Slider

കവി മരിക്കുമ്പോൾ

0
Image may contain: 1 person, sitting and outdoor

വ്യാകരണങ്ങളും ഉപമകളും
ചേർത്ത് കവിതമെനയുമ്പോൾ
തലച്ചോറിൽ ഇടിവെട്ടാറുണ്ട്
തൂലികയിൽ കടന്നുവരാത്ത
അക്ഷരങ്ങളെ തേടിപിടിച്ച്
മനസ്സിലുദിക്കുമോരാശയങ്ങൾ തേടി
ഒഴിഞ്ഞമുറിക്കുള്ളിൽ കിടന്ന്
സമയത്തെ കൊല്ലാക്കൊല ചെയ്തിട്ടുണ്ട്
പിറവിയെടുത്ത ആശയങ്ങളെ
വെട്ടിയും തിരുത്തിയും
പുസ്തകത്താളിൽ പകർത്തുമ്പോൾ
നാളെ എന്റെ ചിന്തകളെ
തുണിയഴിക്കാൻ വരുന്ന വിമർശകരെയോത്ത് നെടുവീർപ്പെട്ടിട്ടുണ്ട്
അതിനാൽ പലകവിതയേയും അരിഞ്ഞുവീഴ്ത്തി ഞാനൊരു കൊലയാളിയായി
എഴുത്ത് ജീവിതമോ അതോ മരണമോ എന്നനിക്കറിയില്ല ഒന്നുറപ്പാണ് നാളെയെന്റെ വേർപാട് വിമർശന വൃന്ദങ്ങൾക്കൊരാഘോഷമാണെന്ന്
നാളെ ചവറ്റുക്കുട്ടയിൽ വീണ കുഞ്ഞുകവിതകളെ പെറുക്കിയെടുത്ത് സഹതാപത്തിന്റെ കണ്ണുനീർചാലിച്ചെടുത്ത്
മുഖപുസ്തകത്താളിലിട്ട് നീ നിർവൃതിയടയുക ഒപ്പം
കവിമരിക്കുമ്പോൾ എന്ന തലക്കെട്ടും
വിനോദ് കൊല്ലങ്കോട്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo