Slider

ഗർഭപാത്രം

0
Image may contain: 1 person, standing, outdoor and nature

ഇന്നു ഞാനെന്റ്റ ഗർഭപാത്രം
വാടകയ്ക്ക് കൊടുത്തു.
എന്നെ നോക്കി
കരയുന്ന പിഞ്ചോമനകൾക്ക്
വിശപ്പടക്കാൻ ഇന്ന്
ഞാനെന്റ്റ ഗർഭപാത്രം
വാടകയ്ക്ക് കൊടുത്തു.
ഇനി ഒമ്പത് മാസം എന്റെ ഓമനകളുടെ വിശപ്പിന്റെ
വിളി കാതിൽ കേൾക്കാതിരിക്കാൻ
അവരുടെ വിളറിയ മുഖം
കാണാതിരിക്കാൻ
ഞാൻ എന്റെ ഗർഭപാത്രം
വാടകയ്ക്ക് കൊടുത്തു.
ജീവനു തുല്ല്യം സ്നേഹിച്ചവനോടപ്പം
എല്ലാം ഉപേക്ഷിച്ച് യാത്രയായി...
പാതിവഴിയിൽ രണ്ട് മക്കളെ തന്ന്
മണ്ണിൽ ഉറങ്ങുന്നു സുഖമായി
പ്രിയതമൻ.
മരിക്കുവാനാവില്ല എനിക്ക്
ഒരുനാളും
ജീവിക്കണം ഒറ്റക്ക് ജീവിച്ചു പകരം
വീട്ടണമെനിക്ക് .... എങ്കിലും
പേടിയാകുന്നു ഈ കാലത്തിൻ
രാക്ഷസ കണ്ണുകളെ .
എല്ലാം കാണണ്ടവൻ എല്ലാം
കണ്ടിട്ടും ഫോട്ടോയിൽ
ദൈവമായി ഉറങ്ങുന്നു.
ബാബു ** *
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo