Slider

ഒരു മുത്തശ്ശിക്കഥ

0
Image may contain: 1 person, selfie, beard and closeup

(ചെറുകഥ )
#കഥയും_കഥാപാത്രങ്ങളും _തികച്ചും _സാങ്കൽപ്പികം_മാത്രം.
രചന:: നിധിൻ കണ്ണൂർ
നാട്ടിലെ കയ്യിലിരിപ്പ് കൊണ്ട് ഒരു ചെറിയ ജോലിയുമായി കൊച്ചിയിൽ എത്തിയതാണ്.
നീലിമ ഗ്രൂപ്പിലെ താഴെ തട്ടിലെ ഉദ്യോഗസ്ഥൻ ആണെങ്കിലും അപ്പാർട്ട്മെന്റിലെ മുകളിലെ തട്ടിലാണ് താമസം കൂട്ടിന് തലതെറിച്ച ഒരു കൊച്ചിക്കാരൻ അനസും.
"കൊച്ചി പഴയ കൊച്ചി അല്ല" എന്ന ഡയലോഗിൽ ഒതുങ്ങിയ ഒരൂ കൊച്ചി ആദ്യമൊക്കെ പുത്തൻ അനുഭവം തന്നെയാണ് എന്നാൽ ഒന്നു അടുത്തു കഴിഞ്ഞാൽ വെറുക്കപ്പെടലിന്റെ നാളുകൾ.
വിപ്ലവം തലയ്ക്കുപിടിച്ച നാളുകളിൽ അമ്മയേയും അച്ഛനേയും ഒക്കെ കാണാറില്ലെങ്കിലും ഇപ്പോഴാണ് കാണണം എന്ന കോതി ഉണ്ടാകുന്നത്
തേപ്പികാരിയുടെ ഓർമ്മകളുടെ ഓളങ്ങൾ പഴയ വീഞ്ഞ് പോലെ നുരഞ്ഞു പൊങ്ങി.
2009 ലെ ബിരുദ കാലഘട്ടത്തിൽ വിപ്ലവം തലയ്ക്ക് പിടിച്ചപ്പോൾ കണ്ട് മുട്ടിയ സഖാവ് മൂന്ന് വർഷം കൊണ്ട് ചതിയുടെ അർത്ഥം പഠിപ്പിച്ച് സഖാവ് വേദി വിട്ടപ്പോൾ കയ്യിലുണ്ടായത് പിടിച്ച കൊടിമാത്രം.
പിന്നെ മടുപ്പായിരുന്നു എന്നിട്ടും തളർന്നില്ല തുടർ പഠന കാലത്ത് വീണ്ടും വാശിയോടെ പകപോക്കലോടെ ആ കൊടി നെഞ്ചിലേറ്റി.
ചെയ്യുന്ന നെറികേടുകൾ ന്യായീകരിച്ച് കാട്ടികൂട്ടിയ കോലാഹലങ്ങൾക്കൊടുവിൽ വീട്ടുകാരുടെ നിലനിൽപ്പിനായ് കൊച്ചിയിലേക്ക് വണ്ടി കയറ്റി വിട്ടു
ഭാവിയും വർത്തമാനവും തകർത്തത് രാഷ്ട്രീയമാണെങ്കിലും പൂതിയുണ്ട് ഇന്നും അണി ചേരാൻ.
ഈ വിഷുവിനും ലീവ് ഇല്ല
നാട്ടിലേക്ക് പോകണം എന്നില്ലെങ്കിലും
അമ്മതൻ പുഞ്ചിരിയും അച്ഛന്റെ കൈനീട്ടവും
കൈനീട്ടി നിൽക്കുന്ന അനുജനും...
ഓർമ്മകൾക്ക് കർട്ടൻ ഇട്ട് അച്ഛന്റെ ഏ.ടി.എം ലേക്ക് കൈനീട്ടവും അയച്ചു.
വിഷുവിന് അനസിന്റെ അറിവിലുള്ള "തണൽ"
വ്യദ്ധസദനം അവിടെ പോയി സമയം ചിലവഴിക്കാനും തീരുമാനിച്ചു.
ആദ്യം വലിയ താൽപ്പര്യം ഒന്നും തോന്നിയില്ല എന്നാലും ചുമ്മാ പോയേക്കാന്നു കരുതി പോയി.
തണൽ എന്നെഴുതിയ കവാടം 1996 ൽ തുടങ്ങിയതാണ് തണൽ ചാരിറ്റബിൾ സൊസൈറ്റി.
ഞാനും അകത്തേക്ക് കടന്നു കയ്യിലെ പുത്തനുടുപ്പും ബിരിയാണി പൊതിയും അവിടെ ഏൽപ്പിച്ചു.
എല്ലാവരും ഉള്ളിലെ ഹോളിൽ ഇരിക്കുന്നു.
പതിയെ അനസ് എന്നെ വിളിച്ച ഉള്ളിൽ ഒരും മരം അതിന്റെ തണലിലെഒരു ഇരിപ്പിടം അവിടെ പോയി ഞങ്ങൾ രണ്ടും ഇരുന്നു
"ഡാ ഇവിടെ ഒരു മുത്തശ്ശി ഉണ്ട് " അനസ് പറഞ്ഞു തീരും മുമ്പേ
"ഡാ ഒന്നല്ല ഒരുപാട് ഉണ്ട്"
"അതല്ലെഡാ ഒരു ജീവിച്ചിരിക്കുന്ന രക്തസാക്ഷി
നീ അറിയണം ആ കഥ "
"ഏത്"
""ഞാൻ പറയാം
ആശയത്തിന്റെ അതിർ വരമ്പുകളിൽ ഗോതമ്പ് മണികൾ വിളയുന്ന പഞ്ചനദികൾ പതഞ്ഞ് ഒഴുകുന്ന ദേശീയ സ്വാതന്ത്ര സമര പോരാട്ടത്തിന്റെ രഥചക്രങ്ങൾ ഉരുണ്ട യൗവ്വനത്തിന്റെ വസന്തം പിറന്ന നാടിന് വേണ്ടി ത്വജിച്ച ബഗദ്സിംഗീന്റെ രക്തസാക്ഷിത്വംകൊണ്ട് തുടുത്ത പഞ്ചാബിലെ ലുധിയാനയിൽ വച്ച് 1987 ൽ വാനിൽ യുവത്വത്തിന്റെ പതാക ഉയർന്നപ്പോൾ
 അ പതാക വാനിലുയർത്തി സഖാവ് ദാസൻ നാടിന് വേണ്ടി പോരാടി പ്രദേശീക സമരപോരാട്ടങൾക്ക് തങ്കതേര് തെളിച്ചു ചെഗുവേരയുടെ ആശയങ്ങളെ വാക്കുകളുടെ അസ്ത്രമുനകളാക്കി
വിദ്യാർത്ഥി പ്രസ്ഥാനങ്ങളുടെ സമര വീര്യത്തിനിടയിൽ സഖാവ് അമ്മിണിയേ കണ്ട് അടുപ്പത്തിലാകുന്ന പ്രണയത്തിന് പരുതി വച്ച് പൊതു പ്രവർത്തനം തുടർന്നു ശത്രുവിനെ മിത്രമാക്കി വക്ഷെ വീര്യം കുടിയ പ്രണയവും വിപ്ലവവും അതിരു കടന്നു
ശത്യുപാളയത്തിലെ കുത്തൊഴുക്കിൽ സഖാവിന് അടി പതറി
സമര പോരാട്ടങ്ങൾക്ക് തിരശീല വീണു
വെട്ടേറ്റ ശരീരം പായയിൽ പൊതിഞ്ഞപ്പോൾ സഖാവിനെ പ്രണയിച്ച കമ്മ്യൂണിസ്റ്റ്കാരി ഇടനെഞ്ചിലെ തേങ്ങൽ മനസ്സിലൊതുക്കി ഉറക്കെ വിളിച്ച "സിന്ദാബാദ്
 കത്തിയമരുന്ന ചിതയിൽ വെന്തുരികിയ സ്നേഹത്തിന്റെ സുഗന്ധം ഇന്നും അമ്മിണി അമ്മയുടെ ഹ്യദയത്തിലുണ്ട്.
പിന്നീട് സ്വയം വിധവയായി അമ്മിണിയമ്മ തണൽ തേടി എത്തി......
അവരോട് ഇന്നും ചോദിച്ചാൽ പറയും "സഖാവിന്റെ കേസ് കോടതിയിൽ നടക്കുന്നുണ്ടന്ന്"
കാലവും മറന്നു രാഷ്ട്രീയവും മറന്നു എന്നിട്ടും നീതിയില്ലാതെ ഒരു സഖാവ്
രാഷ്ട്രീയം വേണം പക്ഷേ അത് ശത്രുക്കളെ സംബാദിക്കാൻ ആകരുത്.
ഒരു രക്തസാക്ഷി ഏത് പ്രസ്ഥാനത്തിന് ആയാലും വലുത് തന്നെ പക്ഷെ നഷ്ടം നമ്മളെ സ്നേഹിച്ചവർക്ക് മാത്രം ആയിരിക്കും .""
അവൻ ഇടറിയ ശബ്ദത്തിൽ അമ്മിണിയമ്മ എന്ന് വിളിച്ചപ്പോ ഇരുട്ടിൽ നിന്ന് പാതി കുനിഞ്ഞ് വെളിച്ചത്തിലേക്ക് വന്നു
"സഖാവിനെ പ്രണയിച്ച കമ്മ്യൂണിസ്റ്റ്കാരി "
ആ മുഖത്ത് നോക്കിയപ്പോൾ എന്റെ കാതുകളിൽ മുഴങ്ങിയത് ഒന്നുമാത്രം
കാട്ടാകടയുടെ വരികൾ
"അവനവന് വേണ്ടിയല്ലാതെ
അപരന് ചുടു രക്തമൂറ്റി
കുലം വിട്ടു പൊയവൻ രക്തസാക്ഷി "
ഇനിയും നീതിയില്ലാത്ത പോരാട്ടം തുടരണോ?
Nb:: രാഷ്ട്രീയ ആദർശങ്ങൾ ഉൾക്കൊണ്ടു ജീവിക്കാനുള്ളതാണ്
മറിച്ച് ആദർശങ്ങൾക്ക് വേണ്ടി മരിക്കരുത്.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo