Slider

നല്ല നാളേക്ക് വേണ്ടി (കവിത)

0

ഇവിടെയാണ് എന്റെ
സ്മരണയിലുണരുന്ന 
ബാല്യകാലം!
പഴയൊരു വീഥിയിൽ
കണ്ട നേരങ്ങളും!
ഇടവഴി പല വഴി
നടന്ന സുന്ദര കാലങ്ങളും!
ഇവിടെയാണ് എന്റെ
സ്മരണയിലുണരുന്ന 
ബാല്യകാലം!
ഇന്നിതാ കണ്ടതോ
മറയുന്ന വഴികളും!
അന്നിതാ  
സ്നേഹവും
മനസ്സും !
ഇന്ന് എവിടെയോ പോയി
മറഞ്ഞിരിക്കുന്നു !
ഇവിടെയാണ് എന്റെ
സ്മരണയിലുണരുന്ന 
ബാല്യകാലം!
ഓർമ്മയിലുണരുന്ന
യെന്റെ പാഠങ്ങൾ
തൻ  സൗഹൃദങ്ങളും!
കിങ്ങിണി എന്നൊരു
പാഠത്തിൽ നിന്നും!
കിങ്ങിണി സൗഹൃദമായി
മാറിയൊരു കാലവും!
കുന്നിമണിയിൽ നിന്നും
കുന്നിമണിയോളം 
അറിവും നേടി!
മിന്നാമിനുങ്ങ് പഠിച്ച
പാഠങ്ങൾ വെളിച്ചവും
യെന്നിൽ നൽകിയ പാഠം!
ഇന്നെവിടെയോ
മറഞ്ഞിരിക്കുന്നു
യെൻ സൗഹൃദ പാഠവും!
നമ്മൾ തൻ സുഖമുള്ള
ബാല്യം ഇന്നോ യെൻ കാലമേ........
ഇന്നിതാ കണ്ടതോ
മഹാമാരി തൻ വലയിൽ
പിടയുന്ന മനസ്സുകളും!
രണ്ടു മാസ അവധി
കുട്ടികൾ ഉത്സാഹ
മാക്കിയ നേരം!
കാലം ചതിയുടെ
വേഷത്തിൽ 
പിഞ്ചു മക്കളെ 
വേദനിപ്പിച്ചു!
കളിയില്ല ചിരിയില്ല 
ആഘോഷമില്ലാത്ത
രാവുകൾ!
കുട്ടികൾ കരയുന്നു
പഠിപ്പിച്ച ഗുരുവിനെ
ഒന്ന് കാണാൻ മനസ്സ്
പിടയുന്നു .....
വിദ്യാലയം സ്വന്തം
വീടാണെന്ന് 
സരസ്വതി 
ക്ഷേത്രമായി കാലം 
പഠിപ്പിച്ചു.
ചങ്ങാത്തമില്ലാതെ
കുഞ്ഞു മനസ്സുകൾ
വീട്ടിൻ  ഉള്ളറകളിൽ 
ഏകാന്തമായി നിൽക്കുന്നു !
കാത്തിരിക്കുന്നു
പ്രതീക്ഷയുമായി
തിന്മഅകലുന്ന
നന്മയ്ക്കു വേണ്ടിയുള്ള
തിരിച്ചുവരവിനായി!
ഒഴുകി എത്തിയ 
സ്വപ്നങ്ങളേറെയും
നന്മ ദിവസത്തെ
തേടിയതാണെൻ
നിമിഷനേരത്തെ 
ആശ്വാസമായത്തി.
പിന്നിട്ട പാതയിൽ കണ്ട
നേരങ്ങളേറെയും
ജീവിതത്തിൻ പൊരുതിയ
വിജയമായിരുന്നു.
ഇന്നിതാ കാണുന്നതോ
ജീവനുവേണ്ടി പിടയുന്ന
മനസ്സിൽ 
കൊഴിഞ്ഞുപോയനന്മകൾ !
പൊരുതി
പിടഞ്ഞു യെൻ
മനസ്സിൽ നിറയുന്നു..
ബോധമില്ലാത്ത 
സമൂഹമേ
ബോധമുള്ള 
സമൂഹമായി
ഉണരൂ........
കണ്ടുവോ മിത്രങ്ങളെ
പിന്നിട്ട പരീക്ഷണങ്ങളെ
കണ്ടതിൽ നിസാരമായി
കാണരുതെൻ പ്രിയരെ!
അകലം പാലിച്ചിടാം
നന്മ ദിവസത്തിനു വേണ്ടി!
പെറ്റമ്മയ്ക്കു വേണ്ടി
അച്ഛനു വേണ്ടി
കുഞ്ഞു മക്കൾക്കു വേണ്ടി..
നല്ല നാളേക്കുവേണ്ടി
അകലം പാലിച്ചിടാം!
===============
അഭിജിത്ത് വെള്ളൂർ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo