Showing posts with label Siji Shahul. Show all posts
Showing posts with label Siji Shahul. Show all posts

നാളെത്തും നേരം

നമ്മുടെയൊക്കെ ജീവിതം പാകമായി കഴിഞ്ഞാൽ ഇങ്ങനെയാണ് .അവർ ഒന്നു പറയും
നമ്മൾ മറ്റൊന്ന് ചെയ്യും അത് വരികളിൽ
തലമുടി കൊഴിഞ്ഞു മരുഭൂമി പോലെയായി
പോയി കൺപീലി പുരികവും
കണ്ണുനീർ ബാക്കിയായി
കേഴ്വിയും കാഴ്ചയും പോയിട്ടു നാളുകളേറെയായി
കാഴ്ച അകക്കണ്ണിൽ മാത്രമായി
കൈകാൽ പ്രവർത്തനം സമരത്തിലായ്
ഉടലോ ചലിക്കുവാൻ സഹായി വേണം
നാവിന്നുയർത്തുവാനാവതില്ല
പാലും പഴച്ചാറും കിട്ടിയാലായ്
നാട്ടാർക്കു ഞാനിന്നു പിഞ്ചുകുഞ്ഞായ്
അതിഥികൾ വന്നിട്ടു കൊഞ്ചുകയായ്
കാഴ്ചയായ് കാഴ്ചക്കാരേറെയായി
കാണുക ഞാനൊരു ഗോഷ്ഠിയായി
പശിയും ദാഹവും ഏറെയുണ്ട്
കോരി കഴിക്കുവാനാവതില്ല
ചൊല്ലിയാൽ വ്യാഖ്യാനം വേറെയായി
ചൊല്ലാതെ ചൊല്ലുന്നു വേറെയൊന്ന്
അമ്മ വിളിക്കുന്നു മോളിയെന്ന്
മോളിയൊ മസ്കറ്റിലല്ലേയപ്പോൾ
കണ്ടു സംസാരിക്കും മൊബൈൽ കൊണ്ടുവന്ന്
അമ്മയെ കാണിക്കൂ മോളിയൊന്ന്
ലോകമേ കാണുക പ്രൗഡി പോയി
പതിരായി പോകുവാൻ നേരമായി
നാളെത്തും നേരം ഞാൻ കാത്തിരിക്കും
നാളെയോ നിങ്ങളും കൂടെയെത്തും

By
Siji Shahul

മുയൽജീവതം


അമ്മയ്ക്കുണ്ടായൊരു
അഞ്ചാറു മക്കളിൽ
അഞ്ചാമൻ ഞാനൊരു
കൊച്ചുകേമൻ
പുഴയുടെ തീരത്തെ
പുന്നമര ചോട്ടിൽ
പുൽമേട്ടിലാണെന്റെ
നിത്യവാസം
ഓടിയും ചാടിയും
ഓമന കുട്ടൻമാർ
അമ്മത്തണലിൽ
വളർന്നു വന്നു
പുല്ലിന്റെ പൂക്കളിൽ
തേനുണ്ണാനെത്തുന്ന
തുമ്പികളാണവർക്കുറ്റ
തോഴീ
കറുകനാമ്പൊന്നു
കടിക്കുവാനെത്തുമ്പോൾ
കാണാമൊരു നല്ല മഞ്ഞു
തുള്ളി
ഉല്ലാസമായ് ഞങ്ങൾ
പുൽമേട്ടിലങ്ങനെ
ഓടിക്കളിച്ചു വളർന്നിടുമ്പോൾ
തുള്ളിക്കളിക്കുന്ന
പുള്ളിമാൻ കുട്ടിയെ
മെല്ലെ ഞാനൊന്നു
വിരട്ടി നോക്കീ
കുന്നിമണി പോലാ
കണ്ണുകൾ താഴ്ത്തിയും
കൊമ്പുകുലുക്കി
തലകുടഞ്ഞും
പിൻകാലുയർത്തിയൊ
ന്നാഞ്ഞു ചവിട്ടിയും
എന്നെ തിരിച്ചുമവൾ
വിരട്ടി
കാലം കടന്നപ്പോൾ
പുൽമേട്ടിൽ ഞാനൊരു
കൊച്ചു കളിക്കളം
തീർത്തനാളിൽ
കോപമുപേക്ഷിച്ചാ
പുള്ളിമാൻ കുട്ടിയെ
ചെങ്ങാതിയായെന്റെ
കൂടെ കൂട്ടി
ചെങ്ങാതിമാർ ഞങ്ങൾ
പുൽമേട്ടിലങ്ങനെ
എന്നെന്നും കൂട്ടായ്
കഴിഞ്ഞു വന്നു

By Siji Shahul

കരയുന്ന സുന്ദരി

സാഹിത്യത്തെ പെണ്ണെഴുത്തെന്നും ആണെഴുത്തെന്നും ആക്ഷേപിക്കുന്നവർക്ക് ഞാനിത് സമർപ്പിക്കുന്നു
🙌🙌🙌🙌🙌🙌🙌🙌
തോഴി പുലർച്ചയിൽ കാണുന്ന ശകുന്തള)
കരയുന്ന സുന്ദരി
അമ്പലം ചുറ്റി തൊഴുതു
വഷുന്നവളൾ
അംഗനമാരുടെ റാണിയല്ലേ
ചന്ദനഗന്ധമിതെന്തൊരു
സുന്ദരി
ചന്തമെഴുന്നൊരു നാരിമണീ
മയിലാടും കാട്ടിലിന്നാട്ടം
കഴിഞ്ഞവൾ
ആലസ്യമോടൊരു
മന്ദഗതീ
പാർത്തലമെത്തിയ
കുന്തള വേണിയിൽ
അമ്പു തറച്ചവൻ
മന്മഥനോ
കൂവലയം കൂമ്പും
ആമ്പലിൻ പൊയ്കയീൽ
കുന്തിച്ചിരുന്നവൾ
ആന്തലോടെ
പാദം കഴുകിയും
പൂമുഖം ചേലയിൽ
പൊൻവള കൈയ്യാൽ
തുടച്ചെടുത്തും
അർച്ചന ചെയ്യുമാ
നന്ദിനി തന്നുടെ
കൊച്ചു കപോലം
ചുവന്നതെന്തേ
മാണിക്യ കല്ലിന്റെ
വിദ്യുത് പ്രഭ തോൽക്കും
കണ്ണിണയെന്തേ നിറഞ്ഞിരീക്കാൻ
ഓ!ദുഷ്യന്തനെത്തിയി
ല്ലെന്നു നിൻ ഹൃത്തടം
നോവുന്നതിന്നറിയുന്നു
തോഴീ
(നാളെ ശകുന്തള പറയുന്നതായിരിക്കും)

By Siji Shahul

പകലേ വിട

പടിഞ്ഞാറാകാശത്തു
ചരിഞ്ഞൂ സൂര്യൻ വൃഥാ
കരിഞ്ഞു വീഴുകില്ലെ-
ന്നുറച്ചാ കാര്യദർശി
കോടി താരകങ്ങളും
ചന്ദ്രനും സാക്ഷിനിൽക്കേ
വിരിച്ചൂ തങ്കവിരിപ്പാകാശ
മേലാപ്പിങ്കൽ
ആഴിഞാൻ അലങ്കരിച്ചാമേട
ഒരുക്കിടും
സുവർണ്ണകുംഭം ചരി
ച്ചൊഴുക്കി വിരിച്ചിടും
ആഡ്യൻ ഞാനാഴി തന്നിൽ
വെറുതെ മുങ്ങിതാണാൽ
മൂഢനായ് കരുതിയീ
യാമിനി ലഞ്ജിച്ചീടും
വിടചൊല്ലുന്നൂയിനി
തിങ്കളിന്നൂഴമല്ലേ
പാൽനിലാവൊഴുകുമീ
യാമിനി വിളങ്ങട്ടെ
ആകാശഗംഗേ വിട
അനന്തവിഹായസ്സേ
അജ്ഞാതരഹസ്യങ്ങൾ
അടങ്ങും വിണ്ണാറെ വിട,വിട


By
Siji Shahul

നിള (കവിത)

നിള എന്ന വാക്കിൽ നിന്നും പ്രണയം വിട്ടുപോകുന്നില്ല,നിളയെ വീണ്ടും വീണ്ടും ഓർമ്മിക്കാൻ ഒരു പ്രണയകവിത കൂടി,ഇനിയും ആയിരം കവിതകളിലൂടെ നിള പുനർജ്ജനിക്കട്ടെ.നിളയിൽ നീരാടുന്ന പ്രണയിനിയെ മനസ്സിൽ കാണുന്ന നിശ്ശബ്ദ കാമുകൻ ഇങ്ങനെ പാടിയേക്കാം
🌹🌹🌹🌹🌹🌹
നിളാ പരിലാളനം നിന്നുടെ
കോമള സുന്ദര പാദങ്ങളിൽ
തങ്കക്കൊലുസിന്റെ
ഭാഗ്യാതിരേകത്തിൽ
തെല്ലൊരസൂയ പൂണ്ടെൻ
ഹൃദയം
മത്സ്യ കന്യക മാരുടെ തോഴി
പുൽകും തിരയിൽ അലിഞ്ഞോ
നീല ജലാശയ തിരകളിൽ
നിന്നുടെ
മോഹങ്ങളൊക്കെ അലിഞ്ഞോ
കാത്തിരിക്കും കരയിൽ
മണൽതരി നിന്നുടെ
പാദം മുകരാൻ
കാറ്റിൻ കൈകളിൽ
മുല്ലമലർ മാല്ല്യം
കൊടുത്തയയ്ക്കാം ഞാൻ
നളിനം വിരിയും നിളയുടെ
മാറിൽ
സങ്കൽപ്പ ഗോപുരം തീർക്കാം


By
Siji Shahul

ആറൻമുള വള്ളംകളി (കവിത)

ആറൻമുള വള്ളംകളി കാണാൻ ആഗ്രഹമുണ്ട് നടന്നിട്ടില്ല,ഈ വർഷം ഞാൻ സ്വപ്നത്തിൽ കണ്ടു ,നല്ല മഴയുണ്ടായിരുന്നു,അത് പാട്ടാക്കിയാൽ?എങ്ങനിരിക്കും_👎👎👎👎👎👎👎
തുടികൊട്ടി പെയ്യും മണ്ണിൽ
പേമാരീ ജയ
തുടിതാളം കൊട്ടിപ്പാടും പേമാരീ
ആകാശത്തൂന്നഴിഞ്ഞു വീണൊരു വെള്ളിമണിച്ചേല
മിന്നൽകൊണ്ടു സ്വർണ്ണം
പൂശിയ കനകമണിച്ചേല
മയിലാടി കുയിൽ പാടി
വേഴാമ്പൽ സ്വാഗതമോതി
പുൽമേടും പൂവണിമേടയും
കുളിരണിയിച്ചൊരു പേമാരി
പേമാരീ,.....പേമാരീ
തെയ്യം തിറയാട്ടം മണ്ണിൽ
തിങ്കൾക്കല മേലേ വിണ്ണിൽ
മഴവില്ലിൻ മേടയൊരുങ്ങി
പൂത്താലമെടുത്തു ഭൂമീ
ഹൊയ്യാരെ ഹൊയ് ഹൊയ്
ഹൊയ്യാരേ
ചുണ്ടൻവള്ളമൊരുങ്ങീ പുഴയിൽ
വള്ളംകളിമേളം
ആറൻമുള ഉത്സവമായ്
പുഴയിൽ ഉത്സവമായ്
ജലകേളിയൊരുങ്ങി
പുഴയൊരു
പുതുനാരി ചമഞ്ഞൂ തിരയിൽ
ചാഞ്ചാടും ഓടങ്ങൾ
കുതിച്ചു പായുകയായ്
ഹൊയ്യാരേ ഹൊയ്

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo