നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

വയലിന്‍ ഭാഗം V

Image may contain: 1 person, selfie, closeup and indoor

ആ വാര്‍ത്ത വല്ലാത്തൊരു ഞെട്ടലാണ് സുഭാഷില്‍ ഉണ്ടാക്കിയയത്. അപകടമുണ്ടായി എന്നല്ലാതെ കൂടുതല്‍ വിവരങ്ങള്‍ ഒന്നും സുനൈനക്കും അറിയില്ല. സുഭാഷ്‌ ഉടനെതന്നെ അപകടസ്ഥലത്തെക്ക് പുറപെട്ടു , പുറകില്‍ നിന്ന് വന്ന ഏതോ ടിപ്പര്‍ലോറി ഇടിച്ച് ബാലന്‍സ് നഷ്ടപ്പെട്ട് കൊക്കയിലേക്ക് മറിഞ്ഞ കാറില്‍ നിന്ന് പുറത്തേക്കു ചാടിയ വയലിന്‍ അത്ഭുതകരമായി രക്ഷപെട്ടു എന്ന വാര്‍ത്ത, അപകടസ്ഥലത്ത് എത്തിയ സുഭാഷിന് കുറച്ചൊന്നും അല്ല ആശ്വാ സം നല്‍കിയത് പക്ഷെ കാറില്‍ അകപെട്ട വയലിന്റെ അമ്മയുടെ മൃതദേഹം തകര്‍ന്ന കാറിനൊപ്പം പോലീസ് കണ്ടെത്തി. തലയിലും കൈയിലുമൊക്കെ പറ്റിയ നിസ്സാര പരിക്കുകളുമായി ഹോസ്പിറ്റലില്‍ അഡ്മിറ്റ്‌ ആയ വയലിനെ കാണാന്‍ സുഭാഷ്‌ എത്തിയപ്പോള്‍ സുനൈനയും ഉണ്ടായിരുന്നു കൂട്ടുകാരിയുടെ അരികില്‍.
ഒരാഴ്ചത്തെ അവധി കിട്ടിയതിനെ തുടര്‍ന്നു തലേന്ന് ആണ് വയലിനും സുനൈനയും വീടുകളില്‍ എത്തിയത്. അമ്മയോടൊപ്പം ഷോപ്പിങ്ങിനു ഇറങ്ങിയതായിരുന്നു വയലിന്‍. അവളായിരുന്നു കാര്‍ ഓടിച്ചിരുന്നത്. അമിത വേഗത്തില്‍ വന്ന ടിപ്പര്‍ കാറിനെ ഇടിച്ചശേക്ഷം നിറുത്താതെ പോവുകയായിരുന്നൂ. ഉച്ചസമയം ആയതിനാല്‍ അധികം വാഹനങ്ങളും ആ വഴി അപ്പോള്‍ ഇല്ലായിരുന്നൂ. വയലിന്റെ നിലവിളി കേട്ടെത്തിയ ബൈക്ക് യാത്രക്കാര്‍ ആണ് വയലിനെ ഹോസ്പിറ്റലില്‍ എത്തിച്ചതും പോലീസില്‍ വിവരം അറിയിച്ചതും. ഹോസ്പിറ്റലില്‍ നിന്ന് തിരിച്ച് ഏട്ടന്‍ വീട്ടിലേക്ക് ആണെന്നറിഞ്ഞ സുനൈനയും എട്ടനോപ്പം കൂടി. യാത്രയില്‍ അവരുടെ സംസാരത്തില്‍ നിറഞ്ഞു നിന്നത് വയലില്‍ ആയിരുന്നൂ ." എന്താന്നറിയില്ല ഇന്നലെ വയലില്‍ വല്ലാതെ അപ്സെറ്റ് ആയിരുന്നൂ. സാധാരണ റയില്‍ വെ സ്റ്റേഷനില്‍ നിന്ന് ടാക്സി വിളിക്കുന്നതും മറ്റും അവളാണ് . എന്നെ ബസ്സില്‍ കയറ്റി യാത്രയാക്കിയിട്ടെ അവള്‍ പോകാറുമുള്ളൂ .പക്ഷെ ഇന്നലെ എന്നെ ബസ്റ്റാന്ടില്‍ ഇറക്കി അവള്‍ പോയി. ആദ്യമായി ആയിരുന്നു ഇങ്ങനെ"
പിറ്റേന്ന് വാര്‍ത്ത മാധ്യമങ്ങളിലെ പ്രധാന വാര്‍ത്തകളില്‍ ഒന്നായിരുന്നു ആ അപകടവും വയലിന്റെ രക്ഷപെടലും . അതും ഒരു കൊലപാതക ശ്രമമാണോ എന്ന സംശയം പലരും പ്രകടിപ്പിക്കാതെ ഇരുന്നില്ല. അന്ന് ഉച്ചയോടെ സുഭാഷിന് പനച്ചൂരിനടുത്തുള്ള പോലീസ്റ്റേഷനില്‍ നിന്ന് ഒരു ഫോണ്‍ എത്തി , അവിടെ സുഭാഷിനെ കാണണം എന്നവശ്യ പെട്ടെത്തിയ ആളെകുറിച്ചറി ഞ്ഞ് സുഭാഷ് അയാളെ കാണാന്‍ പുറപെട്ടു. സനലിന്റെ ഫാംഹൗസില്‍ പത്രം കൊടുത്തിരുന്ന രമേശ്‌ ആയിരുന്നു അത്. " എന്താ രമേശെ എന്നെ കാണണം എന്ന് പറഞ്ഞത്". രമേശിന്റെ വീട്ടില്‍ എത്തിയ സുഭാഷ്‌ ചോദിച്ചു. " സാറ് പറഞ്ഞില്ലായിരുന്നോ സനല്‍ സാര്‍ കൊല്ലപെട്ട ദിവസം എന്തെങ്കിലും അസാധരണമായത് കാണുകയോ കേള്‍ക്കുകയോ ചെയ്തതായി ഓര്‍ത്താല്‍ അറിയിക്കണമെന്ന്. അങ്ങനെ ഒന്ന് ഉണ്ടായി സാറേ അത് പറയാന്‍ വേണ്ടിയാ , ഇന്നലെ താന്തലൂരിനടുത്തുവച്ചു അപകടത്തില്‍ പെട്ട ആ കൊച്ചില്ലേ ഡോക്ടര്‍ വയലില്‍, ആ കൊച്ചിനെ സനല്‍ സാര്‍ കൊല്ലപെട്ട അന്ന് ആ വഴിയില്‍ വച്ച് ഞാന്‍ കണ്ടിരുന്നൂ ഒരു ചുവന്ന ഓള്‍ട്ടോകാറില്‍". " എന്നിട്ട് എന്തുകൊണ്ട് അന്ന് പറഞ്ഞില്ല " " അത് സാറെ അന്ന് ഞാന്‍ കരുതിയത്‌ അതിന്റെ വീട് അവിടെ എവിടേലും ആയിരിക്കും എന്നാ . അന്ന് ഞാന്‍ പോകുന്ന വഴിക്ക് സനല്‍ സാറിന്റെ വീടിന്‍റെ രണ്ടുമൂന്നു വീട് ഇപ്പുറം വച്ചാ ആ കൊച്ചിന്റെ കാറ് എന്നെ തട്ടിയിട്ടത്. ഞാന്‍ ദേഷ്യപെട്ടപ്പോള്‍ എന്നോടു ക്ഷമയും പറഞ്ഞു സൈക്കിളിനു വല്ലതും പറ്റിയെങ്കില്‍ നന്നാക്കിക്കോ എന്നും പറഞ്ഞു 1000 രൂപയും തന്നു" .
രമേശിന്‍റെ അടുത്തു നിന്ന് പോയ സുഭാഷ്‌ ആകെ അസ്വസ്ഥന്‍ ആയിരുന്നൂ എന്തൊക്കെയോ എവിടെയൊക്കെയോ കൂടിചേരുന്നൂ. വയലിന്‍ തന്നോടു പറഞ്ഞത് റയില്‍വെ സ്റ്റേഷനില്‍ നിന്ന് ബസ്സിനു വന്നു ബസ്സ്‌ സ്റ്റാന്‍ഡില്‍ നിന്ന് ഓട്ടോയ്ക്കാണ് വീട്ടില്‍ എത്തിയത് എന്നാണ്. പക്ഷെ സുനൈന പറയുന്നൂ അവര്‍ എന്നും റയില്‍വേസ്റ്റേഷനില്‍ നിന്നും
ടാക്സിക്കാണ് പോകുന്നത് എന്ന്. സുനൈനയെ ബസ്റ്റാന്റില്‍ ഇറക്കിയിട്ട്‌ അതെ ടാക്സിക്കു അവള്‍ പോവുകയാണ് പതിവ്. അന്നും പോയത് അങ്ങനെതന്നെ എന്ന് സുനൈന ഉറപ്പു പറയുന്നൂ. പിന്നെന്തിനു വയലിന്‍ തന്നോടു നുണപറഞ്ഞു ? മറ്റൊന്ന് രോഹിത് കൊലചെയ്യപെട്ട രാത്രിയില്‍ അവിടെ തങ്ങിയ മെഡിക്കല്‍ ഗ്രൂപ്പ് വയലിന്റെയും സുനൈനയുടെയും മറ്റുമാണ്. വയലിന്റെയും സുനൈനയുടെയും റൂം രോഹിതിന്റെ റൂമിന്റെ നേരെ എതിര്‍ വശത്തുള്ളതായിരുന്നു. സനലിന്റെ കൊലപാതകം നടന്ന രാത്രിയില്‍ അല്ലെങ്കില്‍ അതിരാവിലെ വയലിന്‍ അവിടുണ്ടായിരുന്നൂ. രാവിലെ അഞ്ചു മണിക്കാണ് പത്രക്കാരന്‍ വയലിനെ കാണുന്നത്. പോസ്റ്റു മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട് മൂന്നിടത്തും ഒരേ സ്ത്രീയുടെ സാന്ന്യത്യം ഉള്ളതായി. എന്തായാലും വയലിന്റെ വജൈനല്‍ ശ്രവത്തിന്റെ സാമ്പിള്‍ അവളറിയാതെ കളെക്റ്റ് ചെയ്യാന്‍ അവള്‍ അഡ്മിറ്റായ ഹോസ്പിറ്റലിലെ ഒരു ഡോക്ടറുടെ സഹായം സുഭാഷ്‌ തേടി. അത് മൃതശരീരങ്ങളില്‍ നിന്ന് ലഭിച്ച ശ്രവവുമായി മാച്ച് ചെയ്യുമോ എന്ന് നോക്കാന്‍ തന്നെ സുഭാഷ്‌ തീരുമാനിച്ചു.
സുഭാഷിന് കിട്ടിയ മെഡിക്കല്‍ റിപ്പോര്‍ട്ട്‌ ഞെട്ടിക്കുന്നതായിരുന്നൂ .വയലിന്റെ വജൈനല്‍ ശ്രവവും മൃതദേഹങ്ങളില്‍ നിന്ന് കിട്ടിയ ശ്രവവും മാച്ച് ചെയ്യുന്നൂ. മൃതദേഹങ്ങളില്‍ നിന്ന് കിട്ടിയ സാമ്പിളുകള്‍ വയലിന്റെതെന്ന് ഫോറിന്‍സിക്‌ ഡോക്ടര്സ് ഉറപ്പു പറയുന്നൂ
അതിനര്‍ത്ഥം സ്വന്തം അമ്മാവനടക്കം മൂന്നുപേരുമായി വയലിന്‍ ലൈഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നൂ എന്നാണ് അതിനു ശേഷം അവരെ കൊലപെടുത്തുകയായിരുന്നൂ. ഇനി അറിയേണ്ടത് എന്തിനുവേണ്ടി വയലിന്‍ ഇത് ചെയ്ത് എന്നും ആര് അവളെ സഹായിച്ചു എന്നുമാണ്. വയലിനെ അറസ്റ്റുചെയ്ത് ചോദ്യം ചെയ്യുക എന്നതുമാത്രമാണ് മുന്നിലുള്ളത്. അത് ചെയ്യുവാന്‍ തന്നെ സുഭാഷ്‌ തീരുമാനിച്ചു.
അടുത്ത ദിവസത്തെ പ്രധാന വാര്‍ത്തയും പനച്ചൂര്‍ കൊലപതകങ്ങളിലെ മുഖ്യ പ്രതി അറസ്റ്റു ചെയ്യപെട്ടു എന്നത് തന്നെയായിരുന്നൂ. ലൈഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിനുശേക്ഷം അവരുടെ കൈകാലുകള്‍ ബന്ധിച്ച് അവരെ കൊലചെയ്യുകയായിരുന്നൂ എന്ന് വയലിന്‍ പോലീസിനോട് സമ്മതിച്ചു. മറ്റാരുടെയും സഹായം ഉണ്ടായിരുന്നില്ല എന്നും.പനച്ചൂര്‍ കൊലപാതകങ്ങളും പ്രതിയും മീഡിയകളില്‍ നിറഞ്ഞു നിന്നൂ. സ്വന്തം ലൈഗികതാല്പര്യങ്ങള്‍ക്ക് വേണ്ടി അമ്മാവന്‍ ഉള്‍പ്പെടെ മൂന്നു ചെറുപ്പക്കാരെ അതി ക്രൂരമായി കൊലചെയ്ത വയലിന്‍ വധശിക്ഷയില്‍ കുറഞ്ഞൊന്നും അര്‍ഹിക്കുന്നില്ല എന്ന് മാധ്യമ ചര്‍ച്ചകളില്‍ പങ്കെടുത്ത ഓരോരുത്തരും അഭിപ്രായപെട്ടു.
കോടതിയിലും അവള്‍ കുറ്റം സമ്മതിച്ചു . തന്റെ ഭാഗം വാദിക്കുന്നതിനോ ന്യായീകരിക്കുന്നതിനോ അവള്‍ ശ്രമിച്ചില്ല. ഒരുതരം നിസംഗത മാത്രം. കേസ് കേട്ട ജസ്റിസ് ശ്രീകല അവളുടെ ആ നിസ്സംഗ ത ശ്രന്ധിച്ചത് കൊണ്ടു തന്നെയാണ് തന്റെ ചേംബറില്‍ അവളെ വിളിച്ച് സംസാരിച്ചത്.
"വയലിന്‍, വെറും ലൈഗിക താല്‍പര്യമല്ല വ്യക്തമായ മറ്റെന്തോ കാരണങ്ങളാല്‍ ആണ് അല്ലെങ്കില്‍ മറ്റാര്‍ക്കോ വേണ്ടിയാണ് നീയിതു ചെയ്തത് എന്ന് നിന്റെ മുഖം പറയുന്നുണ്ട്. ഒരമ്മയോടെന്ന പോലെ നിനക്കതു പറയാം. ശരിയായ കാരണം അറിയണം എന്ന് എനിക്കാഗ്രഹമുണ്ട് " . "എന്റെ അമ്മ ഇങ്ങനെ എന്നോടു സംസാരിച്ചിരുന്നൂ എങ്കില്‍.........ഞാന്‍ പറഞ്ഞത് കേട്ടിരുന്നൂ എങ്കില്‍ ....... എന്നെ മനസ്സിലാക്കിയിരുന്നൂ എങ്കില്‍ ...... ഇങ്ങനൊന്നും സംഭാവിക്കില്ലായിരുന്നൂ മാഡം. പിന്നെ ഞാന്‍ മൂന്നല്ല നാല് കൊലപാതകങ്ങള്‍ ചെയ്തു, ......വയലിന്‍ പറയുവാന്‍ തുടങ്ങി...........
തുടരും........
By: Bindu 

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot