Slider

വിശ്വസിച്ചാലും ഇല്ലെങ്കിലും.

0

കണ്ണുകല്യാണി എന്ന ഒരു കഥാപാത്രമാണ് എന്ന് എന്റെ എഴുത്തിന്നാധാരം. തലക്കെട്ടിൽപ്പറഞ്ഞതുപോലെ നിങ്ങൾ വിശ്വസിച്ചാലും ഇല്ലെങ്കിലും എനിക്ക് കല്യാണിയേയും അവരുടെ കരിങ്കണ്ണിനെയും പറ്റി എഴുതിയേ തീരൂ , കാരണം അനുഭവം ഗുരു എന്നു ഞാൻ വിശ്വസിക്കുന്നു. നിങ്ങൾ കല്യാണിയെപ്പറ്റി കേട്ടിട്ടുണ്ടോ എന്നറിയില്ല. ഞങ്ങടെനാട്ടിൽ അവർ വളരേ അറിയപ്പെടുന്ന ആളായിരുന്നു. സാമാന്യം നല്ല കുടുംബത്തിലെ കാര്യപ്രാപ്തിയുള്ള വീട്ടമ്മ.
ഗർഭിണികളായ പെണ്ണുങ്ങളെയും പശുക്കളെയും ഒക്കെ അവരുടെ കണ്ണിൽപ്പെടാതെ വീട്ടമ്മമാർ കാത്തുപോന്നു അവരുടെ കരിങ്കണ്ണ്‌ പെടുമത്രേ . എന്താല്ലേ എന്തൊരന്തവിശ്വാസം . ഇനി കേൾക്കുക എനിക്കു പറയാനുള്ളത് .
എന്റെ ചെറുപ്പത്തിൽ ഒരു പ്രാവശ്യം അവർ ഞങ്ങടെ പറമ്പിലെ പ്ലാവിലെ ചക്ക കണ്ടു പറഞ്ഞു ആ കൊമ്പു എങ്ങിനെ ഇത്രയും ഭാരം താങ്ങുന്നു , പ്ലാവിന്റെ താഴെക്കൂടെ പോരാത്തതിന് ഇലക്ട്രിക്ക് കമ്പിയുമുള്ളതാ. എന്തിനേറെപ്പറയുന്നു ഏകദേശം രണ്ടുമണിക്കൂറിനുള്ളിൽ ധിടീം എന്നൊരു ശബ്ധം. പ്ലാവിന്റെ കൊമ്പൊടിഞ്ഞു പോസ്റ്റിൽവീണു. രണ്ടുമൂന്നു ദിവസം കറണ്ടും ഇല്ലായിരുന്നു . ആ ദിവസങ്ങളിൽ ഞാൻ ഉറങ്ങുന്നതും ഉണരുന്നതും കല്യാണിയുടെ കണ്ണിനെപ്പറ്റി കേട്ടുകൊണ്ടാണ്. പലവിധ കരിങ്കണ്ണ്‌ പ്രശ്നങ്ങളിൽക്കൂടി ഞങ്ങളുടെ നാട് പിന്നെയും കടന്നു പോയി.
കണ്ണുകല്യാണിയും അവരുടെ കരിങ്കണ്ണും ദിവസംതോറും പ്രശസ്തമായി.ഞാനും പതുക്കെ കരിങ്കണ്ണിൽ വിശ്വസിച്ചുതുടങ്ങി . ഒരു സംഭവംകൂടി പ്പറഞ്ഞു നിർത്താം . നല്ല പനംകുലപോലത്തെ മുട്ടോളും മുടിയുള്ള ഒരു കൂട്ടുകാരിയുണ്ടായിരുന്നു എന്റെ വീടിന്റടുത്തു. ഉച്ചസമയത്തു അവളുടെ അമ്മ കയ്യുണ്യവും കറ്റാർവാഴയും ഇട്ട കാച്ചെണ്ണ അവൾക്കു പുരട്ടിക്കൊടുത്തുകൊണ്ടിരുന്നപ്പോഴാണ് കല്യാണി ഉച്ചക്ക് സൊറപറയാൻ അവടെ വീട്ടിൽ വന്നത്. (നാട്ടിൻപുറത്തെ സ്ഥിരം കാഴ്ചയാണ് ഉച്ചയൂണുകഴിഞ്ഞുള്ള ഈ സൊറപറച്ചിൽ ) കല്യാണി അവടെ മുടികണ്ടു കഷ്ടകാലത്തിനു പറഞ്ഞു ഓ ഈ കൊച്ചിന്റെ തലയിൽ പാമ്പുകേറിയിരുന്നാൽപ്പോലും അറിയില്ലല്ലോ എന്ന്. നിങ്ങൾ വിശ്വസിച്ചാലും ഇല്ലെങ്കിലും അധികം താമസിയാതെ എന്റെ പാവം കൂട്ടുകാരി തലയിൽ പാമ്പിനെച്ചുമന്നു. വിറകുകടയിൽനിന്നും തലച്ചുമടായി അവൾ വീട്ടിൽക്കൊണ്ടുവന്ന വിറകിൽ നിന്നും നല്ല എണ്ണംപറഞ്ഞ ഒരു ശങ്കുവരയൻ ഇഴഞ്ഞിറങ്ങുന്നു. എന്റെ ദേവ്വ്യ എന്താ കഥ . ഏകദേശം മൂന്നാലു കിലോമീറ്റർ എന്റെ പാവംകൂട്ടുകാരി ആ പാമ്പിനെ ചുമന്നു .എല്ലാം കല്യാണിയുടെ കണ്ണു കാരണം.ഇനി നിങ്ങൾപറയൂ ഈ കരിങ്കണ്ണ്‌ ഉള്ളതോ കള്ളമോ .
Asha Nair 11/10/2020
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo