നാട്ടിൽനിന്ന് ഇളയഉടപ്പിറന്നവൾ ഇങ്ങോട്ടേക്ക് (തുഫായിക്ക്)
വരുന്നതുപ്രമാണിച്ച് നാട്ടിൽനിന്ന് എന്തൊക്കെ കാഴ്ചദ്രവ്യങ്ങൾ കൊണ്ടുവരണം എന്നചോദ്യത്തിന്,
അധികം ഉൽക്കർഷേച്ഛ ഇല്ലാത്ത നോം , കൊട്ടാരം വക പള്ളിയലുവയും ,പള്ളിമിച്ചറും, തപാൽ വഴി നമുക്കായി കൊട്ടാരത്തിൽ വന്നിട്ടുള്ള സകല സ്ഥാവര ജംഗമങ്ങളും കയറ്റിക്കൊണ്ടുവരാൻ ഉത്തരവിട്ടു...
സാധനം ഇങ്ങെത്തി 2 ആഴ്ചകഴിഞ്ഞപ്പോൾ വളരെയടുത്ത ഒരു സ്നേഹിതൻ നമ്മേ മുഖംകാണിക്കാൻ ഇവിടുത്തെ പാലസിലെത്തി..
ചാപ്പനു വിസശരിയാകാത്തതിനാൽ നോം തന്നെ അവനെ സ്വീകരിച്ചുരുത്തി..
സസ്നേഹസംഭാഷണങ്ങൾക്കൊടുവിൽ..
ജംഗമങ്ങളിൽ വന്നിട്ടുള്ള അലുവയും മിച്ചറും കലവറയിലേക്ക് തള്ളി ബാക്കിവന്നിട്ടുള്ള ഒരുലോഡുബുക്ക്
ഷോ ചെയ്യുവാനുള്ള ക്രമീകരണം നോം ഇവിടെ നടപ്പിലാക്കാത്തതിനാലും,കൂറകൾക്ക് കയറിയിറങ്ങാനുള്ള സത്രം പണിയണ്ടായെന്ന തോന്നലിലും ചേതമില്ലാത്ത ഉപകാരമല്ലേന്നുകരുതി അതിമനോഹരമായി, താളാത്മകമായി ചിട്ടപ്പെടുത്തിയ ഒന്നുരണ്ടു കവിതാസമാഹാര ജംഗമബുക്കുകൾ ഉറ്റസുഹൃത്തായ അവന്റെകൈകളിലേക്ക് വച്ചുകൊടുത്തു...
വായനാ ഭ്രാന്തനായ അവൻ എന്റെ കാലിൽ കെട്ടിപിടിച്ച് നന്ദി പ്രകടിപ്പിച്ചില്ലാന്നേയുള്ളു.
സന്തോഷം വീഡിയോയിൽ ഒപ്പിയെടുക്കാൻ നമുക്കായതുമില്ല...ഹാ അതുപോട്ടെ..
ഇന്നേക്ക് ഒന്നരയാണ്ടു കഴിഞ്ഞിരിക്കണു..
കഴിഞ്ഞദിവസം നോം കടന്നുപോകുന്ന രാജവീഥിയിൽ പ്രത്യക്ഷപ്പെട്ടവനെപ്പോലെ ചങ്ങാതിനിൽക്കുന്നു..
രഥം നിർത്തി ഓടിച്ചെന്ന് പുറത്തോരടികൊടുത്തിട്ടുചോദിച്ചു,പാലസിലേക്കൊന്നും ഇപ്പോൾകാണാറില്ലെല്ലൊ എന്തുപറ്റിയെന്നചോദ്യത്തിന്.
പരിചയംകൂടിയില്ലാത്തവർക്കാണിക്കുന്ന ഭാവങ്ങൾകാട്ടി തെരുവിലേക്ക് അവൻ തെന്നിനീങ്ങി...
രഥയാത്രയിലുടനീളം നമ്മുടെമനസിനെ നീറിപ്പിക്കുന്ന ആ രംഗങ്ങളായിരുന്നു..
ആരോടും ഇഛിപ്പോന്നുപോലും പറയാത്ത കളങ്കമറ്റ നമുക്ക് മനസിലായില്ല നോം ചെയ്ത അപരാധം എന്താണന്ന്..
പ്രീയപ്പെട്ടവനേ മടങ്ങിവരൂ..നിന്നെയും കാത്ത് അത്യന്തം ദു:ഖഭാരം താങ്ങാനാകാതെ, പുറംവളഞ്ഞുപോയ ഒരു തമ്പുരാൻ ഇവിടെ കാത്തിരിക്കുന്നു.
By Ramji ( റാംജി )
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക