നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ശീതളാരാ മോള്


 നവനീതും ശീതളും ആ ജ്യൂസ് കടയിൽ ഇരുന്ന് ജ്യൂസ് കുടിക്കുന്നതിനിടയിൽ സപ്ലയർ നവനീതിനോട് ചോദിക്കുന്നു .

" കഴിഞ്ഞ ആഴ്ച്ച കൂടെയുണ്ടായിരുന്ന പെൺകുട്ടി പെങ്ങളായിരുന്നോ ,സാറെ ".
ഇത് കേട്ട് ശീതൾ ദേഷ്യത്തോടെ നവനീതിനെ നോക്കുന്നതും ,നവനീത് തിരിച്ച് സപ്ലയറോട് പറയുന്നു .
"താൻ ,തന്റെ കാര്യം നോക്കടൊ"
അയാൾ വിഷമിച്ചു തിരിഞ്ഞു നടക്കുന്നു .
എന്നിട്ട് വിഷമത്തോടെ ശീതളിനോട് പറയുന്നു .
" മടുത്തു ,എന്നെപ്പോലെ ഏതൊ ഒരുത്തൻ ,എന്നെ നാറ്റിക്കാനായ് ശ്രമിക്കുകയാണ് "
നവനീത് പതിയെ വിഷമത്തിൽ കരയുന്നു .ഇത് കണ്ട് ശീതൾ സമാധാനിപ്പിക്കുന്നു .
ജ്യൂസ് കുടിച്ചു കഴിഞ്ഞ് ,അവർ രണ്ടു പേരും കാറിൽ കയറി ഒരു മാളിലേക്ക് എത്തി ,കാർ പാർക്ക് ചെയ്യുന്നതിനിടയിൽ സെക്യൂരിറ്റി ശീതളിനോട് ചോദിച്ചു .
" കൂടെയാരാ മോളെ ... ചേട്ടനാണൊ "?, കഴിഞ്ഞ തവണത്തെ ചേട്ടൻ നല്ലവനാ ... വണ്ടി തിരിക്കാൻ ബാക്ക് നോക്കി പറഞ്ഞതിനു വരെ എനിക്ക് ടിപ്പ് തന്നു " .
ശീതൾ ,,,, നവനീതിനെ നോക്കി .
ചെറുതായ് ചമ്മിക്കൊണ്ട് നവനീത് ശീതളിനോട് പറഞ്ഞു .
"നിന്നെപ്പോലെ വേറെ ആരോ ,ഉണ്ടെന്ന് തോന്നുന്നു " .
ഡോ റോഷിൻ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot