Showing posts with label MohananVK. Show all posts
Showing posts with label MohananVK. Show all posts

നിലാവ്

Image may contain: one or more people and beard

പൗർണ്ണമി നിലാവും 
പുഞ്ചിരിക്കുന്നില്ല,
ശ്രാവണ പൗർണ്ണമിയിൽ* 
സഹോദരീരോദനം.
എട്ടങ്ങാടി നൈവേദ്യം**
മാർഗഴിചന്ദ്രികയിലും നിഷിദ്ധം.
.
ചന്ദ്രികേ നിൻറെ
വെണ്‍മുകില്‍ ചേലാഞ്ചലം-
കവർന്നതാര് ?
കരി മേഘനരിയോ, ഭ്രാന്തൻ നരനോ..?
.
ആമ്പൽക്കുളത്തിൽ
നീ മുങ്ങിക്കുളിച്ചില്ലാ; നാട്ടു-
പാതയോരത്ത് നീ കാത്തു നിന്നില്ലാ,
ഹിമാംശുവായ് പാൽപുഞ്ചിരി പൊഴിച്ചില്ല.
.
തിങ്കളേ,
നെഞ്ചിലെരിയും നെരിപ്പോടുമായ്,
ഋതു-വിരഹാർത്തനായ് ഭൂതലം കേഴുന്നു,
നീ, വിധുവായ്,
ഈ നെഞ്ചകം നോക്കി ചിരിക്കുന്നു.
.
നിലാവലക,ളെത്രയോ കോടിബിന്ദുക്കളായ്
ചിരിതുള്ളിയാർത്തൊരീ നീർച്ചോലയിൽ, നിന്നിന്ന്-
ഒരു കുമ്പിൾ-
കണ്ണീരു ഞാൻ കോരിയെടുക്കട്ടെ,
അതിലേ നിലാവിനേം,
എൻ കിനാക്കളിൽ ചേർക്കട്ടെ.
______________________________________
*രക്ഷാബന്ധനപൂർണ്ണിമ
**ഒരു തിരുവാതിര നൈവേദ്യം

തിരുനാളുകൾ

Image may contain: one or more people and beard

കുരിശീന്നിറക്കീ-
ഇനി ഇത് ചുമക്കാൻ
മറ്റൊരാൾ വേണമോ നാഥാ...
.
ഉയർത്തെഴുന്നേൽപ്പിൻ
ഇതും നീ ചുമപ്പിൻ
വീഞ്ഞേകി ഞങ്ങൾ സ്തുതിക്കാം
കുഞ്ഞാടിൻ-
ചോര നേദിക്കാം...
.
കുടിപ്പിൻ
ആഹ്ലാദിപ്പിൻ , ആ-
മുപ്പത് വെള്ളിക്ക്
പാറമേലൊരു പള്ളി പണികാ
ഞങ്ങൾ
യൂദാവിൻ സഞ്ചിക്കും
സ്തോത്രമോതാം...
.
തിരു-
നാളുകൾ തോറും
ഉല്ലസിച്ചു പാടാം...
----------------------------------------
...16.04.17 sunday.

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo