നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

Based On a true incident.


മിക്കവാറും എന്നെ അലട്ടുന്ന ഒരു സ്വപ്നമുണ്ട്.ഞാൻ ഉറക്കങ്ങിക്കിടക്കുമ്പോൾ ജനാലയിൽ എന്നെത്തന്നെ തുറിച്ചു നോക്കി നിൽക്കുന്ന ഒരു വൃദ്ധൻ !അപ്പോഴെന്റെ ബോധ മനസ്സെന്നോട് പറയും "ഉണരണം ഉണരണം "പക്ഷെ കഴിയില്ല ഭീതിയുടെ നിലയില്ലാ കയങ്ങളിലേക്കു ഉറക്കമെന്നെ തള്ളിയിട്ടു കൊണ്ടിരിക്കും.
വര്ഷങ്ങള്ക്കു മുൻപ് നടന്ന ഒരു സംഭവമുണ്ട് .ഇതുമായി എന്തോ ഒരു ബന്ധം ഉണ്ടെന്നു തോന്നുന്നു.
സെക്കൻഡ് ഷോക്ക്
ഏതോ ഒരു പ്രേത സിനിമയും കണ്ടിട്ട് വീട്ടിലേക്കു മടങ്ങുകയായിരുന്നു ഞാനും പിന്നെ എന്റെ രണ്ട് സുഹൃത്തുക്കളും. ഒരേ പ്രദേശ വാസികളാണെങ്കിലും മൂന്ന് പേരും മൂന്നു ദിക്കുകളിലാണ് താമസിക്കുന്നത്. നാലും കൂടിയ ജംക്ഷനിലെത്തിയാൽ അവിടെ നിന്നും മൂന്നു പേരും മൂന്ന് വഴിക്കാണ് പോകേണ്ടത്. അവിടെ നിന്നു പിന്നെയും കുറച്ചു ഒറ്റക്കു പോകേണ്ട ആളാണ് ഞാൻ. T റോഡ് കഴിഞ്ഞാൽ മുട്ടറ്റം വെള്ളം കേറി കിടക്കുകയാണ് വഴിയിൽ.
ഉള്ളിൽ ഭയം നിഴൽ കൊണ്ടു ചിത്രം വരക്കുന്നു.
നടന്നു നടന്നു പാലത്തിലെത്തിയപ്പോൾ മിന്നല് പോലെ രണ്ടു പോലീസുകാർ മുൻപിൽ പ്രത്യക്ഷപ്പെട്ടു. ഒരുവന്റെ കയ്യിലെ വാക്കിടോക്കി നിർത്താതെ അലറിക്കൊണ്ടിരുന്നു.
"എങ്ങോട്ടാ ചേട്ടന്മാരെ ഈ പാതിരക്കു?? ഒരുവൻ സ്ഥിരം പോലീസ് ശൈലിയിൽ പരിഹസിച്ചു.
"സർ പടത്തിനു പോയതാണ് പോയതാണ് സർ "ഞാൻ എങ്ങനെയോ പറഞ്ഞൊപ്പിച്ചു. കയ്യിലെ ടിക്കറ്റിന്റെ തുണ്ടും കാണിച്ചു.
ഇവിടെയടുത്തു ഒരുത്തന്റെ നെഞ്ചത്ത് സ്ക്രൂഡ്രൈവർ കൊണ്ട് തൊളയിട്ടതറിഞ്ഞാരുന്നോ ചേട്ടന്മാര് ??
ഞങ്ങൾ ഉത്തരം മുട്ടി നിന്നു.
" എന്നിട്ടും നിനക്കൊക്കെ രാത്രി വീട്ടില്, കാലിന്റെടയില് കയ്യും കേറ്റി കെടന്നൊറങ്ങാൻ വയ്യ അല്ലേടാ പൊലയാടി മക്കളെ "പോലീസ്‌കാരൻ അലറിച്ചീറ്റി.
മുറിയിലടച്ചിട്ടു തല്ലിയ പൂച്ചകളെ പോലെ ഞങ്ങളുടെ മനസ്സ് വെപ്രാളം കൊണ്ട് പരക്കം പാഞ്ഞു ഓരോ മൂലയിലും പോയൊളിച്ചു. പക്ഷെ അയാൾ വിടുന്ന ലക്ഷണമില്ല. കൂടെയുള്ള പോലീസ്‌കാരൻ ഒന്നും മിണ്ടുന്നില്ല പക്ഷെ രൂക്ഷമായി നോക്കുന്നു .
വായിലെവിടെയോ നാവു ചത്ത് കിടക്കുന്നതു ഞാനറിഞ്ഞു.
ഞങ്ങൾ മിണ്ടാതെ നിക്കുന്നത് നിക്കുന്നത് കണ്ടു അയാൾക്ക്‌ പിന്നെയും കലി കയറി.
"ഈ മൈരന്മാരെ പൊക്കി അങ്ങ് അകത്തിട്ടാലോ സാറേ "?.
ഞങ്ങൾ കാറ്റു പോയ ബലൂൺ പോലെ ആയി.
" നീയൊക്കെ എന്താണ് ചെയ്യുന്നത് ??പഠിക്കുവാനോ ??തുറിച്ചു നോക്കിനിന്നിരുന്ന ആൾ ചോദിച്ചു.
" പഠിക്കുവാണ് സാറേ.. ഈയൊരു പ്രാവശ്യം ഞങ്ങളെ വിട്ടേക്ക് സാറേ പ്ളീസ്... സാറേ.. "
ഞങ്ങൾക്കെങ്ങനെയെങ്കിലും വീടെത്തിയെ മതിയാവൂ.
ഞങ്ങൾ മൂന്ന് പേരെയും മാറി മാറി അവർ നോക്കി സ്കാൻ ചെയ്തു ഉറപ്പു വരുത്തി.
" പഠിക്കണ ഒറ്റ കാര്യം കൊണ്ട് നിന്നെയൊക്കെ ഞാൻ വിടാം, പക്ഷെ ഇനി മേലാൽ..".
"ഇല്ല സാർ ഒരിക്കലുമില്ല.. " പോലീസ്‌കാരൻ പറഞ്ഞു തീരുന്നതിനു മുൻപേ ഞങ്ങൾ ചാടിക്കേറി പറഞ്ഞു.
"മനസിലായല്ലോ ഇനി വീട്ടി ചെന്നെ നിക്കാവൂ ഓടെടാ എല്ലാം.. "
ഇതു കേൾക്കേണ്ട താമസം ഞങ്ങൾ ഓടി. ജംഗ്ഷനിൽ എത്തി ഓരോ വഴിയും കേറി ഞങ്ങൾ മൂന്നായി പിരിഞ്ഞു ഒറ്റക്കായി. അപ്പോഴും ഓട്ടം നിർത്തിയില്ല. ചത്തനിടുക്കും കടന്നു ഞാനൊറ്റക്ക് ഓടി. രാത്രിയുടെ നിശബ്ദതയെ എന്റെ ഓടുന്ന കാലൊച്ചകൾ ഭിത്തിയിലടിച്ചു തെറിപ്പിച്ചു.
കാലുകൾ തളർന്നു കൊണ്ടിരിക്കുന്നു, അടിവയറ്റിൽ ഒരു കൊളുത്തും വീണ് വേദനിക്കുന്നു. വീടെത്തണം ഒരു പക്ഷെ പോലീസുകാർ പുറകെ ഉണ്ടെങ്കിലോ ??
T റോഡ് കേറിയിടുമ്പോൾ മുൻപിൽ പള്ളി വെളിവായി.. പെട്ടെന്ന് ഞാൻ ഞെട്ടിപ്പോയി !! നിലാവിൽ മുൻപിൽ ഒരു വൃദ്ധൻ കുനിഞ്ഞു എനിക്കു നേരെ നടന്നു വരുന്നു. ഒരു ഷഡ്ഢി മാത്രമിട്ട് !!! ഞാൻ കണ്ണ് തിരുമ്മി, ഓട്ടത്തിന് വേഗത കൂട്ടി.. ഒരു പട്ടിയുടെ കിതപ്പ് പോലെ
അയാളുടെ അനിയന്ത്രിതമായ ശ്വാസോച്ഛാസം എന്റെ കാതിൽ വന്നടിച്ചു.
പേൻ തിന്നു ബാക്കിയാക്കിയ തല പൊക്കി അയാൾ എന്നെ നോക്കി. ഭയം ആ ഒറ്റ നോട്ടത്തിൽ എന്റെ ഉള്ളിലേക്ക് തീ കോരിയെറിഞ്ഞു.ആ തീയിൽ എന്റെ ദേഹം വെന്തു പൊള്ളുന്നത് ഞാനറിഞ്ഞു.
T റോഡിൽ ഇടത്തേക്കുള്ള വഴി ഒരൊറ്റ കുതിപ്പിന് കേറി ഞാൻ ഓടി.എന്റെ കാലുകൾ തളർന്നു പോകല്ലേ എന്നും ഒരു കുതിരയുടെ ശക്തി കാലുകൾക്കു കിട്ടിയെങ്കിൽ എന്നും പോലീസുകാർ എന്റെ പുറകെ വന്നാൽ മതിയായിരുന്നു എന്നും ഞാൻ വെറുതെ ആശിച്ചു.
തിരിഞ്ഞു നോക്കാൻ എന്റെ മനസ്സ് അനുവദിക്കുന്നില്ല.
ഹോ !അയാളുടെ ആ നോട്ടം !!
ആ വഴിയിൽ നിന്നും ഞാൻ ഓടിയിറങ്ങുന്നതു മുട്ടറ്റം വെള്ളത്തിലേക്കാണ്. കാലുകൾ വേച്ചു വേച്ചു വെള്ളം കീറി നീക്കി ഞാൻ വീട് ലക്ഷ്യമാക്കി നീങ്ങി. വെള്ളത്തുള്ളികൾ ചുറ്റും ചിതറി തെറിച്ചു എന്നെ ഭയപ്പെടുത്തി. എന്റെ പിന്നിലെവിടെയോ അയാളുണ്ട്.. അയാൾ തീർത്ത ഓളങ്ങൾ എന്റെ പിന്നാലെ തന്നെയുണ്ട്..
വീട്ടിലെത്തി, കതകിൽ മുട്ടി, അമ്മയെ വിളിച്ചു കാറി..
അപ്പോൾ ഓളങ്ങൾ അടുത്തടുത്ത് വരുന്നത് ഞാനറിഞ്ഞു. മുന്നിൽ കതകു തുറക്കപ്പെട്ടു.
അകത്തു കേറി കതകടച്ചു. ഭക്ഷണം പോലും കഴിക്കാതെ, വിയർത്തു കുളിച്ച ശരീരവുമായി ഞാൻ കട്ടിലിൽ കേറി പുതച്ചു കിടന്നു.
കാര്യം മനസ്സിലായ 'അമ്മ പറഞ്ഞു " പേടിയാണേൽ നീയെന്തിനാ രഞ്ജുവെ ഈ രാത്രിയിലിങ്ങനെ കറങ്ങി നടക്കുന്നെ ??
"'അമ്മ ഒന്നു മിണ്ടാണ്ട് കിടന്നേ അമ്മെ ".
അപ്പോഴും ഇരുട്ടിലെവിടെയോ അയാൾ വെള്ളത്തിൽ കിതച്ചു കിതച്ചു വേച്ചു അകന്നു അകന്നു പോകുന്ന ഓളങ്ങൾ എന്റെ കാതിൽ വന്നടിച്ചു കൊണ്ടിരിന്നു. അയാളിപ്പോഴും ഉണർന്നിരിക്കുകയാണ് !
ഞാൻ തിരിഞ്ഞും മറിഞ്ഞും കിടന്നു രാത്രിയിൽ എപ്പോഴോ കിടന്നു ഉറങ്ങി.
കാലത്തു 'അമ്മ വന്നു തട്ടിയുണർത്തി.
ഡാ, മാലതിടെ തോട്ടില് ഒരു ശവം !
നീ അങ്ങോട്ടൊന്നും പോകണ്ട കേട്ടാ..
ഇല്ല എന്നു ഞാൻ തലയാട്ടി. കട്ടിലിൽ നിന്ന് ചാടിയെഴുന്നേറ്റു വെള്ളവും നീന്തി ഞാൻ അവിടെ ചെന്ന്.
നെഞ്ചിലെവിടെയോ ഒരു കൊള്ളിയാൻ മിന്നി !! രാത്രിയിൽ എന്റെ പിന്നാലെയുണ്ടായിരുന്ന ആൾ, ചെളിയിൽ ചലനമറ്റു കിടക്കുന്നു.
അവിടെ അധിക നേരം നിക്കാൻ മനസ്സു വന്നില്ല...
അതിനു ശേഷം കുറേ ചോദ്യങ്ങൾ എന്റെ മനസിനെ അലട്ടി. ആരായിരുന്നു എന്റെ പിറകെ കൂടിയ അയാൾ ?? നാട്ടുകാർ പറഞ്ഞ പോലെ ശരിക്കും അയാളൊരു മാനസിക രോഗി ആയിരുന്നോ ??
ഇതിൽ എന്റെ ഉറക്കം കെടുത്തിയ ചോദ്യങ്ങളിതാണ്.
ശരിക്കും അയാൾ മരിക്കുന്നതിന് മുൻപാണോ അതോ മരിച്ചതിനു ശേഷമാണോ അയാളെ ഞാൻ കണ്ടത് ??മരിക്കുന്നതിന് മുന്പാണെങ്കിൽ അയാൾ അവസാനമായി കണ്ട ആൾ തീർത്തും അപരിചിതനായ ഞാനാവാം !!

By: NiranjanThilak

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot