Showing posts with label Balasahithyam. Show all posts
Showing posts with label Balasahithyam. Show all posts

ഉത്തരമില്ലാത്ത ചോദ്യം (ബാലസാഹിത്യം)


കണ്ടോ കണ്ടോ
മാനത്ത് കണ്ടോ
ചന്ദ്രനെ കണ്ടോ
നടക്കുമ്പോ
കൂടെ വരുന്നത് കണ്ടോ?
കണ്ടു കണ്ടു
വെള്ളത്തിൽ കണ്ടു.
കൂടെ വരുന്നതും കണ്ടു.
എന്ത്‌പ്പാ ചന്ദ്രാ
യെന്റെകൂടെ വരുന്നത് ?
ഞാനല്ലേ കണ്ടത്
നീയല്ലേ കൂടെ വന്നത് 
കുറ്റം യെനിക്കാണോ
പഹയാ.....
ചന്ദ്രാ ചന്ദ്രാ
പിന്നോട്ട് തിരിഞ്ഞാൽ
കണ്ടകണ്ടാ
നിക്കുമ്പം
കണ്ടകണ്ടാ
ചന്ദ്രാ ചന്ദ്രാ യെന്നെ
വെറുതെ വിടു 
യെന്റെ പൊന്നു ചന്ദ്രാ ?
ഞാനാണോ വന്നത്
നീയല്ലേ വന്നത്
യെന്റെ സമയത്ത്
നീയെന്തിന് വന്ന് പഹയാ...
ഉത്തരമില്ലെന്റെ പൊന്നു ചന്ദ്രാ!

അഭിജിത്ത് വെള്ളൂർ



ചിത്രവീര്യനും മരമണ്ടൻവ്യാളിയും

Image may contain: 2 people, hat, closeup and outdoor
(കുട്ടികൾക്കുള്ള കഥ)
_______________________________________________________________
ബെന്നി ടി. ജെ.
മേവാഡ്സാമ്രാജ്യത്തിലെ മഹാരാജവായ മഹാറാണ ഇന്ദ്രസിംഗിന്‍റെ ചിത്തൗഡ്ഗഢ്കൊട്ടാരത്തിലെ ഗോശാലയിലെ പശുപാലകനായ മഹേന്ദ്രപാലിന്‍റെ മകനായിരുന്നു അതിബുദ്ധിമാനായ ചിത്രവീര്യൻ. ഗുരുകുലത്തിലെ വിദ്യാഭ്യാസം പൂർത്തികരിച്ചു വർഷങ്ങൾക്കുശേഷം അവൻ സ്വന്തം ഭവനത്തിൽ തിരിച്ചെത്തി. കുറെ നാളുകൾ കഴിഞ്ഞ്, ഒരു ദിവസം മാതാവായ യശോദാദേവിയുടെ നിർബ്ബന്ധപ്രകാരം കൊട്ടാരംജോലികളിൽ പിതാവിനെ സഹായിക്കുവാനായി ചിത്രവീര്യൻ ചിത്തൗഡ്ഗഢ്കൊട്ടാരത്തിലെത്തി. പാരമ്പര്യമായി രാജകൊട്ടാരത്തിലെ പശുപാലകരായിരുന്നു ചിത്രവീര്യന്‍റെ പൂർവ്വികർ. രാജകൊട്ടാരത്തിൽ ജോലിയുള്ളത് ഒരു വലിയ അന്തസ്സായി കണക്കാക്കിയിരുന്നവരായിരുന്നു അവന്‍റെ കുടുംബാംഗങ്ങൾ. ചിത്രവീര്യന്‍റെ അച്ഛൻ മഹേന്ദ്രപാൽ, മകനെയുംകൂട്ടി രാജസഭയുടെ മുന്നിലെത്തി. അവിടെ പ്രവേശനകവാടത്തിനു മുന്നിലെ കാവൽക്കാരനോടു രാജാവിനെ മുഖം കാണിക്കണമെന്നു പറഞ്ഞു. കാവൽക്കാരൻ മഹാരാജാവിന്‍റെ അടുത്തെത്തി അറിയിച്ചു:
"പ്രണാമം മഹാരാജൻ. നമ്മുടെ കൊട്ടാരംഗോശാലയിലെ പശുപാലകൻ മഹേന്ദ്രപാൽ അങ്ങയെ മുഖം കാണിക്കുവാൻ അനുവാദം ചോദിക്കുന്നു."
മഹാരാജൻ പരിചാരകനോട് അവരെ അകത്തേക്കു കടത്തിവിടുവാൻ കല്പിച്ചു.
"മഹാരാജ ബാബൂജിരാജ മഹാറാണ ഇന്ദ്രസിംഹ്ജി... വിജയിക്കട്ടേ.."
പിതാവു വിളിച്ചുപറഞ്ഞതു ചിത്രവീര്യനും ഏറ്റുപറഞ്ഞു. അവരുടെ അഭിവാദ്യത്തിൽ പ്രസന്നനായ മഹാരാജാവ് മഹേന്ദ്രപാലിനോടു ചോദിച്ചു:
"പറയൂ പശുപാലരേ, നിങ്ങൾക്കെന്താണു നാം ചെയ്യേണ്ടത്? കൂടെയുള്ള ഈ യുവാവ് ആരാണ്..?"
മഹാരാജാവിനെ താണുവണങ്ങിക്കൊണ്ടു മഹേന്ദ്രപാൽ പറഞ്ഞു:
"പ്രണാമം മഹാരാജൻ. അടിയന് അവിടുത്തോട് ഒരു ആഗ്രഹം ഉണർത്തിക്കുവാനുണ്ട്. അതു കേൾക്കുവാൻ തിരുവുളളം കനിവുണ്ടാകണം."
"എന്താണു പശുപാലകരേ, താങ്കൾക്കു നമ്മോടു പറയുവാനുള്ളത്? ഭയക്കേണ്ട കാര്യമില്ല. മടിക്കാതെ പറഞ്ഞാലും?"
"പ്രഭോ, ഇത് അടിയന്‍റെ സുപുത്രൻ ചിത്രവീര്യൻ. രാജ്സമന്ദിലെ ഗുരുകുലത്തിൽനിന്നു വിദ്യാഭ്യാസം പൂർത്തിയാക്കി കുറച്ചു നാളുകൾക്കുമുമ്പാണ് ഇവൻ ഭവനത്തിൽ തിരിച്ചെത്തിയത്. ഇവിടെ കൊട്ടാരത്തിലെ നമ്മുടെ ഗോക്കളെ സംരക്ഷിക്കുന്നതിന് അടിയന്‍റെ സഹായിയായി ഇവനെയും കൂടെനിറുത്തുവാൻ തിരുവുള്ളം കനിവുണ്ടാകണം. എനിക്കു പ്രായമാകുമ്പോഴേക്കും പശുപാലനത്തിൽ ഇവനു പരിചയസമ്പത്തു നേടുവാൻ അതുപകരിക്കുമെന്ന് അടിയൻ വിചാരിക്കുന്നു.''
"ശരി.. താങ്കളുടെ അഭീഷ്ടം നാം നിറവേറ്റിയിരിക്കുന്നു പശുപാലകരേ."
"ആരവിടെ? ഈ യുവാവിനെ നമ്മുടെ ചിത്തൗഡ്ഗഢ്കൊട്ടാരത്തിലെ ഗോശാലയിലെ ഉപ പശുപാലകരായി നാം ഇതാ നിയമിച്ചിരിക്കുന്നൂ. എത്രയും വേഗം ഈ യുവാവിനുള്ള കർമ്മവസ്ത്രം തുന്നിനല്കുവാൻ കൊട്ടാരംതുന്നൽക്കാരനോടു നാം കല്പിച്ചതായി നമ്മുടെ മഹാമന്ത്രിയെ അറിയിക്കുക."
മഹാരാജാവു തന്‍റെ സമ്മതം അറിയിച്ചുകൊണ്ട് കല്പിച്ചു.
"മഹാരാജൻ ബാബൂജിരാജാ മഹാറാണ ഇന്ദ്രസിംഹ്ജി നീണാൽ വാഴട്ടേ .."
അവർ മഹാരാജാവിനെ സ്തുതിച്ചുകൊണ്ട് രാജസഭയിൽനിന്നു സന്തോഷത്തോടെ തിരിച്ചുപോയി.
അങ്ങനെ ചിത്രവീര്യൻ കൊട്ടാരത്തിലെ ഉപ പശുപാലകനായി നിയമിതനായി.
ചിത്തൗഡ്ഗഢിനും പരിസരപ്രദേശങ്ങൾക്കും അടുത്തുള്ള ബിറാക്നദിയുടെ തീരത്തിനും ചുറ്റുമായി കിലോമീറ്ററുകൾ ദൂരത്തോളം കെട്ടിയുയർത്തിയിരുന്ന പടുകൂറ്റൻ വൻമതിലിന്‍റെ ഉള്ളിലായിരുന്നു ചിത്തൗഡ്ഗഢ്കൊട്ടാരവും അടുത്തുള്ള ഗ്രാമങ്ങളും സ്ഥിതിചെയ്തിരുന്നത്. ഈ മതിലിന്‍റെ അവസാനത്തെ അതിർത്തിയായ ദേവഗഢ്ഗ്രാമത്തിന്‍റെയും ചിത്തൗഡിന്‍റെയും ഇടയിലുള്ള മൂന്നു ഭാഗവും വനത്താൽ ചുറ്റപ്പെട്ട റാണാപ്പൂർ എന്ന ചെറിയ ഗ്രാമത്തിലായിരുന്നു രാജാവിന്‍റെ ഗോശാല ഉണ്ടായിരുന്നത്. കറവയുള്ള പശുക്കളെമാത്രമായിരുന്നു കൊട്ടാരത്തിലെ ഗോശാലയിൽ പാർപ്പിച്ചിരുന്നത്. അങ്ങനെ ചിത്രവീര്യനെ കാടിനുള്ളിലുള്ള റാണാപ്പൂർഗോശാലയിലേക്കു പശുപാലകനായി മഹേന്ദ്രപാൽ പറഞ്ഞുവിട്ടു.
ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ , ചിത്തൗഡ്ഗഢ് കൊടിയ വരൾച്ചയുടെ പിടിയിലായി. ബിറാക്നദിയിലെ വെള്ളം വറ്റിവരണ്ടു. നാട്ടിൽ പശുക്കൾക്കു നല്കുവാനുള്ള വൈക്കോലിനും പുല്ലിനും ക്ഷാമം നേരിട്ടപ്പോൾ ചിത്രവീര്യൻ , തൊട്ടടുത്തുള്ള റാണാപ്പൂർകൊടുംകാട്ടിൽ പശുക്കളെയും ആടുമാടുകളെയും മേയ്ക്കുവാൻ തുടങ്ങി. രാവിലെ ആടുമാടുകളെയുംകൊണ്ടു വനത്തിൽ കയറിയാൽ സന്ധ്യയാകുമ്പോഴാണ് അവൻ തിരികെ വന്നിരുന്നത്. ഒരു ദിവസം തന്‍റെ പശുക്കളെയും ആടുകളെയും കാട്ടിൽ മേയുവാൻവിട്ട് ബിറാക്നദിയുടെ അടുത്തുള്ള മലഞ്ചെരുവിലെ ജീൽബിറാക്ക് തടാകത്തിനടുത്തുള്ള ഒരു മരച്ചുവട്ടിലിരുന്ന് വിശ്രമിക്കുകയായിരുന്നു ചിത്രവീര്യൻ. ക്ഷീണം കാരണം അവൻ പെട്ടന്ന് ഉറങ്ങിപ്പോയി. ആ സമയത്താണ് കാടിന്‍റെ അങ്ങേയറ്റത്തുള്ള ബന്ദ്യാലഘാട്ടിയിൽ താമസമാക്കിയിരുന്ന ഭീകരനായ ഒരു വ്യാളി വെള്ളം കുടിക്കുവാൻ താടകത്തിനടുത്തേക്കു പറന്നുവന്നത്. ആകാശത്തിൽ വച്ചുതന്നെ തടാകത്തിന്‍റെ കരയിലെ മരച്ചുവട്ടിലിരുന്ന് ഉറങ്ങുന്ന ചിത്രവീര്യനെ കണ്ടപ്പോൾ മനുഷ്യമാംസത്തിന്‍റെ രുചിയോർത്തു വ്യാളിയുടെ വായിൽ വെള്ളം നിറഞ്ഞു. ഉറങ്ങിക്കിടക്കുന്ന അവന്‍റെയടുത്ത് ചിറകടിശബ്ദം കേൾപ്പിക്കാതെ പറന്നിറങ്ങി; അവന്‍റെ മുഖത്തു നോക്കി വ്യാളി മനസ്സിൽപ്പറഞ്ഞു:
"ഹ ഹ ഹ. ഒരുപാടു നാളുകളായി കാട്ടുമൃഗങ്ങളുടെയും പക്ഷികളുടെയും മത്സ്യങ്ങളുടെയും മാംസം തിന്നു വിശപ്പടക്കുന്നു. ഇന്ന് ഇവന്‍റെ രുചിയുള്ള മാംസം എനിക്ക് ഉച്ചഭക്ഷണമാക്കണം . ഇവന്‍റെ ചുടുരക്തം കുടിച്ചു ദാഹം തീർക്കണം. പക്ഷേ, ഉറങ്ങിക്കിടക്കുന്നവരെ വേട്ടയാടുന്നതും കൊല്ലുന്നതും വ്യാളിലോകത്തിലെ നിയമത്തിൽ വലിയ അപരാധമാണല്ലോ? അതുകൊണ്ട് അവൻ ഉണരുന്നതുവരെ കാത്തിരിക്കുകതന്നെ. ഇനിയവന് ഇങ്ങനെ ഉറങ്ങാൻ പറ്റില്ലല്ലോ. ഇതവന്‍റെ അവസാനത്തെ ഉറക്കമല്ലേ? ശരിക്കും ഉറങ്ങട്ടേ.. ഹ ഹ?"
ചിത്രവീര്യൻ ഉറക്കമുണരുന്നതുവരെ വ്യാളി ക്ഷമയോടെ അവിടെ കാത്തുനിന്നു.
പതിവിനു വിപരീതമായി അസഹനീയമായ ദുർഗ്ഗന്ധം ശ്വസിച്ചപ്പോൾ അവന്‍റെ ഉറക്കം പമ്പകടന്നു. അവൻ ഒന്നു തിരിഞ്ഞുകിടന്നു മെല്ലേ കണ്ണു തുറന്നപ്പോൾ തന്‍റെ മുന്നിലെ കാഴ്ച്ചകണ്ടു ഞെട്ടിപ്പോയി! തനിക്കരുകിൽ ഒരു ഭീകര രൂപി തടാകത്തിലേക്കു നോക്കിനില്ക്കുന്നു. അവൻ ഉറക്കമുണരുന്നതും കാത്തിരുന്നു മടുത്ത വ്യാളി തിരിഞ്ഞു തടാകത്തിലേക്കു നോക്കിയ സമയത്തായിരുന്നു അവൻ ഉറക്കമുണർന്നത്. ഒരു അലർച്ച പുറത്തേക്കുവന്നത് അവൻ രണ്ടു കൈകൊണ്ടും വായ പൊത്തിപ്പിടിച്ചടക്കി. പിന്നെ , ശബ്ദമുണ്ടാക്കാതെ അവിടെ കിടന്നുചിന്തിച്ചു.
"താൻ ഉറങ്ങുന്നതുകൊണ്ടായിരിക്കാം ഈ വ്യാളി തന്നെ കൊല്ലാതിരുന്നത്. അതുകൊണ്ട് ഉറക്കം നടിക്കുകതന്നെ. വ്യാളിയുടെ മനസ്സിൽ എന്താണെന്നറിയാമല്ലോ? അതറിഞ്ഞിട്ടു വേണം രക്ഷപെടുവാനുള്ള എന്തെങ്കിലും ഉപായം കണ്ടുപിടിക്കാൻ."
അവൻ അനങ്ങാതെ കിടന്നു. കുറെ നേരം കഴിഞ്ഞപ്പോൾ അസഹനിയമായ വിശപ്പും ദാഹവും ആ വ്യാളിയെ ഭ്രാന്തു പിടിപ്പിച്ചു ദേഷ്യം സഹിക്കാനാവാതെ വ്യാളി ഉച്ചത്തിൽ അലറി. അപ്പോൾ അതിന്‍റെ വായിൽനിന്ന് അഗ്നിനാളങ്ങൾ പുറത്തേക്കുവന്നു. വ്യാളിയുടെ അലർച്ചകേട്ട് തടാകത്തിനടുത്തു മേഞ്ഞിരുന്ന മൃഗങ്ങളെല്ലാം പേടിച്ചു നാലുപാടും ചിതറിയോടി. വ്യാളിയുടെ ശബ്ദത്തിന്‍റെ പ്രകമ്പനത്താൽ തടാകത്തിൽ തിരമാലകളുയർന്നു. മരത്തിന്‍റെ ചില്ലകളെല്ലാം കാറ്റടിച്ചതുപോലേ ഇളകിയാടി. പക്ഷികളെല്ലാം മരക്കൊമ്പിൽനിന്നു ചിറകടിച്ചുയർന്നു. പക്ഷേ, ചിത്രവീര്യൻമാത്രം എഴുന്നേറ്റില്ല. അവൻ കണ്ണുകൾ ഇറുക്കിപ്പിടിച്ച് അതേ കിടപ്പു തുടർന്നു.
"ങ്ങേ... എന്ത്? താൻ ഇത്രയും ഉറക്കെ അലറിയിട്ടും അതു കേട്ടു മൃഗങ്ങളെല്ലാം പേടിച്ചോടിയിട്ടും ഈ പീറ മനുഷ്യൻമാത്രം അനങ്ങുന്നില്ലല്ലോ? ഇവനു തന്നെ പേടിയില്ലേ? തന്‍റെ ഭീകരരൂപം കണ്ടിട്ടു ഭയം തോന്നുന്നില്ലേ? ഇവനെ എങ്ങനെയെങ്കിലും പേടിപ്പിച്ച് എഴുന്നേൽപ്പിക്കണം.. വിശന്നിട്ടു കുടലു കരിയുന്നു."
വ്യാളി ആദ്യത്തേതിലും ശക്തമായി വീണ്ടും അലറി. അപ്പോഴും അവൻ അനങ്ങാതെ കിടന്നു. ഇതു കണ്ടപ്പോൾ വ്യാളിക്കു ഭയമായി. തന്‍റെയടുത്ത് ഇടിമുഴക്കംപോലുള്ള ശബ്ദമുയർന്നിട്ടും അതൊന്നും ഗൗനിക്കാതെ ഗാഢനിദ്രയിൽ തുടരുന്ന ഇവൻ മഹാ ധൈര്യവാനും ശക്തിശാലിയുമായിരിക്കും അല്ലെങ്കിൽതന്നെ തന്‍റെ ഭീകരരൂപം കാണുന്ന മാത്രയിൽ മനുഷ്യന്മാർ പേടിച്ചുകരയാറുണ്ടല്ലോ? അങ്ങനെയുള്ള എത്ര മനുഷ്യന്മാരെ താൻ ഭക്ഷിച്ചിരിക്കുന്നു? ഇവൻ അവരിൽനിന്നു വ്യത്യസ്തനാണ്. ചിലപ്പോൾ ഇവനു തന്നെക്കാൾ ശക്തിയുണ്ടാകും . എങ്ങനെയാണ് ഇവനെ തോല്പിക്കുക? ഈ മനുഷ്യന് എത്രമാത്രം ശക്തിയുണ്ടെന്ന് എങ്ങനെ അറിയാൻ കഴിയും? ഇവനോടു തഞ്ചത്തിൻ നിന്നിട്ടു വേണം തോല്പിച്ച് തനിക്ക് ഇന്നത്തെ ആഹാരമാക്കുവാൻ."
വ്യാളി ചിത്രവീര്യന്‍റെ പാദത്തിൽ തട്ടിവിളിച്ചു:
"ഹേ മനുഷ്യാ, ഉണരൂ. എനിക്കു നിന്നോടു യുദ്ധംചെയ്യണം. നമ്മളിൽ ആർക്കാണു കൂടുതൽ ശക്തിയെന്ന് എനിക്കറിയണം."
കണ്ണുതുറന്ന ചിത്രവീര്യൻ എഴുന്നേറ്റു വ്യാളിയെ നോക്കി പൊട്ടിച്ചിരിച്ചുകൊണ്ടു പറഞ്ഞു:
"ഹ ഹ ഹ.., ഇത്രയും നേരം ഞാനിവിടെ കാത്തിരുന്നതു വെറുതേയായില്ല."
അതു കേട്ടപ്പോൾ വ്യാളിക്കു വീണ്ടും ഭയമായി. എങ്കിലും ഭയം പുറത്തുകാണിക്കാതെ അവനോടു ചോദിച്ചു:
"കാത്തിരുന്നെന്നോ..? ആരെയാണു നിങ്ങൾ കാത്തിരുന്നത്? എന്നെയാണോ?"
"അതേ. തൊണ്ണൂറ്റിയൊൻപതു വ്യാളികളെ കൊന്നുതിന്ന എനിക്കു മാന്ത്രികസംഖ്യയായ നൂറ് തികയ്ക്കാൻ ഇനി ഒരെണ്ണംമാത്രം മതി. ഓരോ ദിവസവും ഈ തടാകത്തിന്‍റെ കരയിൽ ഞാൻ കാത്തിരിക്കുകയായിരുന്നു. ഇന്നെന്‍റെ കാത്തിരിപ്പു വെറുതേയായില്ല."
അവന്‍റെ വാക്കുകൾ കേട്ടപ്പോൾ മരമണ്ടനായ വ്യാളി ഞെട്ടിപ്പോയി. ഭയത്തോടെ അവനോടു വീണ്ടും ചോദിച്ചു:
"സത്യമായിട്ടും തൊണ്ണൂറ്റിയൊമ്പതു വ്യാളികളെ നീ കൊന്നുതിന്നുവെന്നോ?! എനിക്കു വിശ്വസിക്കാൻ കഴിയുന്നില്ല. ഇത്രയും ചെറിയവനായ നിനക്കെങ്ങനെ ഭീമാകാരമുള്ള വ്യാളികളെ കൊല്ലുവാൻ കഴിയും?!"
വ്യാളിയുടെ സംശയം കേട്ടപ്പോൾ മണ്ടൻവ്യാളി താൻ പറഞ്ഞതു കേട്ട് ഭയന്നുപോയെന്നു മനസ്സിലായ ചിത്രവീര്യന്‍ ഉള്ളിൽ ചിരി വന്നെങ്കിലും അതു പുറത്തുകാണിക്കാതെ ഉറക്കെ പറഞ്ഞു:
"തിന്നു. എന്താ സംശയം? നിനക്കറിയാമോ, ഇന്നു രാവിലെ ഇവിടെ നടന്നതെന്താണെന്ന്?"
അവൻ വ്യാളിയോടു ചോദിച്ചു.
"ഇല്ല. എന്താണു സംഭവിച്ചത്?"
വ്യാളിക്കു വീണ്ടും സംശയമായി.
"എന്നെ കൊല്ലാതെ വിട്ടാൽ എന്നേക്കാളും വലിയ ഏതെങ്കിലും ഒരു വ്യാളിയെ വെള്ളം കുടിക്കാൻ ഇങ്ങോട്ടു കൂട്ടിക്കൊണ്ടുവരാമെന്നു പറഞ്ഞ് നേരത്തേ ഇവിടുന്നു ഒരു ചെറിയ വ്യാളി ഓടിപ്പോയിരുന്നു. ഇത്രയും നേരം ഞാൻ ആ ചെറിയ വ്യാളി വരുന്നതും കാത്തിരുന്നപ്പോഴാണ് ഞാനുറങ്ങിപ്പോയത്. ഏതായാലും അതു നന്നായി. വലിയവനായ നിന്നെ എന്‍റെ മുന്നിലെത്തിച്ചു ചെറിയ വ്യാളി വാക്കുപാലിച്ചിരിക്കുന്നു. ഹ ഹ ഹ. അവനെ ഞാൻ അടുത്ത പ്രാവശ്യം കൊല്ലും. ഇന്ന് നീ മതി. നിന്‍റെ നാക്ക് എനിക്കു കടിച്ചുപറിക്കണം... ഹി ഹി.. ഹി.."
ചിത്രവീര്യൻ സന്തോഷംകൊണ്ടു തുള്ളിച്ചാടി.
അതുകൂടെ കേട്ടപ്പോൾ വ്യാളി ശരിക്കും ഭയന്നു. കുറച്ചു നേരം ചിന്തിച്ചുനിന്നശേഷം വ്യാളി അവനോടു പറഞ്ഞു:
"ശരിശരി. നമുക്കു തമ്മിൽ ഒരു മത്സരം വയ്ക്കാം. അതിൽ ജയിക്കുന്നവനു തോല്ക്കുന്നവനെ തിന്നാം. സമ്മതമാണോ?"
"സമ്മതം. പക്ഷേ, എനിക്കൊരു കാര്യം പറയാനുണ്ട്. അത് എനിക്കു വേണ്ടിയല്ല, നിനക്കു വേണ്ടിയാണ്."
ചിത്രവീര്യൻ അങ്ങനെ പറഞ്ഞപ്പോൾ വ്യാളിക്കു വീണ്ടും സംശയമായി.
"എനിക്കു വേണ്ടിയോ..? അതെന്താണ് അങ്ങനെ?
"അല്ല.. ആദ്യ മത്സരത്തിൽത്തന്നെ നിന്നെ ഞാൻ തോല്പിച്ചാൽപ്പിന്നെ നിന്നെ ഞാൻ കൊല്ലൂലോ? അതിനാൽ നിന്‍റെ ജീവൻ രക്ഷിക്കാൻവേണ്ടി രണ്ട് അവസരങ്ങൾക്കൂടെ നിനക്കു തരും. അതാണ് നിനക്കുവേണ്ടിയെന്നു ഞാൻ പറഞ്ഞത്. ആദ്യ മത്സരം നിനക്കു തീരുമാനിക്കാം."
വ്യാളി അതിനു സമ്മതിച്ചു. കുറച്ചു നേരം ചിന്തിച്ചശേഷം വ്യാളി പറഞ്ഞു:
"എങ്കിൽ വരൂ. നമുക്കു തടാകത്തിലേക്കു പോകാം. ആരാണ് ഏറ്റവും അധികസമയം വെള്ളത്തിൽ മുങ്ങിക്കിടക്കുന്നതെന്നു നോക്കാം."
"ശരി പോകാം. പക്ഷേ, ഒരു കാര്യമുണ്ട്. എനിക്ക് ഒരു വടി വേണം. എങ്കിലേ എനിക്കു തടാകത്തിലേക്കു വരാൻ കഴിയൂ." ചിത്രവീര്യൻ പറഞ്ഞു.
അതുകേട്ട വ്യാളി ആശ്ചചര്യത്തോടെ അവനോടു ചോദിച്ചു:
"അതെന്തിനാണ് നിനക്കു വെള്ളത്തിൽ കിടക്കാൻ രണ്ടു വടികൾ.?
"അതോ? ഭാരക്കൂടുതൽ ഉള്ളതുകൊണ്ടു നിനക്കു വെള്ളത്തിന്റെ അടിയിലേക്കു വേഗം താഴ്ന്നുപോകാൻ കഴിയും. എനിക്കു ഭാരം കുറവായതുകൊണ്ട് എന്റെ ശരീരം വെള്ളത്തിനു മുകളിൽ പൊന്തിവരും അങ്ങനെ വരാതിരിക്കാൻ ഒരു വടികൊണ്ട് എനിക്കെന്റെ ദേഹം താഴ്ത്തിപ്പിടിക്കണം. നീ വ്യാളിയായതുകൊണ്ട് വെള്ളത്തിന്റെ അടിയിലും നിനക്കു കാണാൻ കഴിയും. ഞാൻ കണ്ണടച്ചു പിടിക്കുന്നതുകൊണ്ട് എനിക്കു നിന്നെ കാണാനും കഴിയില്ല. അപ്പോൾ ഞാനറിയാതെ നീ വെള്ളത്തിനടിയിൽ നിന്നും പൊന്തിവരാതിരിക്കാൻ ഒരു വടി എനിക്കു നിന്റെ ദേഹത്തു വയ്ക്കണം
ഞാൻ പറഞ്ഞതിൽ നിനക്കെന്തെങ്കിലും സംശയമുണ്ടെങ്കിൽ നമുക്കൊന്നു പരീക്ഷിച്ചുനോക്കാം. അതു മാത്രമല്ല നമുക്കു മുഖത്തോടു മുഖം നോക്കി മുങ്ങിക്കിടക്കാം."
"എനിക്കു സംശയമില്ല. നീ പോയി വടി വെട്ടിക്കൊണ്ടുവരിക. ഞാൻ കാത്തിരിക്കാം."
ഇതു കേട്ടപ്പോൾ ചിത്രവീര്യൻ ഗോശാലയിൽ പശുക്കളെ കെട്ടുന്നിടത്തു ചപ്പുചവറുകൾ വെട്ടിയിടാൻ വേണ്ടി തന്‍റെ തുണിസഞ്ചിയിൽ സൂക്ഷിച്ചിരുന്ന വെട്ടുകത്തിയുമെടുത്ത് വടി വെട്ടാൻ പോയി. കുറച്ചടുത്തുള്ള ഈറ്റക്കാട്ടിൽപ്പോയി കടിച്ചു പിടിക്കാൻ തക്ക വണ്ണമുള്ള ഒരു ഈറ്റ സാമാന്യം നീളത്തിൽ വെട്ടിയെടുത്തു. പിന്നീട് വേറൊരു വടി വെട്ടിയെടുത്ത് അതിനെ ഈറ്റയുടെ ഉള്ളിലേക്കടിച്ചു കയറ്റി ഈറ്റയുടെ അകത്തുള്ള മുട്ടുകളിൽ തുളയിട്ടു വായുസഞ്ചാരയോഗ്യമാക്കി. തിരിച്ചു വ്യാളിയുടെ അടുത്തെത്തി പറഞ്ഞു:
"ശരി മത്സരം തുടങ്ങാം. വരൂ."
അതുകേട്ടപ്പോൾ വ്യാളിക്ക് ഉള്ളിൽ ചിരിപൊട്ടി. മനസ്സിൽ ഇങ്ങനെ പറഞ്ഞു:
"ഹ ഹ . ഇത്തിരിയില്ലാത്ത ഈ മനുഷ്യന് എത്ര നേരം വെള്ളത്തിനടിയിൽ ശ്വാസം പടിച്ചുനില്ക്കാൻ കഴിയും? ഇതിൽ ഇവൻ തോറ്റതുതന്നെ. മണ്ടൻ, മരമണ്ടൻ. ഹി ഹി."
രണ്ടു പേരും തയ്യാറായി. വ്യാളി ആദ്യം വെള്ളത്തിലിറങ്ങി . ഉടൻതന്നെ ചിത്രവീര്യൻ വടിയുടെ ഒരു തല കടിച്ചുപിടിച്ചുകൊണ്ട് അതിന്‍റെ പുറകേ ചെന്നു. രണ്ടു പേരും വെള്ളത്തിൽ മുങ്ങിക്കിടന്നു. വെള്ളത്തിന്‍റെ അടിയിൽവെച്ച് വ്യാളി കണ്ണു തുറന്നുനോക്കുമ്പോൾ ചിത്രവീര്യൻ വടിയും കടിച്ചു കണ്ണടച്ചുപിടിച്ച് അനങ്ങാതെ നില്ക്കുന്നു. കുറെ നേരമായപ്പോൾ വ്യാളിക്കു ശ്വാസംമുട്ടാൻ തുടങ്ങി. ഗത്യന്തരമില്ലാതെ വ്യാളി വെള്ളത്തിനു മുകളിലേക്കു പൊന്തിവന്നു. പിന്നെയും കുറെക്കഴിഞ്ഞാണു ചിത്രവീര്യൻ പൊന്തിവന്നത്.
"ഹ ഹ. ഞാൻതന്നെ ശക്തിമാൻ. ഞാൻ നേരത്തേ പറഞ്ഞില്ലേ, നിന്നെ തോല്പിക്കുമെന്ന്? ഇപ്പോഴെന്തായി? ഹീയാ.. ഹൂ.."
അവൻ അലറിച്ചിരിച്ചു. ഒരു മനുഷ്യന്‍റെ മുന്നിൽ താൻ തേറ്റുവെന്നതു വ്യാളിക്കു വിശ്വസിക്കാൻ കഴിഞ്ഞില്ല. എങ്കിലും രണ്ടാമത്തെ മത്സരത്തിനു തയ്യാറായി. അപ്പോൾ ചിത്രവീര്യൻ പറഞ്ഞു:
"ഞാനാകെ നനഞ്ഞിരിക്കുന്നു. എന്‍റെ ദേഹം ഉണങ്ങുന്നതുവരെ നമുക്കു വിശ്രമിക്കാം. അവർ രണ്ടു പേരും വെയിൽ കാഞ്ഞിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ അവർ രണ്ടാമത്തെ മത്സരം ആരംഭിച്ചു. ഇത്തവണ അവനായിരുന്നു മത്സരം തീരുമാനിച്ചത്.
"വ്യാളീ, നമ്മൾ തമ്മിലുള്ള ഈ മത്സരം വളരെ പ്രധാനപ്പെട്ടതാണ്. ഇതിലും നീ തോറ്റാൽ അറിയാമല്ലോ, നിന്നെ ഞാനെന്താണ് ചെയ്യുന്നതെന്ന്? ഇനി മത്സരം തുടങ്ങാം."
"എന്താണ് ഈ മത്സരം? എങ്ങനെയാണു നടത്തുന്നത്?" വ്യാളി അവനോടു ചോദിച്ചു.
"പറയാം. ഏതെങ്കിലും ഒരു പ്രത്യേക ശബ്ദത്തിൽ ഒച്ചയെടുക്കണം. നമ്മളിൽ ആരുടെ ശബ്ദം കേൾക്കുമ്പോഴാണ് മറ്റു മൃഗങ്ങൾ ഈ തടാകത്തിന്‍റെയടുത്തു വരുന്നത് എന്നു നോക്കാം. സമ്മതിച്ചോ?
പേടിച്ച്ചുപോയ വ്യാളി ഒന്നും പറയാതെ അവൻ പറഞ്ഞത് അംഗീകരിച്ചു. ഉടനെതന്നെ അവൻ ഒരു പ്രത്യേകശബ്ദത്തിൽ നീട്ടി വിളിച്ചു. ഏതാനും നിമിഷം കഴിഞ്ഞപ്പോൾ നേരത്തേ പേടിച്ചോടിയ ഗോശാലയിലെ പശുക്കളും ആടുമാടുകളും അവന്‍റെ ശബ്ദം തിരിച്ചറിഞ്ഞ് തടാകത്തിനടുത്തേക്കു വന്നു. അത്ഭുതംതന്നെ. അതുകണ്ട് വ്യാളി ഞെട്ടിപ്പോയി. അപ്പോൾ അവൻ പറഞ്ഞു:
"ഇനി നിന്‍റെ അവസരമാണ്. ഈ വന്നുനില്ക്കുന്ന മൃഗങ്ങളെ ഭയപ്പെടുത്താതെ, ശബ്ദമുണ്ടാക്കി മറ്റു മൃഗങ്ങളെ വിളിക്കൂ."
പാവം വ്യാളി! എത്ര മനോഹരമായി വിളിച്ചിട്ടും ഒരു മൃഗവും വന്നില്ല കുറെ നേരം കഴിഞ്ഞപ്പോൾ അവർ അടുത്ത മത്സരം ആരംഭിച്ചു.
"കഴിഞ്ഞ രണ്ടു തവണ ഞാൻ ജയിച്ചു. ഇനിയും നീ തോറ്റാൽ നിന്‍റെ കഥ കഴിഞ്ഞതുതന്നെ. ഇത്തവണ നിനക്കു നിന്‍റെ ശക്തി പ്രകടിപ്പിക്കാം. ഇത് അവസാനത്തെ അവസരമാണ്."
ഉടനെതന്നെ വ്യാളി അലറിവിളിച്ച് തന്‍റെ വാലുകൊണ്ട് ഒരു മരം പിഴുതെറിഞ്ഞു. എന്നിട്ട് അവനോടു പറഞ്ഞു:
"നീയും അലറിവിളിച്ച് ഒരു മരം പിഴുതെറിയുക?"
"ഹ ഹ. ഇതാണോ? ഇത്ര നിസാരമായ കാര്യമാണോ എന്നോടു ചെയ്യാൻ പറയുന്നത്?"
വ്യാളിയോട് അങ്ങനെ പറഞ്ഞുകൊണ്ടു ചിത്രവീര്യൻ തന്‍റെ സഞ്ചിയിൽ സൂക്ഷിച്ചിരുന്ന തലപ്പാവ് പുറത്തെടുത്തു. അതിന്‍റെ ചുറ്റുകൾ നിവർത്തി തലയിൽ കെട്ടാൻതുടങ്ങി. ഇതു കണ്ട വ്യാളി ചോദിച്ചു:
"എന്തിനാണ് നീ തലയിൽക്കൂടെ ഇത്രയും തുണി കെട്ടുന്നത്?"
"എന്തിനെന്നോ? നിനക്കറിയില്ലേ ഇത്രയും ശക്തനായ ഞാൻ അലറിവിളിക്കുമ്പോൾ മരങ്ങളെല്ലാം ഒടിഞ്ഞുവീഴില്ലേ? കല്ലുകൾ ചിതറിത്തെറിക്കില്ലേ..? അപ്പോൾ അതെങ്ങാനും എന്‍റെ തലയിൽ വീണാൽ വേദനയെടുക്കില്ലേ? അപ്പോൾ വേദനയെടുക്കാതിരിക്കാനാണ് ഇങ്ങനെ കെട്ടുന്നത്."
മരമണ്ടൻവ്യാളി അതു കേട്ടു പേടിച്ചുപോയി.
"അപ്പോൾ എന്‍റെ തലയും ദേഹവും ഞാൻ എങ്ങനെ സംരക്ഷിക്കും? ഒരു കാര്യം ചെയ്യൂ. നീ വലിയ ശക്തിമാനല്ലേ? അപ്പോൾ നിനക്കു കുഴപ്പമൊന്നും വരില്ല. അതുകൊണ്ട് ഈ തുണികൊണ്ട് എന്‍റെ തല മൂടിക്കെട്ടിത്തരൂ."
വ്യാളി പറഞ്ഞത് അവൻ അംഗീകരിച്ചു. ഉടനെതന്നെ ചിത്രവീര്യൻ തലപ്പാവുകൊണ്ട് അഴിഞ്ഞുപോകാത്ത വിധത്തിൽ വ്യാളിയുടെ തലയും കണ്ണുകളും വരിഞ്ഞുമുറുക്കി മൂടിക്കെട്ടി. വ്യാളി പിഴുതെടുത്ത മരത്തിൽനിന്നു നല്ല ബലമുള്ള ഒരു തടിക്കഷണമെടുത്ത് വ്യാളിയെ പ്രഹരിക്കാൻ തുടങ്ങി. വേദന സഹിക്കാൻ കഴിയാതെ വ്യാളി വാലിട്ടടിക്കാൻ തുടങ്ങിയപ്പോൾ ചുറ്റുമുള്ള മരങ്ങൾ ഒടിഞ്ഞുവീണു. ചിലത് ചുവടോടെ മറിഞ്ഞുവീണു. ഇതൊന്നും കാര്യമാക്കാതെ ചിത്രവീര്യൻ വ്യാളിയുടെ തലയ്ക്കിട്ടുതന്നെ പ്രഹരിച്ചുകൊണ്ടിരുന്നു. ഒടുവിൽ വ്യാളി രക്തം വാർന്ന് തളർന്നുവീണപ്പോൾ അവൻ പ്രഹരിക്കുന്നത് നിറുത്തി. വ്യാളിയുടെ കെട്ടഴിച്ചു മാറ്റി. കണ്ണുതുറന്നു ചുറ്റും നോക്കിയ വ്യാളി ഞെട്ടിത്തരിച്ചുപോയി.
"തനിക്കു ചുറ്റും വൃക്ഷങ്ങൾ ഒടിഞ്ഞുവീണും ഉരുളൻകല്ലുകൾ ചിതറിത്തെറിച്ചും കിടപ്പുണ്ട്. തന്‍റെ ദേഹം രക്തത്തിൽ കുളിച്ചിരിക്കുന്നു. പക്ഷേ, ചിത്രവീര്യനുമാത്രം ഒന്നും സംഭവിച്ചിട്ടില്ല. അതെങ്ങനെ സംഭവിച്ചു?! ഇവൻ തന്നെക്കാൾ മഹാശക്തിശാലിതന്നെ. സൂക്ഷിച്ചില്ലെങ്കിൽ തന്‍റെ ജീവൻ അപകടത്തിലാകും. ഇവനോടു രമ്യതപ്പെട്ടാൽ ഒരുപക്ഷേ, തന്‍റെ ജീവൻ രക്ഷിക്കാൻ കഴിയും."
വ്യാളി അവനോടു ചോദിച്ചു:
"ഹേ.. മനുഷ്യാ, എങ്ങനെയാണ് ഈ വൃക്ഷങ്ങളും കല്ലുകളും ഇവിടെ ഇങ്ങനെ ചിതറിക്കിടക്കുന്നത്? എന്‍റെ ദേഹം മുഴുവൻ മുറിഞ്ഞിട്ടുണ്ടല്ലോ? നിനക്കുമാത്രം ഒന്നും സംഭവിച്ചില്ല. അതെന്താണ്?"
"ഹ ഹ ഹ. ഞാൻ നേരത്തേ പറഞ്ഞിരുന്നില്ലേ എന്‍റെ അലർച്ചയിൽ വമ്പൻ മരങ്ങളും കല്ലുകളുമെല്ലാം ചിതറിത്തെറിക്കുമെന്ന്? നീ എന്‍റെ തലപ്പാവുകൊണ്ട് നിന്‍റെ കണ്ണും ശിരസ്സും മറച്ചതു നന്നായി. അല്ലെങ്കിൽ കല്ലും മരങ്ങളും വീണ് നിന്‍റെ തല തകർന്ന് നീ മരണപ്പെട്ടേനെ. എന്‍റെ ദേഹത്തു വീണ മരങ്ങളും കല്ലുകളുമാണ് ഇവിടെ ചിതറിക്കിടക്കുന്നത്. നിന്‍റെ ദേഹം മറയ്ക്കാത്തതുകൊണ്ടാണ് നിനക്കു മുറിവുകൾ പറ്റിയത്. നിനക്കു സംശയമുണ്ടെങ്കിൽ ഞാൻ ഒരു തവണകൂടെ അലർച്ചയുണ്ടാക്കാം. പക്ഷേ, എന്‍റെ തലപ്പാവുകൊണ്ട് നീ തലയും മുഖവും മറച്ചാൽ ഇതെല്ലാം എങ്ങനെ സംഭവിക്കുന്നതെന്നു നിനക്കറിയാൻ കഴിയില്ല. അതുകൊണ്ട് എന്‍റെ തലപ്പാവ് എനിക്കു തരിക. ഇപ്രാവശ്യം ഞാൻ എന്‍റെ ദേഹം സംരക്ഷിക്കട്ടേ."
വ്യാളി ഞെട്ടിപ്പോയി. ഇനിയും മരങ്ങളും കല്ലുകളും തന്‍റെ ദേഹത്തു വീണാൽ കഥ കഴിഞ്ഞതുതന്നെ. ഇവന്‍റെ കാലുപിടിച്ചപേക്ഷിച്ചാൽ താൻ രക്ഷപ്പെടും. പെട്ടെന്നു വ്യാളി ചിത്രവീര്യന്‍റെ പാദങ്ങളിൽ വീണു കേണപേക്ഷിച്ചു:
"മഹാശക്തിശാലിയായ മനുഷ്യാ, നമ്മൾ തമ്മിലുള്ള മത്സരത്തിൽ നീ ജയിച്ചിരിക്കുന്നു. തോല്ക്കുന്നവനെ ജയിക്കുന്നവൻ കൊല്ലുമെന്നല്ലേ പറഞ്ഞിരുന്നത്.? അപ്പോൾ നീയെന്നെ കൊല്ലുമല്ലോ? എന്നെ കൊല്ലാതെ വിട്ടാൽ ഞാൻ പോയി എന്‍റെ ഗുഹയിലുള്ള വലിയൊരു നിധിശേഖരം സമ്മാനമായി കൊണ്ടുവന്നുതരും. സമ്മതമാണോ?"
ചിത്രവീര്യൻ വ്യാളിയോടു പറഞ്ഞു:
"ഞാനൊനാലോചിക്കട്ടേ. പക്ഷേ, നിന്നെ കൊല്ലാതെ വിട്ടാൽ ഞാനെങ്ങനെ എന്‍റെ മാന്ത്രികസംഖ്യ പൂർത്തീകരിക്കും ഇനി ചെറിയ വ്യാളി ഇതുവഴി വന്നില്ലെങ്കിലോ? ഏതായാലും നീ എന്നോട് ആദ്യമായി യാചിച്ചതല്ലേ? നിനക്ക് ഒരു അവസരം തരാം. പക്ഷേ, നീ പോയാൽ തിരിച്ചുവരുമെന്ന് എന്താണ് ഉറപ്പ്?"
"ഞങ്ങൾ വ്യാളികൾ മറ്റുള്ളവരേപ്പോലേ വാക്കു മാറില്ല. നിനക്കെന്നെ വിശ്വസിക്കാം."
അതു കേട്ടപ്പോൾ ചിത്രവീര്യൻ വ്യാളിയെ പോകാൻ അനുവദിച്ചു. ഉടൻതന്നെ വ്യാളി പറന്നുയർന്ന് വാസസ്ഥലമായ ബന്ദ്യാലഘാട്ടിയിലേക്കുപോയി. കുറെയേറെ സമയം കഴിഞ്ഞപ്പോൾ വ്യാളി വലിയൊരു ചാക്കിൽ നിറയെ നിധിയുമായി തിരിച്ചുവന്ന് അവനു കൊടുത്തുകൊണ്ടു പറഞ്ഞു:
"ഇതാ നിനക്കുള്ള എന്‍റെ സമ്മാനമായ നിധിശേഖരം. ഇതു സ്വീകരിച്ച് എന്നെ പോകാൻ അനുവദിച്ചാലും."
"ശരി. ഞാൻ അനുവദിച്ചിരിക്കുന്നു. പക്ഷേ, ഒരു കാര്യം. മേലിൽ നീ ഞങ്ങളുടെ മേവാഡ്സാമ്രാജ്യത്തിൽ വന്നുപോകരുത്. വന്നാൽ ഞാൻ നിന്നെ കൊന്നുതിന്ന് എന്‍റെ മാന്ത്രികസംഖ്യ പൂർത്തീകരിക്കും. ഞാൻ പറഞ്ഞതു മനസ്സിലായെങ്കിൽ ഇവിടുന്ന് രക്ഷപെട്ടുപൊയ്ക്കൊള്ളൂ."
വ്യാളി ജീവൻ കിട്ടിയ സന്തോഷത്തോടെ ആകാശത്തിലേക്കു പറന്നകന്ന് അവന്‍റെ കണ്ണിൽനിന്നു മറഞ്ഞു. ചിത്രവീര്യൻ തനിക്കു കിട്ടിയ നിധിയുമായി വൈകുന്നേരമായപ്പോൾ ഗോശാലയിലേക്കു തിരിച്ചുപോയി. വളരെക്കാലം സുഖമായി ജീവിച്ചു.(ശുഭം)
_______________________
വിഡ്ഢിയായ ഒരുവൻ എത്ര ശക്തനായാലും വിജയം എന്നും അവന് അന്യമായിരിക്കും

BY Benny TJ

കാട്ടിലൂടൊരു യാത്ര

Image may contain: 4 people, people smiling
യാത്രപോകാം കാട്ടിൽപ്പോകാം
ആ മല,യീമല താണ്ടിപ്പോകാം.
കാടിന്‍റെ ഭംഗി തിരഞ്ഞു പോകാം;
നീലക്കൊടുവേലി പൂത്തതുകാണാം.
യാത്രപോകാം കാട്ടിൽപ്പോകാം
ആ മലയീ,മല താണ്ടിപ്പോകാം.
കാടിന്‍റെമക്കൾതന്നൂരു കാണാം;
കാടിന്‍റെമക്കൾതൻപാട്ടും കേൾക്കാം.
ചീവീടിൻപാട്ടുകൾ കേട്ടുകൊണ്ട്
കുയിൽനാദംപോലൊരുചൂളംകുത്തി
മയിലാടുംകാഴ്ച്ചകൾ കണ്ടുകൊണ്ട്
ചുറ്റും തിരഞ്ഞു നടന്നുപോകാം.
തെല്ലുനടന്നുവലഞ്ഞെന്നാലോ
കാട്ടുകല്ലിമ്പുറത്തൊന്നിരുന്നും
കാട്ടുപഴങ്ങൾ പറിച്ചുതിന്നും
ക്ഷീണമകറ്റി നടന്നുനീങ്ങാം.
ചേരുമ്പഴക്കുല കണ്ടെന്നാലോ
ഓടിച്ചെന്നാരും പറിക്കരുതേ.
ചേര് ചൊരുക്കിയാൽ താന്നിമരം
കാക്കും; കാര്യങ്ങളാരും മറക്കരുതേ.
കാക്കക്കറുമ്പനാം ഞാവൽപ്പഴം,
ചോന്നുതുടുത്തൊരാ,യത്തിപ്പഴം,
ചക്കപ്പഴമ്പോലേ,യാഞ്ഞിലിച്ചക്കയും
മഞ്ചാടിക്കുരുപോൽച്ചൊമന്നിരിക്കും
ചെറുചടച്ചിപ്പഴത്തിൻരുചിയറിഞ്ഞും
കാട്ടിലൂടൊന്നായ് നടന്നുനീങ്ങാം.
വാളൻപുളിതോല്ക്കുമമ്പഴങ്ങയും
കാട്ടുനെല്ലിക്കയും പെറുക്കിത്തിന്നും
കാട്ടുമാവിലൊരു കല്ലെറിഞ്ഞും
ഞാറപ്പഴം പറിച്ചുതിന്നും
ഏമ്പക്കംവിട്ടു നടന്നുപോകാം.
കാട്ടിൽക്കിടക്കുന്ന കല്ലെടുത്ത്
അലക്ഷ്യമായാരു,മെറിയരുതേ.
തേനീച്ചക്കൂടും കടന്നൽക്കൂടും
അങ്ങിങ്ങായെങ്ങാനും തൂങ്ങിനില്ക്കും.
ഉണങ്ങിക്കിടക്കുംകരിയിലയിൽ
വല്ലാതമർത്തിച്ചവിട്ടരുതേ.
തേള്, പഴുതാര, കാട്ടുപാമ്പ്
കുത്തിക്കടിച്ചു വിഷം കയറ്റും.
ഗരുഢക്കൊടിയുടെകൂടെയല്പം
കാട്ടുമഞ്ഞളും ചേർത്തരച്ച്
ലേപനമായിപ്പുരട്ടിയെന്നാൽ
എല്ലാ വിഷവും വലിച്ചെടുക്കും.
കാട്ടുമഞ്ഞളിന്‍റെ ചന്തം കണ്ടാൽ
മോന്ത കറുത്തോനു,മൊന്നുനിന്ന്
വെണ്ണതോല്ക്കുമ്പോലരച്ചെടുത്ത്
മുഖമാകെ തേച്ചുപിടിപ്പിച്ചൊന്ന്‍
കണ്ണാടിനോക്കുവാൻ പൂതി തോന്നും.
മുളങ്കൂട്ടം കണ്ടാലോ മെല്ലേപ്പോണം
മുള്ളുകൊള്ളുമെന്ന പേടിവേണം.
മുളയരികുത്തിയകഞ്ഞിയുണ്ടേൽ
വാതരോഗത്തിന്‍റെ ക്ഷീണം മാറും.
മുളങ്കൂമ്പ് ചെറുതായരിഞ്ഞെടുത്ത്
മൂന്നുനാൾ നീറ്റിലും മുക്കിവച്ച്
കറികളു,മച്ചാറുമുണ്ടാക്കിയാൽ
നിറവയറുണ്ടാലും മതിയാവില്ല.
കാട്ടുചേനയോ കൂട്ടരേ, കണ്ടാൽ പാവം!
തൊട്ടുനോക്കിയാലോ ആളു ക്രൂരൻ!
മൂലക്കുരുവിന്‍റെ ശത്രുവല്ലോയിവൻ
ഉദരരോഗിക്കൊരു മിത്രമല്ലോ.
ചിറ്റമൃതിന്‍റെ വളളി കണ്ടാൽ
ഊഞ്ഞാല കെട്ടുവാനാശിക്കല്ലേ.
കൊട്ടനും ചുക്കുംകൂടെ ചേർത്താൽ
പ്രഷറും പ്രമേഹവുമോടിപ്പോകും.
മലയിഞ്ചിച്ചുവടെങ്ങാൻ കണ്ടെങ്കിലോ
കാട്ടുതേനുംകൂട്ടിക്കഴിച്ചിടണം.
ആസ്തമയുമലർജിയും കട്ടച്ചുമയും
ഏഴയൽപക്കത്തു മാറിനില്ക്കും.
പാലമരം കണ്ടാൽ പേടിവേണ്ടാ
യക്ഷിയും മറുതയുമൊന്നുമില്ല.
പാലപ്പൂ,വിലഞ്ഞിപ്പൂ ഹാരം
കാടിന്‍റെമക്കൾതൻതാലിയല്ലോ.
തേക്കുമരങ്ങളെ കണ്ടെന്നാലോ
നാട്ടിലെ തെമ്മാടികളെയോർത്തിടണേ!
ഈട്ടിമരങ്ങളെ മുന്നിൽക്കണ്ടാൽ
നമ്മിലും വിലയുണ്ടെന്നോർമ്മവേണം.
പുതുമണ്ണിലെങ്ങാനും പൊത്തു കണ്ടാൽ
കൈയിട്ടു വല്ലാതെ തപ്പരുതേ.
മുള്ളനും കീരിയുമൊക്കെക്കാണും
കണ്ടാലോ പേടിച്ചിട്ടോടരുതേ.
മാമരക്കൊമ്പത്തു ചാടിക്കേറും
വാനരക്കൂട്ടത്തെ കണ്ടുപോയാൽ
സ്വന്തം മുഖവുമോർത്തിടണ,മൊപ്പം
പരിണാമസിദ്ധാന്തവുമോർക്കണം.
പുള്ളിമാൻകൂട്ടത്തെ കണ്ടുവെങ്കിൽ
മാരീചന്‍റെ രൂപം ഓർമ്മവേണം.
ലക്ഷ്മണരേഖയും സീതാദേവിയും
സ്മരണയായ് മനതാരിലെത്തിടണം.
കാട്ടുപോത്തിനെ ദൂരേക്കണ്ടാൽ
വേദാന്തമോതുവാൻ നില്ക്കരുതേ.
കാട്ടുപന്നിയെ കണ്ടെത്തിയാൽ
തീപ്പൊള്ളലിനുള്ളാരൌഷധമായല്പം
നെയ്യ് തരാവോയെന്നു ചോദിക്കണം.
കടുവേടെ മുന്നിലോ പെട്ടുപോയാൽ
ദേശസ്നേഹം നോക്കാതോടിടണം.
കരടിയെ വഴിവക്കിൽ കണ്ടെന്നാലോ
കഷണ്ടികൊണ്ടുള്ള വിഷമം പറഞ്ഞിടണം.
കാട്ടാനക്കൊമ്പനെക്കണ്ടെങ്കിലോ
നെറ്റിപ്പട്ടം ചാർത്താൻ നില്ക്കരുത്.
ആനച്ചവിട്ടേറ്റു ചത്തുപോയാൽ
മൂക്കിലെ രോമത്തിനു കേടില്ലല്ലോ.
കാടിന്‍റെമക്കളെ നേരിൽക്കണ്ടാൽ
നെഞ്ചോടു ചേർത്തൊന്നണച്ചിടാനായ്
മടിവേണ്ടാ, മടിവേണ്ടെൻകൂട്ടുകാരേ.
മാനുഷർതന്നെ,യവരെല്ലാരും
നിർമ്മലഹൃത്താണവർക്കെല്ലാർക്കും.
ബെന്നി ടി. ജെ.

വർണ്ണ ലോകം (കുട്ടികൾക്കുള്ള കവിതകൾ )

Image may contain: 2 people, indoor

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
കുട്ടികൾ :
ഓമൽ ശലഭമേ ആരെഴുതീ,
ഈ നിറക്കൂട്ടുകൾ
നിൻ ചിറകിൽ...?
മേഘങ്ങൾ :
കൂട്ടമായെത്തി കവർന്നുവല്ലോ,
ശലഭങ്ങൾ, ഞങ്ങൾ തൻ
വർണ്ണ ഭംഗി...
ശലഭങ്ങൾ :
സാന്ധ്യ മേഘങ്ങളെ തൊട്ടുരുക്കും
വെയിലിൽ ലഭിച്ചതീ
വർണ്ണരാജി,
കട്ടെടുത്തില്ലല്ലോ ഞങ്ങളൊന്നും.
കവി :
എത്രയോ സുന്ദരം
ഈ പ്രകൃതി,
ധന്യമീ ജന്മം ജഗദീശ്വരാ...
°°°°°°°°°°°°°°°°°°°°°°°°°°°°°°
സായ് ശങ്കർ മുതുവറ 

കുഞ്ഞു കവിതയും,കഥയും

Image may contain: 1 person, selfie and closeup


ഭ്രമം (കുഞ്ഞു കവിത)
******
ഭ്രമം കൂടിയപ്പോൾ, 
താലിയുടെ വിലയും, പ്രസവവേദനയും മറന്നു
കൊന്നൊടുക്കി.
ഭ്രമം കൂടി മകളെ വിറ്റു-
സുഖം തേടി.
ഭ്രമം മൂത്ത് ചെറുകുഞ്ഞിൽ പോലും കാമം തീർത്തു മൃഗജന്മങ്ങൾ.
രാഷ്ട്രീയഭ്രമം ചോരക്കളം
തീർക്കാൻ മനസ്സൊരുക്കി.
=====

കുടിൽ അകലെയാണ് (കുഞ്ഞുകഥ)
*****************************
ഇടിയും മിന്നലും , കൊടുങ്കാറ്റിനൊപ്പം മത്സരിക്കുന്ന മഴയും മുന്നിൽ കണ്ടുകൊണ്ടു തന്നെയാണ് അകലെയുള്ള കുടിലിലേക്ക് പുറപ്പെട്ടത്. ജീവൻ വരെ നഷ്ടപ്പെടാം. പക്ഷെ കയ്യിലെ സഞ്ചിയിലുള്ള അരി വീട്ടിൽ എത്തിക്കാൻ മാത്രമായി ചിന്ത . തന്നെകാത്ത് വിശന്നു തളർന്നിരിക്കുന്ന മക്കളെ ഓർത്തപ്പോൾ, അതൊക്കെ നിസ്സാരമായി തോന്നി അയാൾക്ക്....
രതീഷ് സുഭദ്രം

സൂര്യ സമ്മാനം

Image may contain: 1 person, beard and indoor

പണ്ട് പണ്ട് പണ്ട്
ഇന്നത്തേത് പോലെ രാത്രികൾ
ഇല്ലാതിരുന്ന ഒരു മനോഹര കാലം
സന്ധ്യ ആകുമെന്നോ ഇരുട്ട് വരുമെന്നോ ഭയമില്ലാത്ത കാലം
പെൺകൊടികൾ വേലിക്കെട്ടുകൾ ഇല്ലാതെ
പൂവാടികളിൽ പാറിനടന്ന കാലം
കൗമാരമെത്തിയാൽ
പെൺകുട്ടികൾ കൂട്ടം ചേർന്ന്
പാട്ടുകൾ പാടി നൃത്തമാടി ദേശ സഞ്ചാരം നടത്തിയിരുന്ന കാലം.
അക്കാലത്ത്
ഭൂമിയുടെ ഒരറ്റത്ത് ഒരു സുന്ദര രാജ്യമുണ്ടായിരുന്നു .അവിടുത്തെ രാജകുമാരിയുടെ സൗന്ദര്യം ലോകമാകെ പരന്നു
ആ കന്യകയെ സ്വന്തമാക്കാൻ
രാജാക്കന്മാരും ചക്രവർത്തിമാരും
നോമ്പ് നോറ്റ് കാത്തിരുന്നു
രാജകുമാരി ഇതൊന്നും ശ്രദ്ധിക്കാതെ
തോഴിമാരോടൊപ്പം ദേശസഞ്ചാരം ചെയ്തുകൊണ്ടിരുന്നു
പഴങ്ങളും തേനും പൂവിതളും ഭക്ഷിച്ച്
അനുദിനം കുമാരിയുടെ സൗന്ദര്യം
വർദ്ധിച്ചു കൊണ്ടിരുന്നു
അവരങ്ങനെ യാത്രചെയ്ത്
ആ മനോഹരമായ കടൽക്കരയിലെത്തി.
കടലിനുള്ളിലേക്ക് കര കയറി നിൽക്കുന്ന
കടലിൽ ചെറിയൊരു മല ഉയർന്നു നിൽക്കുന്ന
അവിടം വിട്ട് പോകാൻ രാജകുമാരി കൂട്ടാക്കിയില്ല,
കടലിൽ കണ്ട പാറയിലേക്ക് പോകാൻ
കുമാരിക്ക് മോഹമോദിച്ചൂ
അവൾ വെള്ളത്തിൽ കാലുവച്ചതും
തണുപ്പ് കൊണ്ട്
തുള്ളിച്ചാടി കരയ്ക്ക് കയറി
തോഴിമാർ അവളെ കളിയാക്കി
പുഴയിലും തടാകത്തിലും മാത്രമേ
മനുഷ്യരിറങ്ങൂ വരൂ കുമാരീ
നമുക്ക് തിരിച്ചു പോകാം.
തോഴികൾ കളിയാക്കിയതിൽ മനം നൊന്ത്
രാജകുമാരി ശപഥം ചെയ്തു,
എനിക്ക് നീന്താൻ പറ്റും വിധം
കടൽ ചൂടാക്കിത്തരാൻ വേണ്ടി
ഞാൻ സൂര്യ ഭഗവാനെ തപസ്സു ചെയ്യാൻ പോവുകയാണ്
ഇല്ലെങ്കിൽ ഈ കടലിൽ തപസ്സിരുന്ന് ഞാൻ മരിക്കും.
കഴുത്തൊപ്പം വെള്ളത്തിൽ
ഇറങ്ങിയിരുന്ന് കുമാരി
കഠിന തപസ്സ് ആരംഭിച്ചു
സൂര്യൻ ഇതെല്ലാം കാണുന്നുണ്ടായിരുന്നു
ഏതോ ബാലികയുടെ ചാപല്യമായി
ആ കാഴ്ച തള്ളിക്കളഞ്ഞു
പക്ഷെ ഒരിക്കൽസൂര്യ ഭഗവാൻ നോക്കുമ്പോൾ
മരവിച്ച മരണത്തിലേക്ക് വീണുകൊണ്ടിരിക്കുന്ന
രാജകുമാരിയെ ആണ് കണ്ടത്
അദ്ദേഹം വേഗം കടലിലിറങ്ങി
രാജകുമാരിയുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടു.
കടൽ വെള്ളത്തിന് ചൂട് ഉണ്ടാകാൻ തുടങ്ങി
നിനക്ക് എന്ത് വരമാണ് വേണ്ടത്
എന്ന് ചോദിക്കാൻ കുമാരിയുടെ അടുത്തെത്തിയ സൂര്യൻ
അവളുടെ സൗന്ദര്യത്തിൽ മയങ്ങിപ്പോയി
ക്ഷിപ്ര പ്രണയ പാരവശ്യത്താൽ
അവളെ കോരിയെടുത്ത്
കടലിൽ ആനന്ദനീന്തോത്സവം നടത്തി
ആദ്യ പുരുഷ സ്പർശത്തിൽ
അവൾ
ഒരു സ്വർണ്ണ മീൻ പോലെ
പിടഞ്ഞു പുളഞ്ഞു
അവരുടെ പ്രണയ സംഗമം
കടലിലാകെ ഉന്മാദത്തിരമാലകൾ സൃഷ്ടിച്ചു
സൂര്യഭഗവാന്റെ രാസക്രീഡ
നാളുകൾ നീണ്ടുനിന്നു
ലോകം മുഴുവൻ ഇരുട്ടിലായി
കടലിൽ ചൂട് വർദ്ധിച്ചു വന്നു
മത്സ്യങ്ങളെല്ലം ചത്തുപോകുമോ എന്ന് ഭയന്നു
അവർ ദേവലോകത്തെത്തി സങ്കടമുണർത്തിച്ചു,
ദേവലോകമാകെ പരിഭ്രാന്തിയിലായി
ദേവന്മാർ ഭൂമിയിലേക്ക് നോക്കി
വൃക്ഷലലാതികളെല്ലാം
സൂര്യപ്രകാശം ഇല്ലാതെ തളർന്ന്
മരിക്കാറായിരിക്കുന്നു.
ദേവലോക പ്രതിനിധികൾ കടൽക്കരയിലെത്തി
സൂര്യനോട് തിരികെ വരാൻ ആവശ്യപ്പെട്ടു
കുമാരിയുമായി വേർപിരിയാനാവില്ല എന്ന് ആണയിട്ട സൂര്യ ഭഗവാനോട് പറഞ്ഞാൽ ഫലമില്ല എന്ന് മനസ്സിലായ ദേവന്മാർ
കുമാരിയുടെ സഹായം തേടി
ലോകം നശിക്കുമെന്നും
പൂക്കളും പൂവാടികളും ഇനിയുണ്ടാകില്ല
എന്നുമറിഞ്ഞ രാജകുമാരി
ദുഖിതയായി
സൂര്യനെ പിരിയാൻ കുമാരിക്ക്
ഒട്ടും മനസ്സുമുണ്ടായില്ല
അവൾ പറഞ്ഞു
അങ്ങ് കുറച്ചു സമയത്തേക്ക്
ദേവന്മാർക്കൊപ്പം പോയിട്ട് വരൂ
ഞാൻ എന്നിലെ പ്രണയം നിറച്ച്
ഇവിടെ കാത്തിരുന്നു കൊള്ളാം
പക്ഷെ അങ്ങ് കൈ വിട്ടാൽ ഞാൻ
മുങ്ങിത്താണ് മരിച്ചുപോകുമല്ലോ
തന്നെയുമല്ല
അവിടുത്തെ കാണാതെ ഒരു നിമിഷം
ജീവിച്ചിരിക്കാൻ എനിക്ക് സാധ്യമല്ല
സൂര്യ ഭഗവാൻ അവളുടെ
പ്രകൃതിയോടും ജീവജാലങ്ങളോടുമുള്ള സ്നേഹത്തിൽ സന്തുഷ്ടനായി
ഇങ്ങനെ അനുഗ്രഹിച്ചു
നിനക്ക് ഈ കടലിൽ യഥേഷ്‌ടം നീന്തി നടക്കാൻ
അരമുതൽ താഴേയ്ക്ക്
മത്സ്യരൂപ സൗന്ദര്യം ഉണ്ടാകട്ടെ
നിനക്ക് കാണാനാവും വിധം
ഇവിടെ നിന്ന് ഞാൻ യാത്രയായി
ഇവിടെത്തന്നെ തിരിച്ചെത്തുന്നതായിരിക്കും
നിന്റെ ഓർമ്മയ്ക്കായി
ഇവിടം
കന്യാകുമാരി
എന്നറിയപ്പെടും
ഇങ്ങനെ അനുഗ്രഹിച്ച് സൂര്യഭഗവാൻ
ദേവന്മാരോടൊപ്പം യാത്രയായി
മത്സ്യ കന്യകയായ കുമാരി
കടലിലേക്ക് ഊളിയിട്ടു
തങ്ങൾക്ക് റാണിയെയും
ജീവനും കിട്ടിയ സന്തോഷത്തിൽ
മത്സ്യങ്ങൾ
സമുദ്രോത്സവം കൊണ്ടാടി
അന്നുമുതലാണ്
ഉദയാസ്തമയങ്ങളും
രാത്രിയും പകലും ഉണ്ടായത്
VG.വാസ്സൻ.

The Angry Brothers



Once there were two brothers who were great friends and always played together. However, one day they had a huge argument about one of their toys. In the end, they decided that from then on they would only be allowed to play with their own individual toys.

They had so many toys and things that they agreed to spend the next day sorting out which toy belonged to whom. So the next day each brother got to work, making a pile of his own things. When they had finished doing the big toys it was time to sort the little stuff. However, they had already taken so long that it was time for bed, so they left the small toys for the next day. The same thing happened the next day, because they had started dividing up parts of the house.

Day after day it was the same story. They were spending their whole time deciding what, among all kinds of things, belonged to either one of them.
Anything would set them off: seeing an animal, a tree, or even a stone. In the end, they had accumulated two complete mountains of stuff which had to be kept out in front of the house.

As the years passed, nothing changed: every morning they would meet up to argue about which things belonged to whom. They were getting older, and everyone now knew them as "the grumpy old men". No one had ever seen them smile.

That was, until one morning they went out and found that their two mountains of stuff had been totally mixed up together. Someone had been there, mixing their things up! After all that time and effort they had spent to separate everything!

Furious, the brothers tried to find who had done it. Soon they found a pair of children playing on the other side of the mountains of stuff. They were happily playing together, picking everything up, careless of whether they were mixing it all together. They looked really happy, enjoying themselves to the max.

Seeing the children so happy, the two grumpy old brothers realised how foolish they had been for so many years. They had given up playing with anything, instead spending their whole lives arguing over what was theirs to play with. How sad they felt, for spending their lives in anger. At the same time, though, they were happy to have finally realised their foolishness.

They spent that day, and the rest of their days, playing together with those two children, mixing everything up, and sharing it all. People even stopped calling them the grumpy old men. Now people called them the 'Big Kids'.

Source: https://freestoriesforkids.com/children/stories-and-tales/angry-brothers

ഗ്രൂപ്പിലെ കൊച്ചു കുട്ടികൾക്ക് വേണ്ടിയുള്ള കഥ.

ഗ്രൂപ്പിലെ കൊച്ചു കുട്ടികൾക്ക് വേണ്ടിയുള്ള കഥ.
""""""""""""""""""""""""""""""""""""""""""""""""""""""
ഒരിക്കൽ ഒരിടത്ത് കാട്ടിൽ ഒരു വലിയ അമ്മ ആന ഉണ്ടായിരുന്നു.
അമ്മ ആനയ്ക്ക് ഒരു കൊച്ച് കുട്ടിയാന ഉണ്ടായിരുന്നു.
കൊച്ച് കുട്ടി ആനയ്ക്ക് 3 വയസ്സ് ആയപ്പോൾ വലിയ കുറുമ്പ്. കുറുമ്പ് എന്ന് പറഞ്ഞാൽ ഭയങ്കര കുറുമ്പ്. ഭയങ്കര കുറുമ്പ് എന്ന് പറഞ്ഞാൽ ഉന്നൂട്ടാ... പറയാ.........നിങ്ങൾ തന്നെ ആലോചിച്ചോ അത്രയും വലിയ കുറുമ്പ്.... ട്ടാ...
അമ്മയാന കുട്ടിയാനയെ
പ്ലെസ്ക്കൂളിൽ ചേർത്തുവാനായ് നാട്ടിലേയ്ക്കിറങ്ങി വന്നു.
പണ്ട് കല്യാണത്തിന് പട്ടണത്തിൽ വന്നതാ.
പിന്നെ പ്രസവത്തിനുവരെ നാട്ടിൽ വരാത്ത അമ്മ ആന പട്ടണം കണ്ട് സന്തോഷം കൊണ്ടാകെ കോരിത്തരിച്ചു.
പട്ടണം ആകെ മാറിയിരിക്കുന്നു. മെട്രോയും കാഴ്ചകളും എല്ലാം കണ്ട് ഏറെ സന്തോഷിച്ചു പോയി.. കുട്ടിയാനക്കും പെരുത്ത് സന്തോഷം.
പ്ലെസ്ക്കൂളിൽ എത്തിയപ്പോൾ പ്രവേശനത്തിന് ജനന സർട്ടിഫിക്കറ്റ് ചോദിച്ചു.
അമ്മ ആനയുടെ കയ്യിൽ അതില്ലായിരുന്നു.
ആധാർ ചോദിച്ചു.
അതും എടുത്തിട്ടൂല്യ ,കേട്ടിട്ടൂല്യ...
തന്ത ആനയെ ഫോൺ ചെയ്യാൻ നോക്കിയപ്പോൾ ആധാർ ലിങ്ക് ചെയ്യാനുള്ള സന്ദേശമാണ് കേൾക്കുന്നത്.
ആകെ വിഷമമായി.
എന്തായാലും അഡ്മിഷൻ കിട്ടിയില്ല. വിശന്നു കുറുമ്പ് കാട്ടി തുടങ്ങിയ കുട്ടിയാനക്ക് പഴം വാങ്ങാൻ കടയിൽ പോയപ്പോൾ കയ്യിലുള്ളത് ഒരു 500 ന്റെയും 1000 ന്റെയും നോട്ട് മാത്രം. കടക്കാരൻ പറഞ്ഞു ഇത് പഴയതാ, സർക്കാർ പറഞ്ഞത് കേട്ടില്ലേ "ഇസ്ക്കോ ലീഗൽ ട്ടൻണ്ടർ നഹിം ഗേ"
ഒന്നും മനസ്സിലായില്ല ,ഒന്നും കിട്ടിയില്ല, ഒന്നും നടന്നില്ല പാവം രണ്ടു പേരും വിശന്നുവലഞ്ഞ് വീണ്ടും കാട്ടിലേക്ക് തന്നെ നടന്നു.....
ഇതിലും നല്ലത് കാട്ടിലെ കുറുമ്പും കളി തമാശയുമാണെന്ന തിരിച്ചറിവോടെ........
ShajuTrissokkaran, 

രാമായണ കഥ


Ramaayanakadhakal 2.

ഈ കഥയിൽ കൈകേയിക്ക് ദശരഥനിൽനിന്നും വരം കിട്ടാനുണ്ടായ കാരണം അറിയേണ്ടേ. അത് പറയുന്നതിനുമുമ്പ് ദശരഥൻ ആരായിരുന്നു
വെന്നറിയേണ്ടേ. ഇന്നത്തെ കഥ അതാവട്ടെ.
രണ്ടാം അധ്യായം. ദശരഥന്റെ കഥ.
സൂര്യവംശത്തിലെ പ്രശസ്തനായ രാജാവും ശ്രീരാമചന്ദ്രൻറെ അച്ഛനുമായിരുന്നു
ദശരഥൻ. അദ്ദേഹം ഒരു വില്ലാളിവീരനായിരുന്നു. അദ്ദേഹത്തിന്റെ യഥാർത്ഥനാമം
"നേമി" എന്നായിരുന്നു. നേമിക്കു ദശരഥനെന്ന പേര് കിട്ടിയതിന് പിന്നിൽ ഒരു കഥയുണ്ട്.
വർഷങ്ങൾ നീണ്ടുനിന്ന ദേവാസുരയുദ്ധത്തിൽ ശംബരാസുരൻ ദേവലോകം കീഴടക്കി. ദേവന്മാരെല്ലാം ഓടിയൊളിച്ചു. മഹാമായാവിയായിരുന്ന
ശംബരാസുരനെ യുദ്ധത്തിൽ തോൽപ്പിച്ചു സ്വർഗ്ഗം തിരിച്ചുപിടിക്കുന്നതിനുവഴികാണാതെ ദേവന്മാർ ബ്രഹ്‌മാവിനെ അഭയം പ്രാപിച്ചു. ദേവന്മാരോട് ബ്രഹ്മാവ് ഇപ്രകാരം പറഞ്ഞു. "നിങ്ങൾക്ക്ശംബരാസുരന്റെ മായാശക്തിയെ നേരിടാനാവില്ല. അദ്ദേഹത്തെ തോൽപ്പിക്കണമെങ്കിൽ നല്ല യുദ്ധവൈദഗ്ദ്ധ്യം വേണം.അത് നിങ്ങൾക്കില്ല.എന്നാൽ ആ വൈദഗ്ദ്ധ്യം അയോദ്ധ്യാരാജാവായ നേമിക്കുണ്ട്.അതുകൊണ്ട് നിങ്ങൾ ദേവേന്ദ്രനോട് പറഞ്ഞ് നേമിരാജാവിനെ ദേവലോകത്തേയ്‌ക്ക്‌
ക്ഷണിച്ചു ശംബാസുരനോട് യുദ്ധം ചെയ്ത് തോൽപ്പിച്ചു ദേവലോകം വീണ്ടെടുത്ത് തരണം എന്നപേക്ഷിക്കുക. അദ്ദേഹം നിങ്ങളെ ഉപേക്ഷിക്കുകയില്ല.
ദേവേന്ദ്രൻ ബ്രഹ്മാവ് പറഞ്ഞതുപോലെ ചെയ്‌തു. രാജാവ് ഭാര്യയായ കൈകേയിയോടൊന്നിച്ചു ദേവന്മാർ നൽകിയ ദിവ്യരഥത്തിൽ കയറി അസുരസൈന്യങ്ങളെ നേരിട്ട്. തന്റെ ധനുർവൈദഗ്ദ്ധ്യത്താൽ നിഷ്പ്രയാസം തോൽപ്പിച്ചു
പലായനം ചെയ്യിച്ചു. ഇതുകണ്ട ശംബാസുരൻ കോപിഷ്ടനാകുകയും നേമിയുടെ നേർക്ക്കുറെ മായാപ്രയോഗങ്ങൾ പ്രയോഗിക്കാൻ തീരുമാനിക്കുകയും ചെയ്‌തു.നിമിഷനേരം
കൊണ്ട് ശംബാസുരൻ പത്തു ശരീരങ്ങൾ സ്വീകരിച്ചു ഒരേസമയം പത്തുദിശകളിൽനിന്നുംനേമിയെ ആക്രമിച്ചു.
ശംബാസുരന്റെ മായകണ്ട്‌ അത്ഭുതപ്പെട്ട നേമി, പരിഭ്രാന്തനാകാതെ പത്തു ശംബരന്മാരെയും ഒരേ സമയം നേരിടാൻതന്നെ തീരുമാനിച്ചു. ഇതിനു ഒരേസമയം അതിവേഗത്തിൽ രഥം വട്ടം കറക്കേണ്ടിയിരുന്നു.
ദേവന്മാർ നൽകിയ സാരഥിക്കു ഇതിനുവേണ്ടത്ര ചാതുര്യം ഇല്ലാതിരുന്നതു കൊണ്ടു നേമി സ്വയം സാരഥ്യം ഏറ്റെടുത്തു. അപ്പോഴൊക്കെ രഥത്തിൽ കൂടെ കൈകേയിയുമുണ്ടായിരുന്നു.
അതിവേഗം കറങ്ങിക്കൊണ്ടിരുന്ന രഥത്തിൽനിന്നും നേമി പത്തുദിശയിൽനിന്നും പത്തുശംബരന്മാരുടെ നേർക്ക് ഒരേസമയം അസ്ത്രപ്രയോഗം നടത്തി പത്തുപേരെയും നിരായുധരാക്കി. നിരായുധൻമാരായതോടെ പത്തുശംബരന്മാരും യുദ്ധക്കളത്തിൽ നിന്നും തിരിഞ്ഞോടി.അങ്ങനെ നേമി ദേവലോകം വീണ്ടെടുത്തു ദേവേന്ദ്രനെ ഏൽപ്പിക്കുകയും ചെയ്‌തു.ഒരു രഥം കൊണ്ടുമാത്രം പത്തു രഥം കൊണ്ടെന്നപോലെ ഒരേ സമയം പത്തു ദിശകളിലേക്കും അമ്പെയ്തു പൊരുതിജയിച്ച നേമിക്കു, സന്തുഷ്ടനായ ബ്രഹ്മാവ് ദശരഥൻ എന്ന് പേര് നൽകി. അങ്ങനെയാണ് നേമിക്കു ദശരഥനെന്ന് പേര് വന്നത്.
ഇപ്രകാരമാണ് അയോദ്ധ്യാരാജാവും പിൽക്കാലത്തു ശ്രീരാമചന്ദ്രന്റെ പിതാവുമായിത്തീർന്ന നേമി"ദശരഥ"രാജാവായത്.

By: Bhanu Mohan

വേടചെക്കനും കിളിയും


Image may contain: 1 person
(കുട്ടികൾക്കു വേണ്ടി)
വാനിൽ പാടി പാറി നടക്കും....
പൊന്നാരം കിളിയേ.. ചൊല്ലുക
പവിഴം തോൽക്കും നിന്നുടെ ചുണ്ടുകൾ
എങ്ങനെ ചോപ്പിച്ചു.....?
ഞാൻ പറയാലോ ഞാൻ പറയാലോ
മലവേട ചെക്കാ....
ഇതു വനദേവതയുടെ താംബൂലത്തിൽ
ചുണ്ടുകൾ മുക്കീട്ടാ.....!
വെറ്റിലചെല്ലം ആരുതരും പൊന്നാരൻ കിളിയേ
നിന്നുടെ പവിഴം തോൽക്കും ചുണ്ടിണപോലെൻ
ചുണ്ടുകൾ ചോപ്പിയ്ക്കാൻ...?
കുന്നിക്കുരു മണിമാലയണിഞ്ഞു
തെച്ചിപ്പൂ ചൂടി .....
വനദേവതയുടെ മുന്നിൽ ചെന്നാൽ
ചെല്ലം കിട്ടൂലോ....!!!
പാലും, പഴവും, തേനും മലരും
ചേർത്തു വിരുന്നൂട്ടാം... ചൊല്ലുക..
നിൻ വനദേവതയിപ്പോളെവിടെയിരിപ്പുണ്ട്...?
ദൂരേ ദൂരേ മാമല മുകളിൽ പവിഴപ്പുറ്റുണ്ടേ...
അതിൽ തേക്കുമരത്തിൽ
ശിൽപികൾ തീർത്തൊരു വള്ളിക്കുടിലുണ്ട്
വീട്ടിമരത്തിൻ കാതലുകൊണ്ടറവാതിലുമുണ്ടവിടെ.
വാതിലിനുള്ളിലെ സ്വർണ്ണത്തളികയിൽ
ദേവിയിരിപ്പുണ്ടേ...!!!
വനദേവതയുടെ അരുമകളാകും
പൊന്നാൻ കിളിയേ.... ചൊല്ലുക...
വനദേവതയുടെ വെറ്റിലചെല്ലം
എവിടെയിരിപ്പുണ്ട്...?
ദേവിയ്ക്കരികിലെ മാന്ത്രിക ചെപ്പിൽ
ചെല്ലമിരിപ്പുണ്ട്...
അതിൽ തളിർവെറ്റിലയും നൂറും പാക്കും
ഒരുപാടുണ്ടല്ലോ...!!!
അവിടെ പോയി വെറ്റില തിന്നെൻ
ചുണ്ടുകൾ ചോപ്പിയ്ക്കാൻ....
ചെല്ലുക കിളിയേ....
അവിടെത്താനൊരു
മാർഗ്ഗമതെന്താണ്.....?
സഹ്യന്നേഴു മലകൾ കയറി
നിബിഢവനം താണ്ടി....
ഏഴാമരുവിക്കരയിൽ കാണും
മാർഗ്ഗമതാണല്ലോ.....!!
മാമല മേലേ എന്നോടൊപ്പം
വന്നാൽ പൈങ്കിളിയേ....
അവിടെ ചെന്നാൽ നീ പറയുമ്പോൽ
എല്ലാം ഞാൻ കേൾക്കാം.....?
മധുരം തോൽക്കും നിന്നുടെ വാക്കിൽ
കാപട്യമതുണ്ടല്ലോ....
മാനവനാം നീ.... ഞങ്ങളെയെല്ലാം...
കൂട്ടിലടയ്ക്കൂലേ....!!!
ചെല്ലമെനിക്കതു ലഭ്യമതായാൽ
പൊന്നാരൻ കിളിയേ.... ഞാൻ
വെണ്ണക്കല്ലിൽ ദേവിയ്ക്കായൊരു
മന്ദിരം കെട്ടീടും....?
സ്വാർത്ഥ മതത്തിൻ കല്ലുകളാൽ പല
മന്ദിരമുണ്ടാക്കി....
വനദേവതയെ കൂട്ടിലടച്ചു
പണം നീ വാങ്ങൂലോ...!!!
അത്തിപ്പഴവും ഞാവൽപ്പഴവും
ഒരുപാടുണ്ടിവിടെ.....
അത് ചില്ലകൾ തോറും കൊത്തി നടെന്നെൻ
വയറു നിറച്ചോളാം....!!!
ഇങ്ങനെ ചൊല്ലി പൊന്നാരൻകിളി
വാനിലുയർന്നല്ലോ......!
തന്ത്രം പാളി വേടചെക്കൻ തിരികെ നടന്നല്ലോ......!
ബെന്നി ടി ജെ
06/05/2017

കുഞ്ഞുങ്ങൾക്ക് വേണ്ടി


കുഞ്ഞുങ്ങൾക്ക് വേണ്ടി കുറച്ചു പുരാണ കഥാപാത്രങ്ങളെ അവതരിപ്പിച്ചാലോ?
മന്ഥരയെക്കുറിച്ചാവട്ടെ ആദ്യത്തെ കഥ.
1.മന്ഥര
കുഞ്ഞുങ്ങളെ ഇന്നെന്തു കഥയാണ് കേൾക്കേണ്ടത്.രാമായണത്തിൽ നിന്നെടുത്ത ഏതാനും കഥകളാണ് ഞാനിവിടെ അവതരിപ്പിക്കുന്നത്.
ആദ്യമായി രാമായണകഥയിലെ,ആർക്കും മറക്കാനാവാത്ത ഒരു കഥാപാത്രത്തെയാണ്
ഞാൻ കുഞ്ഞുങ്ങൾക്ക് പരിചയപ്പെടുത്തുന്നത്. നിങ്ങളറിയുമോ മന്ഥരയെ?
ദശരഥ പത്നിയായ കൈകേയിയുടെ ഇഷ്ട ദാസിയാണ് ഈ മന്ഥര.കൈകേയിയ്ക്കു രാമനോട് സ്വന്തം പുത്രനെക്കാൾ കൂടുതൽ വാത്സല്യവും സ്നേഹവും ഉണ്ടായിരുന്നത്, ഭൃത്യയായ മന്ഥരയ്ക്ക് ഇഷ്ടമല്ലായിരുന്നു. എങ്ങനെയെങ്കിലും അവരെ തമ്മിലകറ്റാൻ ഒരു അവസരം നോക്കിയിരിക്കുകയായിരുന്നു അവർ.
അവർക്കു ലേശം കൂനുണ്ടായിരുന്നുവെന്നതൊഴിച്ചാൽ
വാക്ചാതുരി കൊണ്ട് ആരെയും വശീകരിക്കാൻ അസാമാന്യ
കഴിവുള്ള സ്ത്രീയായിരുന്നു അവർ. അവരുടെ ഏഷണിയിൽ തകർന്നു തരിപ്പണമായത്
ഒരച്ഛന്റെ സ്വപ്നങ്ങളായിരുന്നു; ഒരു ജനതയുടെ, ഒരു നാടിൻറെ, എന്തിന്?
ഒരു രാജകുലത്തിന്റെ അടിത്തറയായിരുന്നു.അതാണ് ഇന്ന് ഞാൻ പറഞ്ഞു തരുന്നത് . രഘുവംശ രാജനായിരുന്ന ദശരഥൻ അയോദ്ധ്യ ഭരിച്ചിരുന്ന കാലം. ദശരഥരാജന് കൗസല്യ,കൈകേയി,സുമിത്ര
എന്നിങ്ങനെ 3 ഭാര്യമാരുണ്ടായിരുന്നു. കൗസല്യയുടെ
പുത്രൻ ശ്രീരാമൻ;കൈകേയിയുടെ മകൻ ഭരതൻ;
സുമിത്രയുടെ പുത്രന്മാർ ശത്രുഘ്‌നനും ലക്ഷ്മണനും.
കുമാരന്മാർ വളർന്നു വലുതായി. മൂത്തപുത്രനായ
ശ്രീരാമനെ യുവരാജാവായി വാഴിക്കാൻ ദശരഥ
മഹാരാജൻ തീരുമാനിച്ചു.അദ്ദേഹം ശ്രീരാമനെ
അടുത്തേക്ക് വിളിച്ചു ഇപ്രകാരം പറഞ്ഞു."മകനേ,
എനിയ്ക്കു വയസ്സായി. ഇത്രയും കാലംകൊണ്ട് ഞാൻ
നമ്മുടെ രാജ്യത്തിൻറെ യശസ്സും ഐശ്വര്യവും വർദ്ധി
പ്പിച്ചിട്ടേയുള്ളു. ഇനി രാജ്യത്തിൻറെ ഭരണാധികാരിയായി
ഞാൻ നിന്നെയാണ് അവരോധിക്കാൻ തീരുമാനിച്ചിട്ടുള്ളത്.
എനിക്കെന്തോ ആപത്തു വരുമെന്ന് മനസ്സ് പറയുന്നു.അതു
കൊണ്ടു അധികം താമസിപ്പിക്കുവാൻ ഞാൻ ഉദ്ദേശിക്കുന്നില്ല.
നാളെയാണ് നിന്റെ സിംഹാസനാരോഹണം.പ്രിയപ്പെട്ട മകനേ
നാളെത്തന്നെ ആവശ്യമായ വ്രതാനുഷ്ടാനങ്ങളോടെ തയ്യാറായി വരിക.
ശ്രീരാമൻ അച്ഛന്റെ വാക്കുകൾ ശിരസ്സാ വഹിച്ച് നേരെ പോയത്
അമ്മമാരേ കാണാനാണ്. അവിടെ കൗസല്യയും സുമിത്രയും സീതയും,ലക്ഷ്മണനും ശ്രീരാമനെ സന്തോഷപൂർവം സ്വീകരിച്ചു.
"മകനേ പ്രജാക്ഷേമ തല്പരനായ രാജാവായിരിക്കുക. നിനക്ക് എല്ലാ മംഗളങ്ങളും ഭവിക്കും" അവരെല്ലാവരും ശ്രീരാമനെ
അനുഗ്രഹിച്ചു. ശ്രീരാമൻ സീതയോടൊപ്പം കുലഗുരുവായ
വസിഷ്ടൻറെ നിർദ്ദേശാനുസരണം വ്രതാനുഷ്ടാനങ്ങളിൽ മുഴുകി........^...............................................^...................................
രാജ്യമാകെ അണിഞ്ഞൊരുങ്ങി...ആളുകളെല്ലാവരും സന്തോഷ സാഗരത്തിലാറാടുകയാണ്. ശ്രീരാമചന്ദ്രൻ അവരുടെ
രക്ഷകനാകുന്ന ദിവസം സമാഗതമാകുകയാണ്. അവർമംഗളഗാനങ്ങൾ ആലപിച്ചും നൃത്തം ചെയ്തും അവരുടെ
ഉത്സാഹം പങ്കു വയ്ക്കുകയാണ്....
ഇതെല്ലം കണ്ടപ്പോൾ കൈകേയിയുടെ ഭൃത്യയായ മന്ഥരയ്ക്ക് അസൂയ മൂത്തു. അവർ കൈകേയിയുടെ കൊട്ടാരത്തിലേക്ക് പാഞ്ഞുചെന്നു..................................
സന്തോഷത്തോടെ വിശ്രമിച്ചിരുന്ന കൈകേയിയോട് വിളിച്ചുപറഞ്ഞു.
" നിനക്ക് നാശമാണ് വരാൻ പോകുന്നത്.നിന്നെ രാജാവ്
വഞ്ചിച്ചിരിക്കുന്നു. നിന്റെ മകനായ ഭരതനെ അവന്റെ മാതുലന്റെ അടുത്തേക്ക് പറഞ്ഞുവിട്ടിട്ട് നാളെ ശ്രീരാമനെ രാജാവാക്കുന്നു. ഇനി ഈ രാജ്യത്തിൻറെ അധിപൻ ശ്രീരാമനാവാൻ പോകുന്നു.നിനക്ക് നാശം വരുന്നതും നോക്കി ഞാനെങ്ങനെ അടങ്ങിയിരിക്കും. നിന്റെ രാജാവ് മധുരവചനം കൊണ്ട് നിന്നെ വഞ്ചിച്ചിരിക്കുന്നു. കൗസല്യ നിന്റെ ശത്രുവാണ്. രാമൻ നാടുവാഴുമ്പോൾ ഭരതൻറെസ്ഥാനം എന്താവും. വീരനായ ഭരതനെ രാമൻ ഒരു ശത്രുവായല്ലേകാണുകയുള്ളു . നാളെ മുതൽ രാമമാതാവ് കൗസല്യയ്ക്ക് മുൻപിൽ ഭരതമാതാവായ കൈകേയി കുമ്പിട്ടു നിൽക്കേണ്ടിവരുമെന്നു നീ മറന്നോ?"
ഭൃത്യയുടെ വാക്കുകൾ കൈകേയിയെ വിസ്മയിപ്പിച്ചു.
"ശ്രീരാമൻ രാജാവായാൽ എനിക്കേറ്റവും സന്തോഷമായിരിക്കും.
സത്യവും വിനയവുമാണ് ശ്രീരാമന്റെ ഗുണങ്ങൾ.അവൻ സ്വന്തം
അമ്മയായാണ് എന്നെ കാണുന്നത്. നീ രാമനെ ഒട്ടും പേടിക്കരുത്.
നിനക്ക് ഈശ്വരൻ സൽബുദ്ധി നൽകട്ടെ."
കൈകേയി ഭൃത്യയെ സമാധാനിപ്പിച്ചു.
"അല്ലയോ റാണി,രാമൻ രാജാവായിക്കഴിഞ്ഞാൽ
പിന്നീട് ഭരതന് രാജാവാകാൻ എങ്ങനെ പറ്റും? രാമന്റെ കാലം കഴിഞ്ഞാൽ രാജ്യം പുത്രന് കിട്ടും. പിന്നീട് അവന്റെ പുത്രൻ.
പിന്തുടർച്ചാവകാശം അങ്ങനെ തുടർന്നുപോകും. ഒരിക്കലും ഭരതന് രാജാവാകാൻ കഴിയില്ല. കൗസല്യക്ക് നിന്നോട്
അസൂയയുണ്ട്. മകൻ രാജാവായാൽ നിന്നോടു
കൗസല്യ പകരം വീട്ടും. റാണി, നീ എന്താണ്ചെയ്യേണ്ടതെന്ന് ഞാൻ പറഞ്ഞുതരാം."ഭരതനാണ് രാജാവാകേണ്ടത്. രാമൻ രാജ്യത്തുനിന്നും നിഷ്കാസനം ചെയ്യപ്പെടണം." മന്ഥരയുടെ
കുടിലബുദ്ധിയിൽ കൈകേയിയുടെ മനസ്സിൽ ഭയം
വേരോടി."" രാജ്യാഭിഷേകത്തിനു ഭരതനില്ലാതെ
നാളെത്തന്നെ നടത്തേണ്ട കാര്യമുണ്ടോ? മനപ്പൂർവം ഭരതനെ
മാറ്റിനിർത്തിയതല്ലേ" അവർ വീണ്ടും കൈകേയിയുടെ
മനസ്സ് കയ്യിലെടുത്തു.
ഏതുസ്ത്രീയെയും പോലെ നിമിഷനേരത്തേക്ക്
കൈകേയി ഒരു സാധാരണ സ്ത്രീയായി. " എന്റെ മകൻ ഒരു സാധാരണപൗരനായി നിൽക്കുക ; ഞാൻ കൗസല്യയുടെ ഭൃത്യയാകേണ്ടിവരിക. ഞാനെന്തുചെയ്യും. എനിക്കൊരു വഴി പറഞ്ഞു തരു " കൈകേയി തളർന്നു. വൃദ്ധദാസി ഇതൊരു അവസരമാക്കി.
"പണ്ട് ദേവാസുര യുദ്ധത്തിൽ ഇന്ദ്രനെ സഹായിക്കാൻ ദശരഥരാജാവ് ദേവലോകത്തു പോയപ്പോൾ കൂടെ ദേവിയുമുണ്ടായിരുന്നില്ലേ. ശംബരനെന്ന അസുരന്റെ മായായുദ്ധത്തിൽ ഇന്ദ്രനെ സഹായിക്കുന്നതിനിടയിൽ
രാജാവിന്റെ തേരിന്റെ ചക്രം ഊരിപ്പോകാൻ തുടങ്ങിയപ്പോൾ
ചാവി അമര്ത്തിപ്പിടിച്ച് തേരിനു കേടു പറ്റാതെ സൂക്ഷിച്ചത് റാണിയല്ലേ?അന്ന് സന്തുഷ്ടനായ രാജാവ് റാണിയോട് ഇഷ്ടമുള്ള രണ്ടു വരം ചോദിച്ചുകൊള്ളാൻ ആവശ്യപ്പെട്ടത് ഓർക്കുന്നില്ലേ. ആവശ്യം വരുമ്പോൾ ആവശ്യപ്പെടാം എന്ന് ദേവി പറയുകയും ചെയ്തിരുന്നു. "ഇപ്പോൾ ആ വരം ചോദിക്കുക. ഒന്നാമത് ഭരതനെ രാജാവായി വാഴിക്കുക; രണ്ടാമത് രാമനെ 14 വർഷത്തേക്ക് വനവാസത്തിന്അയക്കണം." ദാസിയുടെ ബുദ്ധിയിൽ കൈകേയി വീണു.അവർ രാജാവിനെ കാത്തിരുന്നു.
ഇതൊന്നുമറിയാതെദശരഥൻ സന്തോഷത്തോടെ കൈകേയിയുടെ അടുത്തെത്തി.
കൈകേയിയുടെ ദുഃഖഭാവത്തിന്റെ കാരണം ആരാഞ്ഞു.
പണ്ട് നൽകാമെന്ന് പറഞ്ഞിരുന്ന രണ്ടു വരങ്ങൾ റാണി
ആവശ്യപ്പെട്ടു. ദശരഥൻ നടുങ്ങി.
"രാമൻ ധർമ്മാവതാരമാണെന്നു നിനക്കറിയില്ലേ.രാമൻ നിന്റെയും
മകനല്ലേ"എന്നൊക്കെ ദശരഥൻ കൗസല്യയോട് ന്യായവാദം
ഉന്നയിച്ചെങ്കിലും കൈകേയി അണുവിട മാറാൻ തയ്യാറായില്ല.
സത്യത്തിന് വില കൽപ്പിക്കുന്ന രാജാവ് കൈകേയിയുടെ
ആഗ്രഹം സാധിച്ചുകൊടുത്തു.
തീരാദുഃഖത്താൽ തളർന്നു വീണദശരഥൻ നാടുനീങ്ങി. ശ്രീരാമൻ വനവാസത്തിന് പോയി. ഭരതൻ വിവരമറിഞ്ഞു ദുഃഖിതനായി. ജ്യേഷ്ഠനെ അന്വേഷിച്ചു വനത്തിലെത്തി. ശ്രീരാമൻ ഭരതന് ധർമ്മോപദേശം നൽകി നാട്ടിലേക്കു തിരിച്ചയച്ചു.
ഇതിനെല്ലാം കാരണക്കാരിയായ ഒരു മന്ഥര ഇല്ലായിരുന്നെങ്കിൽ രാമായണകഥ ഇങ്ങനെയൊന്നുമാകില്ലായിരിക്കാം. വിധിവിഹിതമാവാം. ഇതെല്ലം കണ്ടു മന്ഥര
സന്തോഷാശ്രു പൊഴിക്കുന്നുണ്ടാവാം. കഥ എല്ലാവർക്കും ഇഷ്ടപ്പെട്ടു കാണുമല്ലോ?
(ഈ കഥയിൽ കൈകേയിക്ക് ദശരഥനിൽനിന്നും വരം കിട്ടാനുണ്ടായ കാരണം അറിയേണ്ടേ. നാളെ പറയാം കേട്ടോ )

By Bhanu Mohan

::കുഞ്ഞെഴുത്തുകൾ ::


::കുഞ്ഞെഴുത്തുകൾ ::
KG ലെവലിലുള്ള കുഞ്ഞുകൂട്ടുകാർക്ക് വേണ്ടിയുള്ള രണ്ട് കുഞ്ഞുകവിതകൾ :
------------------------------------------------------------------------ Red Roses:
------------------
Rose, rose, little rose,
Where you got this awesome color..
Got it from the setting sun..?
Got it from the rising sun..?
Rose,rose, little rose,
How much cute you pretty rose..
Don't you hate your sharpy thorns..?
Scares me lot to touch you rose..
•••••• •••••• ••••• •••••
പൂവണ്ട്‌ .
--------------
ഹാ വണ്ടേ പൂവണ്ടേ
എങ്ങുപോണൂ ...
ഉത്രാളിക്കാവിലെ വേലക്കോ ..
ഹാ വണ്ടേ പൂവണ്ടേ
ഒന്ന് നിൽക്കൂ ...
എന്താണീ മൂളിപ്പാടുന്നേ, നീ
ഹാ വണ്ടേ പൂവണ്ടേ
പറയുക നീ ....
എന്തേ നീയിത്ര കറുത്തുപോയി ..
------------------------------------------------------------------------
ബിനു കല്ലറക്കൽ

കുഞ്ഞെഴുത്തുകൾ :::

കുഞ്ഞെഴുത്തുകൾ :::
KG ലെവലിലുള്ള കുഞ്ഞുകൂട്ടുകാർക്ക് പാടിക്കളിക്കാനുള്ള കുഞ്ഞൻ കവിതകൾ .മാതാപിതാക്കൾ ദയവുചെയ്ത് കുഞ്ഞുങ്ങളെ പാടിപ്പഠിപ്പിച്ചാലും ..:) :) :)
-----------------------------------------------------------------------
കുമ്പളവും പാവലും :
~~~~~~~~~~~~~
അത്തള കൊത്തി,പിത്തള കൊത്തി
കുമ്പളം കുത്തി, പാവൽ കുത്തി
കുമ്പളം നേരെ മേലേക്കെത്തി,
പാവൽ നേരെ മൂക്കും കുത്തി...
കല്യാണം
~~~~~~~
വെയിലും വന്നു, മഴയും വന്നു
മഴയുടെ കൂടെ വെയിലും വന്നു
മഴവില്ല് കണ്ട്‌ തവള പറഞ്ഞു,
കുറുക്കൻ ചേട്ടന്റെ കല്യാണം..
കരച്ചിൽ
~~~~~~
പ്രാവ് കരഞ്ഞു കുറു കുറു കുറു കുറു ..
കാക്ക കരഞ്ഞു കാ ..കാ ..കാ ..കാ ..
മയിൽ കരഞ്ഞു ങ്ങീയാ..ങ്ങീയാ..ങ്ങീയാ..
പന്നി കരഞ്ഞു . ക്രീ ..ക്രീ ..ക്രീ ..ക്രീ ..
-----------------------------------------------------------------------
ബിനു കല്ലറക്കൽ ©

മുക്കോലൻ നീർക്കോലിയും നങ്ങേലിചെമ്പോത്തും : [കുട്ടിക്കഥ ]


മുക്കോലൻ നീർക്കോലിയും നങ്ങേലിചെമ്പോത്തും : [കുട്ടിക്കഥ ]
~~~~~~~~~~~~~~~~~~~~~~~~
മുക്കോലൻ നീർക്കോലിയും നങ്ങേലി ചെമ്പോത്തും പണ്ടുമുതലേ വലിയ കൂട്ടുകാരായിരുന്നു. മുക്കോലൻ നീർക്കോലി ഒരു വലിയ കുളത്തിലും നങ്ങേലി ചെമ്പോത്ത് ആ കുളത്തിനരികെയുള്ള ഒരു പൊന്തക്കാട്ടിലുമായിരുന്നു താമസം. രണ്ടുപേരും അവരുടെ വീടുകളിലെ വിശേഷദിവസങ്ങളിൽ പരസ്പരം വിരുന്നു പോകുകയും സൽക്കാരം നടത്തുകയും പതിവായിരുന്നു. രണ്ടുപേരും നന്നായി പാചകം ചെയ്യുമായിരുന്നു. മുക്കോലൻ നീർക്കോലി നല്ല രസഗുളയും, നങ്ങേലി നല്ല പായസവും ഉണ്ടാക്കാൻ മിടുക്കരായിരുന്നു. മുക്കോലൻ നീർക്കോലി വലിയ കൊതിയനായിരുന്നു.
അങ്ങനെയിരിക്കെ ഒരു ദിവസം നങ്ങേലിചെമ്പോത്തിന്റെ പിറന്നാൾ ദിവസം വന്നെത്തി. പിറന്നാൾ ദിവസം വീട്ടിൽ വിരുന്നിന് വരുവാൻ നങ്ങേലിചെമ്പോത്ത് മുക്കോലനെ ക്ഷണിച്ചു. മുക്കോലൻ അതിരാവിലെ തന്നെ കുളിച്ചു കുട്ടപ്പനായി നങ്ങേലിചെമ്പോത്തിന്റെ വീട്ടിലെത്തി. അപ്പോൾ നങ്ങേലി നല്ല പായസം ഉണ്ടാക്കുകയായിരുന്നു. നങ്ങേലി മുക്കോലനെ സ്വീകരിച്ചിരുത്തി. പക്ഷെ അപ്പോഴേക്കും നങ്ങേലിയുടെ അടുപ്പിലെ വിറക് തീർന്നു പോയിരുന്നു. നങ്ങേലി ആകെ വിഷമിച്ചു, ഇനിയെങ്ങനെ പായസം വയ്ക്കും.. " ഞാൻ പോയി വിറക് കൊണ്ട് വരട്ടെ.. നീ ഇവിടിരിക്ക് " നങ്ങേലി മുക്കോലനോട് പറഞ്ഞിട്ട് വിറക് തേടിപ്പോയി.
അധികം താമസിയാതെ തന്നെ നങ്ങേലി വിറകുമായെത്തി. അപ്പോൾ കണ്ട കാഴ്ച്ച... !!
മുക്കോലൻ അടുപ്പത്തിരുന്ന പായസം മുഴുവൻ കുടിച്ചുകഴിയാറായിരിക്കുന്നു.. നങ്ങേലി ചെമ്പോത്തിന് ഭയങ്കര ദേഷ്യം വന്നു.. "ഞാൻ കഷ്ടപ്പെട്ടുണ്ടാക്കിയ പായസം മുഴുവൻ നീ ഒറ്റക്ക് കുടിച്ചോ. " നങ്ങേലി മുക്കോലനോട് ദേഷ്യപ്പെട്ടു. എന്നിട്ട് കലത്തിൽ ബാക്കിയിരുന്ന ചൂട് പായസം എടുത്ത് മുക്കോലന്റെ പുറത്തേക്ക് ഒഴിച്ചു. പായസം ശരീരത്തിൽ വീണ മുക്കോലന്റെ ദേഹം മുഴുവൻ പൊള്ളി. മുക്കോലൻ നിലവിളിച്ചുകൊണ്ട് കുളത്തിലേക്ക് ഓടിപ്പോയി.
അന്ന് മുതലാണത്രെ നീർക്കോലികളുടെ പുറത്ത് വരയും കുറിയും പോലുള്ള പാടുകൾ ഉണ്ടായത്.
ദേഷ്യം അടങ്ങാത്ത നങ്ങേലി ചെമ്പോത്ത് അന്നുമുതൽ കാണുന്ന നീർക്കോലികളെയെല്ലാം പിടിച്ചു തിന്നാൻ തുടങ്ങി.


By
Binu Kallarackal

കുട്ടിപ്പാട്ട്


കുഞ്ഞെഴുത്ത്.. അവധിക്കാലമല്ലേ.. ചെറിയ കൂട്ടുകാർക്ക് പാടിക്കളിക്കാൻ ഒരു ചെറിയ കുട്ടിപ്പാട്ട്.. :) :)
••••••••••••••••••••••••••••••••••••••••••••••••••••••••
ഓന്തച്ചാ.. ഓന്തച്ചാ..
ഓടിമറയണ ഓന്തച്ചാ 
ഓലമേക്കേറണ ഓന്തച്ചാ
ഓടിക്കളിക്കണ ഓന്തച്ചാ..
ഓന്തച്ചാ.. ഓന്തച്ചാ...
നിറങ്ങള് മാറ്റണ ഓന്തച്ചാ
ഓർമ്മകളില്ലാത്ത ഓന്തച്ചാ..
വേലിമേ നിക്കണ ഓന്തച്ചാ.. (ഓന്തച്ചാ.. )
ഓന്തച്ചാ... ഓന്തച്ചാ..
ഒന്ന് പഠിപ്പിക്കോ ഓന്തച്ചാ..
"കണ്ണ്‌ കറക്കണെ " ഓന്തച്ചാ
"നിറങ്ങള് മാറ്റുന്നെ " ഓന്തച്ചാ..(ഓന്തച്ചാ )
•• •• •• •• •• •• •• •• ••
[ഒരു അവധിക്കാല കളിപ്പാട്ട്.. ]
ബിനു കല്ലറക്കൽ.©

മുറ്റത്തെ മരം


ചിറ്റപ്പൻ പണ്ടൊരുമാവു നട്ടു
ചിറ്റമ്മ വെള്ളം കൊടുത്തു നോക്കി
മാവു വളർന്നു,തളിരുകണ്ടു 
മാമ്പുവുകണ്ടു ,കനിയുംകണ്ടു
മാമ്പഴം ചിറ്റപ്പൻനോക്കിയില്ല
നാവിൽരുചിച്ചു കഴിച്ചുമില്ല
കാറ്റി ലിളകുമൊരുചില്ല നോക്കി
മാറ്റുള്ള മാങ്ങകൾ കണ്ടുനിന്ന
നേരംപുലരുന്ന നേരമായാൽ
നേരെപിള്ളേരിങ്ങു മുറ്റമെത്തും
മാമരം മെല്ലെ കൊമ്പൊന്നനക്കും
മാമ്പഴം നുറു നിലംപതിക്കും
അങ്ങോട്ടു മിങ്ങോട്ടു
മോടിയോടി കുട്ടികൾ
മാങ്ങ തടുത്തു കൂട്ടും
കൂട്ടത്തിൽ കുട്ടനൊരുത്തനുണ്ട്
ഒന്നുമേകിട്ടാതെ സങ്കടത്തിൽ
ചിറ്റപ്പന പ്പോളിറങ്ങിവന്ന്
മാവിൽകയറുന്ന കാഴ്ച കാണാം
ചിറ്റപ്പൻ മാങ്ങ കഴിച്ചിട്ടില്ല
കുറ്റമൊട്ടൊന്നിലും കണ്ടിട്ടില്ല
By: 
Varghese Kurathikadu

അകന്നു പോയ ഓണദിനം...


പൊന്നോണ പുലരികൾ തിരുമുറ്റത്തെത്തമ്പോൾ
എൻ കൂടെ വരുമോ നീ
ഒരു നുള്ളു പൂ പറിക്കാൻ 
കാടും മേടുമെല്ലാം
പൂത്തുലഞ്ഞു നിൽകുമ്പോൾ
ഞാനും കൂട്ടരും
ഓണപാട്ടും പാടി വരും
തുമ്പയും തെച്ചിയും
പൂത്തുലഞ്ഞു നിൽകുമ്പോൾ
വാടാമല്ലികൾ നാണത്താൽ മുഖം തുടുത്തു
വയലോര കാഴ്ചയായി
വരികൾ മാടി വിളിച്ചു
മുറ്റം നിറയെ നാം പൂക്കളമിട്ടു രസിച്ചു
ഊഞ്ഞലാടുവാൻ കൂട്ടരും വന്നണഞ്ഞു
അത്തപ്പൂക്കളം കാണുവാനായി
മാവേലി മന്നൻ വന്നണഞ്ഞു
പച്ചടി കിച്ചടി അവിയലും തോരനും
സദ്യയിൽ എന്നും കേമനായി
പുലികളി വടംവലി തിരുവാതിരയും
എന്നും ഓണക്കളികളായി.


By: 
ജുനൈറ നാസർ

പുസ്തകം (കുട്ടികൾക്കുവേണ്ടിയുള്ള കവിത )


പുസ്തകം (കുട്ടികൾക്കുവേണ്ടിയുള്ള കവിത )
=========================================
പുസ്തകമൊന്നു തുറക്കുക പുതിയ
വിഭാതം കാണാം ,ചിന്തിക്കാം
പുതിയാകാശത്തെത്താ൦ ഭൂമി -
യ്ക്കതിരുകൾ ഭേദി ച്ചറിവേറാം
ജീവചരിത്രം ,കഥകൾ ,കവിതക -
ളെത്തും പുസ്തകരൂപത്തിൽ
വന്നെത്തുന്നു മുന്നിൽ ശലഭം
നൃത്തം ചെയ്ത ണയുന്നതുപോൽ
മാതൃക കാട്ടിയ നേതാക്കൻമ്മാർ
സാഹസബുദ്ധിക,ളിതിഹാസം
നിർമ്മിച്ചവരെക്കാണാം ,നേരിനു
ജീവൻ ഹോമിച്ചവരെല്ലാം
എത്തുക പുസ്തക മതിലൂടല്ലോ
എന്നും കണ്ണുതുറക്കുണ്ണി
മിന്നും ചിറകിൽ നിനക്കുപാറാം
മണ്ണിനെ സ്വർണക്കണിയാക്കാം
By: 
Varghese Kurathikadu

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo