Author: Baby Raju
ഡോ.മൃദുലാ മേനോൻ ഗ്രാമത്തിൽ മെഡിക്കൽ ക്യാമ്പിലേക്കെത്താൻ തിരക്കിട്ടോടുകയാണ്. ദേവകീ രാഹുൽ ന്റെ കാര്യങ്ങളൊക്കെ നോക്കിക്കോ ഞാൻ പോണു. തന്നെ കാറോടിച്ചു മൃദുല പോയി. രാഹുൽ പോകാൻ ഇനിയും സമയം ഉള്ളതുകൊണ്ട് പഠനം കഴിഞ്ഞ് പുസ്തകങ്ങൾ ബാഗിൽ വെച്ച് മുറ്റത്തേക്കിറങ്ങി. ഒറ്റക്ക് ഇത്തിരി നേരം മുറ്റത്ത് നടത്തം . സൈക്കിൾ സവാരി, കളികൾ . മറ്റും കഴിഞ്ഞ് കുളിച്ചു വന്ന് സ്കൂളിൽ പോകാൻ തയ്യാറായി. മേശപ്പുറത്ത് ദോശയും ചായയും ഇരിക്കുന്ന തെടുത്തു കഴിച്ചു. മേശപ്പുറത്ത് ഒരു പൊതി , ചോറ് എന്നു മനസ്സിലാക്കി അവൻ ബാഗിൽ എടുത്തു വെച്ചു.
അമ്മൂ പോവുന്നേ (ദേവകിയെ അമ്മു എന്നാണ് അവൻ വിളിക്കുന്നത് )എന്നും പറഞ്ഞ് ബസ് സ്റ്റാന്റ് ലക്ഷ്യമാക്കി വേഗം നടന്നു.
അമ്മൂ പോവുന്നേ (ദേവകിയെ അമ്മു എന്നാണ് അവൻ വിളിക്കുന്നത് )എന്നും പറഞ്ഞ് ബസ് സ്റ്റാന്റ് ലക്ഷ്യമാക്കി വേഗം നടന്നു.
ദേവകി അവന്റെ ചോറു പാത്രം എടുത്തോടി വന്നപ്പോഴേക്കും അവൻ പോയ്ക്കഴിഞ്ഞു. അപ്പോഴാണ് അവർ മേശമേൽ വെച്ച ചോറു പൊതിയുടെ കാര്യം ഓർത്തത് . തനിക്കു കഴിക്കാനുള്ള ചോറ് രാവിലെ തന്നെ വീട്ടിൽ നിന്ന് പൊതിഞ്ഞു കൊണ്ടുവരും. ഇവിടത്തെ ഭക്ഷണ രീതികൾ ദേവകിക്കു പിടിക്കില്ല. തന്റെ ഡോക്ടറിന്റെപോകാനുള്ള തിരക്കും രാഹുൽന്റെ കാര്യങ്ങളും ചെയ്യുന്ന തിരക്കിൽ ചോറെടുത്തു വെക്കാൻ മറന്നു പോയി. ഈ കുട്ടി എന്തുപണിയാ ചെയ്തതെന്നു വിഷമിച്ചു നിന്ന ദേവകി വീണ്ടും പണികളിൽ ഡോക്ടർ ഇതറിഞ്ഞാൽ ഇഷ്ടപ്പെടില്ലല്ലൊ എന്നോർത്തപ്പോൾ ആകെ വിഷമം. കുറച്ചു കഴിഞ്ഞ് നഗരത്തിലെ സ്വകാര്യ ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന ഡോ.ശ്യാമും പോയി കഴിഞ്ഞപ്പോൾ ദേവകി മുറ്റം അടിക്കാനും ബാക്കി വീട് വ്യത്തിയാക്കലും ഒക്കെ കഴിഞ്ഞു കുറച്ച് കഞ്ഞി എടുത്തു കുടിച്ചു.
ജോസൂട്ടി പൂന്തോട്ടത്തിലും വാഴത്തോപ്പിലും ഇത്തിരി പണികൾ ചെയ്തു തീർക്കുന്നു....
ജോസൂട്ടി പൂന്തോട്ടത്തിലും വാഴത്തോപ്പിലും ഇത്തിരി പണികൾ ചെയ്തു തീർക്കുന്നു....
വൈകുന്നേരം ആറാം ക്ലാസ്സുകാരി മകൾ നന്ദിതയോട് സ്കൂൾ വിട്ടാൽ ഇങ്ങോട്ട് വരണമെന്ന് ദേവകി ഏൽപിച്ചിട്ടുണ്ട്. ഡോക്ടർ തിരിച്ചെത്താൻ വൈകുന്ന ദിവസം അങ്ങനെയാണ് പതിവ്.
വൈകുന്നേരം രാഹുൽ വന്നപ്പോൾ ദേവകിയോട് രാഹുൽ ....... അമ്മൂ ഇന്നത്തെ ചോറെനിക്ക് ഇഷ്ടമായി ചമ്മന്തിയും വറുത്ത ഉണക്കൽ മീനും പയറുമെഴുക്കുപുരട്ടിയും കൂട്ടുകാർക്കും ഇഷ്ടമായി. നാളെ ഇത്തിരി കൂടുതൽ വെയ്ക്കണേ ഇന്ന് കൂട്ടുകാർക്ക് തികഞ്ഞില്ല......
കേട്ടു നിന്ന നന്ദിത മിഴിച്ചു നോക്കി. ദേവകി ഉണ്ടായ അബദ്ധം രാഹുൽനോട് പറഞ്ഞു. രാഹുൽ ചിരിച്ചു. അങ്ങനെയാണോ .... അമ്മു എന്നാൽ ഇനി ദിവസവും എനിക്കു ചോറു പൊതിഞ്ഞു കൊണ്ട് വരണം. എനിക്കീ ചോറ് ഇഷ്ടായി. ദേവകിക്ക് കുറച്ച് കൃഷിസ്ഥലം ഉള്ളത് ആരെങ്കിലും കൃഷി നടത്തുന്നത് കൊണ്ട് കുറെയൊക്കെ ആവശ്യത്തിന് നെല്ലു കിട്ടും. കുത്തരിച്ചോറാണ് ഉണ്ടാക്കുന്നത്.
മോനേ അമ്മയും അച്ഛനും വഴക്കുപറയും ട്ടൊ.....
അവർക്കു ഞാൻ നന്നായി പഠിച്ചാൽ മതി. ബാക്കിയൊന്നും നോക്കാൻ നേരം കാണില്ല. അമ്മു അല്ലെ അതൊക്കെ ചെയ്യുന്നത്.
എനിക്ക് കല്യാണം കഴിക്കുമ്പോൾ ജോലി ഇല്ലാത്ത പെണ്ണുവേണം നല്ല ഭക്ഷണം ഉണ്ടാക്കിത്തരുന്ന പെണ്ണ്....... മിഴിച്ചു നിക്കുന്ന നന്ദിതയെ നോക്കി അവൻ ചോദിച്ചു. എടീ നിനക്കെന്നെ കെട്ടാൻ പറ്റുമോ.....അധികം പഠിക്കാനൊന്നും നിക്കണ്ട......അമ്മൂന്റെ കൈയ്യിലെ .... പാചകം പഠിച്ചോണം ...... കൂട്ടച്ചിരിയാക്കി അവിടെ ആ സംഭാഷണം. കേട്ടു നിന്ന ജോസൂട്ടിയും പങ്കുകൊണ്ടു. പത്താം ക്ലാസ്സുകാരൻ പെണ്ണു ചോദിക്കാൻ തുടങ്ങിയോ.....? ആ വലിയ ജോലി ഒക്കെ ആവുമ്പം നാക്കിലെ രുചി മാറിക്കോളും.....

നന്ദിതക്കാകെ നാണക്കേട്. അവൾ ചായ കുടിച്ച് വരാന്തയിൽ പോയിരുന്നു പഠിക്കാൻ തുടങ്ങി. രാഹുലും സ്വന്തം കാര്യങ്ങൾക്കു പോയി -
അമ്മുവിന്റെ ചോറു പൊതികൾ പലപ്പോഴും രാഹുൽ പതിവാക്കി. വളരുന്നതോടൊപ്പം നന്ദിതയുടെ രുചിക്കൂട്ടുകൾ രാഹുൽന് പ്രിയമേറി.
കുറച്ചു വർഷങ്ങൾ ഓടിപ്പോയി. നഗരത്തിൽ നിന്നും പഠനം കഴിഞ്ഞ രാഹുൽ പീഡിയാട്രിക് സർജനായി നഗരത്തിലെ ഒരു ആശുപത്രിയിൽ ചാർജെടുത്തു.
വീട്ടിൽ ഡോ. മൃദുലയും ശ്യാമും കൂട്ടു കാരുടെ ഇടയിൽ നിന്നും രാഹുലിന് വേണ്ടി ഒരു പെൺകുട്ടിയെ ആലോചിച്ചു. രാഹുൽ വന്നു കണ്ടിട്ടു തീരുമാനിക്കാം എന്നു വെച്ചു.
പക്ഷെ ഇഗ്ലീഷ് ലിറ്ററേച്ചിൽ നല്ല മാർക്കോടെ ഡിഗ്രി കഴിഞ്ഞു പി ജി.ചെയതു കൊണ്ടിരിക്കുന്ന നന്ദിത എന്ന സുന്ദരി പെണ്ണ് രാഹുൽ വളരുന്നതോടൊപ്പം ഉള്ളിൽ വേരുറച്ചു കഴിഞ്ഞിരുന്നു.
മൃദുലയുടെ ന്യായവാദങ്ങളൊന്നും രാഹുൽ നെ മാറ്റിയെടുക്കാൻ കഴിഞ്ഞില്ല.
ഒരു വേലക്കാരിയുടെ മകൾ ........ മൃദുലയുടെ ചോദ്യം ....?
എന്റെ അമ്മയ്ക്കും അച്ഛനും വെച്ചുവിളമ്പിയതല്ലെ അമ്മുവിന്റെ വേല. ആവേലയെ ഞാൻ ലോകത്തിൽ വെച്ചേറ്റവും ശ്രേഷ്ഠതയായി കരുതുന്നു.മഹത്തരമായിത്തന്നെ കരുതുന്നു.
ആരുചിക്കൂട്ടുകൾ നമ്മൾ കഴിച്ചഭക്ഷണം എന്റെ അടുത്ത തലമുറയും കഴിക്കട്ടെ അമ്മെ.......
ജീവിക്കാൻ പണം ഞാനുണ്ടാക്കാം സ്നേഹ മുള്ള ഒരു കുടുംബം പക്ഷെ പണം കൊടുത്താൽ കിട്ടുമെന്ന് എനിക്കുറപ്പില്ല......
കുറെ വാദപ്രതിവാദങ്ങൾക്കൊടുവിൽ മൃദുലയും ശ്യാമും മകന്റെ തീരുമാനത്തിനോട് യോജിച്ചു.
വിപുലമായി ത്തന്നെ ഒരുക്കിയ വേദിയിൽ ടൗണിലെ ഹാളിൽ വെച്ച് രാഹുൽ നന്ദിതയുടെ കഴുത്തിൽ താലി കെട്ടി.
ജനങ്ങളിൽ ഇത്തിരി അമ്പരപ്പും ഏറെ സന്തോഷവും ആ വിവാഹം ......
ടൗണിലേക്ക് താമസം മാറുന്ന രാഹുലും നന്ദിതയും ദേവകിയെ വിളിച്ചപ്പോൾ അവർ പറഞ്ഞു. ഞാൻ ഇനിയും മൃദുലക്കും ശ്യാമിനു മൊപ്പം ഇവിടെ ആവതു പോലെ സഹായിക്കും. രാഹുൽ ന് ഇനിയും അതിൽ അഭിമാനം കൊള്ളാം.
അപ്പോൾ രാഹുൽ നന്ദിതയോട്..... എടീ അമ്മുവിന്റെ കൈ പുണ്യം മുഴുവൻ കൈയ്യിലുണ്ടല്ലൊ അല്ലെ? എന്നാ പിന്നെ
നമുക്കങ്ങു ജീവിതം തുടങ്ങാം അല്ലെ .....
ഇനി നിന്റെ അമ്മ ഇവിടെത്തന്നെ നിൽക്കുന്നതിൽ നിനക്ക് അഭിമാനപ്രശ്നമൊന്നുമില്ലല്ലൊ.....?
നമുക്കങ്ങു ജീവിതം തുടങ്ങാം അല്ലെ .....
ഇനി നിന്റെ അമ്മ ഇവിടെത്തന്നെ നിൽക്കുന്നതിൽ നിനക്ക് അഭിമാനപ്രശ്നമൊന്നുമില്ലല്ലൊ.....?
നന്ദിത നിറമിഴികളോടെ രാഹുലിന്റെ നെഞ്ചിൽ തല ചായ്ച്ചു. എല്ലാവരുടെ കണ്ണിലും ആനന്ദാശ്രുക്കൾ നിറഞ്ഞു.
ജോസുട്ടി അവർക്ക് ടൗണിലെ താമസത്തിനു കൊണ്ടു പോകാനുള്ള സാധനങ്ങൾ വണ്ടിയിലെടുത്തു വെക്കുകയായിരുന്നു ആ സമയം .
ബേബി രാജു എടപ്പാൾ .
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക