Slider

അവൾ

0

 


ആളൊഴിഞ്ഞ രാത്രി

മരണവീട്
യഥാർത്ഥത്തിൽ മരണ വീടായി.
മരണാനന്തര ചടങ്ങുകളും പ്രാർത്ഥനകളും കഴിഞ്ഞു ബഹളം ഒടുങ്ങി
ഇക്കായുടെ ഇളയ പെങ്ങളും ഉപ്പയും ഉമ്മയും കുട്ടികളും മാത്രമേ വീട്ടിൽ ഉള്ളൂ...
ഒരുതരം നിർവികാരത മാത്രം ആണ് മനസ്സിൽ
താൻ അയാളെ സ്നേഹിച്ചിരുന്നോ സഫിയ സ്വയം ചോദിച്ചു
ഒരിക്കലെങ്കിലും പ്രണയപൂർവ്വം
ആനെറ്റിയിൽ,
കവിളിൽ ചുംബിച്ചിട്ടുണ്ടോ...
എന്നും താൻ ഒരു ഭാര്യ മാത്രം ആയിരുന്നു
ഭരിക്കപെടുന്നവൾ
സർവ്വം സഹ
ഇണ,
പങ്കാളി.
പരസ്പരമുള്ളസ്നേഹം
മനസ്സിലാക്കൽ
ബഹുമാനം,
ആദരവ്, അതൊന്നും ഒരിക്കലും ഉണ്ടായിരുന്നില്ല
തന്റെ കൂടെ പഠിച്ച വരെല്ലാം കല്യാണം കഴിഞ്ഞു മക്കളായി വീട്ടമ്മ മാരായപ്പോൾ പഠിക്കണമെന്നവാശിയിൽ വരുന്ന ആലോചനകൾ എല്ലാം തട്ടി എറിഞ്ഞപ്പോൾ ഉമ്മാക്ക് ആയിരുന്നു വേവലാതി...
ബാപ്പ പുരോഗമന ആശയക്കാരനായിരുന്നു..
"ന്റെ മോള് പഠിച്ചോട്ടേ ഓളെ പഠിപ്പിക്കേം ജോലിക്ക് വിടേം ചെയ്യുന്ന ഒരു പുയ്യാപ്ലേനെ ഓൾക്ക് കിട്ടും,
ഡിഗ്രി ഫൈനലിയറിന് പഠിക്കുമ്പോഴാണ് നൗഷാദ് ഇക്കാ. യുടെ ആലോചനവന്നത്
പഠിപ്പിക്കാനും ജോലിക്ക് വിടാനും തയ്യാറായിരുന്നു
വിദ്യാഭ്യാസമുള്ള കുടുംബം രണ്ട് പെങ്ങൻമാര് ടീച്ചർ മാര്..
വിദേശത്ത് നല്ല ജോലി ഉള്ള പയ്യൻ
ആഘോഷത്തോടെ_ നിക്കാഹ് കഴിഞ്ഞു
സന്തോഷം നിറഞ്ഞ ദിവസങ്ങൾ
ജീവിതത്തിൽ ഇത്രയും മനോഹരമായ ദിവസങ്ങൾ അതിന് മുമ്പും ശേഷവും ഉണ്ടായിട്ടില്ല
പുതുമോടി മായും മുമ്പേ ഒരു അപകടത്തിന്റെ രൂപത്തിൽ പ്രിയപ്പെട്ടവൻ നടുറോഡിൽ പിടഞ്ഞു തീർന്നപ്പോൾ വിവാഹം കഴിഞ്ഞ് മുപ്പത്തഞ്ച് ദിവസം മാത്രം
ഭ്രാന്ത് പിടിച്ച പോലെ ആയി പ്പോയി...
മണിയറയിൽ" മറ,യൊരുങ്ങി.
മതവിധി പ്രകാരം നാല് മാസം അകത്ത് ഇരിക്കണം
ആകെയുള്ള ഒരു മോന്റെ മരണം ആ മാതാ പിതാക്കളേയും സഹർദരിമാരേയും തീവ്ര ദുഖത്തിലാക്കി
മൂന്നാൺമക്കൾക്കിടയിൽ ആകെയുള്ള ഒറ്റ മോളുടെ വിധിയിൽ നെഞ്ച് പൊട്ടി ഉമ്മയും ഉപ്പയും ആങ്ങളമാരും
പക്ഷേ കുടുംബ ത്തിലെ പലരും തന്റെ "നസീബ്,, കുറവായിട്ടണതിനെ കണ്ടത്
ഒരാഴ്ചയായപ്പോൾ ഉപ്പയും ഉമ്മയും കൊച്ചാപ്പയും കൂടി തന്നെ കൂട്ടി കൊണ്ട് പോവാൻ വന്നു..
കൊച്ചാപ്പ ആണ് പറഞ്ഞത് 'ഇനീപ്പൊ ഓളെ ഇവിടെ നിർത്തീട്ടെന്തിനാ...
മരിച്ചു പിരിഞ്ഞബന്ധം മുറിഞ്ഞു പോവില്ലല്ലോ ..എപ്പോ വേണേലും അങ്ങട്ടും ഇങ്ങോട്ടും വരേം പോവേം ചെയ്യാലോ,,
ഉമ്മയേയും ഉപ്പയേയും കെട്ടി പിടിച്ചു പൊട്ടികരഞ്ഞു കൊണ്ടാണ് ആ പടിയിറങ്ങിയത്
ഒരു മരവിപ്പ് മാത്രമായിരുന്നു മനസ്സിൽ
മാസങ്ങളോളം തുടർന്നു ആ ഡിപ്രഷൻ
ഉറ്റവർ പലരുടെയും നിർബന്ധവും,ഒപ്പം നിന്ന കൂട്ടുകാരുടെ സ്നഹോപദേശങ്ങളും പതിയെ ജീവിതത്തിലേക്ക് തിരിച്ചു നടത്തി..
പരീക്ഷ എഴുതി എടുത്തു..
ആയിടെ ആണ് റഫീക്ക് ഇക്കായുടെ ആലോചന വന്നത്‌ അയാളുടെ ഭാര്യയും മരിച്ചു പോയത് ആയിരുന്നു..
രണ്ട് വയസ് ഉള്ള ഒരു മോനുണ്ട്..
പ്രസവിച്ചിട്ടില്ലാത്ത തനിക്ക് അവന്റെ ഉമ്മയാവാൻ കഴിയുമോ എന്ന പേടിയെ
ഇജ്ജ് പഠിക്കാൻ നടന്നോണ്ടല്ലേ അല്ലെങ്കിൽ അനക്കൂം ഇതിലും ബല്യ കുട്ട്യാള് ഉണ്ടാവാനുള്ള പ്രായായിട്ടില്ലേ..
അല്ലെങ്കിലും അനക്കൂം ഇത് രണ്ടാം കെട്ടല്ലേ ഓന് എന്താണ് ഒരു കൊറവ് ഇട്ട് മൂടാൻ സ്വത്ത്..കാണാനും മൊഞ്ചൻ
ഒരു കുട്ടിയുള്ളത് ഒരു കൊറവാണോ,, അന്നേ കെട്ടാനുള്ള പ്രായം തന്നേ ഓനുള്ളൂ..
എന്ന മൂത്താപ്പായുടെ ചോദ്യം കൊണ്ട് അടപ്പിച്ചു..
സ്വന്തം വീട്ടിലും നൗഷാദിന്റെ വീട്ടിലേയും നേർ വിപരീതമായിരുന്നു ചെന്നു കേറിയ വീട്ടിൽ..
പട്ടാളചിട്ടയുള്ള ഒരുവീട്
വീട് എന്ന് വിളിക്കാൻ പോലും ആവാതെ ഒരു \ജയിൽ...
പരസ്പരം സംസാരമോ കളിപറയലോ ഇല്ലാത്ത കുടുംബാംഗങ്ങൾ
മിനിറ്റും മണിക്കൂറും ടൈം ടേബിൾ വെച്ച് സമയം തെറ്റാതെ ഓരോ കാര്യവും കൊണ്ട് നടക്കുന്നവർ..
ഭക്ഷണമേശയിൽ കുറ്റം മാത്രം തിരയുന്ന ബാപ്പയും മോനും.
അവരെ സപ്പോർട്ട് ചെയ്യുന്ന ഉമ്മ
സ്നേഹത്തോടെ ഒന്ന് നോക്കുന്നത് പോലും കുറച്ചിലായി കാണുന്ന ഭർത്താവ്...
പക്ഷേ ആ കുഞ്ഞ് തനിക്ക് ജീവനായിരുന്നു..
അവനായിരുന്നു ആകെ ഒരാശ്വാസവും
അവിടേയും ഒളിഞ്ഞും തെളിഞ്ഞും കുറ്റം കണ്ടെത്താൻ മൽസരിച്ചു അമ്മായുമ്മയും നാത്തൂൻമാരും മറ്റു ബന്ധുക്കളും
"എങ്ങനേണെങ്കിലും പെറ്റമ്മയോളം വരൂലല്ലോ...അയ്ന്റെ വിത്യാസം ഒക്കെ ഉണ്ടാവാതിരിക്ക്വോ..ഓളാണെങ്കി പെറാത്ത ഒരു പെണ്ണും..,,
പെറ്റ മക്കളോടുള്ള സ്നേഹോം പിരിശോം ഒന്നും ഒരു പെണ്ണിനും പെറാത്ത മക്കളോട് ഉണ്ടാവൂലല്ലോ..
അങ്ങനെ അങ്ങനെ പലതും കേൾപ്പിച്ചും കേൾക്കാതെയും ..
അവരോടൊപ്പം കൂടുന്ന ഉമ്മയും ഭർത്താവും ...
മക്കൾ ഉണ്ടാവുന്നത് പോലും അയാൾ തടഞ്ഞു..
മോൻ വലുതായി അവന്റെ കാര്യം നോക്കാൻ ആവട്ടേ എന്നായിരുന്നു അതിനുള്ള ന്യായീകരണം
ഒരിക്കലും തന്റെ താൽപര്യങ്ങളോ ഇഷ്ടങ്ങളോ പരിഗണിക്കപെട്ടില്ല..
ഒരുതരം ശ്വാസം മുട്ടലായിരുന്നു ആവീട്ടിൽ അനുഭവിച്ചത്
മോനെ സ്കൂളിൽ ചേർത്തപ്പോൾ മടിച്ച് മടിച്ച് ആണ് ചോദിച്ചത് പീ എസ് സി കോച്ചിംഗിന് പൊയ്ക്കോ ട്ടേ എന്ന് തറപ്പിച്ചു ഒരു നോട്ടമായിരുന്നു മറുപടി..
ഒരു മുരൾച്ചയും" ഉമ്മാക്കും ഉപ്പാക്കും അതിഷ്ടാവൂലാ,,
അല്ലേലും നീ പണിയെടുത്തിട്ട് വേണോ ഇവിടെ ചിലവ് കഴിയാൻ..
അതോടെ ആ പ്രതീക്ഷ യും അസ്തമിച്ചു..
ഡിഗ്രി സർട്ടിഫിക്കറ്റുകൾ തൊട്ടു തലോടി ആശ്വസിക്കാൻ മാത്രം ആയിരുന്നു വിധി..
എപ്പോഴെങ്കിലും വീട്ടിൽ ചെല്ലുമ്പോൾ പെറ്റുമ്മയുടെ നെഞ്ചിൽ മുഖം വെച്ച് ഉള്ള പൊട്ടി കരച്ചിലിൽ ഉമ്മയും പറയാതെ തന്നെ അറിഞ്ഞു മകളനുഭവിക്കുന്ന നോവുകൾ..
ഒരുപാട് സമരങ്ങൾക്ക് ശേഷമാണ് മോളെ കിട്ടിയത്
പതിയെ പതിയെ തന്റെ ലോകം അവളിലേക്ക് ചുരുങ്ങി.
പക്ഷേ അപ്പോഴും രണ്ടാനുമ്മക്ക് കുറ്റങ്ങളേ ഉണ്ടായിരുന്നുള്ളൂ..
എപ്പോഴും തന്റെ മൂത്ത കുഞ്ഞ് അവൻ തന്നെ ആയിരുന്നു..
ഇഞ്ഞീപ്പോ മോനൂന്റെ കാര്യം ഒക്കെ കണക്ക് തന്നെ ആവും ഓള് പെറ്റതൊന്നും അല്ലല്ലോ..
അല്ലേലും ഉപ്പോളം വരുമോ ഉപ്പിലിട്ടത്..
മോനുവിന്റെ ഉമ്മവീട്ടുകാരുടെ പറഞ്ഞു തിരിക്കൽ കാരണം കുട്ടിയും വല്ലാതെ കഷ്ടപെടുത്തി..
ഒന്ന് വഴക്ക് പറയാനോ
തറപ്പിച്ചു ഒന്ന് നോക്കാൻ പോലുമോ ചെറുതായി ഒന്ന് ശിക്ഷിക്കാനോ പോലും തനിക്ക് അവകാശമില്ലല്ലോന്ന് അവൾ വേദനയോടെ ഓർത്തു...
സമൂഹവും കുടുംബവും മറ്റൊരു കണ്ണ് കൊണ്ടേ കാണൂ..
കാരണം താൻ എളേമയാണ് വാപ്പ കെട്ടിയ എളേമ..
കൗമാരത്തിലെത്തിയ മോനുവിന്റെ കയ്യിൽ ചില വേണ്ടാത്ത ശീലങ്ങൾ കണ്ട് അവനെ തിരുത്താൻ ശ്രമിച്ചപ്പോഴും അവൻ തന്നെ പകയോടെ ആണ് കണ്ടത്..നിങ്ങള് എന്റെ ഉമ്മയൊന്നും അല്ലല്ലോ എന്ന ചോദ്യം ചെന്നു കൊണ്ടത് ഇടനെഞ്ചിലാണ്,
അത് ഭർത്താവിന്റേയും ഉമ്മയുടേയും ശ്രദ്ധയിൽ പെടുത്തിയപ്പോഴും
"ഇജ്ജ് വെറുതെ ഇല്ലാത്തത് പറഞ്ഞു കുട്ടിക്ക് കുറ്റം ഉണ്ടാക്കണ്ട,, എന്ന മറുപടി ആണ് സഹിക്കാൻ ആവാഞ്ഞത്
ഒന്ന് പൊട്ടികരഞ്ഞാൽ പോലും ആരെ കാണിക്കാനാണീ പൂങ്കണ്ണീരെന്ന ചോദ്യം
പൊട്ടി വരുന്ന കരച്ചിൽ ഇടനെഞ്ചിലൊതുക്കാനും ശീലിപ്പിച്ചു...
ഉറക്കെയുള്ള ശബ്ദം ആണ് ഓർമ്മയിൽ നിന്ന് ഉണർത്തിയത്
"അല്ലേലും ഓൾക്ക് മാപ്പിള വാഴൂലല്ലോ...
ആദ്യം കെട്ടിയോൻ മാസം തികഞ്ഞപ്പോഴേക്ക് പോയി അതും പടുമരണം ഇതിപ്പോ കൊല്ലം പതിനേഴല്ലേ ആയുള്ളൂ... ഓനും പോയില്ലേ...
മറയിൽ ഇരിക്കുന്ന കട്ടിലിൽ വിരിച്ച വെളുത്ത വിരിപ്പിലേക്ക് കണ്ണുകൾ തോരാമഴ പെയ്തു....
അതിനല്ലേ അവൾക്ക് ആവൂ....
അസ്മാബി മങ്കട
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo