Showing posts with label ShijukumarAchu. Show all posts
Showing posts with label ShijukumarAchu. Show all posts

ഒരു കൊച്ചു സ്വപ്നം

Image may contain: 1 person, standing, beard and outdoor

എനിക്ക് കവിതകളോ കഥകളോ എഴുതി മുൻ പരിചയമില്ല. ദയവായി എന്തെങ്കിലും തെറ്റുകൾ വന്നു പോയാൽ ക്ഷമിക്കുക. ഇത് തികച്ചും സാങ്കല്പികം ആയ ഒരു സൃഷ്ടി ആണ്. മനസ്സിൽ തോന്നിയ ഒരു ചെറിയ രചന....
സമർപ്പണം: എന്റെ പ്രിയ കൂട്ടുകാരിയ്ക്ക്
എഴുതിയത്: ഷിജു കുമാർ അച്ചു.
ഒരു കൊച്ചു സ്വപ്നം
സമയം 5 ആയെല്ലോ ഈശ്വരാ ഈ പെണ്ണ് ഇത് എവിടെയാ പോയിരിക്കുന്നേ. ഇന്ന് വെള്ളിയാഴ്ചയാ. ഹോസ്റ്റലിൽ നിന്നും വീട്ടിൽ എത്തേണ്ട സമയം കഴിഞ്ഞു. വയസ്സ് 19 ആയി. കറങ്ങി നടക്കുവാ അസത്ത്. സന്ധ്യാ സമയം വീടിന്റെ ഉമ്മറത്ത് നിന്ന് മോളുടെ വരവും പ്രതീക്ഷിച്ച് ഇരിക്കുവാ ബിന്ദു.ഫോൺ വിളിച്ചപ്പോ പരിധിക്ക് പുറത്തും .ഒരു പെൺകുട്ടി വളർന്നു വന്നാൽ എന്തൊക്കെ പേടിയ്ക്കണം എന്ന് അറിയോ ഈ പെണ്ണിന്. വരട്ടെ കൊടുക്കാം. ഈ സമയം അടുക്കളയിലെ കുക്കറിന്റെ വിസിലും മുഴങ്ങി.ഓ നാശം ഗ്യാസ് ഓഫ് ചെയ്യാനും മറന്നു.ബിന്ദു അടുക്കയിലേയ്ക്ക് പോയി.
അമ്മേ ഞാൻ വന്നൂ .ഇത് എവിടെയാ.അമ്മുവിന്റെ ഉറക്കെയുളള വിളി കേട്ട് ബിന്ദു ഹാളിൽ വന്നു.ഇത് എവിടെ ആയിരുന്നു അമ്മുവേ ഇത്രേം നേരം. സമയം എത്രയായി എന്ന് അറിയോ?കൊച്ചു കുട്ടി ആണ് എന്നാണോ നിന്റെ വിചാരം.വീട്ടിൽ എത്തേണ്ട സമയം കഴിഞ്ഞു. ഫോൺ വിളിച്ചിട്ട് കിട്ടുന്നുമില്ല. ഉം. ബിന്ദു പറഞ്ഞ് നിർത്തി. അമ്മ അല്പം ചൂടിലാണെല്ലോ. ഹോസ്റ്റലിൽ നിന്ന് വരുന്ന വഴി രേവുവിന് എന്തൊക്കെയോ വാങ്ങണം എന്ന് പറഞ്ഞു. ഒട്ടും വൈകില്ല എന്ന് പറഞ്ഞത് കൊണ്ടാ പോയത്. പക്ഷെ വൈകി പോയി. അമ്മയോട് വിളിച്ച് പറയാം എന്ന് കരുതിയപ്പോ എന്റെ ഫോണിന് എന്തോ പ്രശ്നം. രേവു വിന്റെ ഫോൺ ഓഫ് ആയി പോയി. അതാ. ഒന്നു ക്ഷമിയ്ക്കെന്റെ അമ്മേ. പിന്നെ അല്പം സ്വാതന്ത്ര്യം തന്നത് ഞാൻ ദുരുപയോഗം ഒന്നും ചെയ്യില്ല. ക്ഷമിക്ക് മാഡം. ഉം ശരി ശരി. നിനക്കറിയാലോ മോളേ ഇപ്പോഴത്തെ സമൂഹം. പേടിയാ.നിന്റെ അച്ഛൻ ഇവിടെ ഇല്ല. അതിർത്തി കാക്കുന്ന പട്ടാളക്കാരനാ. ആ ബോധം വേണം. ആഹ് അത് ഉണ്ട് അമ്മേ.ഞാൻ പോയി ഒന്ന് ഫ്രഷ് ആവട്ടെ. എന്തെങ്കിലും കഴിക്കണം. നല്ല വിശപ്പു o ഉണ്ട്. ഉം ശരി നീ പോയി കുളിച്ച് വാ.ഞാൻ ദോശ ഉണ്ടാക്കി വെയ്ക്കാം. അല്ല നീ പുറത്ത് നിന്ന് കഴിച്ചില്ലേ. ഇല്ലമ്മേ എനിക്ക് ആ ശീലം പതിവ് ഇല്ലല്ലോ. പിന്നെ പുറത്ത് നിന്ന് കഴിച്ച് വന്നാൽ അമ്മേടെ മുഖം വാടില്ലേ'. സോപ്പിടാതെ പോയി കുളിച്ചിട്ട് വാ പെണ്ണെ.
അമ്മേ വിശക്കുന്നു. ഫുഡ് എവിടെ.ദാ വരുന്ന് പെണ്ണേ കീറി വിളിക്കാതെ. ദോശയും കൊണ്ട് അമ്മ വന്നു. വിളമ്പിക്കൊടുത്തു. അമ്മേ അപ്പു എവിടെ. കണ്ടില്ലല്ലോ. അമ്മുവിന്റെ അനിയനാ അപ്പു. അവളേക്കാൾ 4 വയസ് കുറവ്.ആ അവൻ രമണിയേച്ചിയുടെ വീട്ടിൽ കാണും. കളി ഉള്ളത് അല്ലേ. ഇവിടത്തെ TV കുറച്ച് ദിവസായി എന്തോ പ്രശ്നം. ശരിയാക്കണം. ഹും. മോളെ നിനക്ക് നാളെ എന്തെങ്കിലും അത്യാവശ്യ കാര്യം ഉണ്ടോ " "ഏയ് ഇല്ലമ്മേ എന്തേ ". ഏയ് ഒരു കാര്യം ഉണ്ട് മോളെ അതാ "എന്ത് കാര്യം അമ്മ തെളിച്ച് പറ "മോളേ നാളെ നിന്നെ ഒരു കൂട്ടർ പെണ്ണ് കാണാൻ വരുന്നുണ്ട്. അതാ '.' എന്ത് ......'' അമ്മ എന്തായീ പറയുന്നേ കല്യാണമോ ..... ദേഷ്യവും സങ്കടവും കലർന്ന സ്വരത്തിൽ അമ്മു അമ്മയോട് ആ കോശിച്ചു.അതെ എന്തേ. എന്തായാലും അത് വേണ്ടത് അല്ലേ. അമ്മയുടെ ചോദ്യം." അമ്മ എന്താ ഈ പറയുന്നേ. എനിക്ക് അതിനെ കുറിച്ച് ചിന്തിക്കാനേ വയ്യ. എനിക്ക് പഠിക്കണം അമ്മേ ഒരു ജോലി വാങ്ങണം. അത് ഒക്കെ കഴിഞ്ഞ് മതി. മോളെ നിനക്ക് 19 വയസ്സായി നീ ഒരു കൊച്ചു കുട്ടി അല്ല.പിന്നെ കല്യാണ ശേഷവും പഠിക്കാലോ 'അത് പറ്റില്ല. അമ്മേ. എനിക്ക് കല്യാണം ഇപ്പോ വേണ്ട. അത് എന്താ. ഇനി നിനക്ക് എന്തെങ്കിലും പ്രണയം ഉണ്ടോ." ' ' ഇല്ല." പിന്നെ എന്താ കാര്യം.
ബിന്ദു..... എന്താ ഇവിടെ ഒരു ശബ്ദം. നോക്കിയപ്പോ ര മണിയേച്ചിയാണ്.അമ്മുവിന്റെ വല്യമ്മ. ഒന്നുല്യ ചേച്ചിയേ ഈ പെണ്ണിന് ഇപ്പോ കല്യാണം വേണ്ടാന്ന് 'ചേച്ചി പറഞ്ഞ് മനസ്സിലാക്ക് .ചേച്ചി കൊണ്ട് വന്ന ആലോചന അല്ലേ.'. ഓ അപ്പോ വല്യമ്മയുടെ പണിയാണ്. വല്യമേമ വല്യമ്മ എന്റെ ജീവിതത്തിൽ ഇടപെടണ്ട. എനിക്ക് കല്യാണപ്രായം ആയിട്ടില്ല. വല്യമ്മ എന്നോട് ഒരു വാക്ക് ചോദിച്ചോ .ഇത്രയും പറഞ്ഞതും ചെകിടത്ത് ഒരു പ്രഹരം.അമ്മയുടെ വക. നിയന്ത്രണം വിട്ട് അമ്മു കരഞ്ഞ് കൊണ്ട് റൂമിലേയ്ക്ക ഓടി." രമണിയേച്ചി ക്ഷമിക്ക് ''പെണ്ണ് എന്തോ അവിവേകം കൊണ്ട് പറഞ്ഞതാ. ഒന്നും തോന്നല്ലേ. മറുപടി ഒരു തലയാട്ടലിൽ നിർത്തി രമണിയേച്ചി ഇറങ്ങി.
"അമ്മു നീ എന്ത് തോന്യാ സാ ചെയ്തേ. അഹങ്കാരി. നിന്നേക്കാൾ എത്ര വയസ്സിന് മൂത്ത താ ചേച്ചി.അഹങ്കാരി. തേങ്ങൽ മാത്രമായിരുന് അമ്മുവിന്റെ മറുപടി. അല്പം കഴിഞ്ഞ് നിശ്ശബ്ദതയ്ക്ക് ശേഷം അവൾ പറഞ്ഞു. അമ്മേ ഞാൻ വിവാഹത്തിന് സമ്മതിക്കാം.പക്ഷെ അത് ഒരിക്കലും സന്തോഷകരമാവില്ല. എന്താ കുട്ട്യേ നീ ഈ പറയണെ.അമ്മേ എനിക്കും ആഗ്രഹങ്ങളും സ്വപ്നങ്ങളും ഉണ്ട്. 19 എന്നത് അത്ര വല്യ വയസ് ആണോ. എനിക്കറിയാം അമ്മയ്ക്ക് എന്റെ ഭാവിയാ വലുതെന്ന്. പക്ഷെ അത് അവിടെ സുരക്ഷിതമാകുമോ ? പഠിച്ച് ജോലി നേടണം അത് എന്റെ സ്വപ്നമാ. ഈ ചെറിയ പ്രായത്തിൽ ലോകം എന്ത് എന്നറിയാത്ത എനിക്ക് നല്ല കുടുംബിനി ആയി നിൽക്കാൻ കഴിയില്ല അമ്മേ.തയ്യാറെടുക്കണം. മാനസികമായി .ജീവിതത്തിൽ നഷ്ടങ്ങൾക്ക് മാത്രമാണോ ഞാൻ വില നൽകേണ്ടത്. കുറച്ച് വർഷം കൂടി അമ്മേ-സമയം താ.അമ്മയുടെ മോൾ തോന്നിയ വഴിക്ക് നടക്കില്ല. നാളെ എന്നെയോർത്ത് നിങ്ങളുടെ മനസ്സ് വേദനിക്കാതിരിക്കാന് ...
ക്ഷമിയക്ക് മോളേ. മറ്റുള്ളവരുടെ വാക്ക് കേട്ട ഞാൻ സ്വന്തം മോളുടെ ആഗ്രഹമോ വാക്കുകളോ കേട്ടില്ല. ക്ഷമിയ്ക്ക് നീ നിന്റെ ലക്ഷ്യത്തിലോട്ട് കാൽവയ്ക്ക്. അമ്മയുണ്ട് കൂടെ. പക്ഷെ ഒരു പാട് പോവല്ലേ മോളേ.ഇത്രയും പറഞ്ഞ് അവസാനിപ്പിക്കുമ്പോൾ സന്തോഷാശ്രു ആയിരുന്നു ഇരുവരുടെയും മറുപടി '
വിവാഹം ജീവിതത്തിൽ വേണ്ടതാ .പക്ഷെ അതിനും സമയം ഉണ്ട്. അറിയാം മക്കളുടെ ഭാവി ആണ് ലക്ഷ്യം എന്ന് പക്ഷെ അവരുടെ ആഗ്രഹങ്ങൾക്കും വാക്കുകൾക്കും പ്രസക്തി വേണ്ട എന്ന ചിന്താഗതി മാറണം. എങ്കിൽ പല കുടുംബ കലഹവും ഒരു പരിധി വരെ ഒഴിവാക്കാം.
എഴുതിയത്: ഷിജുകുമാർ അച്ചു:
സമർപ്പണം: എന്റെ പ്രിയ കൂട്ടുകാരിയ്ക്ക് ......

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo