
നീയെന്ന തോണിയിൽ
യാത്രക്കാരിയായി ഞാൻ
തീരത്ത് നിന്ന് തിരയിലേക്ക്
ഓളങ്ങളിൽ ഊയലാടി
കാറ്റിനൊപ്പം നീങ്ങുമാ ദിശയിലേക്കു
തിരയുയർന്നു പൊങ്ങുമ്പോഴും
ഭയമെനിക്കേതുമില്ല
ഓളങ്ങൾക്കെന്നെ ഭയപ്പെടുത്താനാകില്ല
ആകില്ലേതുമാ കൊടുംകാറ്റിനും
മറിക്കില്ല നീയെന്നെയാ കയത്തിലേക്ക്
കാത്തിടും നീയെന്നെ
നിന്നെ ത്യജിച്ചും എന്ന ബോധ്യവും
എന്റെ സ്പന്ദനങ്ങൾ അറിയുന്നവൾ നീ
നീ മാത്രം ആ സ്ഥാനത്തിനർഹയും
ഒരിക്കൽ കൂടി കാണണം എനിക്ക്
നിന്നെയൊന്നാസ്ളേഷിക്കണം
ഒരിക്കൽ കൂടി മാത്രം...
യാത്രക്കാരിയായി ഞാൻ
തീരത്ത് നിന്ന് തിരയിലേക്ക്
ഓളങ്ങളിൽ ഊയലാടി
കാറ്റിനൊപ്പം നീങ്ങുമാ ദിശയിലേക്കു
തിരയുയർന്നു പൊങ്ങുമ്പോഴും
ഭയമെനിക്കേതുമില്ല
ഓളങ്ങൾക്കെന്നെ ഭയപ്പെടുത്താനാകില്ല
ആകില്ലേതുമാ കൊടുംകാറ്റിനും
മറിക്കില്ല നീയെന്നെയാ കയത്തിലേക്ക്
കാത്തിടും നീയെന്നെ
നിന്നെ ത്യജിച്ചും എന്ന ബോധ്യവും
എന്റെ സ്പന്ദനങ്ങൾ അറിയുന്നവൾ നീ
നീ മാത്രം ആ സ്ഥാനത്തിനർഹയും
ഒരിക്കൽ കൂടി കാണണം എനിക്ക്
നിന്നെയൊന്നാസ്ളേഷിക്കണം
ഒരിക്കൽ കൂടി മാത്രം...
**ജെയ്‌നി സ്റ്റീഫൻ**
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക