നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഓരോ ടാറ്റൂവിനു പിന്നിലും ഓരോ കഥയുണ്ട്

Author : Liya George

ഒരിക്കൽ ഒരു മകൻ അവന്റെ അമ്മയോട് ചെറിയൊരു കാര്യത്തിന് പിണങ്ങി. അച്ഛൻ ഇല്ലാതെ വളർന്ന അവനു അമ്മ ആയിരുന്നു എല്ലാം. അവർക്കിടയിൽ ആദ്യമായി ആയിരുന്നു അത്തരമൊരു പിണക്കം
പിണക്കം എന്ന് പറഞ്ഞാൽ അവൻ അമ്മയോട് ഒന്നും സംസാരിക്കാതെ 3 ദിവസങ്ങൾ കഴിച്ചു കൂട്ടി പിണക്കത്തിന്റെ കാരണം അവന്റെ ആവശ്യ പ്രകാരം 7000 രൂപ അവന് ചോദിച്ച സമയത്ത് കൊടുത്തില്ലെന്നതാണ്.
എത്രയൊക്കെ ചോദിച്ചിട്ടും ആ രൂപ എന്തിനാണെന്ന് അവൻ ആ അമ്മയോട് പറഞ്ഞില്ല. പിണക്കത്തിന്റെ ദൈർഘ്യം കൂടി കൂടി പിന്നെയും ദിവസങ്ങൾ കടന്നു പോയി. അതിൽ മനം നൊന്ത ആ അമ്മ കഷ്ടപ്പെട്ട് അധിക നേരം പണിയെടുത്തു ആ വരുമാനത്തിൽ നിന്നും 7000 രൂപ അവനു കൊടുക്കാൻ മനസ്സിലുറപ്പിച്ചു. എന്നാൽ, അതിന്റെ കാരണം പറഞ്ഞാൽ മാത്രമേ അവന രൂപ കൊടുക്കുകയുള്ളൂവെന്നും അവനെ അറിയിച്ചു.
എന്നിട്ടും അവൻ ആ കാരണം പറയാൻ തയ്യാറായില്ല. ഇതറിഞ്ഞ അവന്റെ സുഹൃത്തും വഴികാട്ടിയുമായ ചെറിയച്ഛൻ അവനോട് കാര്യങ്ങൾ ചോദിച്ചറിയാമെന്നു അമ്മക്ക് ഉറപ്പ് നൽകി.
അങ്ങനെ, അയാൾ അതറിയാൻ അവരുടെ വീട്ടിലെത്തി. അവനോട് നയത്തിൽ ചോദിച്ചു ആദ്യം പറയാൻ വിസമ്മതിച്ചെങ്കിലും അവൻ ചെറിയച്ചനോട് കാര്യങ്ങൾ തുറന്നു പറഞ്ഞു.
അമ്മയെ എനിക്കൊത്തിരി ഇഷ്ടം ആണ്. പക്ഷെ, എന്റെ ഈ ഒരാഗ്രഹം നാളുകളായി മനസ്സിൽ കൊണ്ട് നടക്കുന്നതാണ്. ഈ പിറന്നാൾ ദിനത്തിൽ അമ്മക്കൊരു സർപ്രൈസ് കൊടുക്കുവാൻ വേണ്ടിയാണു ഞാൻ ഈ രൂപ ആവശ്യപെട്ടത്
ശരി അങ്ങനെ എങ്കിൽ നീ അമ്മയുടെ കൈയിൽ നിന്ന് തന്നെ പൈസ വാങ്ങി സർപ്രൈസ് കൊടുത്താൽ മോശമല്ലേ?
അതുകൊണ്ട് ഞാൻ നിന്നെ സഹായിക്കാം.
അതു വേണ്ട. ചെറിയച്ഛൻ പറഞ്ഞത് ശരിയാണ് അമ്മയുടെ കൈയിൽ നിന്നു തന്നെ വാങ്ങുന്നത് മോശമാണ് പക്ഷെ പഠനത്തിടക്ക് ജോലി ചെയ്തു കിട്ടുന്ന ഒരൊറ്റ പൈസയും ഞാൻ എന്റെ കൈവശം വെക്കാറില്ല എല്ലാം അമ്മയെ ഏല്പിക്കുകയാണ് പതിവ്. അപ്പോഴെങ്കിലും അമ്മക്ക് ഓർത്തു കൂടെ എന്റെ ആവശ്യം ന്യായമാണെന്ന്.
അമ്മ ഞാൻ ചോദിച്ച രൂപ തരാത്തതിലും സങ്കടം എന്നേ മനസ്സിലാക്കാത്തതിലാണ് അതിനാലാണ് എന്റെ വാശി കൂടിയതും ഞാൻ മിണ്ടാത്തതും.
ഉണ്ണി നീ പറഞ്ഞതൊക്കെയും ശരിയാണ്.
കാലം അതാണ് ഓരോ അമ്മമാരുടെ നെഞ്ചിലും തീയാണ് മക്കളെ കുറിച്ചോർത്ത്. ഇത്രയും നാൾ നിങ്ങൾക്കിടയിൽ യാതൊരു രഹസ്യങ്ങളും ഉണ്ടായിരുന്നില്ലലോ? ഇത് മാത്രം നീ പറയാതിരുന്നതിൽ എന്തോ പന്തി കേടുണ്ടെന്നു അമ്മയെ ധരിപ്പിച്ചത് ഞാൻ ആണ്.
നീ ആദ്യ ദിവസം മിണ്ടാതായപ്പോഴേക്കും അമ്മ എന്റെ അടുത്ത് വന്നിരുന്നു അത്യാവശ്യം ആണെന്ന് പറഞ്ഞു പൈസയും ചോദിച്ചിരുന്നു.
ഇത് കേട്ട മകന്റെ കണ്ണുകൾ നിറഞ്ഞോഴുകി.
ചെറിയച്ഛൻ വീണ്ടും അവനോട് ചോദിച്ചു എന്തിനാണ് നിനക്കിത്രയും പണം അതും അമ്മ അറിയാതെ നീ ഇപ്പോഴും ആവശ്യം പറഞ്ഞില്ല.
അത് പിന്നെ..... ഞങ്ങൾ കൂട്ടുകാർക്കിടയിൽ ഒരു ബെറ്റ് വച്ചിരുന്നു. എന്റെ പല കൂട്ടുകാരും ടാറ്റൂ ചെയ്തിട്ടുണ്ട്. അന്ന് തുടങ്ങി എനിക്കും ഒരാഗ്രഹമാണ് ഒരു റ്റാറ്റൂ ചെയ്യണമെന്നത്.
അവരൊക്കെ കമിതാക്കളുടെ പേരും പല ചിഹ്നങ്ങളുമാണ് കൈയിലും മേനിയിലും ടാറ്റൂ ചെയ്തത്. പക്ഷെ എനിക്കു ഏറ്റവും പ്രിയപ്പെട്ടത് എന്റെ അമ്മയാണ്.
അതെന്നും അങ്ങനെ മാത്രമായിരിക്കുമോ എന്നുള്ള ചോദ്യത്തിനുത്തരം കൂടെ ആണ് ഈ പന്തയത്തിൽ അമ്മയെ ഓർക്കും വിധം എന്റെ കൈതണ്ടയിൽ പതിക്കുന്ന ടാറ്റൂ.
പോക്കറ്റിൽ നിന്നും 7000 രൂപ അവനു കൊടുത്ത് കൊടുത്തു അവനെ ചേർത്ത് നിർത്തി കൊണ്ടു ചെറിയച്ഛൻ തുടർന്നു. ഇത്രയും ഇഷ്ടം ഉള്ള നീയാണോ അമ്മയോട് ഈയൊരു കാര്യത്തിന് വേണ്ടി ദിവസത്തോളം മിണ്ടാതിരുന്നു വേദനിപ്പിച്ചത്. ഇന്നേക്ക് ആറാം ദിവസം അതു മാത്രമല്ല അമ്മയുടെ പിറന്നാളും കൂടെ ആണിന്ന് പിണക്കത്തിൽ അതും മറന്നു പോയോ?
ഇല്ല ചെറിയച്ഛാ....
നിന്റെ അമ്മ നിനക്ക് വേണ്ടി മാത്രമാണ് ഇക്കാലമത്രയും ജീവിച്ചത് അച്ഛൻ മരിച്ചപ്പോഴും അവരെ ജീവിക്കാൻ പ്രേരിപ്പിച്ചത് നിന്റെ മുഖമാണ്. നീ ചിന്തിച്ചതിലും തെറ്റില്ല നിന്റെ സ്നേഹം എനിക്കു മനസ്സിലാകും .
പക്ഷെ അമ്മക്ക് പിറന്നാൾ ദിനത്തിൽ സന്തോഷം കൊടുക്കാൻ ഒരു സമ്മാനത്തിന്റെയും ആവശ്യം ഇല്ല എന്നാൽ സങ്കടപെടുത്താൻ അതിലും എളുപ്പമാണ് .
പിന്നെ... നിന്റെ അമ്മയും ടാറ്റൂ ചെയ്തിട്ടുണ്ട്. നീ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ? നിനക്ക് വേണ്ടി അമ്മ പതിപ്പിച്ച ടാറ്റൂ.
അന്നത് ചെയ്തപ്പോൾ പോലും നിന്റെ അമ്മ കരഞ്ഞത് ഞാൻ ഓർക്കുന്നില്ല അതൊരു പെർമനെന്റ് ടാറ്റൂവാണ്.
വർഷങ്ങൾക്കു മുൻപ് നീ പിറന്നു വീണ ദിവസം ഓർക്കാൻ, നിന്റെ അച്ഛൻ അവസാനമായി നൽകിയ വിലപ്പെട്ട സമ്മാനത്തിന്റെ ഓർമ എല്ലാം അമ്മ ഓർക്കുന്നത് ആ ഒരൊറ്റ ടാറ്റൂവിലാണ് .
അവരുടെ അടി വയറ്റിൽ ആയിരുന്നു കത്രിക കൊണ്ടും കത്തി കൊണ്ടും ഡോക്റ്റേഴ്‌സ് ചെയ്തു കൊടുത്തത നീണ്ട വര പക്ഷെ ഭംഗി ഇല്ലാത്തതു കൊണ്ടോ പെർഫെക്ഷൻ ഇല്ലാത്തതു കൊണ്ടോ അല്ല ആ നീണ്ട റ്റാറ്റൂ ആരും പുറത്ത് കാണാത്തതു.
എല്ലുകൾ നുറുങ്ങുന്ന വേദനയിലും നിന്റെ അച്ഛൻ നഷ്ടപെട്ട നെഞ്ച് നീറിയ വേദനയിലും നിന്റെ അമ്മയുടെ അടിവയറ്റിൽ ആർക്കും കാണാൻ കഴിയാത്ത വിധത്തിൽ ഇപ്പോഴും അതുണ്ടെന്നു ചെറിയമ്മ പറയാറുണ്ട്. അങ്ങനെ ഒരു ടാറ്റൂ ചെയ്യാൻ ചെറിയമ്മക്ക് ഭാഗ്യവും കിട്ടിയിട്ടില്ല.
എന്നും നിന്നെ ഓർക്കുന്ന നിന്റെ അച്ഛനെ ഓർക്കുന്ന വെറുമൊരു ടാറ്റൂ അല്ല അതു നീ കൈത്തണ്ടയിലോ പുറത്തോ കുത്തുന്ന അമ്മ എന്ന അക്ഷരങ്ങൾക്കും ചിത്രങ്ങൾക്കും അപ്പുറത്തതാണ് അതിന്റെ വില.
കൈയിൽ ഇരുന്ന നോട്ടുകൾ അവൻ ചെറിയച്ചനെ മടക്കി ഏല്പിച്ചു. പിന്നാമ്പുറത്തു അടുക്കളയിലേക്ക് ഓടി ചെന്നു. പാലട പായസത്തിന്റെ ഗന്ധം മൂക്കിലേക്ക് തള്ളി കയറി.
അവന്റെ പിണക്കം മാറ്റാൻ വേണ്ടി മാത്രം അന്നാദ്യമായി ആ അമ്മയുടെ പിറന്നാൾ ദിനത്തിൽ അവർ മകന് വേണ്ടി പായസം ഉണ്ടാക്കി. അവനിഷ്ടപ്പെട്ട പാലട പായസം അതുണ്ടാക്കി കൊണ്ടു നിൽക്കുന്ന ആ അമ്മയെ അവൻ പുറകിൽ നിന്നും കെട്ടിപിടിച്ചു.
ഒരു നിമിഷം നടന്നതെന്തെന്നു മനസിലായില്ലെങ്കിലും പിണക്കം തീർന്നെന്നു അമ്മക്ക് മനസിലായി. രണ്ടു പേരുടെയും കണ്ണുകൾ ആനന്ദ കണ്ണു നീരാൽ കാഴ്ചകൾ അവ്യക്തമാക്കി. ആ കണ്ണുകൾ പരസ്പരം മിണ്ടി പിന്നെ തന്റെ സാരീ തലപ്പുകൊണ്ട് മകന്റെ കണ്ണുകൾ തുടച്ചു കൊണ്ടു അടുപ്പത്ത് തിളയ്ക്കുന്ന പാലട പായസത്തിൽ നിന്നും ഒരു തവി കോരി എടുത്തുകൊണ്ടു അമ്മ നന്നായി ഊതി കൊണ്ടു മകന് നേരെ നീട്ടി. രുചിച്ചു നോക്കു ഉണ്ണി മധുരം മതിയാകുമോ?
ആ രംഗം കണ്ടപ്പോൾ പാലട പായസത്തിനു മധുരം കുറവാണെന്നു മാത്രമല്ല എനിക്കു തോന്നിയത് കത്തിയെരിഞ്ഞ അടുപ്പിലെ തീയേക്കാൾ കത്തിയെരിഞ്ഞ മനസ്സുകളിലെ കനലുകൾ തണുത്തതു പോലെ......
Liya george

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot