നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പെങ്ങളൊളിച്ചോടി

Image may contain: 1 person

പെങ്ങളൊളിച്ചോടി എന്ന് കേട്ടാണ് രമേശൻ ജോലി സ്ഥലത്ത് നിന്നും പാഞ്ഞു വരുന്നത്...
കേട്ടത് നുണയാണവണേ എന്നൊരു പ്രാർത്ഥന ഒരായിരം വട്ടം മനസ്സിൽ നിന്നും ദൈവ സന്നിധിയിലേക്ക് പോയിരുന്നു..
വരുന്ന വഴി അവളുടെ ഫോണിലേക്ക് വിളിച്ചു നോക്കി സ്വിച്ച് ഓഫ് എന്ന ഉത്തരം കിട്ടിയപ്പോൾ രമേശന്റെ ഉള്ളു പിടച്ചു തുടങ്ങി...
വന്നവഴികൾ എത്ര പെട്ടന്നാണ് അവസാനിച്ചതെന്ന് രമേശനോർമ്മയില്ല
രമേശൻ വീട്ടിലെത്തി അന്നേരം അയൽക്കാരും ചില നാട്ടുകാരും വട്ടം കൂടി നിൽപ്പുണ്ട്
ആ കൂട്ടത്തിൽ നിന്നും അമ്മയുടെ ഏങ്ങലടിച്ചുള്ള കരച്ചിൽ പടി കയറുമ്പോൾ തന്നെ രമേശന്റെ കാതുകളിലെത്തിയിരുന്നു...
രമേശന്റെ കണ്ണുകൾ പെങ്ങളുടെ ഓർമ്മകൾ കൊണ്ട് നിറഞ്ഞതും പെട്ടെന്നായിരുന്നു...
രമേശനെ കണ്ടതും '' ഒരു നിലവിളിയോടെ അമ്മ അവന്റെ നെഞ്ചിൽ വീണു...
എന്തു പറഞ്ഞു സമാധാനിപ്പീക്കുമെന്നറിയാതെ രമേശന്റെ കണ്ണുകൾ നിറഞ്ഞൊഴുകി..
ആരൊക്കെയോ പറഞ്ഞു '' ഒന്നു അന്വേഷിച്ച് നോക്ക് കാലമതാണ് ഒന്നും പറയാൻ പറ്റില്ല എന്നൊക്കെ... ഇതൊക്കെ കേൾക്കുമ്പോൾ രമേശന്റെ മനസ്സ് പറഞ്ഞിരുന്നു ഇതു വരെ തിരിഞ്ഞതികം നോക്കാത്ത പലരും ഇന്ന് സമാധാനത്തിന്റെ വാഹകരായി വന്നിരിക്കുന്നു
എന്നാലും രമേശൻ ഒന്നും പറയാതെ അമ്മയെ വീടിനകത്താക്കി അവളുടെ മുറിയിൽ പോയി ഒന്ന് പരതി നോക്കി ഏറെ നേരത്തെ തിരച്ചിലിലാണ് ഒരു ഫോട്ടോ അവളുടെ ബുക്കിനിടയിൽ നിന്നും കിട്ടിയത്...
രമേശൻ പുറത്തേക്ക് വന്നു ആ വരവു കണ്ട് കൂടി നിന്നവർ പകച്ചു നിന്നു.. ആരൊടൊപ്പമാണ് പോയെതെന്നാലും അവനെ ഇന്ന് കൊല്ലും എന്ന മട്ടിലായിരുന്നു ആ വരവ്...
ബൈക്കുമെടുത്ത് രമേശൻ അവളെ അന്വേഷിച്ച് ഇറങ്ങി..
അവളുടെ കൂട്ടുകാരികളോട് ചോദിച്ചു നോക്കി അവളെങ്ങോട്ടാണ് പോയതെന്ന്
അവർക്കാർക്കും ഉത്തരം കൊടുക്കാനായില്ല പിന്നെ പോക്കറ്റിൽ നിന്നും ഫോട്ടോ എടുത്തു കാണിച്ചു ഇവനെ നിങ്ങളറിയുമോ കണ്ടിട്ടുണ്ടോ എന്ന് രമേശൻ ചോദിച്ചു...
ഒരുവൾ പറഞ്ഞു '' അവളോടൊപ്പം ഒരു ദിവസം ഞാനിയാളെ കണ്ടിട്ടുണ്ട്... എന്ന്
പക്ഷേ അവർക്കാർക്കും വീടറിയില്ല
രമേശൻ പിന്നെയും പലരോടും അന്വേഷിച്ച് കൊണ്ടിരുന്നു...
അങ്ങനെ അവന്റെ നാടും വീടും അറിഞ്ഞു
രമേശനവന്റെ വീട്ടിലേക്ക് തിരിച്ചു...
അന്നേരം അവളുടെ കല്യാണ സ്വപ്നങ്ങൾ രമേശന്റെ മനസ്സിലേക്ക് കയറി വന്നു
''ഒരേട്ടന്റെ സ്ഥാനത്ത് നിന്ന് എല്ലാം നോക്കി നടത്തി കൊടുക്കണം എന്നത് ഇതുവരെ കണ്ടു കൂട്ടിയ വലിയൊരു സ്വപ്നമായിരുന്നു...
അവൾ പൊന്നണിഞ്ഞ് പട്ടുടുത്തു മുന്നിൽ വരുമ്പോൾ ഒരേട്ടനായി നിന്ന് ഒന്നു സന്തോഷിച്ച് ഉള്ളം നിറക്കണം....
അവളെ അനുഗ്രഹിച്ചു യാത്രയാക്കുമ്പോൾ ഒരേട്ടന്റെ കണ്ണുനീർ എന്നിലും നിറയണം
അതു തുടച്ചു കൊണ്ട് ഒരു പ്രാർത്ഥന അവൾക്കായും നടത്തണം..
അവൾക്ക് ചോദിക്കാനും പറയാനും ഒരേട്ടനുണ്ടെന്നറിഞ്ഞ് വീടിന്റെ പടിയവൾ ഇറങ്ങണം..
ഒന്നൊന്നായി മനസ്സിലേക്ക് കൊട്ടിയ സ്വപ്നങ്ങൾ കൊണ്ട് രമേശന്റെ കണ്ണുകൾ വീണ്ടും നിറഞ്ഞു കൊണ്ടിരുന്നു..
അവന്റെ വീടെത്തി അവിടെയാകെ ഒരാൾ കൂട്ടം വല്ലാത്ത ചിരിയും ബഹളവും ഇടയിലൂടെ രമേശൻ മുന്നിലേക്ക് നടന്നു
രമേശനൊന്നു മുന്നിലേക്ക് നോക്കി രമേശന്റെ ഉള്ളിലൊരു ഇടി മുഴങ്ങി..
തന്റെ പെങ്ങളതാ പട്ടുടുത്തു കഴുത്തിൽ മാലയുമിട്ട് സന്തോഷത്തോടെ ചിരിയും തൂകി നിൽക്കുന്നു....
കണ്ണുകൾ തുടച്ചു കൊണ്ട് രമേശൻ ഒന്നു കൂടി പെങ്ങളെ നോക്കി...
രമേശന്റെ കാലുകൾ നിലത്തുറക്കാതെ തോന്നി
അവനോടുള്ള പകയെല്ലാം ഉള്ളിൽ നിറഞ്ഞു മുന്നിലേക്ക് വീണ്ടും നടന്നു അന്നേരവും പെങ്ങളുടെ ചിരിച്ച മുഖം മുന്നിൽ വന്നു തടുത്തു...
രമേശൻ ഒന്നു നിന്നു തന്റെ പെങ്ങളെ ഒന്നു കൂടി നോക്കി
അവൾക്ക് പട്ട് നന്നായി ചേരുന്നുണ്ടെന്നു രമേശന്റെ മനസ്സ് പറഞ്ഞു കൊണ്ടിരുന്നു...
സ്വപ്നങ്ങൾ ഇനിയില്ലെന്നറിഞ്ഞ
രമേശന്റെ ദേഷ്യങ്ങൾ അവിടെ ഉപേക്ഷിച്ച് തിരിഞ്ഞു നടന്നു
അന്നേരം ഒരാൾ പിറകിൽ നിന്ന് വിളിച്ചു ചോദിച്ചു '' 'ആരാ
ഒരു ഗ്ലാസ് പായസം കുടിച്ചിട്ട് പോകാം വരൂ എന്ന്....
രമേശൻ തിരിഞ്ഞു നോക്കാതെ പറഞ്ഞു
'''ഞാൻ അവളുടെ ഏട്ടനാണ്
ഇതിനേക്കാളതികം മധുരമുള്ള നിമിഷങ്ങൾ ഞാൻ ഏറെ കനവു കണ്ടതാണ് അവളോട് പറഞ്ഞാ മതി '' എന്ന്'' പറഞ്ഞു രമേശൻ നടന്നു
ഉത്തരം കേട്ട് അയാൾ അകത്തേക്കോടി അവളോടും അവനോടും പോയി പറഞ്ഞു..
പെങ്ങൾ കരഞ്ഞു കൊണ്ട് രമേശന്റെ പിറകെ ഓടി വരുന്നുണ്ടായിരുന്നു..
രമേശനന്നേരം ബൈക്ക് സ്റ്റാർട്ടാക്കി ഉള്ളിൽ ഒതുക്കിയതെല്ലാം കണ്ണീരാക്കി ഒന്നു പൊട്ടി കരഞ്ഞു ആ കരച്ചിൽ ബൈക്കിന്റെ ശബ്ദത്തിലാരും കേട്ടില്ല
രമേശൻ വണ്ടി എടുത്തു കൊണ്ട് വീട്ടിലേക്ക് തിരിച്ചു...
വീട്ടിലെത്തി അന്നേരം അമ്മ അവന്റെ മുഖത്തേക്ക് നോക്കി
അവൻ അമ്മയോട് എന്ത് പറയണമെന്നറിയാതെ റൂമിൽ കയറി വാതിലടച്ചു...
ഒരു പാദസര കിലുക്കം അപ്പോഴും അവന്റെ മനസ്സിൽ ഓടി കൊണ്ടിരുന്നു..
തിരിച്ചറിയപ്പെടാതെ പോകുന്ന ചില നോവുകളുണ്ട് ചിലരിൽ...
സ്നേഹപൂര്‍വ്വം
എ കെ സി അലി

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot