(ഈ കഥയിലെ പ്രധാന കഥാപാത്രം പാറ്റയാണ് മാത്തൂട്ടി എന്ന പാറ്റ)
2020 ജനുവരി ഒന്ന്: മാത്തൂട്ടിയും കൂട്ടുകാരും അടിച്ചു പൊളിക്കുകയാണ് ദുബൈയിൽ . അവൻ താമസിക്കുന്ന വീട്ടിൽ ഒരുപാടു ആളുകൾ വന്നിട്ടുണ്ട് ന്യൂ ഇയർ സെലിബ്രേഷൻ ആണ്. ടി വി ഒരു വശത്തു വച്ചിട്ടുണ്ട് മറു വശത്തു പാട്ടു പെട്ടി മേശപ്പുറത്തു കുറെ പേര് പോലും അറിയാത്ത ആഹാര സാധനകൾ. പെണ്ണുങ്ങൾ ഒരു മുറിയിൽ ഇരുന്നു എന്തൊക്കെയോ സംസാരിക്കുന്നുണ്ട്. ഭാഗ്യം അവർ മാത്തുകുട്ടിയും കൂട്ടുകാരും ഓടുന്നതും ഭക്ഷണം എടുക്കുന്നതും ഒന്നും അറിയുന്നില്ല. എന്നാൽ വില്ലന്മാരായ കുറച്ചു കുട്ടികൾ ഉണ്ടായിരുന്നു എന്നാലും മാത്തൂട്ടി & ഗ്രൂപ്പ് വളരെ വിദഗ്ധമായി ആഹാരം കടന്നുപിടിച്ചു.
"ഈ വർഷം നമുക്ക് കുറെ യാത്രകൾ ചെയ്യണം" മാത്തുക്കുട്ടിയുടെ അടുത്ത സുഹൃത്തു മാരിയപ്പൻ പറഞ്ഞു.
"അതെ ഒരുപാടു യാത്രകൾ ഭക്ഷണം ഹോ ജീവിതം എൻജോയ് ചെയ്യണം നമുക്ക്" മാത്തൂട്ടി ചെറിയ കിടക്കയിൽ കിടന്നു ചിരിച്ചു കൊണ്ട് പറഞ്ഞു. നിന്റെ വീട്ടുകാർ ഒരുപാടു യാത്ര ചെയ്യാറുണ്ട് അല്ലേ? ദിവാകരനെ നോക്കി മാത്തൂട്ടി ചോദിച്ചു.
" അവരുടെ കൂടെ താമസിക്കുന്നത് കൊണ്ട് യാത്രകൾക്കും ഭക്ഷണത്തിനും യാതൊരു കുറവും ഇല്ല, ദീർഘ നിശ്വാസത്തോടെ ദിവാകരൻ പറഞ്ഞു. ഏകദേശം 6 രാജ്യങ്ങൾ അവരുടെ പെട്ടിൽ കയറി ഞാൻ പോയി. അടുത്ത മാസം ചൈനയിലേക്ക യാത്ര. ഇതുവരെ ഞാൻ കണ്ടിട്ടില്ല. അത് കൊണ്ട് ചാൻസ് മിസ് ആക്കില്ല അവൻ സന്തോഷത്തോടെ പറഞ്ഞു.
"അവന്റെ ഒരു ഭാഗ്യം എനിക്കും ഉണ്ട് ഒരു വീടും വീട്ടുകാരും എല്ലാ വർഷവും കേരളം അവിടെ നിന്ന് ദുബായ്, മതിയായി" മാത്തൂട്ടി തലയിൽ കൈ വച്ച് പറഞ്ഞു
"ദിവാകര നിനക്ക് അവനെ ഒന്ന് സഹായിച്ചൂടെ? ചൈനയിൽ പോകുമ്പോൾ അവനെയും കൂടി കൊണ്ട് പൊയ്ക്കൂടേ? നിനക്ക് നഷ്ടമൊന്നുമില്ലല്ലോ? നിങ്ങൾക്ക് അടിച്ചു പൊളിക്കാനും പറ്റും" മാരിയപ്പൻ വളരെ ആലോച്ചു പറഞ്ഞു.
നിനക്ക് കുഴപ്പമില്ലെങ്കിൽ എനിക്കെന്താ? പക്ഷേ കുറച്ചു ബുദ്ധിമുട്ടൊക്കെ ഉണ്ട് അതൊക്കെ ഓക്കേ ആണെകിൽ നീയും വന്നോ അല്ല മാരിയപ്പ നീയും വാ" ദിവാകരൻ രണ്ടുപേരോടും കൂടി പറഞ്ഞു.
മാത്തൂട്ടിയുടെ മുഖം തെളിഞ്ഞു ആദ്യമായിട്ടാ കേരളം അല്ലാത്ത ഒരു നാട്ടിലേക്ക് ജീവിതം ഒന്നല്ലേ ഉള്ളു അത് ഞാൻ കളയുന്നില്ല അവൻ മനസ്സിൽ പറഞ്ഞു.
അടുത്ത ദിവസമായി ഉച്ചയായപ്പോഴേക്കും ദിവാകരനും മാരിയപ്പനും അവരുടെ വീടുകളിലേക്ക് പോകാനിറങ്ങി. ഇറങ്ങിയപ്പോൾ മാത്തൂട്ടി ദിവാകരനോട് ചോദിച്ചു "ഡാ മറക്കരുത് ചൈന ഞാൻ പ്ലാൻ ചെയ്തു തുടങ്ങി. കൃത്യം ഒരു മാസം അല്ലേ?
"നീ പ്ലാൻ ആക്കിക്കോ നമുക്ക് പോകാമെടാ, ദിവസവും സമയവും ഞാൻ വിളിച്ചു പറയാം. അടുത്ത ആഴ്ച അറിയാൻ പറ്റും" കൈ കൊടുത്തു കൊണ്ട് ദിവാകരൻ പറഞ്ഞു.
മാത്തൂട്ടി പിന്നെ ആകെ സ്വപ്ന ലോകത്തിലായിരുന്നു. ചൈന യുടെ ചരിത്രം, അവിടെ കാണാൻ പോകേണ്ട സ്ഥലങ്ങൾ , ഭക്ഷണം എല്ലാം ഗൂഗിൾ ചെയ്തു നോക്കി. ഹോ ഇവരെന്തൊക്കയാ കഴിക്കുന്നത് പാമ്പ് അട്ട എന്റെ അമ്മേ പോകേണ്ട സ്ഥലം തന്നെയാണ് അവൻ മനസ്സിൽ കരുതി.
വെള്ളിയാഴ്കളിൽ മാളുകളിൽ പോകുമ്പോൾ മാത്തൂട്ടി ചൈനീസ് പ്രൊഡക്ട് ചൈനീസ് ആളുകൾ ഇതൊക്കെ ശ്രദ്ധിക്കാൻ തുടങ്ങി. അവൻ എല്ലാം ചൈനയായിരുന്നു. ആദ്യ യാത്ര അതും ചൈനയിലേക്ക്. ജീവിതത്തിൽ ഇനി ഇങ്ങനത്തെ ഒരു അവസരം വരില്ല. അവൻ സ്വയം പറഞ്ഞു.
ശനിയാഴ്ച രാവിലെ ആയപ്പോൾ ദിവാകരന്റെ ഫോൺ വന്നു.
"ഡാ ചൈന ട്രിപ്പ് ഫെബ്രുവരി 24നാണു, റെഡി ആയിക്കോ.. ഞാൻ മാരിയപ്പനെ വിളിച്ചു അവൻ ആകെ ത്രില്ലടിച്ചു ഇരിക്കുവാ. അടുത്ത ആഴ്ച ഞാൻ നിന്റെ വീട്ടിലേക്കു വരം എത്ര ദിവസത്തേക്കാണ് എന്തൊക്കെയാ അവരുടെ പ്ലാൻ എന്നൊക്കെ പറയാം . അപ്പൊ അടുത്ത ആഴ്ച " ദിവാകരൻ ഫോൺ കട്ട് ചെയ്തതോടെ മാത്തൂട്ടിയുടെ വയറിൽ പൂമ്പാറ്റകൾ പറന്നു. അങ്ങനെ ചൈന. ചൈന ഹിയർ വി കം മാത്തൂട്ടി സ്വയം പറഞ്ഞു.
ഫെബ്രുവരി മാസം വന്നു. ഇനി ദിവസങ്ങൾ മാത്രം മാത്തൂട്ടി മുറിയിൽ ചൈനയുടെ ഒരു പടം വരെ ഒട്ടിച്ചു. എന്നും അത് കണ്ടായിരുന്നു ഉണരുന്നത്. ഒരു 11 മണിയായി മാത്തൂട്ടിയുടെ വീട്ടുകാർ ആകെ ബഹളം. ആദ്യം അവൻ ശ്രദ്ധിച്ചില്ല കുറച്ചു കഴിഞ്ഞു ടി വി യുടെ ശബ്ദം കൂടി. എന്തോ ഉണ്ടല്ലോ? മാത്തൂട്ടി പറഞ്ഞു കേരളത്തിൽ പ്രളയം ആയിരിക്കും" അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു. പക്ഷേ വീട്ടിലെ ചേട്ടൻ ഇംഗ്ലീഷ് ആരോടോ എന്തൊക്കയോ പറയുന്നു. ഏയ് പ്രശ്നം കേരളം അല്ല മാത്തൂട്ടി പറഞ്ഞു.
അവൻ മെല്ലെ കതകു തുറന്നു.
ഇംഗ്ലീഷ് ന്യൂസ് ആണ്. ചൈന എന്ന വാക്കു കേട്ടു. മാത്തൂട്ടി ഒന്ന് ശ്രദ്ധിച്ചു . ഇംഗ്ലീഷ് അറിയാത്ത കൊണ്ട് വീട്ടുകാരുടെ പ്രതികരണത്തിന് അവൻ നിന്ന്. മനസ്സിൽ എന്തോ ഒരു ഭയം എന്തായിരിക്കും ചൈനയിൽ. വീട്ടുകാർ ഒന്നും പറയുന്നില്ല. മാത്തൂട്ടി കുറച്ചു നേരം നിന്നിട്ട് അകത്തേക്ക് പോയി. കിടക്കാൻ തുടങ്ങിയപ്പോൾ അവൻ ദൈവത്തിനോട് പറഞ്ഞു " ആദ്യമായി ആഗ്രഹിച്ച ഒരു യാത്രയാണ് കുളമാക്കരുത്"
രണ്ടു ദിവസം കഴിഞ്ഞു ചൈനയുടെ സ്വപനവുമായി മാത്തൂട്ടി ജീവിച്ചു.
അടുത്ത ആഴ്ച ആയി ദിവാകരൻ വന്നില്ല മാത്തൂട്ടി അവനെ വിളിച്ചു. ബെൽ അടിച്ചു പക്ഷേ എടുത്തില്ല. ചൈന ഷോപ്പിംഗിനു പോയിക്കാണും അവനും വീട്ടുകാരും കൂടി. മാത്തൂട്ടി മനസ്സിലോർത്തു.
വീണ്ടും ഒരാഴ്ച കടന്നു പോയി. ആരും വിളിച്ചില്ല പക്ഷേ എന്നും വീട്ടുകാർ ജോലി കഴിഞ്ഞു വന്നാൽ ന്യൂസ് വയ്ക്കും എന്തൊക്കയോ പറയും.
മാത്തൂട്ടിക്കു എന്തോ പന്തികേട് തോന്നി തുടങ്ങി . ദിവാകരനാണല്ലോ ചൈന എന്ന ഐഡിയ കൊണ്ട് വന്നത്. അവനെ വിളിക്കാം. ദിവാകരനെ വിളിച്ചു.
"ഡാ നീ എന്താ വിളിക്കാത്തെ, ചൈന എന്തായി "
"അപ്പൊ നീ ഒന്നും അറിഞ്ഞില്ലേ? ദിവാകരൻ അതിശയത്തോടെ ചോദിച്ചു
ഇല്ല നീ കാര്യം പറ, നിന്റെ വീട്ടുകാർ ചതിച്ചോ? മാത്തൂട്ടി സ്വല്പം ദേഷ്യത്തിൽ ശബ്ദമുയർത്തി
"അല്ലടാ കൊറോണ ചതിച്ചു" ദിവാകരൻ മറുപടി പറഞ്ഞു
"കൊറോണയോ അത് ഒരു ബീയർ അല്ലേ, എന്റെ വീട്ടിലെ ചേട്ടൻ പറയുന്നത് കേട്ടിട്ടുണ്ട്" മാത്തൂട്ടി ആകെ അസ്വസ്ഥനായി പറഞ്ഞു.
"ഓ എന്റെ മാത്തൂട്ടി ഇതു ബിയർ ഒന്നും അല്ല, ഇതു ഒരു വൈറസ് ആണ്. മനുഷ്യനെ കൊല്ലുന്ന വൈറസ്, അത് കൊണ്ട് യാത്രകൾ ഒക്കെ നിർത്തിയിരിക്കുവാ ,നീ ഇതൊന്നും അറിഞ്ഞില്ലേ? " ദിവാകരൻ ചോദിച്ചു
"വൈറസോ? മനുഷ്യനെ കൊല്ലുന്ന വൈറസോ ? ഇതെന്താ ഇംഗ്ലീഷ് സിനിമയോ? മാത്തൂട്ടി ചോദിച്ചു
"എന്റെ മാത്തൂട്ടി ഈ വൈറസ് ചൈന ഉണ്ടാക്കിയതാണെന്ന് ചിലര് പറയുന്നു, അല്ലെന്ന് ചൈനയും. എന്തായാലും നമ്മുടെ യാത്ര മുടങ്ങി. വൈറസ് പോയിട്ട് നമുക്ക് നോക്കാം" ദിവാകരൻ പറഞ്ഞു
മാത്തൂട്ടി ഒന്നും മിണ്ടാതെ ഫോൺ വച്ചു, കന്നി യാത്ര ദുരന്തമായതിന്റെ വിഷമത്തിൽ കിടന്നുറങ്ങി. അടുത്ത ദിവസം രാവിലെ എണീറ്റ് ന്യൂസ് നോക്കി...ഇല്ല വില്ലൻ കളം വിട്ടിട്ടില്ല. മാസങ്ങൾ കടന്നു. ഇന്നും മാത്തൂട്ടി രാവിലെ എണീറ്റ് ന്യൂസ് നോക്കും കൊറോണ വൈറസ് പോയോ എന്നറിയാൻ അവന്റെ ചൈന യാത്രയ്ക്കായി കാത്തിരിക്കുകയാണ് മാത്തൂട്ടി.
Written by
Devika Ramachandran
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക