴ്സ് എടുത്തു. ഏതോ അദൃശ്യ ശക്തി ചെയ്യിപ്പിച്ചു എന്നതാണ് ശരി. അതെന്റെ അമ്മയുടെ പ്രാർത്ഥന തന്നെ. പഴ്സിൽ എപ്പോഴോ സൂക്ഷിച്ച ബ്ലേഡ് പുറത്തേക്കെടുത്തു. അതിന്റെ വില എനിക്ക് അന്നാണ് മനസിലായത്. എന്തിനാ അത് എടുത്തു വച്ചത് ഓർക്കുന്നില്ല. ഐപിസി 96,97 സെല്ഫ് ഡിഫൻസ് പ്രതിരോധിക്കാന് വകുപ്പുണ്ട് . ഒരാളെ ജീവനു ഭീഷണിയായാൽ തിരിച്ചും എന്തും ചെയാം.എന്ത് കൊണ്ടെനിക്ക് ആയിക്കൂടാ. ഇനിയയാളുടെ ആവശ്യം ഇല്ലാത്ത എവിടേലും കൊണ്ട് ബ്ലേഡ് ചോര പ്രളയം ആയാൽ 23 ഫീമെയിൽ തൃശൂർ ആയി മാറുമോ ഞാൻ.
വകുപ്പുകൾ കൃത്യമായി അറിയില്ല വക്കീലാകാൻ മോഹിച്ചിട്ടുണ്ട് പണ്ട്, അന്നെ ഈ ഓർമക്കുറവ് അറിയാവുന്നത് കൊണ്ട് ഉപേക്ഷിച്ചതാ. ഫോണിൽ ആനന്ദേട്ടന്റെ നമ്പർ ഉണ്ട് കസിന്റെ ഹസ്ബന്റ് ആളൊരു ലീഡിങ് അഡ്വക്കേറ്റ് ആണ്. എന്നെങ്കിലും ഇനി കൃത്യമായി വകുപ്പുകൾ ചോദിച്ചറിയണം
അല്ലെങ്കിലെ അഹങ്കാരി, തന്റേടി ഇതൊക്കെ നിഷ്കളങ്കയായ എനിക്ക് ശത്രുക്കൾ ചാർത്തി തന്നിട്ടുണ്ട്.
അരെ വാഹ് എന്റെ ബ്ലേഡ് കടലാസിന് പുറത്തേക്കു എത്തുമ്പോഴേക്കും ചേട്ടായി ജീവനും കൊണ്ടോടി. പോകുന്ന വഴിക്കു എല്ലാർക്കും നല്ല ചവിട്ടും കൊടുത്തു. ആൾക്കാര് ഉച്ചത്തിൽ പ്രാകുന്നുണ്ട്. ടിക്കെറ്റ് എടുത്ത സ്റ്റോപ്പിന് മുൻപേ അയാൾ ഇറങ്ങി. കറക്ട് ടൈം ഇൽ അടുത്ത സ്റ്റോപ്പ്‌ ആയത്, സ്റ്റാന്റിനോട് ചേർന്നുള്ള സ്റ്റോപ്പ്‌ ആയത് കൊണ്ട് തിരക്കിൽ അയാളെവിടെയോ മറഞ്ഞു.
കണ്ടക്ടർ ഓളിയിട്ടു പറയുന്നു ബാക്കി വാങ്ങി പോകാൻ അയാൾ അറിഞിട്ടില്ല എന്തിനേറെ എന്റടുത്തിരുന്ന ആ ചേച്ചി പോലും... അവൻ വേടിക്കില്ല മോനെ, നിനക്കിരിക്കട്ടെ ആ കാപ്പി കാശ് ബാക്കിലേക്ക് നോക്കി 2 അപൂപ്പൻമാര്.
ന്ദ്ഹേ ഇവരിതെങ്ങനെ.
അല്ല പിന്നെ കുറേനേരായി തുടങ്ങിയിട്ട്. ഏതറ്റം വരെ പോകുന്നു നോക്കായിരുന്നു. നന്നായി മോളെ പെണ്കുട്ടികളായ ഇങ്ങനെ വേണം.
അഭിമാനത്തേക്കാളേറെ അപമാനം തോന്നി. പെരട്ട കിളവാ എന്റെ സ്ഥാനത്തു പാവം വേറെ വല്ലവരുമാണെങ്കിൽ, താനും അത് കണ്ടു ആസ്വദിച്ചെനേലെ ചെറുവിരലിൽ നിന്നു മറ്റുവിരലുകളാൽ അയാൾ അവളെ....
അതെ സ്റ്റോപ്പിൽ, കൂടെ ഇരുന്ന ചേച്ചി ഇറങ്ങാൻ എണീറ്റത് കൊണ്ടു മൂത്ത കൊച്ചിനെയും അവരുടെ കവർ ഉം ബാക്ക് ഡോർ വരെ ആക്കി കൊടുത്തു. അടുത്ത സ്റ്റോപ്പിൽ നിന്നു കയറിയവരും കണ്ടക്ടറും ഓടി വന്നു. കാര്യം വിശദീകരിച്ചത് ലെ അപ്പൂപ്പനാണ് . തിരിച്ചു വരുമ്പോഴേക്കും ഏതോ മത്സരാർത്ഥി ലോക സഭ സീറ്റു പോലെ എന്റെ സീറ്റു കയ്യടക്കി. സാരല്യ ലെ.
ചേച്ചി.... ഇവിടിരുന്നോ ഞാൻ അടുത്ത സ്റ്റോപ്പിൽ ഇറങ്ങും.
ഞാനൊന്നു നോക്കി. അടുത്ത സീറ്റിൽ അവന്റെ കൂട്ടുകാരാനിരിപ്പുണ്ട്. ട്രാൻസ്‌ജൻഡർ ആണ് (ക്ഷമിക്കണം ഇത്തരം വാക്ക് ബുദ്ധിമുട്ടുണ്ടാക്കിയെങ്കിൽ )
പേടിക്കണ്ട അവനൊന്നും ചെയ്യില്ല.
വിനയത്തോടെ ചിരിച്ചു കൊണ്ട് അവൻ എഴുന്നേറ്റു.
എങ്ങനെ പോയാലും ഒരു 5 വയസ്സ് കൂടുതലുണ്ട് എന്നെക്കാളും. എന്നിട്ട അവനെന്നെ, ദേഷ്യം വന്നെങ്കിലും സീറ്റ്‌ തന്നതല്ലേ പക്ഷെ, അവനോടു ഒന്നും പറയാതെ വിടാൻ പറ്റുമോ
അനിയാ,..
എല്ലാരും ഒരേ പോലെ ചീത്തയല്ലലോ അതിനു ,
അവനും നോക്കി.. . ബസ്സിലുള്ള എല്ലാരും നോക്കി. ..
പിന്നെ കെ എസ് ആർ ടി ബസിലും,ലോങ്ങ്‌ റൂട്ടിലും ഫ്ലൈറ്റിലും തുടങ്ങി എവിടെയും അപരിചതർക്ക് ഒരുമിച്ചിരിക്കാമെങ്കിൽ , കുന്നംകുളം തൊട്ടു തൃശൂർ വരേ എനിക്കിയാൾക്കൊപ്പം ഇരിക്കാട്ടാ...യാതൊരു മടിയും ഇല്ല.
പിന്നെ ആരെങ്കിലും എന്നെ നോക്കിയോ എന്നറിയില്ല. കാരണം എന്റെ സഹയാത്രികന്റെ പുഞ്ചിരിയിൽ ഞാൻ നിർവൃതിയിലാണ്ടു

By: Liya George

ഓർമപ്പെടുത്തൽ

 -Image may contain: 2 people, people smiling, closeup and indoor
രാവിലെ മുതൽ ആലോചനയിലായിരുന്നു റിട്ടയേർഡ് ആയതിനു ശേഷം എന്തൊക്കെ ചെയ്യാമെന്ന് ആശയങ്ങളും അഭിപ്രായങ്ങളും പലരും പറഞ്ഞു നെറ്റിലും കൂടെ ഒന്നു നോക്കിയേക്കാം, അങ്ങനെ ഇരിക്കുമ്പോളാണ് പതിവില്ലാതെ പോസ്റ്റ്‌ മാൻ കടന്നുവരുന്നത് ഇയടുത്തൊന്നും അയാൾ വന്നതായി ഓർക്കുന്നില്ല. ടീച്ചറെ ഒരു കത്തുണ്ടല്ലോ എനിക്കോ. ആരായിരിക്കും അയാൾ വിശേഷങ്ങൾ ചോദിക്കുമ്പോളും ഒപ്പിട്ടു അത് കൈപ്പറ്റാനുള്ള ദൃതി ആയിരുന്നു. പഴയ കൂട്ടുകാരാരെങ്കിലും അക്ഷമയോടെ അത് പൊട്ടിച്ചു നോക്കുമ്പോൾ പഴയ ഏതോ സ്റ്റുഡന്റ് ആണു. ടെക്നോളജി ഇത്ര വികസിച്ചിട്ടും കത്തെഴുതണമെങ്കിൽ, ഉമ്മറപ്പടിയിലിരുന്നു അത്യന്ധം ആർത്തിയോടെ ഞാൻ വായിക്കാൻ തുടങ്ങി......
സ്നേഹം നിറഞ്ഞ സുമ മിസ്സിന്,
നീണ്ട 12 വർഷങ്ങൾ വേണ്ടിവന്നു മിസ്സിനെ ഒന്നഭിമുഗീകരിക്കാൻ റിട്ടയേർഡ് ആകാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി അല്ലെ? ഞാനമുണ്ടാകും അന്ന് ടീച്ചർ സർവീസിൽ നിന്നു വിരമിക്കുന്ന ദിവസം. ഇപ്പോൾ ഓസ്ട്രേലിയയിൽ ഒരു ബിസിനസ്‌ നടത്തുന്നു.എങ്കിലും ഞാൻ വരും. ഇതൊക്കെ പറയുമ്പോൾ എല്ലാ ടീച്ചേഴ്സിനും അഭിമാനമാണ് പഠിച്ച കുട്ടികളൊക്കെ നല്ല നിലയിൽ ഉണ്ടെന്നറിയുമ്പോൾ . ഗവണ്മെന്റു ഓഫീസ് ലും ഹോസ്പിറ്റലിലും, ജ്വല്ലറികളിലും, ടെക്സ്റ്റയിൽസ് ലും തുടങ്ങി എവിടെ ചെന്നാലും നിങ്ങൾ ഒരാവശ്യത്തിന് വരുമ്പോൾ ടീച്ചറെ എന്നുള്ള വിളി കേക്കാൻ കൊതിക്കുന്നുണ്ടാകും ഭൂരിഭാഗവും.അന്ന് മുഖം ഓർത്തില്ലേലും മുൻപ് എവിടെയെങ്കിലും പഠിപ്പിച്ച സന്തോഷമാണ് ഉണ്ടാകുക. അന്ന് മുൻപ് പിന്തള്ളപ്പെട്ട കുട്ടികളാകും ആത്മാർത്ഥത യോടെ സംസാരിക്കാൻ വരിക. എന്നാൽ എന്നെ ഓർമിക്കണമെങ്കിൽ ഒരു 12 വർഷമെങ്കിലും പുറകോട്ടു പോകണം. ഇവിടെ എവിടെയും മിസ്സെന്നെ കണ്ടിട്ടുണ്ടാകില്ല. ഞാൻ നിഖിൽ ടീച്ചർ എന്നെ മറന്നിട്ടുണ്ടാകും.ബിസിനസ്‌ ക്ലാസ്സിലെ ഏറ്റം മോശമായ സ്റ്റുഡന്റ് ആയിരുന്നു ഞാൻ എന്നാണ് ടീച്ചർ പറയാറ്. മറ്റു അദ്യാപകരോടും എന്നെ കുറിച്ച് മോശമായി പറഞ്ഞത്‌ എന്നെ തെല്ലൊന്നു വേദനിപ്പിച്ചു.
വര്ഷങ്ങൾക്കു ശേഷം പഠിച്ചു ജോലിയൊക്കെ ആയി കഴിഞ്ഞാൽ മാത്രമേ വരൂവെന്നു അന്നേ ഉറപ്പിച്ചതാണ്.സ്കൂളിൽഗെറ്റ് ടുഗെതർ വച്ചിട്ട് പോലും ഞാൻ വന്നില്ല. ചെയ്യാത്ത തെറ്റിന് ക്രൂശിക്കപ്പെട്ടപ്പോൾ കൂടെ നില്കാൻ ആരും ഉണ്ടായില്ല. അന്നെന്നെ ചേർത്ത് നിർത്താൻ എനിക്ക് ആരും ഉണ്ടായിരുന്നില്ല. ഓരോ വിദ്യാർത്ഥിയും മുന്പിലാവാനും പുറകോട്ടു പോകാനും പല കാരണങ്ങൾ ഉണ്ടാകും. അതൊക്കെ കണ്ടെത്താൻ സഹായിക്കലാണ് ഒരു ടീച്ചറിന്റെ ദൗത്യം. സ്വന്തമായി കൂടെ പഠിച്ച കൂട്ടുകാരൊക്കെ എ പ്ലസ് ഉം എ യും വാരികൂട്ടി. പിന്നീട് പഠിച്ച ജോലി ചെയ്യാൻ പറ്റാതെയും ജോലിക്ക് പോകാൻ പറ്റാതെയും വീടുകളിൽ ഒതുങ്ങി കൂടിയത് കണ്ടപ്പോൾ ഞാൻ ജയിച്ചു എന്നാദ്യം തോന്നിയെങ്കിലും അവർക്കൊക്കെ എവിടെ തെറ്റിപോയതെന്നു മനസിലായില്ല.തോൽവികളുടെ കൈപ്പ റിഞ്ഞവർക്കേ വിജയിക്കുന്നതിന്റെ മധുരം ശരിക്കും ആസ്വദിക്കാൻ കഴിയു. കഴിവുകൾ ഉള്ള ഒരുപാട് പേർ, പഠിക്കുന്ന കാലത്തു ഒരു പ്രോത്സാഹനവും കിട്ടാതെ അറിയപ്പെടാതെ പോയിട്ടുണ്ടാകാം. പഠിപ്പിസ്റ്റുകളെ മാത്രം പൊക്കി പറയുമ്പോൾ സാദാരണക്കാരായ ഒരുപാട് പേരെ കൈപിടിച്ച് ഉയർത്താൻ കഴിഞ്ഞിലെങ്കിൽ ടീച്ചർ എന്ന പ്രൊഫഷന് ചെയുന്ന ജോലിക്ക് വേദനം കിട്ടാൻ വേണ്ടി മാത്രം ആകും. ഞാൻ കാരണം ഏതേലും ഒരാളെങ്കിലും മാറുമ്പോൾ എന്റെ ജോലിക്ക് കൂലി മാത്രമല്ല ആത്മസംതൃപ്തിയും ലഭിക്കും. നിങ്ങൾ പഠിച്ച അറിവ് പകർന്നു കൊടുക്കുന്ന രീതി. എല്ലാവരും ഒരമ്മയോടോ അച്ഛനോടോ എന്ന പോലെ പെരുമാറുമ്പോൾ ഞങ്ങളൊക്കെ അനുസരണയോടെ നിന്നേനെ നിങ്ങളെ അച്ഛനന്മമാരെപോലെ കാണണമെങ്കിൽ നിങ്ങൾക്കാദ്യം തോന്നണം അവരുടെ മക്കളെ നോക്കുന്ന പോലെ നിങ്ങൾ അവരുടെ കൂടെയുണ്ടെന്ന്.പഠിപ്പിക്കാൻ തന്നെ ടൈം തികയുന്നില്ലെന്ന പരാതിയാണെങ്കിൽ അവരെയൊന്ന് സ്നേഹത്തോടെ വാത്സല്യത്തോടെ നോക്കുകയോ വിളിക്കുകയോ ചെയുമ്പോൾ അവര് നിങ്ങളെ മാത്രമല്ല ആ സബ്ജെക്റ്റിനെയും ഇഷ്ടപ്പെട്ടു തുടങ്ങും. അതല്ലെങ്കിൽ നിങ്ങളു കാരണം ശോഭനമായ വിദ്യാലയ കോളേജ് ദിനങ്ങളെയും അവര് വെറുക്കും. ടീച്ചർ സങ്കടപെടേണ്ട ഇത്രയെങ്കിലും പറഞ്ഞിലെങ്കിൽ എനിക്ക് നഷ്ടപ്പെട്ടതിന്റെ വേദന ആരും അറിയണ്ട പക്ഷെ ഇ തൊഴിലിന്റെ മഹത്വം ഇനി വരുന്നൊരു തലമുറയ്ക്ക് അന്യം നിന്ന് പോകരുത്. ടെക്നോളജി മാറിയെങ്കിലും നിങ്ങളൊക്കെ ഞങ്ങളുടെ ജീവിതത്തിന്റെ വഴികാട്ടികൾ തന്നെയാണ്. എന്റെ ടീച്ചറും തോറ്റുപോയിട്ടില്ല ഞങ്ങളെയൊക്കെ വിജയിപ്പിക്കേണ്ട നിങ്ങൾ ഞങ്ങൾ കാരണം തോൽക്കാൻ പാടില്ല. എന്റെ ഇ ഉയർച്ചക്കും കാരണം ടീച്ചർ ആണ് അന്ന് എനിക്ക് തോന്നിയ വാശിപ്പുറത് പടപൊരുതിയാണു എനിക്ക് ഇന്നുള്ളതെല്ലാം നേടിയത്. അതിന്റെ അഹങ്കാരമല്ല ഇതൊരു ക്ഷണമാണ് ടീച്ചർക്ക്‌ അന്ന് ബാക്ക് ബെഞ്ചേഴ്‌സ് ആയിരുന്ന 6 ഉഴപ്പന്മാർ ചേർന്ന് തുടങ്ങുന്ന ഒരു പുതിയ അക്കാദമി യുടെ ഇൻചാർജ് ആയി മിസ്സിനെയാണ് ഞങ്ങൾ കണ്ടു വച്ചത്. ക്ലാസ്സിലെപ്പോഴോ മാം പറഞ്ഞത്‌ ഓർകുന്നുണ്ട് റിട്ടയേർഡ് ആയാലും കര്മനിരതയായിരിക്കണമെന്നു. സ്നേഹപൂർവ്വം ഞങ്ങളുടെ ഇ ആഗ്രഹം സ്വീകരിക്കുമല്ലോ?ഉഴപ്പന്മാരായി മുദ്ര കുത്തപെട്ട കുട്ടികളിലെ കഴിവുകൾ കണ്ടെത്താനും അവർക്ക് വേണ്ട സപ്പോർട്ട് ഉം പഠനത്തിൽ വിജയിക്കാൻ അവർക്ക് വേണ്ട കൗൺസിലിങ് ഉം പ്രോത്സാഹനവും ആണ് ഇ അക്കാദമി യുടെ ലക്ഷ്യം. കൂടുതൽ വിവരങ്ങൾ നേരിൽ കാണുമ്പോൾ പറയാനാഗ്രഹിക്കുന്നു. എല്ലാ ആയുരാരോഗ്യ സൗക്യങ്ങളും നേരുന്നു.
ഒത്തിരി ഒത്തിരി സ്നേഹത്തോടെ,
നിഖിൽ
കരഞ്ഞുകൊണ്ടല്ലാതെ ഇതു മുഴുവനാക്കാൻ എനിക്ക് സാധിച്ചില്ല എന്റെ തെറ്റിനെ വലിയൊരു ശരിക്കൊണ്ട് തിരുതാൻ" എന്റെ കുഞ്ഞുങ്ങൾ"ശ്രമിച്ചിട്ടും ഞാൻ അത് അംഗീകരിച്ചില്ലെങ്കിൽ എന്റെ തെറ്റിനു മാപ്പില്ല....
Liya george.

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo