നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പെണ്ണ് (കഥ)



തൊട്ടു പോവരുത് എന്റെ ഉമ്മാനെ...
ഇത് ഞാൻ വാടക കൊടുക്കുന്ന ഞങ്ങളുടെ വീടാണ്...
ഇവിടേക്ക് വലിഞ്ഞു കേറി വന്ന് എന്റെ ഉമ്മാന്റെ ദേഹത്ത് കെെ വെക്കരുതെന്ന് എത്ര തവണ പറഞ്ഞതാ... ഇപ്പൊ ഈ നിമിഷം ഇറങ്ങണം ഇവിടുന്ന്...
ഇല്ലേൽ വാപ്പയാണെന്നൊന്നും നോക്കൂല്ല.. ഇറങ്ങിപ്പോവാനാ പറഞ്ഞേ...''
താൻ ജന്മം കൊടുത്ത തന്റെ മകൾ തനിക്കു നേരെ ആയുധം എടുത്തപ്പോൾ ഒന്നും മിണ്ടാതെ ഭാര്യയെ തറപ്പിച്ചൊരു നോട്ടം നോക്കി ബഷീർ ആ വീട്ടിൽ നിന്നും ഇറങ്ങി..
''ഉമ്മാക്ക് മതിയായില്ലേ അയാളുടെ അടിയും തൊഴിയും കൊണ്ടിട്ട്...?
ഓർമ്മ വെച്ച കാലം മുതൽക്ക് കാണാൻ തുടങ്ങിയതാ ഉമ്മാനെ പട്ടിയെ പോലെ തല്ലിച്ചതക്കുന്നത്...
ഇതിനു മാത്രം എന്തു തെറ്റാണ് ഉമ്മ അയാളോട് ചെയ്തത്..?''
ലെെലയുടെ മുഖത്തടിച്ച ചോദ്യത്തിന്റെ മുന്നിൽ ഉമ്മയ്ക്കുള്ള ഉത്തരം ഒരു തുള്ളി കണ്ണുനീർ
 മാത്രമാണ്...
ലെെല... ബഷീറിന്റെയും ഫാത്വിമയുടേയും ഏക മകൾ.. ജനിച്ചു വീണതു തന്നെ ഉമ്മാടെ കണ്ണുനീർ തുള്ളികൾക്കു നടുവിലേക്ക്...
തനിക്ക് ജന്മം നല്കിയ സ്വന്തം ഉപ്പ തന്നെയാണ് തന്റെ ഉമ്മയുടെ തോരാ കണ്ണുനീരിന് കാരണക്കാരൻ എന്ന് ഓർമ്മ വെച്ച കാലം തൊട്ട് അറിഞ്ഞു തുടങ്ങിയതാണ്...
അന്ന് തുടങ്ങിയാണ് ഉപ്പയോട് മകൾക്കുള്ള ശത്രുത... ഉപ്പയുടെ ആ സ്വഭാവം എന്താണ് ഇങ്ങനെ എന്ന് ഒരു പാട് തവണ അവൾ ഉമ്മയോട് ചോദിച്ചതും ആണ്..
അന്ന് ആ ഉമ്മയുടെ മറുപടി ഇങ്ങനെ ആയിരുന്നു..
കല്യാണ സമയത്ത് ചോദിച്ച സ്ത്രീധന തുക കൊടുക്കാത്തതു കൊണ്ടാണ് എന്ന്...
കല്യാണ സമയത്ത് സ്ത്രീധനം കൊടുക്കാൻ തികയാതെ വന്നപ്പോൾ ഉമ്മയുടെ ഉപ്പ വിവാഹ ശേഷം ആറ് മാസത്തെ അവധി പറഞ്ഞിരുന്നതാണെന്നും.... ആ പണം ഉണ്ടാക്കാനുള്ള രാപകൽ വിശ്രമമില്ലാത്ത ഓട്ടത്തിൽ ഉപ്പയെ മരണം തട്ടിയെടുക്കുകയും ആണ് ഉണ്ടായത്...
അതിനു ശേഷം നിന്റെ ഉപ്പാക്ക് നിശ്ചയമായി ആ പണം ഇനി കിട്ടില്ലെന്ന്.. അന്നു മുതൽ ഞാൻ നിന്റെ ഉപ്പാക്ക് കണ്ണിലെ കരടായി മാറിയതാ...
ശരിയായിരുന്നു ഉമ്മ പറഞ്ഞത്...
ഉപ്പ ഉമ്മയെ ഉപദ്രവിക്കാത്ത ഒരു ദിവസം പോലും അവൾ കണ്ടിട്ടില്ല.. സ്കൂൾ വിട്ട് വരുമ്പോഴൊക്കെ ഉപ്പ തല്ലിച്ചതച്ച് ബോധമില്ലാതെ കിടക്കുന്ന ഉമ്മയെ അവൾ പല തവണ കണ്ടിട്ടുള്ളത്..
തനിക്കു താഴെ ഉമ്മ വീണ്ടും ഗർഭിണി ആയതായിരുന്നു...
തന്റെ കൺ മുന്നിൽ വെച്ചാണ് നിറ വയറിലേക്ക് ഉമ്മാനെ തൊഴിച്ചത്... ചോരയിൽ കുളിച്ചു കിടക്കുന്ന ഉമ്മാന്റെ ആ രൂപം സ്വന്തം ഉപ്പയോടുള്ള തീരാ പകയ്ക്കുള്ള കാരണം ആയി...
അന്ന് മരണത്തിൽ നിന്നും രക്ഷപ്പെട്ട തന്റെ ഉമ്മയെ ആ പിശാചിൽ എങ്ങനെങ്കിലും രക്ഷിക്കണമെന്ന് അവൾ ഉറപ്പിച്ചു...
അന്ന് തുടങ്ങി ആ കുഞ്ഞു മനസ്സിൽ ഉമ്മയെ സുരക്ഷിതമാക്കാനുള്ള ശ്രമങ്ങൾ...
ജനിപ്പിച്ച വാപ്പ തന്നെ ആ കുഞ്ഞു മനസ്സ് കരിങ്കല്ലാക്കി മാറ്റിയിരുന്നു... എന്തു തന്നെ സംഭവിച്ചാലും തന്റെ ഉമ്മയുടെ സുരക്ഷിതത്വത്തിനായ് അവൾ പൊരുതി...
സ്വന്തം ബാപ്പയോടുള്ള അടങ്ങാത്ത പക അവളെ എത്തിച്ചത് ഇന്നീ വാടക വീട്ടിലാണ്....
സ്വന്തമായി അധ്വാനിച്ച് തന്റെ ഉമ്മയെ അവൾ പൊന്നു പോലെ നോക്കുന്നുണ്ട്... കരഞ്ഞു കലങ്ങിയ ഉമ്മയുടെ കണ്ണുകളിൽ സന്തോഷത്തിന്റെ തിളക്കം അവൾ സമ്മാനിച്ചു...
ഒരാണിന്റെ കരുത്തോടെ ഏത് പ്രതിസന്ധികളേയും തരണം ചെയ്ത് അവൾ ജീവിക്കാൻ പഠിച്ചു...
പലപ്പോഴും അവൾക്ക് തോന്നിയിട്ടുണ്ട്... തനിക്കു പകരം ഒരാൺ കുട്ടിയാണ് ജനിച്ചിരുന്നെങ്കിൽ തന്റെ ഉമ്മാനെ അയാൾ ഇത്രയധികം ഉപദ്രവിക്കില്ലായിരുന്നെന്ന്.. ആ തോന്നൽ കൊണ്ടാണ് അവളുടെ മനസ്സ് ഇന്നൊരാണിനേക്കാൾ വീര്യമുള്ളതായി മാറിയതും, ജനിപ്പിച്ച വാപ്പയ്ക്കു നേരെ ആയുധം എടുത്ത് ഭീഷണിപ്പെടുത്താനുള്ള കഴിവ് ഉണ്ടായതും...
ഒരാണിന്റെ തന്റേടത്തോടെ ഉമ്മയുടെ കെെപിടിച്ച് ലെെല ആ വീടിന്റെ പടിയിറങ്ങിയപ്പോൾ ഒരു വാക്ക് കൊടുത്തിരുന്നു തന്റെ ഉമ്മാക്ക്...
ഇനിയൊരിക്കലും അയാളുടെ ക്രൂരതയ്ക്കിരയാവാൻ ഉമ്മാനെ വിട്ടു കൊടുക്കില്ലെന്ന്...
ആ വാക്ക് പാലിക്കാൻ ഒരു പരിധി വരെ അവൾക്ക് സാധിച്ചു...
തന്റെ ഉമ്മയുടെ ദേഹത്ത് ഇനിയൊരിക്കലും അയാളുടെ കെെ പതിയാതിരിക്കാൻ വേണ്ടിയാണ് ജനിപ്പിച്ച ഉപ്പയ്ക്കു നേരെ അവൾ പ്രതികരിക്കാൻ മുതിർന്നത്..
മകളോടുള്ള ഭയം ആണ് ആ പിതാവിന്റെ കണ്ണുകളിൽ ഇന്ന് ആ വീടിന്റെ പടികളിറങ്ങിയപ്പോൾ കണ്ടത്...

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot