നാലാം ക്ലാസ്സില്‍ പഠിക്കുന്ന കാലം . നാട്ടില്‍ ടിവി ഉള്ളത് ഒരു കമ്യൂണിറ്റിഹാളില്‍ മാത്രം .ഒരു നാട്ടിലെ എല്ലാവരും അവിടെ ഒത്തു ചേര്‍ന്ന് ഒരുമയോടെ സീരിയലും ,സിനിമയും ,വാര്‍ത്തയും ....... എല്ലാം കാണും .ആരുടെയും വീട്ടില്‍ ടിവി ഇല്ല .സീരിയല്‍ ഒരു ഹരമായിരുന്നു ഞങ്ങള്‍ കുട്ടികള്‍ക്ക് .കായംകുളം കൊച്ചുണ്ണിയും ,കാവ്യാഞ്ജലിയും .കടമറ്റത്ത് കത്തനാരും .. മനസ്സില്‍ ഇന്നും മായാതെ നില്‍ക്കുന്നു. ഒരു ഞായറാഴ്ച സീരിയല്‍ കാണാന്‍ വാശി പിടിച്ച് ഞാന്‍ കരഞ്ഞു .ഇന്ന് സീരിയല്‍ ഇല്ലെന്ന് അമ്മ എത്ര പറഞ്ഞിട്ടും കേള്‍ക്കാതെ കരയാന്‍ തുടങ്ങി . .അവസാനം ശല്ല്യം സഹിക്കാനാവാതെ അമ്മ രണ്ട് അടീം തന്ന് ഹാളില്‍ കൊണ്ടു പോയി ഇരുത്തി .അവിടെ ഞാനും മൂന്നു നാല് ഏട്ടന്‍മാരും അമ്മ പറഞ്ഞു കൂട്ടിക്കോണ്ടു പോവാന്‍ ഞാന്‍ വരില്ല .തനിയെ വരേണം . എല്ലാം സമ്മതിച്ചു അവിടെ സീരിയല്‍ ആവാന്‍ കാത്തിരുന്നു . പക്ഷേ സീരിയല്‍ ഇല്ല മോളേന്ന് ഏട്ടന്മാര്‍ പറഞ്ഞു . സിനിമ കാണുകയാ അവര്‍ .എന്തു ചെയ്യാം ഉറക്കം കണ്ണുകളെ തഴുകിയെത്താന്‍ തുടങ്ങി .അമ്മ എന്തായാലും കൊണ്ടു പോവാന്‍ വരില്ല ... വിഷമിച്ചിരിക്കുബോള്‍ ദാ വരുന്നു എന്‍റെ പുന്നാര അച്ഛന്‍ . സന്തോഷം കൊണ്ട് കരഞ്ഞുപോയി .. അച്ഛന്‍റെ തോളില്‍ കിടന്ന് വീട്ടിലെത്തുബോഴേക്കും ഉറങ്ങിപ്പോയി .രാവിലെ ഉണര്‍ന്നപ്പോള്‍ അമ്മ പറയുന്നത് കേട്ടു. പെണ്‍കുട്ടികള്‍ക്ക് ഇത്ര വാശി പാടില്ല . കുഞ്ഞിലേ ഇങ്ങനെയാണെന്‍കില്‍ ഇനി വളര്‍ന്നാലെന്താകും സ്ഥിതി .. ശരിയാ വാശിപാടില്ല മനസ്സില്‍ ഞാനും അത് ആവര്‍ത്തിച്ചു പറഞ്ഞു ...........
രാജിരാഘവന്‍
രാജിരാഘവന്‍
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക