
ഞായറാഴ്ചകളിൽ പതിവുള്ള അലക്കു മഹാമഹം അതിഗംഭീരമായി നടത്തുവാണ് ഞാൻ.നാത്തൂന്റെ ആറും നാലും വയസ്സുള്ള മക്കൾ(മേധാ ,ദർശ്) വെക്കേഷന് പ്രമാണിച്ചു വീട്ടിലുണ്ട്.അങ്ങനെ അലക്കിന്റെ തിരക്കിൽ നിൽക്കുമ്പോളാണ് രണ്ടും കൂടി വരുന്നത് കണ്ടത്.മേധാ മുന്നിലും ദർശ് പുറകിൽ ഇച്ചിരി വിഷമം പിടിച്ച മുഖവുമായി വരുന്നത് കണ്ടപ്പോളേ ഞാൻ ഊഹിച്ചു അനിയൻ കാണിച്ച എന്തോ വികൃതി ഹോട്ട് ന്യൂസ് ആയിട്ട് എന്നോടവതരിപ്പിക്കാനുള്ള വരവാണ്.
അടുത്തേക്ക് വന്നതും മേധാ പറഞ്ഞു "അഞ്ചു മായി (മായി എന്നാൽ കൊങ്കണിയിൽ ആന്റി ന്നു ആണ്),എന്റെ മിസ് ക്ലാസ്സിൽ പഠിപ്പികുമ്പോ പറഞ്ഞല്ലോ ഫാദർ ആൻഡ് മദർ ഗോഡ് ന്റെ പോലെ ആണെന്ന്,അതുകൊണ്ട് അവരോട് നുണ പറയാൻ പാടില്ലാന്നു" ഒറ്റ ശ്വാസത്തിൽ അവൾ പറഞ്ഞു നിർത്തി."ടീച്ചർ പറഞ്ഞത് ശെരിയാട്ടോ,അവരോടു നുണ ഒന്നും പറയാൻ പാടില്ല,ഞാൻ അവളോട് പറഞ്ഞു."പക്ഷെ ഈ ദർശ് ഇന്നു അമ്മയോട് നുണ പറഞ്ഞല്ലോ,'അമ്മ ഇന്നവനെ ദോശ കഴിക്കാൻ വിളിച്ചപ്പോ ഇവൻ വയറു വേദനയാ ബാത്‌റൂമിൽ പോണം ന്നു പറഞ്ഞു ഓടി കളഞ്ഞു.അതെ അവനു ദോശ കഴിക്കാൻ ഇഷ്ടല്ലാത്തോണ്ട് അവൻ നുണ പറഞ്ഞതാ,അമ്മയോട് കള്ളം പറഞ്ഞതിന് ഇവനെ ഒറിജിനൽ ഗോഡ് പണിഷ് ചെയ്യില്ലേ മായി ?".
ഞാൻ അന്ന് വരെ എന്റെ അമ്മയോട് പറഞ്ഞിട്ടുള്ള എല്ലാ കള്ളങ്ങളും എന്റെ ചെവിയിൽ മുഴങ്ങുന്നത് പോലെ എനിക്ക് തോന്നി,കുറച്ചു നേരത്തേക്ക് എനിക്കൊന്നും മിണ്ടുവാൻ കഴിഞ്ഞില്ല. വിധി പ്രഖ്യാപിക്കാൻ പോകുന്ന ജഡ്‌ജിയുടെ മുന്നിൽ എന്ന പോലെ തലയും കുമ്പിട്ടു നിൽക്കുവാണ് നമ്മുടെ പ്രതി. ഞാൻ ദർശിന്റെ മുഖത്തേക്ക് നോക്കി ഇപ്പോ കരയും എന്ന മട്ടിൽ നിൽക്കാണു കക്ഷി.ഞാൻ അവനെ വാരി എടുത്തു കവിളത്തു ഒരുമ്മ കൊടുത്തിട്ട് പറഞ്ഞു "സാരമില്ല നീ ചെറിയ കുട്ടി അല്ലെ,ഇപ്പോ തന്നെ അമ്മയോട് പോയി ഒരു സോറി പറഞ്ഞ മതി ഒരു കുഴപ്പവും ഉണ്ടാവില്ല". " അപ്പൊ ഒറിജിനൽ ഗോഡ് എന്നെ പണിഷ് ചെയ്യൂല്ല അല്ലെ മായി?" അവൻ ചോദിച്ചു .ഇല്ലന്ന് ഞാൻ പറഞ്ഞു.രണ്ടും കൂടി കയ്യും പിടിച്ചു എന്നെ നോക്കി ഒരു ചിരിയും പാസ് ആക്കി പോയി.അപ്പോളവരുടെ മുഖത്ത് നിഷ്കളങ്കത ഉണ്ടായിരിന്നു വളരുന്നതിനിടയിൽ എനിക്കെങ്ങോ നഷ്ടമായി പോയ അതേ നിഷ്കളങ്കത.
കള്ളവും കാപട്യവും നിറഞ്ഞ ഈ ലോകത്തിന്റെ യഥാർത്ഥ മുഖം അവർ അറിഞ്ഞു തുടങ്ങിയിട്ടില്ല അത് കൊണ്ടാണ് അമ്മയോട് ഒരു ചെറിയ നുണ പറഞ്ഞു പോയതിൽ അവർ ഏറെ വിഷമിച്ചു പോയതും
by: AnjaliKini
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക