Showing posts with label AnkithaAnu. Show all posts
Showing posts with label AnkithaAnu. Show all posts

പ്രണയം


ഇരുൾവീണ വഴിയിലെ
വെളിച്ചമായ് പ്രണയം,
അകതാരിൽ നിറയും
സുഗന്ധവും പ്രണയം,
അറിയാതെ, പറയാതെ
കാത്തുവെച്ചെന്നോ
മൂളാൻ മറന്നോരു
പാട്ടും പ്രണയം.
സന്ധ്യതൻ സിന്ദൂര
വർണ്ണവും പ്രണയം,
പുലരിതൻ പുത്തൻ
പ്രതീക്ഷയും പ്രണയം.
എല്ലാമറിഞ്ഞിട്ടും
ഒന്നും മിണ്ടാതെ തഴുകി
തലോടിക്കടന്നുപോം
കാറ്റിലും പ്രണയം.


By: Ankitha

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo