സ്നേഹചുംബനങ്ങളുടെ
പറുദീസയിലാണ്
ഞാനെൻ്റെ പ്രണയത്തെ
കണ്ടെത്തുന്നത്.
നിൻ്റെ
മൃദു തരളിതമാം
മൊഴികളിലാണെൻ്റെ,
വികാരങ്ങളുടെ
മേച്ചിൽപുറങ്ങളെ
കണ്ടെത്തുന്നത്.
നിൻ്റെ
വശ്യമനോഹര
മിഴികളിലാണെൻ്റെ
ഹൃദയരാഗ തന്ത്രികളെ
മീട്ടുന്നത്.
ഇനി പറയൂ,
ഞാനെന്ത് വേണം?
വാടിത്തളർന്ന നിൻ്റെ
ഹൃദയവാടിയെ
പുഷ്പാലംകൃതമാക്കാൻ?.
ഹുസൈൻ എം കെ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക