നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ദേശാടനക്കിളി

Image may contain: 1 person, smiling, closeup

എന്നുടെമുറ്റത്തെ മാവിൻ കൊമ്പിൽ
ഒരു ദേശാടനകിളി കൂടുവെച്ചു
ചപ്പും ചവറും ഉണങ്ങിയൊരിലകളും
കൊണ്ടവൻ മച്ചിൻപുറം പണിഞ്ഞു
കാറ്റത്തു ചാഞ്ചാടിയാടുന്നാകൂട്ടിൽ
ഒന്നെത്തിനോക്കാൻ മനംതുടിച്ചു
രാവിൻവെളുപ്പിനെ പോകുന്നൊരാപ്പക്ഷി
സന്ധ്യക്ക് മുൻപേമടങ്ങിയെത്തും
മിച്ചംവരുന്നൊരാ അരിയും മണികളും
പിറ്റേന്നത്തേയ്ക്കവൻ മാറ്റിവെക്കും
പച്ചിലക്കാടുകൾ പോറ്റിവളർത്തിയ
പോലെതോന്നിക്കും ചിറകുകളും
മംഗല്യനേരത്തുയരുന്ന കുരവിളി
പോലെതോന്നിക്കും സ്വരവുമായി
ഞങ്ങടെനാടിന്റെ ഗർവ്വമായി തീർന്നവൻ
എങ്ങും സംസാരവിഷയമായി
ദിവസങ്ങൾ കുറച്ചുകടന്നുപോയി
മാവിന്റെ കൊമ്പുകൾ മെല്ലെത്തളിർത്തിട്ടു
മാമ്പൂക്കൾ വിരിയുവാൻ കൊതിച്ചു നിന്നു
ഒരുനാൾ നിലക്കാത്ത കിളിയൊച്ചകേട്ടുഞാൻ
കിളികൂട്ടിലേക്കൊന്നു കണ്ണെറിഞ്ഞു
മാവിന്റെകൊമ്പുകൾ വാടികിതക്കുന്നു
പക്ഷികൾ കൂട്ടമായ് എന്തോപറയുന്നു
മാംപൂവ് മൗനമായി തലതാഴ്ത്തി നിൽക്കുന്നു
നാട്ടിൻപുറത്തെല്ലാം കോളിളക്കം
ആ ദേശാടനകിളിയെ കാണാനില്ല
കാടാകെ മേടാകെ തപ്പിനോക്കി
ആ ദേശാടനകിളി എങ്ങുമില്ല
അന്നോ അമാവാസിയായിരുന്നു
ഇരുട്ടിൻ നിറം രൗദ്രമായിരുന്നു
ഞങ്ങടെ നാട്ടിൻപുറത്തന്നുരാത്രി
ആർക്കും ഉറങ്ങാനൊട്ടായുമില്ല
പിറ്റേന്നുരാവിലെ മാവിൻകൊമ്പിൽ
മറ്റുള്ള പക്ഷികൾ കൂട്ടംകൂടി
ആരും അറിയാത്ത ഏതോ സത്യം
ആ കൂട്ടിൽ പൊട്ടിവിരിഞ്ഞിരുന്നു
അടുത്തുള്ള മരത്തിലെ നാടൻ തത്ത
അടവെച്ച മുട്ടകൾ പൊട്ടിക്കുന്നു
വിരിയാനായി വെമ്പുന്ന കുഞ്ഞുങ്ങളെ
സ്വയം ചുണ്ടിൻമുനകളാൽ കൊന്നൊടുക്കി
ആ അമ്മതൻ ഗദ്ഗദം ഇറ്റുവീണാ
നെഞ്ചകം കാറ്റിൽ ഉലഞ്ഞപോലെ
മുത്തച്ഛിതത്തകൾ കൂട്ടമായി
തത്തേടെ ചുറ്റും അടുത്തിരുന്നു
ആശ്വാസവാക്കുകൾ ഓരോന്നായ്
തത്തേടെ കാതിൽ ഉരുവിടുന്നു
കൂടില്ല നാടില്ല ആ കിളിക്ക്
കൂട്ടിനായി ആരെയും കൂട്ടാറില്ല
അച്ഛന്റെ ബന്ധനം ഓർത്തിട്ടാവാം
ഇക്കുറിയും കൂടുവിട്ടുപോയി
ദേശാടനത്തിനിറങ്ങി കാണും
മറ്റേതോ മരത്തിലണഞ്ഞിരിക്കും
അവിടെയും കൂടൊന്നു കെട്ടുമവൻ
പിന്നിവിടത്തെപോലെ ഒഴിഞ്ഞുപോകും
മറ്റുള്ള പക്ഷികൾ ഉറക്കമായി
ഞങ്ങളും മെല്ലെ നടന്നുനീങ്ങി
ഇരുട്ടിൽ അണയാത്ത ദീപംപോലെ
രണ്ടുമിഴികൾ അപ്പോളും തുറന്നിരുന്നു
പച്ചപ്പനംതത്ത തൻ മനസ്സിൽ
ഏതോ പ്രതീക്ഷ മൊട്ടിട്ടപോലെ
ദേശാടനം കഴിഞ്ഞെന്നെങ്കിലും
അവനീ ,ദേശത്തു പിന്നെയും വന്നെങ്കിലോ ?
കാലങ്ങൾ എത്ര കടന്നുപോയി
ഇന്നും, ആ കൂട്ടിൽ വെളിച്ചം അണഞ്ഞിട്ടില്ല .......
jaya .

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot