Slider

വലിയവർ

0
Image may contain: 1 person, selfie and closeup

ആരാണ് വലുതെന്ന ചോദ്യം മുഴങ്ങുമ്പോൾ
അവിടെയൊരു സംഘർഷവേദി ജനിക്കുന്നു...
ആയിരക്കണക്കുകൾ പഴങ്കഥയായ് മാറും
ആധുനികായുധ മൽസരമെത്തുമ്പോൾ...!
കാലന്റെ ജോലിയെളുപ്പത്തിലാക്കുവാൻ
കൊമ്പുകോർക്കുന്നു, കൊറിയയും,, ട്രംപും...
കാത്തിരിക്കുന്നുണ്ടവരെയൊരു നിയോഗം
കാലത്തെ വീണ്ടും ശിലായുഗത്തെത്തിക്കാൻ.!
മനുഷ്യരെ ഭരിക്കുവാൻ മനുഷ്യരെത്തുന്നില്ല
മതങ്ങളും പിന്നെപ്പിണിയാളുകളും മാത്രം..!
മാരകയഗ്നി സഹജീവികളിൽച്ചൊരിയുവാൻ
മറ്റാർക്കു കഴിയുമീച്ചെകുത്താൻമാർക്കല്ലാതെ !
ഭൂമുഖത്തൊരു പുഴുപോലെ ജനിച്ചവൻ
ഭൂമിയെ നശിപ്പിക്കും ഞങ്ങളെന്നൂറ്റത്തിൽ...
ഭ്രാന്തും കവിഞ്ഞെത്തും ദേശാഭിമാനം...
ഭൂഷണമല്ലയീ ലോകത്തെന്നോർക്കണം...!
അതിരുകളില്ലാത്തയാകാശത്തിൻ കീഴിൽ
അതിരിട്ട മണ്ണും മനസ്സുമായ് മർത്യർ....
അതിരുകൾ കാക്കുവാൻ ഒഴുക്കുന്നു ലോകം
അളവറ്റ ചോരയുമർത്ഥവും വ്യർത്ഥമായ്..!


By: yemyemmen
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo