Slider

കൊതി

0
Image may contain: 1 person


കൊതിയായിയിരുന്നു നീല മിഴികളിൽ അലിയുവാൻ..
വിധിയായിരുന്നു കറുപ്പിന്റെ കഠോര കയങ്ങളിൽ അലയുവാൻ...
ആഗ്രഹിച്ചത്‌ ചുവന്നു തിണർത്ത പല്ലവങ്ങൾ...
അനുവദിച്ചത് രുധിര പാനാസക്തിയുള്ള ചുണ്ടുകൾ..
അറിയുവാൻ വെമ്പിയത് അനുപമ സ്നേഹത്തിൻ പകർന്നാട്ടം..
അനുഭവിക്കാൻ കഴിഞ്ഞത് അഭിനയമുഹൂർത്തത്തിൻ കൊടിയേറ്റം..
നിശക്ക് വഴി കാട്ടിയവനും... നിനക്ക് കുട പിടിച്ചവനും...
അസ്തമയം വരെ എരിയട്ടെ..
ഒടുങ്ങട്ടെ... എരിഞ്ഞൊടുങ്ങട്ടേ.. ഒരു പുതിയ ഉദയത്തിനു പ്രാപ്തനാകാൻ...

By: Unnikrishnan Muruppel
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo