Showing posts with label LekhaAnil. Show all posts
Showing posts with label LekhaAnil. Show all posts

അമ്മയ്ക്കൊരുമ്മ!


അമ്മയ്ക്കൊരുമ്മ!
അമ്മ നാളെ ഗൾഫിലേക്ക് പോകുവാ..അച്ഛന്റെ അടുത്തേക്ക്! കുട്ടികളെ അച്ഛൻ വീട്ടുകാരും അമ്മവീട്ടുകാരും പങ്കിട്ട് നോക്കിക്കൊള്ളാം എന്ന ഉറപ്പിൻമേൽ. 'അമ്മ' എന്ന വികാരം സംരക്ഷണം എന്നതിനപ്പുറം, ആ മനസ്സിൻറെ തേങ്ങലുകൾ ഒപ്പിയെടുക്കാനുള്ള (പായവും പക്വതയും ഞങ്ങൾക്കും അന്ന് ഇല്ലായിരുന്നല്ലോ.. "ഹും, അവളു പോവ്വാ, ഗൾഫില് സുഖിക്കാൻ".. ചിരിച്ചൂന്ന് വരുത്താൻ പല്ല് കാണിക്കുന്ന ചില ബന്ദുക്കളുടെ കുശുകുശുക്കൽ അന്യം നിൽക്കാത്ത കല പോലെ അന്നും ഇന്നും കൂടെയുണ്ട്. കുട്ട്യോൾക്ക് എന്തറിയാം.. വീണുകിട്ടിയ ഒത്തുചേരലിൽ വീടാകെ ഇളക്കി മറിക്കുവാ അവര്. ഇനീപ്പോ നാളെ മുതല് അമ്മയും ഗൽഫിൽ ആണല്ലോ.. ആദ്യായിട്ട് വിമാനം കാണാൻ പോകുന്നേന്റേം കിട്ടാൻ പോകുന്ന ഗൾഫ്‌ മണമുള്ള സമ്മാനങ്ങളേയും കുറിച്ചുള്ള ചിന്തകളിൽ ആകെ ഉത്‌സവ മയം ആരുന്നു കുട്ട്യോൾക്ക്.. കൊടിയിറക്കവും പെരുംമ്പറകൊട്ടലും അമ്മയുടെ മനസ്സിൽ നടക്കുന്നു എന്ന് ആരെങ്കിലും അറിഞ്ഞുവോ! ആവോ...കുട്ട്യോൾക്ക് എന്തറിയാം. കുട്ട്യോളെ ചേർത്ത്പിടിച്ച് വരാന്തയിലേക്ക് ഇറങ്ങുമ്പോളേക്കും ആ തേങ്ങലുകൾ ഇരമ്പി വന്ന മഴയ്ക്കൊപ്പം ചേർന്ന് അലിഞ്ഞ് പോയി.. എയർപോർട്ട്‌ എത്തുന്നത് വരെ അമ്മ ഒന്നും സംസാരിച്ചിട്ടില്ല. കയ്യിലുളള ബാഗും കെട്ടിപ്പിടിച്ച് ഒറ്റ ഇരുത്തമാരുന്നു. അതിൽ നിറയെ കൊതിപിടിപ്പിക്കുന്ന സാധനങ്ങൾ ആയിരുന്നു. ഞങ്ങൾ കൈ വയ്ക്കാതിരിക്കാൻ ആകും അമ്മ അതും കെട്ടിപ്പിടിച്ച് ഇരിക്കുന്നത് എന്നാണ് അപ്പോൾ തോന്നിയത്. എയർപോർട്ട് എത്തിയാപ്പോളേക്കും ഞങ്ങൾ ആവേശത്തോടെ ചാടി ഇറങ്ങി. കാഴ്ച്ചകൾ കാണുന്ന തിരക്കിൽ അമ്മയ്ക്ക് അകത്തേക്ക് കയറുവാൻ സമയം ആയി. പെട്ടെന്ന് ഉള്ളിൽ ഒരു ഞെട്ടൽ.. അല്ല നീറ്റൽ.. ഇതുവരെ ഉണ്ടായിരുന്നില്ല.. എ(ത (ശമിച്ചിട്ടും കരച്ചിൽ അടക്കാൻ പാടുപെടുന്ന അമ്മയെ കണ്ടപ്പോൾ, ഇനി അമ്മയെ കെട്ടിപ്പിടിച്ച് പേടികൂടാതെ ഉറങ്ങാൻ കഴിയില്ലല്ലോ എന്ന് ഓർത്തപ്പോ, സ്കൂൾ ബസ്സീന്നു കൂട്ടാൻ വരാൻ അമ്മ ഉണ്ടാവില്ലല്ലോ എന്നു ഒര്ത്തപ്പോ പെട്ടെന്ന് ആവേശമൊക്കെ ആറിത്തണൂത്തിരുന്നു. കൈ വീശി നടന്നകലുന്ന അമ്മയോട് പോകല്ലേ അമ്മേ എന്നു ഉറക്കെ വിളിച്ച് പറയണമെന്ന് തോന്നി.. സമ്മതം ചോദിച്ചപ്പോളൊക്കെ തലയാട്ടി സമ്മതിച്ചതാ രണ്ടാളും.. ഞങ്ങളിൽ ഒരാളെങ്കിലും അമ്മ പോകണ്ടാന്നു വാശിപിടിച്ചിരുന്നു എങ്കിൽ അമ്മ ആ യാ(ത ഒഴിവാക്കുമാരുന്നു. കെട്ടിപ്പിടിച്ച് ഇരുന്ന ആ ബാഗ് അമ്മയ്ക്ക് കൊണ്ട് പോകാൻ കഴിഞ്ഞില്ല. കേട്ടപ്പോൾ ആദ്യം സന്തോഷം തോന്നി. ഞങ്ങൾക്ക് തരാതെ കൊണ്ടോയതല്ലേ, അങ്ങനെ വേണംന്നു ഓർത്തു. കേരളത്തിൽ പ്ലേഗ് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ കേരളത്തിൽ നിന്നുള്ള ഒരു ഭക്ഷണ.സാധനങ്ങളും ഗള്ഫിലേക്ക് കടത്തി വിടുന്നില്ലാരുന്നു. കരഞ്ഞു കാലു പിടിച്ചിട്ടാണത്രേ ബാഗിന്റെ സൈടിലുണ്ടാരുന്ന ഞങ്ങളുടെ ഫോട്ടോ അടങ്ങിയ കവർ എങ്കിലും അമ്മയ്ക്ക് അവർ നൽകീത്‌.. അതായിരുന്നു അമ്മ അ(ത നേരോം നെഞ്ചോട് ചേർത്ത് പിടിച്ചിരുന്നത്‌... കുട്ട്യോളല്ലേ.. അവർക്ക് എന്തറിയാം!
ജീവിതം കരുപിടിപ്പിക്കാൻ ആണ് അമ്മ അച്ഛനോടൊപ്പം (പവാസി ആയതെങ്കിലും ഞങ്ങള്ക്ക് നഷ്ടമായത് സുന്ദരമായ ഒരു ബാല്യം ആയിരുന്നു.. അമ്മ എന്ന നന്മ ആയിരുന്നു.
ചിറകു മുളയ്ക്കാതെ പോയ കുറച്ച് സ്വപ്ങ്ങൾ ബാക്കിയുണ്ടെങ്കിലും അമ്മയ്കും അച്ഛനും തുണയായി ഈ മകൾ ഉണ്ടാകും എന്നും...
പ്രാർത്ഥനകളോടെ..
ലേഖ അനിൽ

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo