എന്റെ പേര് വനജ വയസ്സ് 16. അച്ഛനും അമ്മയും ഏട്ടനും ഞാനും അടങ്ങുന്നതായിരുന്നു ഞങ്ങളുടെ കുടുംബം. ഏട്ടനും ഞാനും അടുത്തുള്ള സ്കൂളില്‍ പഠിക്കുന്നു. അമ്മ അതിരാവിലെതന്നെ എഴുന്നേറ്റ് ഞങ്ങള്ക്കും അച്ഛനുമുള്ള ഭക്ഷണമെല്ലാം തെയ്യാറാക്കി ഞങ്ങളെ സ്കൂളില്‍ പറഞ്ഞുവിട്ട് അടുത്തുള്ള വീടുകളില്‍ പണിക്കു പോകും. വൈകീട്ട് അതുപോലെ തന്നെ ഞങ്ങളെ രണ്ടുപേരെയും ഭക്ഷണം കഴിപ്പിച്ചു അച്ഛനുള്ളത് തയ്യാറാക്കി വച്ച് ബാക്കി ഉള്ളത്, ഉണ്ടെങ്കില്‍, കഴിച്ചു കിടക്കും. ഏതാണ്ട് അര്‍ദ്ധരാത്രിയോടെയാണ് അച്ഛന്റെ വരവ്, അതും നല്ല പോലെ മദ്യപിച്ച്. അമ്മയെ ചീത്ത വിളിക്കുന്നതും തല്ലുന്നതും ഒക്കെ ഉറക്കത്തില്‍ അറിയാറുണ്ട് ഞങ്ങള്‍.
ഈ പ്രവൃത്തി അതിരുകടന്നപ്പോള്‍ ഒരു ദിവസം അച്ഛനും ചേട്ടനും തമ്മില്‍ വലിയ വഴക്കുണ്ടാക്കി. ഒടുവില്‍ സഹിക്കാന്‍ വയ്യാതെ ചേട്ടന്‍ നാട് വിട്ടൂ. അതിനു ശേഷം കുറച്ചു ദിവസത്തേക്ക് അച്ഛന്റെ കുടി അല്പം കുറഞ്ഞുവെങ്കിലും വീണ്ടും തുടര്‍ന്നു. ഇതൊക്കെ കാരണം ഞാന്‍ അച്ഛനെ വല്ലാതെ വെറുത്തു. അയാള്‍ മരിച്ചുവെങ്കില്‍ എന്ന് പോലും ഞാന്‍ ആഗ്രഹിച്ചു. അങ്ങിനെയെങ്കിലും അമ്മക്ക് സ്വൈരം കിട്ടുമല്ലോ?
ആഗ്രഹിച്ച പോലെ ഒരു ദിവസം ഒരു വണ്ടി ഇടിച്ച് അയാള്‍ മരിച്ചുവെന്നറിഞ്ഞപ്പോള്‍ ഞാന്‍ സന്തോഷിക്കുകയാനുണ്ടായത്. അമ്മയും അങ്ങിനെ തന്നെ ആയിരിക്കും എന്നാണ് കരുതിയത്. പക്ഷെ നേരെ മറിച്ചാണ്ഉണ്ടായത്. ഇത്രയും ദ്രോഹിച്ചിട്ടും അച്ഛനോടെ അമ്മക്ക് അത്ര സ്നേഹമായിരുന്നെന്ന് അന്നാണ് മനസ്സിലായത്.
അതിനു ശേഷം ഞങ്ങള്‍ രണ്ടു പേര്‍ മാത്രമായി. അച്ഛന്‍ മരിച്ചുവെന്നറിഞ്ഞാലെങ്കിലം ചേട്ടന്‍ തിരിച്ചുവരുമെന്ന് ഞാന്‍ കരുതി. പക്ഷെ അതുണ്ടായില്ല. അമ്മയോട് കൂടുതല്‍ അടുക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. അമ്മയുടെ മനസ്സില്‍ അച്ഛന്‍ മരിച്ചപ്പോഴുള്ള എന്‍റെ സന്തോഷഭാവം ഉണ്ടായിരുന്നിരിക്കണം. അതുകൊണ്ട് ഞാനുമായി ഒരകലം എപ്പോഴും അവര്‍ കാണിച്ചിരുന്നു. എന്തോ ഒരിഷ്ടക്കേട് പോലെയാണ് എനിക്ക് തോന്നിയത്.
ഞാന്‍ എട്ടാംക്ലാസില്‍ പഠിക്കുമ്പോള്‍ വഴിയിലുള്ള ഓട്ടോസ്റ്റാന്റിലുള്ള ഒരു ചെറുപ്പക്കാരന്‍ ഡ്രൈവെറുമായി പരിചയത്തിലായി. അത് കൂടിക്കൂടി ഞങ്ങള്‍ തമ്മില്‍ ഇഷ്ടമായി. ഇത് മനസ്സിലാക്കിയ അമ്മയും മറ്റു ഡ്രൈവര്‍ചേട്ടന്മാരും എന്നെ വിലക്കിയെങ്കിലും ഞാന്‍ ചെവിക്കൊണ്ടില്ല. അയാള്‍ എനിക്കൊരു വിലകൂടിയ മൊബൈല്‍ സമ്മാനമായി തന്നു. അതിനുശേഷം അതിലൂടെയായി വര്‍ത്തമാനം. പക്ഷെ ആ ബന്ധത്തിന് അധികം ആയുസ്സുണ്ടായില്ല. വണ്ടി ഓടിക്കുന്നതിന്‍റെ മറവില്‍ കുട്ടികള്ക്കും നാടുകാര്‍ക്കും കഞ്ചാവ് വിതരണം ചെയ്യലായിരുന്നു അയാളുടെ പ്രധാന തൊഴില്‍. ഒരു ദിവസം അയാളെ തൊണ്ടിയോടെ പിടിച്ചപ്പോള്‍ ആ ബന്ധം അവസാനിപ്പിക്കേണ്ടി വന്നു എനിക്ക്.
അച്ഛന്റെ മരണശേഷം ഞാനും അമ്മയും തമ്മിലുള്ള അടുപ്പം കുറഞ്ഞുതന്നെ ഇരുന്നു. ഈ സംഭവവും അവരുമായി കൂടുതല്‍ അകലാന്‍ കാരണമാക്കി. അമ്മ കുറച്ചുകഴിഞ്ഞപ്പോള്‍ അല്പം അയയാന്‍ ശ്രമിച്ചുവെങ്കിലും ഞ്ഞാന്‍ ഇളകിയില്ല.
ഒരു ദിവസം പണി കഴിഞ്ഞ് വീട്ടില്‍ അമ്മ അവശയായി ആണ് വന്നത്. വന്ന പാടെ പറഞ്ഞു ‘മോളെ എന്റെ കാലില്‍ എന്തോ കടിച്ചുവെന്നു തോന്നുന്നു” ഞാന്‍ കാര്യമാക്കിയില്ല, അവര്‍ ഞാനുമായി അടുക്കുവാനുള്ള എന്തോ അടവാണെന്നാണ് ഞാന്‍ വിചാരിച്ചത്. ഒന്നും മിണ്ടാതായപ്പോള്‍ അവര്‍ ഭക്ഷണം പാകം ചെയ്യാന്‍ പോയി. അല്പപനേരം കഴിഞ്ഞു വീണ്ടും പറഞ്ഞു "മോളെ ഞാന്‍ ആകെ വിയര്‍ക്കുന്നുണ്ടല്ലോ, എന്നെ ഏതെങ്കിലം ഡോക്ടറുടെ അടുത്തേക്ക് കൊണ്ടുപോ."

ഇപ്പ്രാവശ്യം എന്തോ അപകടം മണത്തപോലെ അടുക്കളയിലേക്കു ചെന്ന്. പക്ഷെ അവിടെ എത്തുന്നതിനു മുന്പ് എന്തോ മറിഞ്ഞുവീഴുന്ന ശബ്ദം കേട്ട്. അവിടെ ചെന്നപ്പോള്‍ അവര്‍ പാത്രങ്ങളുടെ മുകളില്‍ കിടക്കുന്നതാണ് കണ്ടത്. അവരെ എഴുന്നേല്പ്പി്ക്കാന്‍ ശ്രമിച്ചുവെങ്കിലും ബോധമില്ലാതിരുന്നത്കൊണ്ട് ഒറ്റയ്ക്ക് സാധിച്ചില്ല. ഞാന്‍ ഉറക്കെ കരഞ്ഞു. അത് കേട്ട് അയല്‍ക്കാരെല്ലാം ഓടി വന്നു അമ്മയെ താങ്ങിയെടുത്ത് അടുത്തുള്ള ആസ്പത്രിയില്‍ കൊണ്ടുപോയി. പക്ഷെ അവിടെ എത്തുമ്പോഴെമ്മും മരണം സംഭവിച്ചിരുന്നു.
അവിടുത്തെ ഡോക്ടര്‍ പറഞ്ഞു – “അവരുടെ കാലില്‍ ഒരു പാമ്പ് കടിച്ചതാണ്. മൂന്നു മണിക്കൂര്‍ എങ്കിലും ആയിക്കാണും. ഒരു അര മണിക്കൂര്‍ മുന്‍പു കൊണ്ടുവന്നിരുന്നെങ്കില്‍ നോക്കാമായിരുന്നു.”
ഞാന്‍ അലറിക്കരഞ്ഞുപോയി. അവര്‍ പറഞ്ഞപ്പോള്‍ തന്നെ കൊണ്ടുവന്നിരുന്നെങ്കില്‍ എന്ന് ഞാന്‍ ആലോചിച്ചു. അപ്പോള്‍ എന്‍റെ ദുരഭിമാനം അനുവദിച്ചില്ല. ഇനിയിപ്പോള്‍ പറഞ്ഞിട്ടെന്തു കാര്യം?
ആ സംഭവം കഴിഞ്ഞ് ഒരു വര്‍ഷത്തോളമായി. നോക്കാനാരുമില്ലാതെ വന്നപ്പോള്‍ അകന്ന ബന്ധുക്കള്‍ എന്നെ ഒരു അനാഥാലയത്തിലാക്കി. ഇവിടെ ധാരാളം കുട്ടികളുണ്ട്, എന്നെ പോലെ അമ്മയില്ലത്തവര്‍. അവരും അമ്മയുടെ സ്നേഹം അനുഭവിച്ചിട്ടില്ല. എനിക്കവരുടെ ദു:ഖം മനസ്സിലാകും. ഒരമ്മയില്ലാതെ ആകുമ്പോള്‍ മാത്രമേ അവരുടെ അഭാവം നമ്മള്‍ മനസ്സിലാക്കൂ.

അവര്‍ക്കമ്മയില്ലാതായത് വേറെ പല കാരണങ്ങള്‍ കൊണ്ടാണ്. പക്ഷെ ഞാന്‍ ഒരിക്കലും പൊറുക്കാന്‍ വയ്യാത്ത തെറ്റാണ് ചെയ്തത്. അതില്‍ നിന്നും എന്നെങ്കിലും മോചനം കിട്ടുമോ?.
ശിവദാസ് കെ വി
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക