കോണിലെ ബസ്സ്സ്റ്റോപ്പിൽ വാടിയ
മുല്ലപ്പൂവും ചൂടി,ഇടയ്ക്കിടെ തെന്നിവീഴുന്ന വാഹനങ്ങളുടെ ഹെഡ്ലൈറ്റിന്റെ പ്രകാശത്തിൽ
നിന്നുംഒഴിഞ്ഞുമാറിഇരുമ്പ്തൂണിന്റെ
മറവ് പറ്റി അന്നും പതിവ് പോലെ
പൂങ്കാവനംഅവിടെ ഉണ്ടായിരുന്നു.
കുട്ടിക്കൂറപൗഡറിന്റെ സുഗന്ധത്തിന്
മേൽ മുല്ലപ്പൂവിന്റെ വാസനയാണ്
ആദ്യം നാസിക തിരിച്ചറിഞ്ഞത്.
തന്റെ വരവും,പരുങ്ങലും ശ്രദ്ധിച്ചത്
കൊണ്ടാവാം.
"പോലാമാ.." എന്നവൾആരോടെന്നില്ലാതെപറഞ്ഞത് .
"എവിടെയാ ..?"
വെള്ളംവറ്റിയ തൊണ്ടയിൽനിന്നും ചെറിയവിറയലോടെ മറുചോദ്യം
ചിന്നിച്ചിതറി..
വിലപേശി സ്വന്തമാക്കിയ നിഴലിന് പിന്നാലെ ബസ്സ്സ്റ്റോപ്പിന്റെ പിന്നിലെ കുറ്റിക്കാട്ടിലെക്ക് നടക്കവേ ഇരുളിന്റെ അവകാശികളാം ചീവിടുകൾ അല്പനേരം
മൗനം പാലിച്ചു.ഹൃദയമിടിപ്പിന്റെ ശബ്ദം
പോലും ഭയപ്പെടുത്തുന്നതായിരുന്നു.
★★★★
രാത്രി സഞ്ചാരികൾക്കായി തുറന്നു വെച്ചിരിന്ന പെട്ടിക്കടയിൽ നിന്നും
കുപ്പിവെള്ളത്തിന്റെ കൂടെവാങ്ങിയ
സിഗരറ്റ് കത്തിച്ചു ചുണ്ടിൽ വച്ച ശേഷം
പോക്കറ്റിൽ നിന്നും പൈസഎടുത്തു
കൊടുക്കുമ്പോൾ ചുണ്ടിൽ ഒരു ചിരി
വിരിഞ്ഞു ..
പൂങ്കാവനത്തിന് കൊടുത്തത് പണമല്ല ,
ഇന്ന് ഫലം പ്രഖ്യാപിച്ച ലോട്ടറിടിക്കറ്റ് ആയിരുന്നു എന്ന് തിരിച്ചറിഞ്ഞത്. ചുണ്ടിലെചിരി പതിയെ ലാഭത്തിന്റെ കുലുങ്ങിച്ചിരിയായ് ..
ചതഞ്ഞരഞ്ഞ രണ്ട് മുല്ലപ്പൂക്കൾ ആ സമയം എന്തിനെന്നറിയാതെ ദേഹത്ത് നിന്ന് ഉതിർന്നുതാഴെ ,റോഡിൽപതിഞ്ഞു
★★★
മൂന്ന് ദിവസം കഴിഞ്ഞാണ്സുഹൃത്തിന്റെ
വായിൽ നിന്നും ഞെട്ടിക്കുന്ന ആ വാർത്ത കേട്ടത്.
'പൂങ്കാവനത്തിന് എയ്ഡ്‌സ് ആണത്രേ..!.'
ബോധം തെളിഞ്ഞപ്പോൾ ചുറ്റും നിന്ന
മുഖങ്ങളിൽനിന്നും ചോദ്യങ്ങൾവലിഞ്ഞു
മുറുക്കിയപ്പോൾ..ഉത്തരങ്ങൾ തേടി
ആരോടുംഒന്നുംമിണ്ടാതെലക്ഷ്യമില്ലാതെ
ഇറങ്ങി നടന്നു..
ആദ്യമായ്ആത്മഹത്യയെകുറിച്ച്
ചിന്തിച്ചു .മനസ്സ് കൊണ്ട് മരണം വരിക്കാൻ തയ്യാറെടുത്തു.
★★★
സുഗന്ധമില്ലാത്ത,വാടിയ മുല്ലപ്പൂക്കൾ നോക്കികുറച്ചുനേരം നിന്നു.കണ്ണുനീർ പറ്റിയ നോട്ട് പൂങ്കാവനത്തിന് നേരെ നീട്ടുമ്പോൾ കണ്ണുകൾ അവളോട് ഒരായിരം ക്ഷമപറയുന്നുണ്ടായിരുന്നു.
അവൾ ചെറിയ ചിരിയോടെ പതിയെ
പറഞ്ഞു തുടങ്ങി. തമിഴ്കലർന്ന മലയാളം മൗനമായികേട്ടിരുന്നു .
"അണ്ണെയ് , മൂന്ന് കൊച്ചുകുഞ്ഞുങ്ങൾ ഉണ്ട് അവർ വിശന്നു കരയും ... പെറ്റ
വയറിന് സഹിക്കാൻ പറ്റില്ല .ആ വയറ്
നിറയ്ക്കാനാണ്ചീത്തയാണെങ്കിലും
ഇന്ത തൊഴില് ചെയ്യുന്നത് . നിങ്ങൾ ... ഇപ്പടി ചെയ്യുമ്പോൾ .. നാങ്ക എന്നാ
സെയ്യും ? നീങ്ക സെഞ്ചത് തപ്പാ ശരിയാ
ഉങ്കളെ .. സൊല്ലുങ്കോ..?"
ഉത്തരമില്ലാതെ ആ ചോദ്യം പ്രതിദ്ധ്വനിച്ചു
കൊണ്ടിരുന്നു .
" തപ്പാണ് "
മുഖം കുനിച്ച് തെറ്റ് സമ്മതിച്ചു.
" അത് ഉങ്കളെ തെരിയവക്കത്ക്ക് താൻ
ഉങ്കഫ്രണ്ട് കിട്ടെ അപ്പടി ഒരു പൊയ്യ് സൊല്ലിയത് .." അവൾ കുണുങ്ങിച്ചിരിച്ചു.
"പൊയ്യാ ...?" വിക്കലോടെയാണ് വാക്കുകൾ പുറത്തേയ്ക്ക് തെറിച്ചത് .
നേരേവീണ ശ്വാസവുമായ്,
തലയുയർത്തി നടന്നകലുമ്പോൾ മുല്ലപ്പൂവിന്റെ ഗന്ധംതന്നെപൊതിഞ്ഞ്
നിൽക്കുന്നത് തിരിച്ചറിയുന്നുണ്ടായി
രുന്നു.
ശുഭം..!!
Written by Nizar VH
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക