നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

നിലാവ്

Image may contain: one or more people and beard

പൗർണ്ണമി നിലാവും 
പുഞ്ചിരിക്കുന്നില്ല,
ശ്രാവണ പൗർണ്ണമിയിൽ* 
സഹോദരീരോദനം.
എട്ടങ്ങാടി നൈവേദ്യം**
മാർഗഴിചന്ദ്രികയിലും നിഷിദ്ധം.
.
ചന്ദ്രികേ നിൻറെ
വെണ്‍മുകില്‍ ചേലാഞ്ചലം-
കവർന്നതാര് ?
കരി മേഘനരിയോ, ഭ്രാന്തൻ നരനോ..?
.
ആമ്പൽക്കുളത്തിൽ
നീ മുങ്ങിക്കുളിച്ചില്ലാ; നാട്ടു-
പാതയോരത്ത് നീ കാത്തു നിന്നില്ലാ,
ഹിമാംശുവായ് പാൽപുഞ്ചിരി പൊഴിച്ചില്ല.
.
തിങ്കളേ,
നെഞ്ചിലെരിയും നെരിപ്പോടുമായ്,
ഋതു-വിരഹാർത്തനായ് ഭൂതലം കേഴുന്നു,
നീ, വിധുവായ്,
ഈ നെഞ്ചകം നോക്കി ചിരിക്കുന്നു.
.
നിലാവലക,ളെത്രയോ കോടിബിന്ദുക്കളായ്
ചിരിതുള്ളിയാർത്തൊരീ നീർച്ചോലയിൽ, നിന്നിന്ന്-
ഒരു കുമ്പിൾ-
കണ്ണീരു ഞാൻ കോരിയെടുക്കട്ടെ,
അതിലേ നിലാവിനേം,
എൻ കിനാക്കളിൽ ചേർക്കട്ടെ.
______________________________________
*രക്ഷാബന്ധനപൂർണ്ണിമ
**ഒരു തിരുവാതിര നൈവേദ്യം

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot