ദുഖിതൻ
കുട്ടിക്കാലത്തെ ഓണവിശേഷങ്ങൾ
ഒതുങ്ങാത്തവയുംകൂടി ചേർത്ത് ഒന്നിച്ച്‌പറയാം..
അന്നത്തെക്കാലത്ത് പഠനം എന്നത് എനിക്ക്, ഭീമാകാരനായ ഒരാൾ കുന്നുകയറുന്നതുപോലെയായിരുന്നു.
അതിനാൽ കുപ്പായവും തീറ്റിയും ഒന്നുമല്ല...ഓണത്തിനു കിട്ടുന്ന അവധിയായിരുന്നു മുഖ്യം..ബിഗിലെ...
ഈ ഓണ സമയത്താകും കണ്ടത്തിലെ നെല്ല് വിളവെടുത്തുകൊണ്ടുവന്ന് മുറ്റത്ത് നിരത്തുന്നത്...
എന്റെ സുഹൃത്തുക്കളുടെ വീട്ടുകാർ തന്നെയാണ് കറ്റതല്ലുകയും മെതിക്കുകയും ചെയ്യുന്നത്. ഇതും എന്റെ ഓണ ഓർമ്മകളിൽ ഉണ്ട്.
മെതിയും അളവും എല്ലാം കഴിഞ്ഞ്
ഇവർ പോയതിനുശേഷം ഞാനും എന്റെ സഹോദരിയും അവരെപ്പോലെ വേഷമൊക്കെധരിച്ച്,
തലയിൽ തോർത്തൊക്കെ ചുറ്റി
അവിടെകിടക്കുന്ന വൈക്കോൽ കെട്ടി അവരെപോലെ തന്നെ തടിയിൽ അടിച്ചുകളിക്കുന്നതുമെല്ലാം ഓണത്തിന്റെ ഓർമ്മകളിൽതെളിയുന്നതാണ്.
ആ സമയത്ത് വീടും പരിസരവുമെല്ലാം പുതുനെല്ലിന്റെയും വൈക്കോലിന്റേയുംമൊക്കെ പ്രത്യേകതരം ഗന്ധമാണ്.
തറയിൽ വീണുകിടക്കുന്ന മിച്ചം നെല്ലുകടത്തുവാനായി ഉറുമ്പുകളുടെ പടയോട്ടവും അതിന്റെ ആക്രമണങ്ങളുമെല്ലാം ഓണ ഓർമ്മകളിൽ മറക്കാൻ പറ്റില്ല.
ഞങ്ങൾ സഹോദരങ്ങൾ നാലുപേരാണ്...
ഈ നാലുപേർക്കും ഓണക്കോടി എടുത്തുതരുന്നത് അച്ഛന്റെ ജേഷ്ടനാണ്..
അന്നൊക്കെ റെഡിമെയിഡു ഡ്രസ്സുകൾ അല്ലായിരുന്നു...
തുണിയെടുത്ത് തയ്യൽക്കടയിൽ പോയി അളവെടുത്തു തയിക്കുന്ന രീതിയായിരുന്നു.
ഓണത്തിനു വളരെമുൻപ് തന്നെ തുണിയെടുത്തുതൈക്കാൻ കൊടുത്താലെ ഓണത്തിനു കുപ്പായം കിട്ടു..
തയിച്ചുകിട്ടാൻ വേണ്ടി ക്ഷമയോടെ ഇരുന്ന നാളുകൾകൂടിയാണ് ഓണം.
ഓണമാകുമ്പോൾ വീടിനുപെയിന്റടികൾ ഞങ്ങൾ തന്നെ ചെയ്യും ഹെഡ് മേസ്തിരി മൂത്ത ജേഷ്ഠനാണ്.
മൂത്തചേട്ടന്റെ കയ്യെത്തത്ത മേഖലകളില്ല.
ഞങ്ങളുടെ പശുത്തൊഴുത്ത് അന്ന് ഓലമേഞ്ഞതായിരുന്നു.
വരുന്ന പണിക്കാരുടെകൂടെ ചേട്ടനും ഓലകൈമാറാൻ കൂടും.
മെടഞ്ഞ ഓല വരിഞ്ഞുകെട്ടുന്ന, വാട്ടിയ ഓലക്കാലുവിതരണം ചെയ്യാൻ ഞാനും കൂടിയിട്ടുണ്ട്.
അതുകഴിഞ്ഞാൽ വൈക്കോൽ തുറു ഇടീൽ മഹാമഹമാണ്.
പണിക്കാളുണ്ടെങ്കിലും ഞാനും മൂത്തജേഷ്ഠനും ആ പരിസരത്തുതന്നെ ചുറ്റിനിൽക്കും.
രണ്ടാമത്തെ ചേട്ടൻ പഠനത്തിൽ കേമനായതുകൊണ്ട്.
ആ പരിസരത്തേക്കുപോലും ചേട്ടനെ അച്ഛൻ അടുപ്പിക്കില്ല.
എന്നാൽ കള്ളപ്പണികളുടെ രായതന്ത്രങൾ ഹൃദ്യസ്ഥമാക്കിയ എന്നെപോലെയല്ലായിരുന്നു പുള്ളി.
എത്ര കഠിനമായപണികൾക്കുപോലും ചാടിവീഴും...
എന്നാൽ ഞാനാണേൽ അവിടെ എന്തേലും രായതന്ത്രം വീശിയെറിഞ്ഞ് കാഴ്ചക്കാരനാകുകയും ചെയ്യും.
ഞങ്ങളുടെ നാട്ടിൽ കല്പക എന്ന ഒരു സംഘടനയുണ്ടായിരുന്നു.
തിരുവോണ ദിവസമാണ് അതിന്റെ വാർഷികാഘോഷം.(രണ്ടുദിവസമുണ്ട്)
ഉത്രാട ദിനം മുതൽ മൈക്കിൽകൂടി പാട്ടുകൾ കേട്ടുതുടങ്ങുന്നതോടുകൂടി ഞങ്ങളുടെ ഗ്രാമത്തിൽ ഉത്സവ പ്രതീതിയാകും.
തിരുവോണദിവസം രാവിലെ തുടങ്ങുന്ന കായികപരിപാടിമുതൽ ഉച്ചക്ക് ബ്രേക്കിൽ അവസാനിക്കുന്ന പദ്യപാരായണം വരെ കല്പക നഗറിൽ തന്നെയുണ്ടാകും.
വിശപ്പുമൂത്ത് വീട്ടിൽ ചെല്ലുമ്പോൾ ആരുടേയും കൈ സഹായമില്ലാതെ രണ്ടുകൂട്ടം പായസമുൾപ്പടെ അടിപൊളി സദ്യ അമ്മ തയ്യാറാക്കിയിട്ടുണ്ടാകും.
കേമമായി തട്ടി എന്റെചെറിയ മാവേലിവയറുതടകി വീണ്ടും ഓണാഘോഷ പരിപാടികൾക്കായി ഊളിയിടും...
നമ്മൾ ഉള്ള കാലത്തോളം നമ്മുടെ ഓർമ്മകൾക്ക് മരണം ഇല്ലെല്ലോ..
ഓണക്കാല ഓർമ്മകൾ ഇതൊക്കെയാണങ്കിലും അമ്മയുണ്ടാക്കിത്തരുന്ന ചില പ്രത്യേക വിഭവങ്ങളിൽ ഞാനിന്നും വീണുപോകാറുണ്ട്..
എല്ലാവർക്കുമെന്റെ ആശംസകൾ...
അങ്ങ് അതീന്ദ്ര്യൻ തന്നെ (നർമ്മരചന)

കുറ്റവാളികൾ(ലേഖനം)
---------------------------------------------------
സ്വന്തം കായികശക്തി അന്യനിൽ പ്രകടിപ്പിച്ച് അവ തൻറെ വിജയങ്ങളായി ഉയർത്തിക്കാട്ടാനുള്ള വ്യഗ്രതയും കണ്ടു വരുന്നു.
സ്നേഹ പരിചരണത്തോടുകൂടിയുള്ള മനഃശാസ്ത്ര സമീപനമായിരിക്കും ഇവരുടെ മനസിനെ കൂടുതൽ സ്വാധീനിക്കുന്നത്.
എന്നിവയെല്ലാം മനസ്സിലാക്കുകയും ക്രിമിനൽ ചിന്തകളിൽനിന്ന് ശ്രദ്ധ തിരിപ്പിച്ച്, പുതിയ തൊഴിലുകളിൽ പരിശീലനം കൊടുത്ത് നേരായ മാർഗ്ഗത്തിൽകൂടെ സഞ്ചരിക്കുവാനുള്ള പാത തെളിച്ച് കൊടുക്കുകയും ചെയ്യാറുണ്ട്.
ഷിജാറിന്റെ നേരമ്പോക്ക്

ഭാഷാ പ്രയോഗങ്ങളുമെല്ലാം കോഴിക്കോടൻ രീതിതന്നെ,
പക്ഷെ, എന്തുതന്നെയായാലും
ഇക്കാലയളവിൽ നാട്ടുകാരുടെ ഗാലനിത പുളംഗൻ ആകാൻ
പരോപകാരിയായ അവനുകഴിഞ്ഞിരുന്നു.. .
എന്തിനും ,ഏതിനും മുഖം നോക്കാതെ ഉപകാരം ചെയ്യുന്നവനായതുകൊണ്ട് നാട്ടുകാർ അവനെ സ്നേഹത്തോടെ വിളിക്കുന്ന ചെല്ലപേരാണ് ശുദ്ധൻ..
അതിരാവിലെതന്നെ അത്യാവശ്യമുള്ള സാധനങ്ങൾ ബാഗിലാക്കി അവൻ പുറത്തേക്ക് വന്നു..
ബൈക്കിൽ കയറിയിരുന്നിട്ടാണ് ഉമ്മയോടു വിളിച്ചുപറയുന്നത്..
ഉമ്മി ഞമ്മള് രണ്ടിസം കഴിഞ്ഞേ ബരൂ....
ആരേലും ശോദിക്കുകയോ,അന്വസിക്കുകയോ ശെയ്താൽ ..
ചങ്ങായീനേ കാണാൻ വർക്കലവരെ പോയീന്ന് പറഞ്ഞോളീ..
ജ്ജ് ബൈക്കിലോണോ സവാരിയെന്ന് ചോദിക്കന്നതിനുമുമ്പേ,
അവന്റെ വണ്ടി ഗേറ്റുകടന്നുപോയി..
ഫുൾടാങ്ക് പെട്രോളടിച്ച് ഹൈവയിൽകൂടി ഇങ്ങനെ മുന്നോട്ടു പോവുകയാണ്,
കൃഷ്ണപുരം കഴിഞ്ഞപ്പോൾ ഒരമ്മാവൻ, ഷിജാറിന്റെ ബൈക്കിനു കൈകാണിച്ചു..
മിന്നൽപിണർപ്പോലെ "ജോക്കിയമ്മാവനെ" കയറ്റിയതും,കഴുത്തിൽ കിടന്ന മാലയുടെ ഭാരം കുറഞ്ഞതും,
മറ്റ് ഭാരിച്ച ചിലവുകളും, ഐ സി യു വുമൊക്കെയാണ് ശീഷ്മണത്തിൽ വന്നത്..
ആ സംഭവത്തിനുശേഷം,ആരേയും വണ്ടിയിൽ കയറ്റില്ല എന്ന ഉഗ്രശപഥമെടുത്തിരുന്നകാലമായതുകൊണ്ടും,ശുദ്ധനാണന്നുള്ള പേരുദോഷം മാറ്റിയെടുക്കേണ്ടതുകൊണ്ടും,
വഴിയിൽപോകുന്ന കാൽനടയാത്രകാരെ വണ്ടിയിൽ കയറ്റുകയില്ലാ എന്നുമാത്രമല്ല,തരം കിട്ടിയാൽ അവന്റെമുന്നിൽ വന്നുപെടുന്ന എല്ലാ മനുഷ്യരേയും കളിയാക്കുക എന്നതുമായിമാറി ഷിജാറിന്റെ ഇപ്പോളത്തെ രീതി..
അമ്മാവൻ നിന്നതിനു കുറച്ചു മുൻപിലായി വണ്ടിനിർത്തി..
ഒരു ലിഫ്റ്റ് തരപെട്ട സന്തോഷത്തിൽ ഷിജാറിന്റെ വണ്ടിലക്ഷ്യമാക്കി അമ്മാവൻ ഓടിയടുത്തു..
ഷിജാറും മുന്നോട്ട് തന്നെപോയി..
താളിയോലഗ്രന്ഥങ്ങളിൽ പോലും ഇല്ലാത്ത,വാമൊഴിയായി കൈമാറിവന്ന കടുകട്ടിയായ ചിലമന്ത്രങ്ങൾ..
നടുറോഡിൽ വെച്ചെടുത്ത് ഉരുക്കഴിച്ചു കൊടുത്തു...
വണ്ടിയുടെ ശബ്ദത്തിനേയും കവച്ചുവെച്ച നല്ല ഒന്നാന്തരം,കോളാമ്പി മൈക്കുപോലെ ഹൈവേയിൽ അത് പ്രധിധ്വനിച്ചുകേട്ടു..
കൊട്ടിയത്തെത്തിയപ്പോൾ,ഉദരം തീറ്റിക്കായി കൊതിച്ചു..
അടുത്തുകണ്ട ഒരുഹോട്ടലിൽ കയറി അവന്റെ ഇഷ്ടപെട്ട ബ്രേക്ക്ഫാസ്റ്റായ ഇടിയപ്പവും,കോഴികറിയും വാങ്ങികഴിച്ചു..
വഴിയോരകാഴ്ച്ചകളെല്ലാം കണ്ട് ഉച്ചര-ഉച്ചേമുക്കാലോടുകൂടി ജോണിന്റെ വീട്ടിൽ എത്തിചേർന്നു..
ഉത്സവപറമ്പ് പോലെയായിരിക്കുന്നു ബീച്ചും പരിസരവും..
ഇത്ര തിരക്കോ ഇവിടെ,എന്നുചിന്തിച്ചതും മറുപടിയെന്നോണം ജോണുപറഞ്ഞു..
ഹിന്ദു വിശ്വാസപ്രകാരം മരണപെട്ടുപോയവർക്ക് തർപ്പണം നടത്തുന്നത് നാളെയാണ്.
ദൂരെയുള്ളവർ വരെ ഇവിടേക്ക് വരാറുണ്ട്..
അങ്ങനെ, ദൂരനിന്നുവന്നവരുടെ തിരക്കാ നീ കാണുന്നത്..
ഷിജാറിന്റെമനസിൽ അപ്പോൾ തോട്ടപള്ളിയും,
തൃക്കുന്നപുഴയുമൊക്കെ കടന്നുവന്നു..
എടാ ജോണേ..ഇപ്പഞമ്മക്ക് പോകാം,
സുബഹിനുമുൻപ് ഈടെബരണം..
ശിലകാര്യങ്ങ ശെയ്യാനെകൊണ്ട്..
എന്താണന്ന് ജോൺ ചോദിച്ചെങ്കിലും,കൂടുതലൊന്നും അവൻ പറഞ്ഞില്ല.
ഇടക്ക് ഷിജാറവനോടുചോദിച്ചു,
ജോണേ..
അന്റെ റേശൻപീടിയ എബിടെയാണീ..
ഞമ്മക്ക് ശില ആബിശങ്ങളൊണ്ട്,
അന്റെ ശഹായം ഞമ്മക്കുബേണം..
ഇതാണ് ഞങ്ങടെ റേഷൻകട,
എന്താണുകാര്യം,
നിനക്കെന്താവശ്യമാ ഇവിടെ..??
വണ്ടിയൊതുക്കി,
ഒന്നും മിണ്ടാതെ സ്റ്റാൻഡിൽവച്ചു.
കടനിൽക്കുന്ന വസ്തുവിന്റെ മൂലഭാഗത്ത്,പാഴായകുറെ സാധനങ്ങൾ കൂട്ടിയിട്ടിരിക്കുന്നു..
ചിലത് കത്തികരിഞ്ഞു കിടക്കുന്നു..
മണ്ണണ്ണയുടേയും,റേഷനരിയുടേയും, പഴയ ചാക്കിന്റെയുമൊക്കെ ശമീരതഗന്ധം ഷിജാറിന്റെ മൂക്കിൽ തുളഞ്ഞുകയറുന്നുണ്ട്.
എല്ലാ റേഷൻകടകളുടേയും തനതുമണം നിലനിർത്തികൊണ്ടുപോകാൻ കടമുതലാളി പെടുന്നപാട് ചില്ലറയായിരിക്കില്ല അവനോർത്തു..
ഓ..അവരുടെമിടുക്കല്ലല്ലോ ഇത്..
ജോണിനോടുപറഞ്ഞ് പൂജാസാധനങ്ങൾ വിൽക്കുന്ന കടയിൽപോയി.
അവിടനിന്നും അരമീറ്റർ ചുമലപട്ടും,ഒരുതോർത്തും,കളഭകട്ടയും,മറ്റുചില സാധനങ്ങളും വാങ്ങി
ജോണിന്റെ വീട്ടിലെത്തി...
അമ്മച്ചി വിളമ്പിതന്ന ചോറും,പുളിയിട്ടുവെച്ച മീൻകറിയും,പലതരം ചെമ്മീൻ വിഭവങ്ങളുമൊക്കെ കൂട്ടി അസലായിട്ട് ഒരുപെടപെടച്ചു..
മൂന്നുമടക്കായി ഒരുവിധം ശരിയാക്കി ബ്രാഹ്മണർ ഇടുന്ന പൂണൂൽപോലാക്കി..(ഇത് പഴയകാലത്തെ കോട്ടൺ ട്വയിനാണേ)
സ്വാഭാവിക നിറം കിട്ടുന്നതിലേക്കായി പുറത്തുപോയി,വെള്ളത്തിൽ കുതിർത്ത് മണ്ണിൽ മുക്കിയെടുത്തു,ശേഷം കൈയ്യിൽവെച്ച് തിരുമി മണ്ണെല്ലാം കളഞ്ഞു..
പിന്നെ അവർ ധരിക്കുന്നതുപോലെ കഴുത്തിൽകൂടെ തോളിലിട്ടു..
ജോണിനോട് ഒരു വേഷ്ടി വാങ്ങിവച്ചു..
എന്നിട്ടവനോടുപറഞ്ഞു..
അഞ്ചുമണിയാകുമ്പോൾ ജ്ജ് ഞമ്മടെ കൂടെ ബരണം..
അൽഹം ദുലില്ലാ..
സുബഹിനുകാണം..കിടന്നോളീ..
ജനസമുദ്രം തന്നെ,ചിലർ ബലികഴിഞ്ഞ് പൊയ്കൊണ്ടിരിക്കുന്നു..
ഇത് അപകടമാണേ ഷിജാറേ....
നമുക്ക് പോകാം..
അവൻ ആവതുനിർബന്ധിക്കുന്നു..
പക്ഷെ,ഷിജാറിന് ത്രില്ലുകൂടിയതുപോലെ..
ഡ്രസ്സെല്ലാം അഴിച്ചുവെച്ച് ..
മുണ്ടെടുത്ത് പാളത്താർച്ചുറ്റി,ചുമലപട്ടെടുത്ത് അരയിൽ വട്ടം ചുറ്റി
ശേഷം,കുങ്കുമം,ഭസ്മം തുടങ്ങീ മോടിപിടിപ്പിക്കുന്നതിനായവയെല്ലാം ദേഹത്തുവാരിപൂശി..
എല്ലാം തൃക്കുന്നപുഴയിൽ കണ്ടതുപോലെ..,
പുഞ്ചിരിയോടെ അവന്റെ സാധനങ്ങൾ ഇരിക്കുന്നിടത്തേക്ക് തിരികെവന്നു..
എല്ലാം വീക്ഷിച്ച് മൂകനായി ജോൺ ഒരു സൈഡിലായ് നിൽക്കുകയാണ്,
നിമിഷനേരം കൊണ്ടാണ് ഷിജാറിനുമുന്നിൽ ആളുകൾ ബലിയിടാൻ വന്നത്..
ഭയമില്ലാതെ എന്തൊക്കെയോ കാട്ടികൂട്ടി മുന്നോട്ട് പോയി..
എല്ലാവരുടേയും മുഖം നന്നായികാണാൻ സാധിക്കുന്നുണ്ട്..
അടുത്ത സെറ്റ് ബലിയിടീൽ കർമ്മം കഴിഞ്ഞ് അതിനടുത്തതിനു പടയൊരുക്കം തുടങ്ങിയപ്പോളാണ്,ഷിജാറിന്റെ ഇപ്പോളത്തെ നാട്ടുകാരൻ,
കായംകുളത്തുള്ള നാരാണേട്ടനും കുടുംബവും അവിടെ നിൽക്കുന്നത്.
അയാൾ ഷിജാറിനെ ശ്രദ്ധിക്കുന്നുണ്ട്..
എന്നാൽ,
നാരാണേട്ടൻ ഉച്ചത്തിൽ വിളിച്ചുചോദിച്ചു..നീയാ.. കോഴിക്കോടുനിന്നുവന്ന ഒറ്റകണ്ടത്തിൽ ഹംസകോയാടെമോൻ ഷിജാറല്ലേ..?
അതുശ്രദ്ധിക്കാതെ വെയിറ്റിംഗ് ലിസ്റ്റിൽ പെടുന്നവരെ വിടാനവൻ തിടുക്കം കൂട്ടി..
വീണ്ടും നാരാണേട്ടൻ അടുത്തുവന്നുചോദിച്ചു..
നീ മുസ്ലീമല്ലേ..??നിനക്കെന്താ ഇവിടെകാര്യം..??
ജോണിന്റെ മുഖം ദുരംഗിയചിന്തകളാൽ വിവർണ്ണമായി..
കാഴ്ചക്കാരുടെ ദീമന്ദശാലങ്ങളേറ്റ് ഷിജാറും ഒന്നുപതറി..
ഞമ്മൾ അശൽ നംബൂരിച്ചനാടോ..
അതുകേട്ടതും നാരായണേട്ടന്റെ കിളി കൂടുവിട്ടുപോയി.
ഷിജാർ തുടർന്നു
ഇന്നാ..
പിടിച്ചോളീ..
" ശുക്ലാം ഭരതരം വിഷ്ണും..
ശശിവർണ്ണം ചതുർഭുജം..
പ്രസന്നവദനം ധ്യായേത്..
സർവ്വ"...
ശ്ലോകം മേഷിതമാക്കാതെ അവൻ പറഞ്ഞു..
ഷിജാറിന്റെ മയ്യത്തവിടെതന്നെ കുഴിച്ചുമൂടി,നാട്ടുകാർ ബലിയിട്ടേനേ..
വ്യാപാരക്കരാർ

-------------------
*റാംജി..
പക്ഷെ ,എത്ര താമസിച്ചുകിടന്നാലും 6.30 വരെയെ കിടക്കാൻ സാധിക്കുന്നുള്ളു എന്നത് ദു:ഖകരമായ സത്യമായിരുന്നു
തിരിഞ്ഞും മറിഞ്ഞും കിടന്ന് കിടക്കവിരി ചുളുക്കിയിട്ട് കാര്യമില്ലെല്ലൊ എഴുന്നേറ്റ് പ്രഭാതകർമ്മങ്ങൾക്ക് ശേഷം
ടച്ച് കുന്താണമെടുത്തുകൊണ്ട് സോഫയിലേക്ക് മറിഞ്ഞു.
ഫേസ് ബുക്ക് തുറന്നതും കഴിഞ്ഞ ദിവസം ഞാൻ ഗ്രൂപ്പിൽ തേച്ചൊട്ടിച്ച കഥയുടെ നോട്ടിഫിക്കേഷനുകൾ ചുമല നിറത്തിലങ്ങനെ ജ്വലിച്ചു നിൽക്കുന്നു
പഴയ കുറിമാനങ്ങൾ ചുരുൾ നിവർത്തിയിട്ടപോലെ ഒരുപേജ് തെളിഞ്ഞു വന്നിരിക്കുന്നു..
ബർത്തിടെ,കമന്റ്,ലൈക്ക്,മെൻഷൻ എന്നുവേണ്ടാ ഗ്രൂപ്പിൽ സകലരും ഇട്ടിരിക്കുന്ന എല്ലാ കിടുതാപ്പുകളുമുണ്ട്.
കമന്റുകളെല്ലാം വായിച്ച് തക്ക മറുപടികൊടുത്തുകഴിഞ്ഞപ്പോൾ ബ്രേക്ക്ഫാസ്റ്റ് കഴിക്കേണ്ട ക്ഷീണമെത്തിയിരുന്നു....
നല്ലപാതി ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കി വിളിച്ചു...
മൊഫയിൽ മാറ്റിവച്ചിട്ട് ക്ഷീണമകറ്റാൻ ഉതകുന്ന സാധനങ്ങൾ ചാറിൽ മുക്കി കഴിച്ചു.
വേറെ തൊഴിലൊന്നുമില്ലാതിരുന്നകൊണ്ട് വീണ്ടും തോണ്ടൽ കുന്താണമെടുത്തുകൊണ്ട് സോഫായിലേക്ക് ചാഞ്ഞു..
എഫ് ബി തുറന്നപ്പോൾ ഗ്രൂപ്പിലെ പ്രമുഖരുടെ കൃതികൾ തെളിഞ്ഞു വന്നു.
സ്ക്രോൾ ചെയ്തുവന്നപ്പോൾ എന്റെ കഥയിലെ കമന്റിൽ വന്നിട്ടുള്ള ഒരാളിന്റെ രചന..
സംശയം തീരുന്നില്ല.
ഞാനിട്ട അഡാർ കമന്റ് കൊടുത്ത വ്യക്തിയുമായിട്ട് മാച്ചാകുന്നില്ലെല്ലോ...
അതെ വേറെ ആർക്കോ ആണ് കമന്റ് പോയിരിക്കുന്നത്.
ആളുമാറി ക്വട്ടേഷൻ എറ്റെടുത്ത പാലാരിവട്ടം
സോമനാഥനായ ഞാൻ രണ്ടുപേരുകളും ഒരാവർത്തികൂടി വായിച്ചു.
.
എനിക്ക് കമന്റിട്ട ആൾ രജ്ഞിനി ഈ.പി..(Renjini E P)
ബാർട്ടർ സമ്പ്രദായവും,കടപ്പാടും വച്ച് രജ്ഞിനിക്ക് കമന്റിടുവാൻ ഞാൻ ബാധ്യസ്ഥനായിരുന്നെല്ലോ അങ്ങനെ ആളുമാറി സോമനായതുമൂലം
ഇനി ഞാൻ പെടില്ല..എന്നോടാ കളി..
അതിജീവനം

കടുത്ത സാമ്പത്തിക പ്രതിസന്ധിമൂലം
എന്നാൽ നിരാശ തന്നെയായിരുന്നു ഫലം.
ഇപ്പോൾ ഒരുവർഷത്തോളമായി ആ കുടുംബം ജീവിച്ചുപോകുന്നത്
ഭാര്യക്ക് എൽ ഐ സിയിൽ നിന്ന് ലഭിക്കുന്ന കമ്മീഷൻ വരുമാനം കൊണ്ടാണ്.
പ്രണവും,പല്ലവിയും.
പ്രണവ് രണ്ടാം ക്ലാസിലും,
പല്ലവി എൽ കെ ജിയിലും പഠിക്കുന്നു.
സങ്കർഷഭരിതമായ ചിന്തകൾ താങ്ങാനാകാതെ അയാളുടെ മാനസിക നില താളം തെറ്റിയതുപോലായി.
പരസ്പര ബന്ധമില്ലാതെ സംസാരിക്കുകയും,പ്രവർത്തിക്കുകയും കൂടി ആയപ്പോൾ അയാളെ ഒറ്റക്കിരുത്തി ജോലിക്കുപോകുവാൻ സീനക്ക് പ്രയാസമായിതുടങ്ങി.
എന്നാൽ പുറമേ നിന്ന് നോക്കുന്നവർക്ക് ആ കുടുംബത്തിന്റെ പരാധീനതകൾ മനസിലായിരുന്നില്ല..
നിവർത്തിയില്ലാതെ സീന വീണ്ടും ജോലിക്ക് പോയി തുടങ്ങി..
മക്കളും ഭാര്യയും പുറത്തുപോയ ഒരുദിവസം
പ്രദീപ്, തന്റെ പ്രീയപെട്ട നീലഷർട്ടും കറുത്തപാന്റ്സുമണിഞ്ഞ്, അലമാരയിൽ ഇരുന്ന കുറച്ചുപണം പേഴ്സിൽ കുത്തിതിരുകി ധൃതിയിൽ വീടുവിട്ട് പുറത്തേക്കിറങ്ങി.
ഉച്ചവരെ അവിടമെല്ലാം കറങ്ങിനടന്നു.
വിശന്നപ്പോൾ ഫുഡ്‌കോർട്ടിൽ കയറി ചെറിയ സ്നാക്സുകൾ വാങ്ങി കഴിച്ചു.
ആഹാരമെല്ലാം കഴിച്ച് വീണ്ടുമയാൾ മാളിൽ ചുറ്റിത്തിരിയാൻ തുടങ്ങി.
അയാൾ ചോക്കലേറ്റ് സെക്ഷനിലേക്ക് നടന്നു..
മകൾക്കുള്ള ചോക്കലേറ്റ് വാങ്ങിയതിനുശേഷം,
മകനുവേണ്ടുന്ന മുട്ടായികളും,ബിസ്കറ്റും,കേക്കുമെല്ലാം അയാൾ വാങ്ങികൂട്ടി..
അവിടനിന്ന് ഇറങ്ങുന്നതിനുമുൻപ് തന്റെ പ്രിയതമയുടെ ഇഷ്ടഭോജ്യമായ സമോസകൂടി അയാൾ വാങ്ങിച്ചു..
വൈകുന്നേരത്തോടുകൂടി അയാൾ എത്തി. ശേഷം,എല്ലാവരേയും അടുത്തുവിളിച്ച് ഒരോർത്തർക്കും വാങ്ങിയ സാധനങ്ങൾ കൊടുത്തു.
"പ്രദീപേട്ടാ എൽ ഐസി ക്ക് ആളുകൾ അടക്കാൻ തന്നിരുന്ന പണം എടുത്തുകൊണ്ടാണോ പോയത്"..
പക്ഷെ ,ഒരു പുഞ്ചിരിയോടെ അയാൾ പറഞ്ഞു..
"എന്റെ മുത്തേ ,
എനിക്കിപ്പോൾ ഇതല്ലാതെ മറ്റൊന്നു ചെയ്യാൻ സാധിക്കുന്നില്ലെല്ലോ..
നിസഹായനായിനിൽക്കുന്ന അയാളെ കെട്ടിപിടിച്ചുകൊണ്ട് മാറിലേക്ക് വീഴുമ്പോൾ അവളുടെ കണ്ണുകൾ നനഞ്ഞിട്ടുണ്ടായിരുന്നു..
പയശി തംപ്രാൻ(നർമ്മ രയന)

രാജേഷിന്റെ വണ്ടിയാണല്ലോ ,
ഇവനെന്താ ഈ നേരത്ത്..??
ചിന്തകൾ അവസാനിക്കുന്നതിനുമുൻപേ വണ്ടി ഗേറ്റ് കടന്നിരുന്നു,
ശ്രദ്ധിച്ചപ്പോൾ മനോജ് പിന്നിൽ ഇരിക്കുന്നുണ്ട്.
ഇത്ര വൈകിയിട്ടും രണ്ടാൾക്കും എന്ത് അത്യാവശ്യമായിരിക്കും എന്ന് ആലോചനകളെ ചാനലിലേക്ക് കൊണ്ടുവന്നപ്പോഴേക്കും വണ്ടി പോർച്ചിലെത്തി..
എന്താണ്ടാ രണ്ടാളും മൂന്തിക്ക്.? എടങ്ങേറെന്തേലുമുണ്ടാ..?
അല്ല ഈ നേരമായകൊണ്ട് ശോദിച്ചന്നേയൊള്ള്..
ഷിജാർ അവരെ ക്ഷണിച്ച് സ്വീകരണ മുറിയിലേക്ക് കൊണ്ടുപോയി.
രണ്ടുപേരുടേയും നിശബ്ദത ഷിജാറിന്റെ ടെമ്പർ തെറ്റിച്ചു .
"ഇങ്ങള് മനുസേനേ മക്കാറാക്കാതെ കാര്യംപറയിൻ."
അത് കേട്ടതും,
എടുത്തവായിലെ അവൻപറഞ്ഞു
ഓന്റെ പൊരേലാണേൽ ഞമ്മളില്ല....
മനോശേ..അനക്ക് ഞമ്മടെ ബണ്ടി ബേണേ എടത്താളാ..
വരുന്ന മട്ട് കാണുന്നില്ല.
അവൻ അവിടെതന്നെയിരിക്കുകയാണ്.
അപ്പോൾ അവർ നിർബന്ധം പിടിച്ചുപറഞ്ഞു..
അതൊന്നും പറഞ്ഞാൽ പറ്റുകേല നീയും ഞങ്ങടെ കൂടെ വന്നേ പറ്റു.. ..
"ഓനിപ്പം പയങ്കര ബുസിയായിപോയി.....
ഞമ്മളെ കണ്ടാകൂടി ഹമുക്കൊന്നും മുണ്ടൂല..
അയിനേകൊണ്ടാണ് ഞമ്മള് പറഞ്ഞത്..
ഇങ്ങള് തന്നെ പോയാമതീന്ന്...
മൂവരും കൂടി ഒരു ബുളളറ്റിൽ തന്നെ ഇറങ്ങി..
സനൂപിന്റെ വീട്ടിലെത്തിയപ്പോഴാണ് ഓർത്തത്,
ഉമ്മയോട് പറയാണ്ടാണെല്ലോ ഞമ്മളെറങ്ങിയത് ,
ഉടൻതന്നെ മൊബെയിലെടുത്ത് വീട്ടിലേക്ക് വിളിച്ചു.
ഉമ്മിച്ചാ ഞമ്മള് ശനൂപിന്റെ പൊരേലാ.. ഓൻ സബരിമലക്ക് പോവാണ് ..
ഓനെയാത്രയാക്കാൻ വന്നതാ..
ഉമ്മിച്ചാ ശോറുണ്ട് കിടന്നോളീ..ബരാൻ ബൈകും.
ന്നാ ജ്ജ് സബരിമലേ ശെന്നിട്ട് ബിളിച്ചാ മതിയാരുന്നെല്ലാ..
അനക്ക് ഇച്ചിരിയേലും വെളിവുണ്ടോടാ സിജാറേ..
ആ ബണ്ടിയേലും പോർച്ചി കേറ്റിവെച്ചിട്ട് അനക്ക് മലക്ക്‌പോയാപോരാരുന്നോ..
ഓന്റെ കുടീ ശെന്നിട്ട് ഞമ്മളെ ബിളിച്ചേക്ക്ന്ന്..
കലിപ്പിൽ തന്നെ ഉമ്മാ ഫോൺ കട്ട് ചെയ്തു.
മറുപടി പ്രസംഗത്തിന് അവസരം നൽകാതെ ഫോൺ കട്ട് ചെയ്തതിനാൽ
ചുറ്റിനും കൂടിയ അയ്യപ്പഭക്തരെകണ്ട്
ഷിജാറിന്റെ മുഖം വിളറി ചോളപൊരിപോലെ പൊലിച്ചുനിന്നു..
ഓര് ബിശാരിച്ചേക്കുന്നത്
ഓന്റൊപ്പരം ഞമ്മളും മലക്ക് പോയീന്നാണ്. അവൻമനസിൽ പറഞ്ഞുകൊണ്ട് ഒരുകഷ്ണം തേങ്ങാപ്പൂൾ തൊള്ളേലാക്കി.
നിമിഷങ്ങൾക്കുള്ളിൽ
പുറത്തേയും,അകത്തേയും ലൈറ്റ് തെളിഞ്ഞു..
ഓന്റൊപ്പരം പോബാന്ന് ഇയ്യ് പറഞ്ഞതല്ലെ
ന്നിട്ട് ന്തീ മടങ്ങി വന്ന്..
ഇങ്ങള് തിന്നാനെടുക്കീ..
ബെസക്കണ്...
ശോറിൽ ബെള്ളവൊഴിച്ച്,വല്ലോം ബേണങ്കീ ഫ്രിഡ്ജീന്നെന്തേലുമെടുത്ത് ശൂടാക്കി കയിക്ക്..
ക്ക് ആവതില്ല..
ഞമ്മള് മലക്ക് പോണന്നല്ല ഉമ്മീ പറഞ്ഞത്.
ഓൻ പോണേന് ഞമ്മള് യാത്രയാക്കാൻ പോയതാർന്നു..
എന്തൊക്കെയോ പിറു പിറുത്തുകൊണ്ട് അടുക്കളയിലേക്ക് പോയി..
ഇതുപോലെതന്നെ മറ്റോരു വൈകുന്നേരം.
രാജേഷും മനോജും ഗേറ്റ് കടന്നുവന്നു.
നീ റെഡിയാക് നമുക്കൊരു സിനിമക്ക് പോകാം..
പഴശിരാജാ ആണെന്ന് പറഞ്ഞപ്പോൾ,
നിർബന്ധിക്കേണ്ടിവന്നതേയില്ല.
ഷിജാറിന്റെ യമഹയിൽ ആകാമെന്നുകരുതി മനോജ് അതിലേക്ക് ചാടികയറി..
ഷിജാറിന്റെമുഖത്താണേ, കറയില്ലാതെ സീരിയസ് ഭാവം വാരിവിതറിയിരിക്കുന്നു.
അവൻ പറഞ്ഞു..
തലമണ്ട ശെത്തിക്കളയും ബെള്ള പഹയന്മാരെ, മുണ്ടാണ്ട് മുണുങ്ങിക്കോ,
രായ കൽപനയാ.. പഴസിയുടെ ജുദ്ധം ഇങ്ങളും കമ്പനീം കാണാൻകെടക്കുന്നേയൊള്ള്...
ഇടക്കിടക്ക് "ആരാണ്ടാ അബടെ" എന്ന് ചോദിക്കുന്നുമുണ്ട്..
സംശയത്തോടെ ഷിജാറിനെ നോക്കിയ മനോജിനോട് രാജേഷ് പറഞ്ഞു..
"ആരവിടെയാണ്"..
അതിലൂടെ ഊളിയിട്ട കൊച്ചുതമ്പുരാൻ ലായത്തിലേക്ക് കുതിരയെ അഴിക്കാൻ പോകുന്നപോലെ ഏന്തിവലിഞ്ഞ് ബൈക്കിനടുത്തെത്തി..ശേഷം എങ്ങനെക്കെയോ ഉന്തി തള്ളി വണ്ടി പുറത്തെത്തിച്ചു.
തിരക്കൊഴിഞ്ഞപ്പോൾ രാജേഷും അവരുടെ അടുത്തെത്തി.
തമ്പുരാനത് പിടിച്ചില്ല.
കോപാവേശത്താൽ അവൻ മനോജിനോട് ചോദിച്ചു..
ഇയ്യ് ഞമ്മടെ കുതിരപൊറത്ത് കേറണണ്ടാ..
ഇവൻ വീട്ടിൽ വിടാമെന്ന് പറഞ്ഞിട്ടുണ്ട്.
അതുകൊണ്ട് ഞാനിതിൽ കയറികൊള്ളാം..
ആ കലിപ്പിൽ,
മുന്നും പിന്നും ഒന്നും നോക്കാതെ തന്റെ യമഹയുടെ കടിഞ്ഞാൺ മുറുക്കി, നൂറേ നൂറിൽ മുന്നോട്ട് കത്തിച്ചു....
സ്ഥലകാല ബോധം വന്നപ്പോൾ പെട്ടന്നുതന്നെ അവരും കുതിരയുടെ പിന്നാലെ ചീറി പാഞ്ഞു..
കുറേ ദൂരം ചെന്നിട്ടും തമ്പുരാനെ കാണാഞ്ഞതിനാൽ ഇവരും യാത്ര പതുക്കെയാക്കി.
കുറേ ദൂരം താണ്ടികഴിഞ്ഞപ്പോൾ രാജേഷിന്റെ മൊബയിൽ ശബ്ദിച്ചു.
വണ്ടി സൈഡിലൊതുക്കി ഫോൺ എടുത്തപ്പോൾ ഡിസ്പ്ലേയിൽ ഷിജാറിന്റെ നാമം എഴുതിവന്നിരിക്കുന്നു.
അറ്റന്റ് ചെയ്തപ്പോൾ ഷിജാറിന്റെ ശബ്ദം..
എത്ര ശമയായീന്ന് അറിയാവാ ഞമ്മൾ ഈ കടയിൽ ഇരിപ്പ് തോടങ്ങീട്ട് .
ബെക്കം വന്നാളാ ആബിസം ഒണ്ട് ..
ഓ ,ഞങ്ങളുവരുന്നില്ലടാ..ആ സൂപ്പർമാർക്കറ്റിന്റതിലെ ഷോർട്ട് കട്ട് കേറിതിരിഞ്ഞു..
തിരികെവന്നാൽ പിന്നേം താമസിക്കും അതാ...
പെട്ടന്നുതന്നെ തമ്പുരാന്റെ സ്വരം ദയനീയമായി
അള്ളാ ഇങ്ങള് ശതിക്കല്ലേ..
ഞമ്മടെ കയ്യിലാണേ 10 രൂഫേ ഒള്ള്.
ബേറേ കായൊന്നുംമില്ല തിന്നും പോയി..
രാജേഷ് ഫോൺ ഓഫ് ചെയ്ത് ചിരിയോട് ചിരിതന്നെ..
ചിക്കനും പൊറോട്ടയുമായുള്ള കായികാഭ്യാസത്തിൽ വിജയിച്ചിരിക്കുന്ന കൊച്ചുപഴശിയെ കാണാൻ കഴിഞ്ഞു..
വിജയശ്രീലാളിതനാണങ്കിലും കൗണ്ടറിൽ കിഴിപണം കാഴ്ചവെക്കാഞ്ഞതിനാൽ,അങ്കത്തിന്റെ തിരുശേഷിപ്പുകൾ വാരിക്കൂട്ടൻ ഭൃത്യമ്മാർ എത്തിയിരുന്നില്ല.
അതിനാൽ ടേബിളിനു ചുറ്റിനും മല്ലയുദ്ധത്തിൽ പരാജയപെട്ട കോഴിയുടെ എല്ലിൻ കഷ്ണങ്ങളും, പൊറോട്ടയുടെ പൊടികളും,
നാലുസൈഡിലേക്കും ഒഴുകി ,രക്തം കട്ടപിടിച്ചതുപോലെ ഗ്രേവി പാത്രവും ഇരിക്കുന്നുണ്ട്...
അടുത്തായി യുദ്ധ തടവുകാരനെപോലെ പയശി ഇരിക്കുനുണ്ട്.
സംഗതിയുടെ കിടപ്പ് രണ്ടാൾക്കും പിടികിട്ടി.
ഉദരത്തിൽ മല്ലിട്ടുകൊണ്ടിരിക്കുന്ന വിശപ്പിനെ വകവരുത്തുവാൻ ഇടത്താവളത്തിൽ കയറിയതാണ്.
താവളത്തിലുള്ളവർ അടിമകണ്ണാക്കി പാത്രങ്ങളും,പൊറോട്ടാമാവുമായും നിർബന്ധിച്ച് സന്ധിയില്ലാതെ യുദ്ധത്തിൽ ആക്കികൊടുക്കും എന്ന തിരിച്ചറിവിലാണ് നിവർത്തിയില്ലാതെ തമ്പ്രാൻ നമ്മളെ വിളിച്ചത്..
താവളത്തിൽ രക്ഷകർ എത്തിയസന്തോഷത്തിൽ തമ്പുരാൻ വീണ്ടും അങ്കത്തിനുള്ള ബാല്യം കാണിക്കാൻ തയ്യാറായവനെ പോലെയായി..
പക്ഷെ രണ്ടുപേരുടേയും നോട്ടത്തിനെ അഭിമുഖീകരിക്കാതെ
തടവുകാരൻ പറഞ്ഞു..
ശോറു ബെച്ചേക്കില്ലന്ന് ഉമ്മി പറഞ്ഞിരിക്കണ്..
അയ്നേകൊണ്ട് ഇസ്പീഡിൽ വന്നതാ..
നിഷ്കളങ്കനായി ഷിജാർ വിവരിച്ചു.
അതിന് ഞങ്ങളോട് ദേഷ്യപെട്ടിട്ടാണോ വണ്ടിയോടിച്ച് പോകുന്നത്.
ഞങ്ങളും വരില്ലായിരുന്നോ നിന്റെയൊപ്പം.,
ഈ ഹിമാറെന്താ പറയണത്..
ഞമ്മൾ ദേസപെട്ടന്നോ..
മുഖഭാവം കടുംവെട്ട് കോവിയിൽ നിന്ന്
നീലേശ്വരം പുഷ്പാംഗദനായി മാറിയത് സെക്കന്റുകളുടെ വെത്യാസത്തിലായിരുന്നു..
