Showing posts with label SudheerPSR. Show all posts
Showing posts with label SudheerPSR. Show all posts

ഭക്ഷണം

Image may contain: 1 person, beard and closeup

പണ്ടൊക്കെ രാത്രി ഭക്ഷണം നേരത്തെ കഴിക്കുന്ന ഒരു ശീലം ഉണ്ടായിരുന്നു എനിക്ക് ..
രാത്രിയിൽ നേരത്തെ ഭക്ഷണം കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ് എന്ന വിജയൻ വൈദ്യരുടെ ഉപദേഷം കേട്ടിട്ടൊന്നുമല്ലാ അത് ...
പിന്നെ എന്താണ് കാരണം എന്നാൽ.... പണ്ട് തൊട്ടേ പഠിക്കാനുള്ള പുസ്തകം തുറന്നാൽ അപ്പൊ എനിക്ക് ഉറക്കം വരും ....
പുസ്തകം തുറന്നു വച്ച് ഞാനിങ്ങനെ ഉറക്കം തൂങ്ങുന്നത് കാണുമ്പോൾ അകത്ത് നിസ്ക്കാര പായയിൽ ഇരുന്ന് ദിക്കറുചെല്ലുന്ന ഉമ്മ തത്തായെ വിളിച്ച് പറയും 'ആ ചെക്കന് ചോറു കൊടുത്തൊ അല്ലങ്കിലിനി ചോറു തിന്നാതെ കിടന്നുറങ്ങും ...
അത് കേട്ടതും ഞാൻ എണിറ്റ് അടുക്കളയിലേക്ക് ചെല്ലും അവിടെ വിളമ്പി വെച്ച ചോറുകഴിക്കും 'മിക്കവാറും മത്തിയൊ 'മാന്തളോ എന്തകിലുമാവും കറിയായിട്ടുണ്ടാവുന്നത് ...
ചോറ് തിന്നു കഴിഞാൽ പിന്നെ എന്റെ ഉറക്കമൊക്കെ പമ്പ കടക്കും പിന്നെ ഞാൻ മെല്ലെ ഇക്കാടെ മുറിയിൽ പോയിരിക്കും അവിടെ ഇക്കാ റേഡിയോയിൽ ശബ്ദം കുറച്ച് വെച്ച് ചലച്ചിത്ര ഗാനങ്ങൾ കേൾക്കുന്നുണ്ടാവും ' ശബ്ദം കൂട്ടി വെച്ചാൽ വല്ലിപ്പ ചീത്ത പറയുന്നത് കൊണ്ടാണ് മെല്ലെ വെക്കുന്നത് ....
ഏകദേശം ചലച്ചിത്ര ഗാനം കഴിയുന്നതോടെയാണ് വല്ലിപ്പ ഊണ് കഴിക്കാനിരിക്കുന്നത് ...
പുറത്തെ തിണ്ണയിൽ ഒരു വലിയ കിണ്ണം നിറയേ ചോറും ഒരു പാത്രത്തിൽ കറിയും ഒരു വലിയ കപ്പ് വെള്ളവും അതാണ് വല്ലിപ്പാടെ കണക്ക് ....
പാത്രം ഏകദേശം കാലിയാവാറാകുമ്പോൾ വല്ലിപ്പ നീട്ടിയൊരു വിളി വിളിക്കും ..
ടാ ചെക്കാ ... അനക്ക് ഉരുള വേണ്ടേ ...??
സാധാരണയായി ആ ചോദ്യത്തിന് മറുപടിയൊന്നും ഉണ്ടാവാറില്ലാ ....
പകരം കിണ്ണത്തിനടുത്തേക്ക് ഒരു തലയിങ്ങനെ നീണ്ടുവരും , അപ്പൊ വല്ലിപ്പ മീൻ കറിയൊഴിച്ച് കുഴച്ചുരുട്ടിയ ഒരുരുള എന്റെ വായിലേക്ക് വച്ചു തരും ... കുറച്ചു നേരത്തെ ഞാൻ ഒഴിച്ചുകൂട്ടിയ അതേ കറിയൊഴിച്ചുരുട്ടിയ ആ ചോറുരുള്ള ഒരു പ്രത്യകരുചിയോടെ ഞാൻ ചവച്ചിറക്കുമ്പോൾ വല്ലിപ്പ എന്നോട് പറയും ഈ പാത്രങ്ങൾ അകത്ത് കൊണ്ടുവച്ചിട്ട് കൊൽക്കുഴിഞ്ഞിട്ട് പോയി കിടന്നുറങ്ങ് ...
പണ്ടത്തെ പഴങ്കഥ ഇപ്പോളിവിടെ പറയാനുള്ള കാരണമെന്താണന്നു വച്ചാൽ കഴിഞ്ഞ ദിവസം ഒരു പരിചയക്കാരനോടൊപ്പം അയാളുടെ വീട്ടിൽ പോവേണ്ടി വന്നു ...
ഞാൻ ചെല്ലുമ്പോൾ ഡൈനിങ്ങ് റൂമിൽ ഒരു യുദ്ധസമാനാമായൊരന്തരീക്ഷമാണ് നിലത്ത് ചിതറി കിടക്കുന്ന ചോറിൻവറ്റുകൾ ,ദേഷ്യത്തോടെ ഊണ് മേശയിൽ നിന്ന് എഴുന്നേറ്റ് പോകുന്ന ഒരു പത്ത് വയസുക്കാരൻ 'എന്തോ അപരാധം ചെയ്തതുപോലെ തല താഴ്ത്തിയിരിക്കുന്ന ഒരമ്മൂമയോട് കയർത്തു സംസാരിച്ചുകൊണ്ടിരിക്കുന്നൊരു ചെറുപ്പക്കാരി ...
എന്താ പ്രശ്നമെന്ന് ചോദിച്ച അയാളോട് ഭാര്യ പറഞ്ഞു ഊണ് കഴിച്ചോണ്ടിരിക്കുന്നമോൻ വീണ്ടും ചോറ് ചോദിച്ചപ്പോൾ അമ്മയുടെ പാത്രത്തിലുള്ള ചോറ് എടുത്ത് അമ്മ അവന്റെ പാത്രത്തിലേക്കിട്ടു കൊടുത്തു അതിനാണ് ...
അവൻ അങ്ങനേയാണ് ആരും തൊട്ടതും കഴിച്ചതിന്റെ ഭാക്കിയുമൊന്നും അവൻ കഴിക്കാറില്ലാ ...
അഭിമാനത്തോടെ അയാളതു പറഞ്ഞു നിർത്തിയപ്പോൾ ഞാനാ അമ്മയുടെ മുഖത്തേക്ക് ഒന്ന് നോക്കി ....
""തലമുറകളായി കൈമാറി വന്ന വാത്സല്യത്തിന്റെ മധൂരമുറുന്ന ഓർമകൾ എവിടെയോ കൈവിട്ടു പോയ പുതിയ കാലത്തിനു മുന്നിൽ അവരൊരപരാധിയേപ്പോലെ തല കുനിച്ചു നിന്നു ...
#സുധി......…..

സുന്ദരി

Image may contain: 1 person, beard and closeup

ഞാൻ അഞ്ചാം ക്ലാസിൽ പഠിക്കുന്ന കാലം എന്റെ വീടിനടുത്തായിരുന്നു അനിത ചേച്ചിയുടെ വീട് എന്നേക്കാൾ ഒരു പാട് വയസ്സിനു മൂത്തതായിരുന്നു ചേച്ചി അവർ അന്ന് ഡിഗ്രിക്ക് പഠിക്കുകയായിരുന്നു
എന്റെ സ്ക്കൂളും ചേച്ചിയുടെ കോളേജും തൊട്ടടുത്തായിരുന്നു രാവിലെ ഞാൻ ചേച്ചിയോടൊപ്പമായിരുന്നു സ്ക്കൂളിൽ പോയിരുന്നത് രാവിലെ പുസ്തകവും ചോറ്റുപാത്രവുമായി ഞങ്ങൾ ഒരുമിച്ചിറങ്ങും
പല വലിപ്പത്തിൽ വളർന്നു നിൽക്കുന്ന ഞാവൽമരങ്ങൾ അതിരിട്ട ചെമ്മൺപാത കടന്നു ചെന്നാൽ നാലും കൂടിയ റോഡാണ് അവിടെ നിന്നു നോക്കിയാൽ എന്റെ സ്ക്കൂളായി റോഡ് മുറിച്ചു കടന്നു കുറച്ചു കൂടി പോണം ചേച്ചിയുടെ കൊളേജിലേക്ക്
രാവിലെ ഒരുങ്ങിയിറങ്ങാൻ ഒരുപാട് സമയം വേണമായിരുന്നു ചേച്ചിക്ക് ഞാനാ സമയം ചേച്ചിയുടെ വീട്ടു മുറ്റത്ത് ഉണ്ടയായി വിടർന്നു നിൽക്കുന്ന തെച്ചി പൂക്കളുടെ തേൻ കുടിക്കുന്നതിന്റെ തിരക്കിലായിരിക്കും
നീണ്ട മുടി മെടഞിട്ട് പച്ച പാവാടയും വെള്ള ജംബറും ധരിച്ചു മുടിയിൽ തൊടിയിൽ നിന്നും പറിചെടുത്ത തുളസ്സിയിലയും ചുടി വരുന്ന ചേച്ചി ഒരു സന്ദരിയായിരുന്നു
ടെക്സ്റ്റ് ബുക്കുകളും ചോറ്റുപാത്രവും മാറോടണക്കിപിടിച്ച് ചേച്ചി നടന്നു പോവുമ്പോൾ ചെമ്മൺപാതക്കപ്പുറത്ത് ഇടിഞ്ഞു പൊളിഞ്ഞു വിഴാറായ പഴയ അംഗണവാടി കെട്ടിടത്തിനു മുന്നിലെ സ്ഥിരം കാഴ്ച്ചക്കാരായ ചേട്ടൻമാർ വിസിലടിക്കുകയും ഉറക്കെ പാട്ടു പാടുകയും പതിവാണ്
അവിടെ എത്തിയാൽ ചേച്ചി നടത്തതിനു വേഗത കൂട്ടും
എന്തിനായിരിക്കും അവൻമ്മാർ ചേച്ചിയേ കാണുമ്പോൾ ചൂളമടിക്കുന്നത് എന്ന് ഞാൻ ആലോജിക്കാറുണ്ട് ദിവസവും കേൾക്കാറുള്ളത് കൊണ്ടായിരിക്കാം അവർ പാടുന്ന പാട് എനിക്ക് മനപാഠമായിരിക്കുന്നു
"സുന്ദരി നിന്റെ തുമ്പു കെട്ടിയിട്ട ചുരുൾമുടിയിൽ തുളസി കതിരില ചൂടി......
അങ്ങനെയൊരു ദിവസം ഞങ്ങൾ സ്ക്കൂൾ വിട്ടു വരുന്ന വഴിയാണ് ഹരിയേട്ടനെ കാണുന്നത് ചുറ്റുപാടും ചുവന്ന പൂക്കൾ വീഴ്ത്തി പൂത്തു നിൽക്കുന്ന വാഗ മരത്തിനു ചുവട്ടിൽ ഹെർക്കുലിസ് സൈക്കളിനു മുകളിൽ ഒരു കാൽനിലത്തുക്കുത്തി അനിത ചേച്ചിയെ തന്നെ നോക്കി നിൽക്കുന്ന ഹരിയേട്ടൻ തിളങ്ങുന്ന കണ്ണുകളിൽ സ്നേഹമൊളിപ്പിച്ചു വെച്ച ആർദ്രമായൊരു നോട്ടം ഇത്രെയും സ്നേഹത്തോടെ ഒരാൾ മറ്റൊരാളെ നോക്കുന്നത് ഞാൻ ആദ്യമായി കാണുകയായിരുന്നു ..ഇതിനു മുൻപും ഞാൻ ഹരിയേട്ടനെ കണ്ടിട്ടുണ്ട് വായനശാല പരിസരത്തും സൈക്കിൾsയർ കത്തിച്ചു വെളിച്ചമുണ്ടാക്കി ചുവന്ന കൊടിയും പിടിച്ചു രാത്രിയിൽ വീടിനു മുന്നിലൂടെ പോകാറുള്ള പന്തം കൊളുത്തി ജാഥയുടെ മുന്നിലും "
ഹരിയേട്ടൻ ചേച്ചിയുടെ അടുത്ത് വന്നു എന്തോ പറഞ്ഞു അതിനു മറുപടി പറയാതെ ചേച്ചി എന്റെ കയ്യും പിടിച്ചു വേഗത്തിൽ നടന്നു നടത്തത്തിനിടയിൽ ഞാൻ ചേച്ചിയുടെ മുഖത്തേക്ക് പാളി നോക്കി വഴിയരികിലെ ചേട്ടമ്മാരുടെ പാട്ടുകേൾക്കുമ്പോഴുള്ള ഭാവമല്ലാ ഒരു ചിരി വിടരാൻ വെബി നിൽപുണ്ടായിരുന്നു ആ മുഖത്ത്
പിന്നിടൊരു ശനിയാഴ്ച്ച മദ്രസ വിട്ട് നാണുവാശാന്റെ വിടിനടുത്തുള്ള ഇടവഴിയിലൂടെ ഒറ്റക്ക് നടന്നു വരുമ്പോഴാണ് ഹരിയേട്ടൻ സൈക്കളിൽ പിറകെ വന്നത് എന്നെ സൈക്കിളിനു മുൻപിലെ തണ്ടിലിരുത്തി ചവിട്ടുന്നതിനിടയിലാണ് നാലാക്കി മടക്കിയ ഒരു വെള്ളക്കടലാസ് എന്റെ കയ്യിൽ തന്നത് ആരും കാണാതെ അനിതേച്ചിക്ക് കൊടുക്കാൻ കൂടെ നീല കവറിൽ പൊതിഞ്ഞ നാളി കേര പാലിന്റെ രുചിയുള്ള കുക്കിസ് മിട്ടായികളും
വിട്ടിലെത്തിയതും ഉമ്മ കാണാതെ വീടിന്റെ പിന്നാ ബുറത്ത് പോയി ഞാനാ കടലാസ്നിവർത്തി നോക്കി എന്തോ എനിക്കതു കണ്ടപ്പോൾ മലയാളം പദ്യം കാണാതെ പഠിക്കാതെ ക്ലാസിൽ വരണ്ടാ എന്ന് പറഞ്ഞു വിട്ട ഷില ടീച്ചറേയാണ് ഓർമ വന്നത്
വൈകിട്ട് അമ്പലകുളത്തിനപ്പുറത്തെ കുള കണ്ടത്തിൽ പുല്ല് തിന്നാൻ വിട്ട പശുക്കിടാവിനെ അഴിച്ചു കൊണ്ടുവരാൻ പോകുമ്പോഴാണ് ഞാനാ കത്ത് അനിതേച്ചിക്ക് കൊടുക്കുന്നത് കുറ്റിയിൽ നിന്നഴിച്ച പശുകിടാവിന്റെ കഴുത്തിലെ കയർ കുളത്തിനരികിൽ വളർന്നു നിൽക്കുന്ന കൈത ചെടികൾക്കരികിലെ പാറകല്ലിൽ തടഞ്ഞിട്ട ശേഷമാണ് ചേച്ചി ആ കടലാസ് തുറന്നു വായിക്കാൻ തുടങ്ങിയത്
ഞാനാന്നേരം നീല കടലാസ് പൊളിച്ച് കുക്കിസ്മിട്ടായി വായിലിട്ട് അലിയിക്കുന്ന തിരക്കിലായിരുന്നു ഇടയ്ക്ക് ചേച്ചിയുടെ മുഖത്തേക്ക് നോക്കിയപ്പോഴാണ് ഞാനാ കാഴ്ച്ച കണ്ടത് കുങ്കമപൂവ് പൊലെ ചുമന്ന മുഖവുമായി ചേച്ചി വെറുതെ ഇരുന്ന് ചിരിക്കുന്നു എനിക്ക് മലയാളം ടീച്ചറെ ഓർമ വരുത്തിയ ആ കടലാസ് എങ്ങനേയാണ് ചേച്ചിയെ ചിരിപ്പിച്ചത് എനിക്കൊന്നും മനസിലായില്ലാ
പിന്നിടുള്ള കാലങ്ങളിൽ എന്നിലുടെ കൈമാറിയ കടലാസു തുണ്ടുകൾക്കൊപ്പം തന്ന കുക്കിസിനും ചോക്ളയ്റ്റിനുമപ്പുറം പാടത്തിനപ്പുറത്തെ ദേവി ക്ഷേത്രത്തിലെ വെടിക്കൊട്ട് കാണാനും വായനശാലയിൽ കഥാപുസ്തകം വായിക്കാനുമെല്ലാം എന്നെ സൈക്കളിലിരുത്തി കൊണ്ടു പോകുന്ന ഹരിയേട്ടൻ അനിതേച്ചിയെ പോലെ എനിക്കും പ്രിയപെട്ടവനായിരുന്നു
ഒരു ശനിയാഴ്ച്ച ഉച്ചകഴിഞ്ഞ് അനിതേച്ചിയുടെ വീട്ടിലെക്ക് ചെല്ലുമ്പോഴാണ് പടിക്കൽ ഒരു വെളുത്ത അംബാസിഡർ കാറു നിൽക്കുന്നത് കണ്ടത്
പടി കടന്നു അകത്തേക്ക് ചെന്നപ്പോഴാണ് ഉമ്മാറത്ത് ഇരിക്കുന്നു മൂന്ന് പേർ അവരുടെ മുന്നിൽ ചില്ലു ഗ്ലാസിൽ മഞ്ഞ നിറത്തിൽ കലക്കിയ വെള്ളവും പാത്രത്തിൽ പുവ്വൻ പഴവും മിക്സ്ച്ചറും .
അടുത്ത വിട്ടിലെ പയ്യനാണ് ഒരു പഴം എനിക്ക് എടുത്തു തന്നു കൊണ്ട് ചേച്ചിയുടെ അച്ചൻ വിരുന്നുകാരോടായി പറഞ്ഞു
അനിതേച്ചിയെ കെട്ടാൻ വന്ന ആളാണ് മുന്നിലെ സോഫയിൽ ചാരിയിരിക്കുന്ന ആളെ ചൂണ്ടി അച്ചൻ എന്നോട് പറഞ്ഞു അപ്പോ ഹരിയേട്ടനോ ... പറയാൻ വന്നത് ഞാൻ പഴത്തോടൊപ്പം വിഴുങ്ങി
ഹരിയേട്ടനെ പോലെ ചുരുണ്ട മുടിയും കട്ടിമീശയും വെളുത്ത നിറവുമില്ലാത്ത , അൽപ്പം കഷണ്ടിയുള്ള ഇരുനിറത്തിൽ തടിച്ചു ഉയരം കുറഞ്ഞ അയാളെ എനികെന്തൊ ഇഷ്ട്ടമായില്ലാ
കല്ല്യാണം ഉറപ്പിച്ചതിനു ശേഷം ചേച്ചി പഠിപ്പുനിർത്തിയതോടെ പഴയതുപോലെ കാണാൻ കഴിയാറില്ലായിരുന്നു ഒരു ദിവസം കാലത്താണ് ചേച്ചി എന്നെ കാണാൻ വന്നത് കയ്യിൽ നാലായി മടക്കിയ ഒരു വെള്ളക്കടലാസ് ഉണ്ടായിരുന്നു ഹരിയേട്ടനു കൊടുക്കാൻ ''
എന്തോ പതിവില്ലാതെ ഞാനത് തുറന്നു നോക്കി
"എന്റെ വിവാഹം ഉറപ്പിച്ചു മറക്കണം എന്നെ ഞാൻ തന്ന കത്തുകളും സമ്മാനങ്ങളെല്ലാം നശിപ്പിക്കുക എന്റെ ഓർമകളൊഴികെ "
അനിത ചേച്ചിയുടെ വിവാഹ ദിവസം ഉറക്കെ പാട്ടുവെച്ച ബസ്സിൽ ചെറുക്കന്റ വീട്ടിലെക്ക് പോവുമ്പോൾ മൈതാനത്തിനപ്പുറത്ത് കാലമെത്തിയിട്ടും പൂക്കാതെ ഇലകൊഴിഞ്ഞു നിന്നിരുന്ന വാഗമരത്തിനു ചുവട്ടിൽ ചുവന കണ്ണുകളുമായി വിദുരതയിലേക്ക് നോക്കി നിൽക്കുന്ന ഹരിയേട്ടനെ കണ്ടു.
മുന്നിൽ പോകുന്ന അലങ്കരിച്ച കാറിനകത്തെ അനിതേച്ചിയുടെ മുഖം എനിക്ക് കാണാൻ കഴിഞ്ഞിരുന്നില്ല
കാലം തെറ്റി പെയ്തുകൊണ്ടിരുന്ന ചാറ്റൽ മഴ അനിത ചേച്ചിയുടെ കണ്ണിരായിരുന്നോ എന്തൊ ....
അറിയില്ലാ.....
Written by സുധീർ പി എസ് ആർ

ചന്ദ്രി

Image may contain: 1 person, beard and closeup
പഴയൊരു കൂട്ടുക്കാരിയാണ് ചന്ദ്രി ...
പണ്ട് അളിയന്റെ ബേക്കറിക്കടയിൽ സഹായത്തിനെന്ന പേരിൽ പെങ്ങളുടെ വീട്ടിൽ താമസിക്കുന്ന കാലം ...
നിളയോരത്തു നിന്നും മാറി റയിൽവേസ്റ്റേഷനടുത്താണ് അളിയനും പെങ്ങളും താമസിക്കുന്ന വാടക വീട് ....
വിട്ടിൽ നിന്നും കടയിലേക്ക് പോകുന്ന വഴിക്ക് റയിൽവേ ജീവനക്കാർ താമസിക്കുന്ന ക്വാർട്ടേഴ്സുകളുടെ ചുറ്റും മതിലു കെട്ടുന്നിടത്തേക്ക് കല്ലും മണ്ണും ചുമന്നുകൊണ്ടു വന്നിരുന്ന പെണ്ണുങ്ങൾക്കിടയിലാണ് ഞാൻ ആദ്യമായി ചന്ദ്രിയേ കാണുന്നത് ...
എണ്ണക്കറുപ്പിന്റെ തിളക്കമുള്ള നല്ല നീണ്ട് ചുരുണ്ട മുടിയുള്ള ഒരു പാവാടക്കാരി അവൾ ചിരിക്കുമ്പോൾ നല്ല മുല്ല പൂവിന്റെ നിറമുള്ള പല്ലുകൾ തെളിഞ്ഞു ക്കാണുന്നുണ്ട് 'ഇടയ്ക്കാ നോട്ടം നടന്നു വന്നിരുന്ന എന്റെ മേൽ പതിച്ചപ്പോൾ ഞാൻ കണ്ടു ഏന്തോ ദിവാസ്വപ്നത്തിൽ ലയിച്ചതു പോലെയുള്ള മനോഹരമായ കണ്ണുകൾ ....
അടുത്തുള്ള സർക്കാരു സ്ക്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് ചന്ദ്രി .. ചന്ദ്രിക്ക് ബന്ധുവെന്ന് പറയാനായി അമ്മ മാത്രമാണുള്ളത് .. മതിലുപണിക്ക് കല്ലും മണ്ണും ചുമന്നുകൊണ്ട് വരുന്ന പെണ്ണുങ്ങൾക്കിടയിൽ ചന്ദ്രിയുടെ അമ്മ ശോഭയുമുണ്ട്.. ആയമ്മ ജോലിക്ക് പോയിട്ടാണ് അവരു രണ്ടു പേരും കഴിയുന്നത് .. സ്ക്കൂൾ വിട്ടു കഴിഞ്ഞാൽ ചന്ദ്രി നേരെ അമ്മയുടെ പണിസ്ഥലത്തേക്ക് വരും പിന്നിടവിടുന്ന് പണി കഴിഞ്ഞ് രണ്ടു പേരും കൂടിയാണ് വീട്ടിലേക്ക് മടങ്ങുന്നത് ...
സ്ക്കൂളില്ലാത്ത ദിവസങ്ങളിൽ ചന്ദ്രി കാലത്തുതന്നെ അമ്മയോടൊപ്പം പണിസ്ഥലത്തേക്ക് വരും അമ്മയെ സഹായിച്ച് അവിടെ നിൽക്കും ഇടയ്ക്ക് പണിക്കാർക്ക് വെള്ളം എടുക്കാൻ വേണ്ടി ഞങ്ങളുടെ വീട്ടിലേക്ക് വന്നപ്പോഴാണ് ചന്ദ്രിയും അമ്മയും ഞങ്ങളുമായി ചങ്ങാത്തത്തിലാവുന്നത് ..
പുഴയോരത്ത് ഒഴിഞ്ഞുകിടക്കുന്ന സ്ഥലത്ത് ചെറിയ ഒരു കൂര വെച്ച് അതിലാണ് ചന്ദ്രിയും അമ്മയും താമസിക്കുന്നത് ചന്ദ്രിക്ക് രണ്ട് വയസ്സുള്ളപ്പോൾ അവളുടെ അച്ചൻ പുഴയിൽ മുങ്ങി മരിക്കുകയായിരുന്നത്രെ ....
റയിൽവേ മതിലിന്റെ പണി കഴിയുമ്പോഴേക്കും ചന്ദ്രിയും അമ്മയും ഞങ്ങളുടെ വീട്ടിൽ വലിയ കൂട്ടായി കഴിഞ്ഞിരുന്നു 'വളരേ പാവമായ ഒരു സ്ത്രിയായിരുന്നു ചന്ദ്രിയുടെ അമ്മ ശോഭചേച്ചി .. നന്നേ ചെറുപ്പത്തിൽ തന്നെ അദ്ധ്യാനിക്കാനിറങ്ങിയ അവർ തന്റെ മകളെങ്കിലും നല്ല രീതിയിൽ വളരണമെന്നാഗ്രഹിച്ച് അവൾക്ക് വേണ്ടി കഠിനമായി പണിയെടുത്തു ...
സ്ക്കുളില്ലാത്ത എല്ലാ ദിവസങ്ങളിലും ചന്ദ്രി ഞങ്ങളുടെ വീട്ടിലെത്താറുണ്ട് പിന്നെ ഞാനും ചന്ദ്രിയും കൂടി റയിൽവേ പാലത്തിനപ്പുറത്ത് പുഴയുടെ കാഴ്ച്ചകളും കണ്ട് വിശേഷങ്ങളെല്ലാം പറഞ്ഞ് പാളത്തിലൂടെ കൂകി വരുന്ന ട്രെയിനിലെ അപരിചിതരായ യാത്രക്കാർക്ക് കൈ വിശി കാണിച്ചുമൊക്കെ സമയം കളയും ....
ഒരു ഓണ പരീക്ഷാ കാലം ഉച്ചയ്ക്ക് പുസ്തങ്ങളെല്ലാം ബാഗിൽ അടക്കിവെച്ച് പരിക്ഷക്ക് പോകാനിറങ്ങുകയായിരുന്നു ചന്ദ്രി 'അപ്പോഴാണ് ശോഭ ചേച്ചി കെട്ടിടം പണിക്ക് പോകുന്നിടത്തെ മേസ്തിരി വിജയേട്ടൻ ഓട്ടോയുമായി വന്നത് ..
" അമ്മ പണിസ്ഥലത്ത് ഒന്ന് വീണു നമുക്കൊന്ന് അത്രാടം വരെ പോണം ..
പുസ്തകങ്ങളടങ്ങിയ ബാഗ് അതേപടി വീടിനകത്തേക്കിട്ടു ചന്ദ്രി ..
''ചില ജീവിതങ്ങളിൽ വിധി നടപ്പാക്കുന്ന പരീക്ഷകൾക്ക് ആർക്കും ഉത്തരം കണ്ടത്താനാവില്ലാ '""
രണ്ട് മാസത്തെ ആശുപത്രി വാസത്തിന് ശേഷം അതേ ഓട്ടോയിൽ തിരിച്ചു വരുമ്പോൾ ശോഭ ചേച്ചിക്ക് നിവർന്ന് നടക്കാൻ പറ്റിയിരുന്നില്ലാ.. പണിക്കുപോയിരുന്ന കെട്ടിടത്തിന്റെ ഒന്നാം നിലയിൽ നിന്നുള്ള വീഴ്ച്ചയിൽ അവരുടെ നട്ടെല്ലിന് കാര്യമായ ക്ഷതം സംഭവിച്ചിരുന്നു ...
പിന്നിട് ചന്ദ്രി പഠിക്കാൻ പോയില്ലാ അമ്മയുടെ മരുന്നിനും ചികിൽസക്കും വേണ്ടി അവൾ റയിൽവേ ജീവനക്കാരുടെ വീടുകളിൽ പുറംപണിക്ക് പോയി തുടങ്ങി ...
ചന്ദ്രിയുടെ അമ്മ ശോഭ ചേച്ചി ഇടയ്ക്ക് പ്രാഞ്ചി നടന്ന് ഞങ്ങളുടെ വീട്ടിലേക്ക് വരും .ഇത്താത്താക്ക് അവരെ വലിയ കാര്യമായിരുന്നു .. വരുമ്പോഴല്ലാം പണമോ നാഴി അരിയോ കറിവെക്കാൻ തേങ്ങയോ ഉണക്കമീനോ എന്തങ്കിലുമൊക്കെയായി അവർക്ക് കൊടുക്കാറുണ്ട് ...
ഒരു ദിവസം റയിൽവെ ക്വാർട്ടേഴ്സിൽ പണിക്ക് പോയ ചന്ദ്രി കരഞ്ഞ് കൊണ്ടാണ് തിരിച്ചു വന്നത് അവിടെ ആരോ അവളോട് മോഷമായി പെരുമാറിയത്രെ ... അതോട് കൂടി വിടുകളിൽ പണിക്ക് പോകുന്നത് നിർത്തിയ ചന്ദ്രി മേസ്തിരി വിജയേട്ടന്റെ കൂടെ കെട്ടിട്ടം പണിക്ക് പോകാൻ തുടങ്ങി ...
""ജീവിതമെന്നത് ജാലവിദ്യക്കാരന്റെ കയ്യിലെ പൂക്കൊട്ട പോലേ യാണ് മോഹങ്ങളുടെ നിറങ്ങളങ്ങനെ മാറി മാറി വരും ""
ചന്ദ്രിക്കിപ്പോൾ ഒരു മോഹം മാത്രമാണുള്ളത് അമ്മയുടെ ചികിൽസക്കും മരുന്നിനുമുള്ള പണമുണ്ടാക്കുക എന്നത് മാത്രം ...
ആയിടക്ക് ടൗണിൽ റോഡ് വിതി കുട്ടുന്നതിന് വേണ്ടി അളിയന്റെ ബേക്കറി കട പൊളിച്ചുമാറ്റിയതിനാൽ എനിക്ക് നാട്ടിലേക്ക് മടങ്ങെട്ടി വന്നിരുന്നു എങ്കിലും ഇടയ്ക്കൊക്കെ ഞാൻ പെങ്ങളുടെ വീട്ടിൽ പോകുമ്പോൾ ചന്ദ്രിയെ കാണാൻ പോകാറുണ്ട് ...
പണ്ട് മനോഹരങ്ങളായ സ്വപ്നങ്ങളൊളിപ്പിച്ചു വെച്ചിരുന്ന ചന്ദ്രിയുടെ കണ്ണുകളിപ്പോൾ വേനൽക്കാലത്തെ വറ്റി വരണ്ട പുഴ പോലെയാണ് ..ഓളങ്ങളില്ലാതെ ശാന്തമായ പുഴ ..
ആയിടക്കാണ് ശോഭ ചേച്ചി മരിച്ചത് ഒരു നാൾ പതിവുപോലെ തന്റെ ഊന്നുവടിയുമായി പ്രാഞ്ചി പ്രാഞ്ചി ഇത്താത്തയുടെ വീട്ടിലെത്തി വിശേഷങ്ങളെല്ലാം പറഞ് അരിയും വാങ്ങി ഇറങ്ങിയതാണ് .. വീട്ടിലെത്തി അരി അടുപ്പത്തിട്ട് തീക്കൂട്ടി പുഴയിലേക്ക് നോക്കി അടുക്കള ചുമരിൽ ചാരി ഇരുന്ന് മയങ്ങി പോയ ശോഭ ചേച്ചി പിന്നെ ഉണർന്നില്ല ... അരി അടുപ്പിൽ തിളച്ചു തൂകി കൊണ്ടേയിരുന്നു തിളച്ചുപൊന്തിയ കഞ്ഞി വെള്ളക്കുമിളകളിൽ പൊങ്ങി കലത്തിന്റെ മൂടി താളത്തിൽ തുള്ളി ചലിച്ചു .. ശോഭ ചേച്ചിയുടെ ജീവചലനം എപ്പോഴോ നിലച്ചിരുന്നു ...
വൈകുന്നേരം പണികഴിഞ്ഞെത്തിയ ചന്ദ്രിയാണ് മരിച്ചു കിടക്കുന്ന അമ്മയേ കണ്ടത് .... രാമച്ചവും ചിരട്ടയും കൂട്ടി വെച്ച് പുഴയോരത്ത് അമ്മയെ സ്ഫുടം ചെയ്യുന്നത് ചന്ദ്രി നിർവികാരമായി നോക്കി നിന്നു ... ചിരട്ട കണലിന്റെ ചൂടിനിടയിൽ ഉരുകി അമരുമ്പോഴും ആയമ്മ ചന്ദ്രിയേയോർത്ത് വിഷമിച്ചിരിക്കണം ..
തൊട്ടപ്പുറത്ത് വേനലിൽ വറ്റി വരണ്ട പുഴയപ്പോഴും ഓളങ്ങളില്ലാതെ ഒഴുക്കു നിലച്ചങ്ങനെ നിൽപുണ്ടായിരുന്നു ...
കാലം പുഴയേക്കാൾ വേഗത്തിലാണ് ഒഴുകി പോയത് അതിനിടെ അളിയൻ അവിടെത്തെ കട ഒഴിവാക്കി എന്റെ നാട്ടിൽ വന്ന് വിടും സ്ഥലവും വാങ്ങി സ്ഥിരതാമസമാക്കിയതടെ ചന്ദ്രിയെ പറ്റി അതികമൊന്നും അറിയാറില്ല' അപ്പോഴെക്കും ഞാനും പ്രവാസവും മറ്റുമൊക്കെയായി പ്രാരാബ്ദങ്ങളുടെ തിരക്കിൽ പെട്ടിരുന്നു പിന്നിടെപ്പോഴോ എവിടെയോ വെച്ച് കണ്ട വിജയൻ മേസ്ത്തിരി വഴി ചന്ദ്രിയുടെ വിവാഹം കഴിഞ്ഞെന്ന വാർത്ത പറഞ്ഞു അളിയൻ ....
അവളുടെ അച്ചന്റെ അകന്ന ബന്ധത്തിലുള്ള ഒരാളാണത്രെ വരൻ ....
കാലങ്ങൾക്കിപ്പുറം കഴിഞ്ഞ ദിവസം ചന്ദ്രിയെ കണ്ടു വടക്കൻ ജില്ലയിലൊരു സുഹ്യത്തിന്റെ വിവാഹത്തിന് പോയി വരുന്ന വഴി ചന്ദ്രിയുടെ നാട്ടിലിറങ്ങി .. പുഴയോരത്തെ ആ പഴയ കൂര ഇന്നില്ല അവിടെയൊരു ഇരുന്നില കെട്ടിട്ടമുയരുന്നുണ്ട് അൽപ്പമകലെ ഇ.എം, എസ് 'ഭവന പദ്ധതിയിൽ പഞ്ചായത്തിൽ നിന്നും വെച്ചു കൊടുത്തൊരു മൂന്നു സെന്റിലെ പണിതീരാത്തൊരു കൊച്ചുകൂരയിൽ ഒറ്റക്കായിരുന്നു ചന്ദ്രി .അവളുടെ കെട്ടിയോൻ ശെൽവൻ അവരുടെ കല്യാണം കഴിഞതിന്റെ ആറാം മാസം പളനിയിൽ പോയി വരുന്ന വഴിക്ക് ട്രാവലർ മറിഞ്ഞ് മരിച്ച വിവരം വിജയൻ മേസ്തിരി പറഞ് ഞാനറിഞ്ഞിരുന്നു ...
ചന്ദ്രിയിപ്പോൾ ഒരു സർക്കാർ ജോലിക്കാരിയാണ് അടുത്തുള്ള റയിൽവേ ഓഫിസിൽ പ്യൂണായി ജോലി കിട്ടിയിരിക്കുന്നു ചന്ദ്രിക്ക് ...
വിശേഷങ്ങളെല്ലാം പറഞ് അവിളിട്ടു തന്ന കട്ടൻ ചായയും കുടിച്ചിറങ്ങുമ്പോൾ തൊട്ടടുത്തുള്ള നഴ്സറിയിൽ നിന്നും ഒരു മൂന്ന് വയസുകാരി നടന്നു വന്നിരുന്നു ചന്ദ്രിയുടെ മകൾ ......
അവളേയും ചേർത്ത് പിടിച്ച് എന്നെ യാത്രയാക്കാൻ വന്നപ്പോൾ ചന്ദ്രിയുടെ കണ്ണിൽ പഴയ ആ സ്വപ്നങ്ങളുടെ മനോഹാരിത ഞാൻ വീണ്ടും കണ്ടു ....
കുറച്ചകലെ പുഴയപ്പോൾ നിറയെ ഓളങ്ങളുയർത്തി നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു ....
# സുധി ........

റേഷൻ കടയിലേ പ്രണയം

Image may contain: 1 person, beard and close-up
**********""
തീരേ ഇഷ്ട്ടമില്ലാത്ത കാര്യമായിരുന്നു വയലിനപ്പുറത്തെ റേഷൻകടയിൽ പോകുന്നത് ഉമ്മയുടെ പ്രാക്കും പിറുപിറുപ്പും ഒഴിവാക്കാൻ വേണ്ടി മാത്രമാണ് ശനിയാഴ്ച്ചകളിൽ മണ്ണണ്ണ കുപ്പിയും സഞ്ചിയുമായി പാടം കടന്നു റേഷൻ കടയിലേക്ക് പോയിരുന്നത് .
കരിങ്കല്ലുപാകിയ റോഡിലൂടെ നടന്നു ചളി നിറഞ്ഞ പാടത്തിനു നടുവിലുള്ള തോടും കടന്നു വേണമായിരുന്നു റേഷൻ കടയിലെത്താൻ
ഒരു ശനിയാഴ്ച്ച മണ്ണണ്ണ വാങ്ങാൻ വരിയിൽ നിൽക്കുമ്പോഴാണ് അവളെ കാണുന്നത് ഇരു വശതേക്കും പിന്നിയിട്ട നീണ്ട മുടിയുള്ള ഒരു പാവാടക്കാരി. മണ്ണണ്ണ കുപ്പി പിടിച്ച അവളുടെ മെലിഞ്ഞു നീണ്ട കൈവിരലുകൾ കാണാൻ ഒരു ചന്തമുണ്ടായിരുന്നു . റേഷൻ കടക്കാരൻ സൈതുക്ക അളന്നുതന്ന മണ്ണണ്ണ കുപ്പി കുനിഞ്ഞെടുക്കുമ്പോൾ അവളെന്റെ മുഖത്ത് നോക്കി ഒരു ചിരി സമ്മാനിച്ചു അടുത്ത വിടുകളിലെ കളിക്കൂട്ടുകാരികളായ സുജയ്ക്കും ശാരിക്കുമില്ലാത്തൊരു പ്രത്യാകത ഉണ്ടായിരുന്നു അവളുടെ ചിരിയിൽ...
തിരിച്ചു വരുമ്പോൾ അടുത്താഴ്ച്ചയും അവളുണ്ടാവുമോ എന്നതാണ് ഞാൻ ആലോജിച്ചത്
പിന്നിടെല്ലാ ആഴ്ച്ചകളിലും ഞാൻ എത്തുന്ന സമയങ്ങളിൽ അവളുണ്ടായിരുന്നു റേഷൻ കടയിൽ ഞാനിപ്പോൾ ശനിയാഴ്ച്ചയാവാൻ കാത്തിരിപ്പു തുടങ്ങിയിരിക്കുന്നു .അത് വരെ കല്ലുപാകിയ റോഡും ചളിനിറഞ്ഞ പാടവും ഒരു കടമ്പയായി കണ്ടിരുന്ന ഞാൻ ആ കല്ലുപാകിയ ചെമ്മൺ പാതയും പച്ചപ്പു നിറഞ്ഞ വയൽ വരമ്പുകളെയും ഇഷ്ട്ടപെട്ടു തുടങ്ങിയിരിക്കുന്നു പാടത്തിനപ്പുറത്തെ താഴ്വാരെത്തേക്ക് സുര്യൻ മായാനൊരുങ്ങുമ്പോഴുള്ള മാനത്തിന്റെ നിറമായിരുന്നു എന്നോട് വർത്തമാനം പറയുമ്പോൾ അവളുടെ മുഖത്തിന് ..പാടത്തിനു നടുവിലെ തോടിനു മുകളിൽ പനന്തടി കൊണ്ടാരോ ഒരു പാലമുണ്ടാക്കിയിരുന്നു ആ കാലങ്ങളിൽ ......
മണ്ണെണ്ണ വാങ്ങാന്‍ നിൽക്കുമ്പോൾ റേഷൻ കടക്കാരൻ സൈതുക്കയാണ് അവളുടെ കല്ല്യാണം ഉറപ്പിച്ചെന്ന വാര്‍ത്ത പറഞ്ഞത്. സംഗതി അറിഞ്ഞതും ഉള്ളൊന്നു കാളി.. സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്. നെഞ്ചില്‍ തീ ആളിപടരാന്‍ തുടങ്ങി.. കൈയിലെ മണ്ണെണ്ണ കുപ്പി ഞാന്‍ നെഞ്ചിന്‍റെ അടുത്തു നിന്നും മാറ്റി പിടിച്ചു. ഗോതബ് വാങ്ങാൻ മറന്നു ഞാൻ വിട്ടിലേക്ക് നടന്നു കുളത്തിനപ്പുറത്തെ കണ്ടം പൂട്ടി കൊണ്ടിരുന്ന ട്രാക്ക്ട്ടർ വരമ്പിലാകെ ചളി പരത്തിയിരിക്കുന്നു തോടിനു മുകളിലെ ദ്രവിച്ചു വിഴാറായ പനന്തടി പാലം വെള്ളത്തിനൊപ്പം ഒഴുകി പോകുന്നത് കണ്ടു......
കാലങ്ങൾക്കിപ്പുറം ഇന്നാണവളെ കാണുന്നത് ഓട്ടോസ്റ്റാന്റിൽ ഊഴം കാത്തു കിടക്കുമ്പോൾ ബസ്സിൽ വന്നിറങ്ങിയ അവളെ മനസിലാക്കാൻ ബുദ്ധിമുട്ടുണ്ടായില്ല ഒരു വയസ്സു വരുന്ന കുഞ്ഞിനെ ഒക്കത്തും നാലു വയസ്സുകാരനെ കയ്യിലും പിടിച്ചു മുന്നിൽ പോകുന്ന പരുക്കൻ മനുഷ്യനൊപ്പം നടക്കുന്നതിനിടയിൽ തിരിഞ്ഞു നിന്നവളെന്നോട് ചോദിച്ചു ...
നിങ്ങളുടെ റേഷൻ കട അവിടെ നിന്നും മാറി അല്ലെ ?
അപ്പോഴാണ് സീറ്റിനു താഴെ മടക്കി വെച്ച റേഷൻ കാർഡും മണ്ണണ്ണ കുപ്പിയും ഓർമ്മയിലെത്തിയത് ' ഇന്ന് ശനിയാഴ്ച്ചയാണ് റേഷൻ കടയിൽ പോണം
എഴുത്ത് : സുധീർ പി എസ് ആർ

പറയാതെ പോകുന്നവർ

Image may contain: 1 person, beard and closeup

***********
ഡ്രൈവറുടെ വേഷം കെട്ടുന്നതിനു മുൻപ് പെയ്ന്റിങ്ങിനു പോയിരുന്ന കാലം .....!!!
നാട്ടിൻ പുറത്ത് ഹൗസ് പെയ്ന്റിങ്ങിനു പോകുമ്പോൾ ഒരു കുഴപ്പമുണ്ട് ... മഴക്കാലത്ത് പണി ഇച്ചിരി കുറയും കാരണം എടവപാതിയും 'കർക്കിടകവുമൊക്കെ തകർത്തു പെയ്യുമ്പോൾ വീടുമോടിക്കൂട്ടാനധികമാരും മെനക്കെടാറില്ലാ എന്നതു തന്നെ .....!!!!
അങ്ങനേ പണിയില്ലാത്തൊരു മഴക്കാലത്ത് പാലക്കാട്ടെ പെങ്ങളുടെ വീട്ടിൽ പോയി മടങ്ങി വരുമ്പോഴാണ് "ജോണച്ചനെ പരിജയപെടുന്നത് " പിന്നിട് ജിവിതത്തിൽ ഒരു പാട് സൗധീനം ചെലുത്തുകയും ഒരിക്കലും മറക്കാൻ പറ്റാത്തതുമായ ചിലരേ കണ്ടുമുട്ടുന്നതിനു നിമിത്തമായൊരു കൂടിക്കാഴ്ച്ച .....!!!!
ആനവണ്ടിയിൽ സീറ്റു പങ്കിടുന്നതിയിൽ അച്ചന്റെ കയ്യിൽ കണ്ട പുസ്തകത്തിൽ നിന്നു തുടങ്ങിയവർത്തമാനം പരസ്പരം പരിജയപെട്ടപ്പോഴാണറിഞ്ഞത് അച്ചൻ എന്റെ നാടിനടുത്ത് തന്നെയുള്ള ക്രിസ്ത്യൻ മിഷനറിയുടെ ഒരു സ്ഥാപനത്തിന്റെ മേൽനോട്ടക്കാരനാണന്ന് 'അച്ചന്റെ സ്ഥാപനത്തിൽ കുറച്ചു പെയ്ന്റിങ്ങ് ജോലി ഉണ്ടന്നും പിറ്റേ ദിവസം അങ്ങോട്ടിറങ്ങണമെന്നും പറഞ്ഞാണ് അച്ചൻ പിരിഞ്ഞത്....!!!
അങ്ങനെയാണ് വ്യദസദനവും 'വിമൻസ് ഹോസ്റ്റലും 'നഴ്സ്സറി സ്ക്കൂളുമൊക്കെയുള്ള അവിടേക്ക് ഞാനെത്തുന്നത്...!!
'നാട്ടുനടപ്പുള്ള കൂലിയിൽ കുറച്ചു കുറവുണ്ടാവുമെങ്കിലും 'മഴക്കാലം കഴിഞ്ഞാലും നിനക്കു ചെയ്യാനുള്ള ജോലി ഇവിടെ ഉണ്ടാവുമെന്നാണ് ജോണച്ചൻ എന്നോട് പറഞ്ഞത് 'ഭക്ഷണം അവിടെ മെസ്സിൽ നിന്നും കഴിക്കാം എന്നു പറഞ്ഞെങ്കിലും ' മെസ്സിലെ ചുറ്റുപാടും 'കുശിനിക്കാരി ചേച്ചിയുടെ പ്രക്യതവും ഒറ്റ ദിവസം കൊണ്ടു തന്നെ അവിടുത്തെ ഉച്ചയൂണ് ഒഴിവാക്കാൻ എന്നെ നിർബന്ധിതനാക്കി .....!!!!
ആദ്യത്തെ കുറച്ചു ദിവസങ്ങളിൽ എനിക്ക് ജോലിച്ചെയ്യാനുണ്ടായിരുന്നത് അവിടുത്തെ വ്യദ സദനത്തിലായിരുന്നു 'അങ്ങനേ പറയാൻ മാത്രം വ്യദരൊന്നുമില്ലാത്തൊരു സ്ഥലം ....!!
ഭാര്യ മരിച്ച മക്കളില്ലാത്ത ഒരു നളിനാക്ഷൻ ചേട്ടൻ 'ഭാര്യയേയും മക്കളേയും ഉപേക്ഷിച്ചു താമസിക്കുന്ന വർഗിസ് ചേട്ടൻ ,പിന്നെ ഒരക്സ് മിലിട്ടറി ഡേവിസ് ചേട്ടൻ , പിന്നെ 'മക്കളു തന്നെ അവിടെ കൊണ്ടാക്കിയ 'ത്രേസ്യാമച്ചി, ശോശാമ്മച്ചി ,മറിയ ചേടത്തി, ഗീതമ്മാൾ ,'' അങ്ങനേ നാളേയുടെ പ്രതിക്ഷകളില്ലാത്ത വാർദ്ധക്ക്യമെന്ന വടത്തിൽ ബന്ധിതരാക്കപെട്ട കുറച്ച് ജൻമങ്ങൾ ....!!!!
കൂലി കുറവാണെങ്കിലും വളരേ എളുപ്പമുള്ള ജോലിയായിരുന്നു അവിടെ എനിക്കുണ്ടായിരുന്നത് എന്നാലും ആകപാടെ ഒരേകാന്തത അനുഭവപ്പെടുന്ന അന്തരീക്ഷം ആയിരുന്നു അവിടെ ഉണ്ടായിരുന്നത് ...
മിണ്ടാനും പറയാനുമൊന്നും ആരുമില്ലാത്ത അവസ്ത്ത അന്തേവാസികളായ വ്യദ ജനങ്ങൾ മിക്കവാറും അവരുടെ മുറികളിലായിരിക്കും
'"നാളെയുടെ വർണ്ണസ്വപ്നങ്ങളൊന്നും അവശേഷിക്കാത്തവർ എകാന്തതയിലിരുന്ന് ഇന്നലകളുടെ മധുരസ്മരണകളേ അയവിറക്കുന്നു .....
എന്നാൽ അവരിൽ നിന്നല്ലാം വ്യത്യസ്തമായി മുറിയിൽ നിന്നും പുറത്തിറങ്ങി നടക്കാൻ ഇഷ്ട്ടപെട്ടിരുന്ന ഒരാളുണ്ടായിരുന്നു കുട്ടത്തിൽ മറ്റുള്ളവരല്ലാം ശോശാന്റി എന്ന് വിളിച്ചിരുന്ന ഒരു വ്യദ്ധ ,ഞ്ഞാനവരേ അമ്മച്ചിയെന്നാണ് വിളിച്ചിരുന്നത് ...!!
വെളുത്തു നന്നേ മെലിഞ്ഞ് കൈകളിൽ നീല ഞ്ഞെരമ്പുകൾ തെളിഞ്ഞു നിൽക്കുന്ന അവരുടെ മുഖം ജോണച്ചന്റെ ഓഫിസിൽ ഫ്രെം ചെയ്തു വെച്ചിരിക്കുന്ന കന്യാമറിയത്തിന്റെതു പോലെ ശാന്തമായിരുന്നു ....!!
അധികമാരോടും സംസാരിക്കാതെ അവിടെയെല്ലാം നടക്കുന്ന അവർക്ക് തലയ്ക്ക് നല്ല വെളിവില്ലന്ന് പറഞ്ഞു തന്നത് മെസ്സിലെ ജോലിക്കാരിയാണ് ....!!
ഉച്ചക്ക് 12 മണിക്ക് അന്തേവാസികൾക്കുള്ള ഭക്ഷണം കൊണ്ടുവന്നാൽ എല്ലാവരും അവരുടെ പാത്രങ്ങളുമായി നിശബ്ദരായി കഴിക്കാൻ പോകുന്നത് കാണാറുണ്ട് പക്ഷേ ശോശാമ്മച്ചി മാത്രം പോയതുപോലെ തിരിച്ചു വരുന്നത് കാണാം ...!!
ഈ കാഴ്ച്ചപതിവായപ്പോൾ ഒരു ദിവസം ഞാൻ അമ്മച്ചിയോട് ചോദിച്ചു...!!
എന്താ അമ്മച്ചി വിശപ്പില്ലേ ?
വിശപ്പില്ലാഞ്ഞിട്ടല്ലാ മോനേ വായ്ക്ക് രുചിയുള്ളതൊന്നും അവിടെയില്ലാ അതു കൊണ്ടാണ് എന്ന് മറുപടി...
ജോലിക്ക് കയറിയ ആദ്യം ദിവസം തന്നെ മെസ്സിലെ ഭക്ഷണം ഒഴിവാക്കി വീട്ടിൽ നിന്നും പൊതിച്ചോറു കൊണ്ടുവരാൻ തുടങ്ങിയ എനിക്കാ മറുപടിയിൽ അൽഭുതമൊന്നും തോന്നിയില്ലാ....!!
എന്തായാലും പിറ്റേ ദിവസം ഒരു പൊതിചോറു കൂടുതൽ കൊണ്ട് വന്ന ഞാൻ അമ്മച്ചിയേ നിർബഡിച്ചു കൂടെ ഇരുത്തി കഴിപ്പിച്ചു ...!!
പിന്നിടെല്ലാ ദിവസവും ഞാൻ വരുമ്പോൾ ശോശാമ്മച്ചിക്കുള്ള കറികളും കൊണ്ടുവരാൻ തുടങ്ങി ഉച്ചനേരങ്ങളിൽ ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചു ഞങ്ങൾ വലിയ കൂട്ടായി .....!!!
ജോലിക്കിടയിൽ എന്റെ അടുത്തുവന്നിരിക്കുന്ന അമ്മച്ചി അവരുടെ പഴയ കഥകളെല്ലാം എന്നോട് പറഞ്ഞു തരും '.....!!!
ബന്ധുക്കളെന്നു പറയാൻ കാര്യമായി ആരുമില്ലാ അവർക്ക് ആകെ ഒരു മകൻ മാത്രം അയാളും കുടുംബവും വിദേശത്താണ് ഭാര്യക്കും അവിടെ ജോലിയുണ്ട് 'ഭർത്താവ് നേരത്തെ മരിച്ചു പോയ ശോശാമ്മച്ചി പിന്നിട് മകനു വേണ്ടിയാണ് ജീവിച്ചത് 'അവനേ പഠിപ്പിച്ചു ഒരു നിലയിലാക്കാൻ വേണ്ടി കഷ്ട്ടപെട്ടു പണിയെടുത്തു ....പഠിച്ചു പാസായ അവനു വൈകാതെ വിദേശത്ത് ജോലി കിട്ടി അവിടെ പോയ അയാൾ കൂടെ ജോലി ചെയ്യുന്ന ഒരുത്തിയേ ഇഷ്ട്ടപെട്ടുകെട്ടി...... ,മകനൊരു പെണ്ണുകെട്ടി പേരമക്കളുമായി ജീവിക്കാനാഗ്രഹിച്ച ശോശാമ്മച്ചിക്ക് അവരേകാണണമെങ്കിൽ ആണ്ടിലൊരു അവധിക്കാലം വരണമെന്നായി ....!!!
വീട്ടിൽ ഒറ്റക്കിരുന്നു ആലോജിച്ചു കൂട്ടി മനോനില തെറ്റാൻ തുടങ്ങിയ കാലം.... ഇടയ്ക്കു വീട്ടിൽ നിന്നിറങ്ങി എങ്ങോട്ടന്നില്ലാതെ നടന്നു പോകും പരിജയക്കാർ ആരെങ്കിലും പിടിച്ചു വിട്ടിൽ കൊണ്ടാക്കും അങ്ങനെ അവസാനം അയൽപക്കക്കാർ മകനേ വിളിച്ചു പറഞ്ഞിട്ടാണ് കഴിഞ്ഞ തവണ അവധിക്ക് വന്നപ്പോൾ മോനും മരുമകളും കൂടി ശോശാമ്മച്ചിയേ ഇവിടെ കൊണ്ടു വന്നാക്കിയത് ....!!
വർത്തമാനം പറഞ്ഞിരിക്കുന്നതിനിടയിൽ എന്നും ഒരു പതിനൊന്നു മണിയായാൽ ശോശാന്റി മെല്ലെ എണിറ്റുപോകും ആദ്യമൊന്നും എനിക്ക് കാര്യം മനസിലായില്ലാ പിന്നിടു ജോണച്ചനാണ് അതു പറഞ്ഞു തന്നത് ആ സമയത്താണത്രെ ആന്റിയുടെ മകൻ വിളിക്കുന്നത് അങ്ങനേ എന്നും വിളിക്കുന്ന പതിവൊന്നും ഇല്ലാ അയാൾക്ക് എപ്പോഴെങ്കിലും വിളിച്ചാലായി അത്രതന്നെ .എന്നാലുമെന്നും ശോശാമ്മച്ചി ആ സമയമായാൽ ടെലിഫോണിനടുത്തുള്ള കസേരയിൽ പോയി ഇരിപ്പുറപ്പിക്കും 'ഉച്ചയൂണിന് വിളിക്കുന്നത് വരേ ....!!!
മോനെത്ര വരേ പഠിച്ചു ..?
ഒരു ദിവസം പതിവ് സംസാരത്തിനിടയിൽ അമ്മച്ചിയെന്നോട് ചോദിച്ചു ..
അധികമൊന്നും പഠിച്ചിട്ടില്ല അമ്മച്ചി അത് കൊണ്ടല്ലെ ഇപ്പോ ഈ പെയ്ന്റിങ്ങിനൊക്കെ വരേണ്ടി വന്നത് ....
തെല്ലു നിരാശയോടെയാണ് ഞാൻ മറുപടി പറഞത് ...
ഒരു കണക്കിന് അധികം പഠിക്കാത്തത് നന്നായി ...അതു കൊണ്ടാവും നിന്റെ അപ്പനുമമ്മയ്ക്കും നിന്നെ കാണാൻ കിട്ടുന്നത് '......
ഒരു നെടുവീർപ്പോടെ അമ്മച്ചി പറഞ്ഞു നിർത്തി '....!!!
അച്ചന്റെ ഹോസ്റ്റലിലേ ജോലി കഴിഞ്ഞും ഇടയ്കൊക്കെ ജോലി ഇല്ലാത്തപ്പോഴും 'വീട്ടിലെന്തങ്കിലും വിശേഷിച്ചുണ്ടാക്കിയാലതുമായും ഞാൻ അമ്മച്ചിയേ കാണാനവിടെ ചെല്ലാറുണ്ട് ....!!!
ഞാൻ പോന്നതിനു ശേഷം പതിനൊന്നു മണിയുടെ ഫോൺകോളിനു കാത്തിരിക്കുന്നത് പോലെ ഞായറാഴ്ച്ചകളിൽ എന്റെ ബൈക്കിന്റെ വരവും അമ്മച്ചി കാത്തിരിക്കാറുണ്ടെന്ന് 'അച്ചൻ പറഞ്ഞു ഞാനറിഞ്ഞു ......!!!
ജോലി തിരക്കുമൂലം അടുപ്പിച്ചു കുറച്ചു ഞായറാഴ്ച്ചകളിൽ അമ്മച്ചിയെ കാണാൻ പോകാൻ പറ്റിയിരുന്നില്ലാ ...
ഒരു ദിവസം യാദ്യശ്ച്ചികമായി ടൗണിൽ വെച്ച് അച്ചനെ കണ്ടപ്പോഴാണ് അച്ചൻ ശോശാമ്മച്ചിയുടെ മരണവാർത്ത പറയുന്നത് രണ്ട് ദിവസം മുൻപൊരു തിങ്കളാഴ്ച്ച മകന്റെ വിളിയും പ്രതിക്ഷിച്ച് ടെലിഫോൺ സ്റ്റാൻഡിനു താഴെ സോഫയിലിരുന്നു മയങ്ങി പോയ അമ്മച്ചി പിന്നെ എണിറ്റില്ലത്രെ ...!!!
തിരക്കിനിടയിൽ അറിയിക്കാൻ മറന്നു പോയെന്ന അച്ചന്റെ വാക്കിന് അത് നന്നായി എന്നാണ് ഞാൻ പറഞ്ഞത് കാരണം അമ്മച്ചിയുടെ ജീവനുള്ള മുഖം തന്നെ എന്നും എന്റെ ഓർമയിലുണ്ടാവുമല്ലോ .....!!!
കുറച്ചു ദിവസം കഴിഞ്ഞ് നാട്ടിൽ നിന്നും കുറച്ചകലെ ഒരു സ്ഥലത്ത് ജോലി ചെയ്തു കൊണ്ടിരിക്കുമ്പോഴാണ് പരിജയമില്ലാത്തൊരു നമ്പറിൽ നിന്നും ഒരു കോൾ വരുന്നത് ......!!!
സുധിയല്ലേ ....???
ഞാൻ '' ശോശാമ്മച്ചിയുടെ മകനാണ് 'നിങ്ങളെ പറ്റി അമ്മച്ചി വിളിക്കുമ്പോഴെല്ലാം പറയാറുണ്ട് ' ഞാൻ ഇന്ന് ആറു മണി വരേ ഇവിടെയുണ്ടാവും ഒന്നു കാണാൻ പറ്റുമോ ..??
കാണണമെന്നു വിജാരിക്കുകയാണങ്കിൽ കാണാനുള്ള സമയമൊക്കെയുണ്ട് പക്ഷേ എനികെന്തോ അയാളെ കാണാൻ തോന്നിയില്ലാ , അത് കൊണ്ട് തന്നെ വരാൻ വൈകും എന്നാണ് പറഞ്ഞത് .....!!
എന്നാൽ അടുത്ത തവണ വരുംമ്പോൾ കാണാം എന്ന് പറഞ്ഞു അയാൾ ഫോൺ കട്ടാക്കി ....
ഫോണും കയ്യിൽ പിടിച്ചു നിൽക്കുമ്പോൾ ഞാനോർത്തു എന്തായിരിക്കും ആ അമ്മച്ചി എന്നെ കുറിച്ച് മകനോടു പറഞ്ഞിട്ടുണ്ടാവുക .....
എഴുത്ത് :സുധീർ ' പി എസ് ആർ

ചിന്നുവമ്മാ

Image may contain: 1 person, beard and closeup

സർവീസിലിരിക്കുമ്പോൾ അച്ചൻ മരിച്ചതിന്റെ ഒഴിവിലാണ് ഞാൻ ആ ഗ്രാമത്തിലെ പോസ്റ്റാഫിസിൽ പോസ്റ്റുമാനായി ജോലിക്ക് കയറുന്നത് ........!!!
ഡിഗ്രി കഴിഞ്ഞ് ടെസ്റ്റഴുത്തും ഇന്റർവ്യുക ളുമൊക്കെയായി തൊഴിലന്വഷിച്ചു നടന്ന ദീർഘമായ കലയളവ് എന്നിലെ ബിരുദ്ധ ദാരിയായ തൊഴിൽരഹിതനെ തെല്ലൊന്നുമല്ലാ നിരാശനാക്കിയിരുന്നത്....എന്നെങ്കിലുമൊരു തൊഴിൽ ശരിയാകുമെന്ന വിശ്വാസത്തിൽ പ്രാർഥനയും വഴിപാടുകളുമൊക്കെയായി നടന്നിരുന്ന അമ്മയെ നിരാശയാക്കാതിരിക്കാൻ മാത്രമായിരുന്നു സ്ഥിരമായി പരീക്ഷകളിലും ഇന്റർവ്യു കളിലും പങ്കെടുത്തിരുന്നത് അതിനിടയ്ക്കാണ് പോസ്റ്റുമാഷായിരുന്ന അച്ചൻ ഒരു ബസ്സപകടത്തിൽ മരണപെട്ടത് ..….....!!!!
പോസ്റ്റുമാൻന്റെ ജോലി ഇഷ്ട്ടമായിരുന്നില്ലങ്കിലും സർക്കാർ ജോലി എന്ന ആ ഒറ്റ കാരണത്താലാണ് ഞാനവിടേക്ക് പോകാൻ തയ്യാറായത് ......!!!
എന്റെ നാട്ടിൽ നിന്നും ഒരു പാട് ദൂരെയായിരുന്നു ആ വടക്കൻ ഗ്രാമം .... പച്ച വിരിച്ചു നിൽക്കുന്ന വയലുകളും കാവും പുഴയും ചെമ്മൺ പാതകളുമൊക്കെയായി കരിമ്പനകൾ അതിരിട്ടു നിൽക്കുന്ന ... കഥകളിൽ വായിക്കാറുള്ളതുപോലുള്ള സുന്ദരമായൊരു ഗ്രാമം .... ഭൂരിഭാഗവും ചെറിയ ചെറിയ കാർഷിക വ്യത്തിയിലേർപ്പെട്ടിരിക്കുന്ന തമിഴ്കലർന്ന മലയാളം സംസാരിക്കുന്ന നിഷ്കളങ്കരായ ഗ്രാമീണർ കുറച്ചു ദിവസങ്ങൾ കൊണ്ടു തന്നെ ഞാനവിടം ഇഷ്ട്ടപെട്ടു തുടങ്ങിയിരുന്നു .......!!!!
ജംഗഷൻ എന്ന് പറയാൻ മാത്രം ഒന്നുമില്ലാത്തൊരു സ്ഥലത്തായിരുന്നു പോസ്റ്റാഫിസ് കെട്ടിട്ടം നിലനിന്നിരുന്നത് ഒറ്റ നിലയിൽ പണിത ഒരു കോൺഗ്രിറ്റ് കെട്ടിട്ടത്തിലെ ഒരു മുറിയാണ് പോസ്റ്റാഫി സായി പ്രവർത്തിക്കുന്നത് അതിനപ്പുറം ചെറിയ ഒരംഗനവാടിയാണ് ഗ്രാമത്തിലെ തൊഴിലാളികൾ രാവിലെ അവരുടെ കുഞ്ഞുങ്ങളെ അവിടെ വിട്ടിട്ടാണ് പണിക്ക് പോകുന്നത് ....!!!
ലോകം മുഴുവനും പടർന്നു പന്തലിച്ച ഇന്റർനെറ്റ് സംസ്ക്കാരം നഗരജീവതങ്ങളിൽ നിന്നും ഗ്രാമിണ ജനതയേയും തന്റെ വിശാലമായ വല കണ്ണികളാൽ മുറുക്കിയിട്ട ഈ കാലത്തിൽ പോസ്റ്റുമാൻന്റെ വേഷത്തിൽ അവിടെ എനിക്ക് കാര്യമായൊന്നും ചെയ്യാനുണ്ടായിരുന്നില്ല....
ഗ്രാമത്തിനോട് ചേർന്ന് പ്രവർത്തിക്കുന്ന അലുമിനിയ ഫാക്ട്ടറിയിലേക്ക് വരുന്ന രജിസ്ട്രേഡ് കത്തുകളും ഗ്രാമീണർക്ക് അപൂർമായി മാത്രം വരുന്ന കത്തുകളും മറ്റുമായി അച്ചന്റെ പഴയ ഹെർക്കുലിസ് സൈക്കളിൽ ഒരു റോന്തുചുറ്റൽ ......!!!
തങ്ങൾക്ക് കത്തയക്കാൻ ആരുമില്ലന്നുറപ്പള്ള ഭൂരിഭാഗം വരുന്ന ഗ്രാമിണരിലധികവും പതിവു പരിജയത്തിന്റെ പേരിൽ എന്തെങ്കിലും കുശലാന്യാഷണങ്ങൾക്കപ്പുറം അവർക്കു വരാനുള്ള എഴുത്തുകളെപ്പറ്റിയുള്ള അന്വഷണത്തിനു മുതിരാറില്ലങ്കിലും പതിവായി എന്റെ വരവും കാത്തിരിക്കുന്ന ഒരാളുണ്ടായിരുന്നു ഗ്രാമത്തിൽ '
" ചിന്നുവമ്മ ' എന്ന വൃദ്ധയായിരുന്നു അത് """
കരിമ്പനകൾ അതിരിട്ട ചെമ്മൺപാതയ്ക്കപ്പുറം സുര്യഗാന്ധി പൂകൾ വിടർന്നു നിൽക്കുന്ന വയലിനോട് ചേർന്നായിരുന്നു ചിന്നുവമ്മയുടെ വീട് മണ്ണു കുഴച്ച് ചുമരുണ്ടാക്കി പനമ്പട്ടയും തകരഷീറ്റും കൊണ്ടു മറച്ച ഒരു ചെറിയ വീട് .....
പാതയ്ക്കപ്പുറത്തു നിന്ന് എന്റെ സൈക്കിൾ കാണുമ്പോഴേക്കും എന്നെയും കാത്ത് ചിന്നുവമ്മ വീടിനു മുന്നിൽ നിൽപ്പു തുടങ്ങും അവരുടെ മകന്റെ കത്തു പ്രതിക്ഷിച്ചിട്ടാണവരുടെ ആ നിൽപ്പ് ,....!!!
ഞാനവിടെ ജോലിക്ക് കയറിയിട്ട് മാസം ഒന്നു കഴിഞ്ഞെങ്കിലും ചിന്നുവമ്മയുടെ വിലാസത്തിലൊരു കത്തും എന്റെ കയ്യിലെത്തിയിരുന്നില്ലാ ...
എല്ലാ ദിവസവും എന്നെ കാത്തു നിൽക്കുന്ന ചിന്നുവമ്മയോട് കത്തില്ലെന്ന് പറയുന്നതും അത് കേട് നിരാശയോടെ അവരകത്തേക്ക് പോകുന്നതും ഒരു പതിവു കാഴ്ച്ചയായി മാറിയപ്പോഴാണ് ഞാൻ ഓഫിസിലെ അന്നാട്ടുക്കാരിയായ ചേച്ചിയോട് ചിന്നുവമ്മയുടെ കാര്യം പറയുന്നത് ആ വ്യദ്ധമതാവിനെ പതിവായി നിരാശനാക്കുന്ന മകനെ പറ്റിയും ... !!
"" മരിച്ചുപോയൊരാൾ എങ്ങനെയാണ് ചിന്നുവമ്മക്ക് കത്തയക്കുന്നത് ...
സഹതാപം നിറഞ്ഞൊരു ചിരിയോടെയാണവരത് പറഞ്ഞത് ...
കേട്ടതു മനസിലാവാത്തവണ്ണം ഒരു വിഡ്ഡിയേപോലെ അവരുടെ മുഖത്തേക്കു തന്നെ നോക്കിയിരുന്ന എന്നോടായി അവർ പറയാൻ തുടങ്ങി .....
ദുരെ ദേശത്തുന്നിന്നെവിടെ നിന്നോ ഈ ഗ്രാമത്തിൽ തൊഴിലന്വഷിച്ചു വന്നവരാണ് ചിന്നുവമ്മയും ഭർത്താവും ഗ്രാമത്തിലെ ഫാക്ട്ടറിയിലായിരുന്നു അവരുടെ ഭർത്താവിന് ജോലി ചിന്നുവമ്മയാവട്ടെ ഗ്രാമത്തിലെ കൃഷിയിടങ്ങളിൽ ജോലിക്ക് പോയി അദ്ധ്വാനിച്ചു ജീവിക്കുന്നതിന്റെ സന്തോഷകരമായ ദിനങ്ങളിലായിരുന്നു ചിന്നുവമ്മ ഒരാൺകുഞ്ഞിന് ജന്മം നൽകിയത് അവന് അഞ്ച് വയസ്സു തികഞ്ഞ അന്നാണ് രാത്രി വൈകി ജോലി കഴിഞ്ഞു വരുകയായിരുന്ന അവരുടെ ഭർത്താവ് വയലിനിപ്പുറം ഇടവഴിയിൽ പാമ്പുകടിയേറ്റ് മരണത്തിന് കീഴടങ്ങിയത് ഭർത്താവിന്റെ മരണത്തിനു ശേഷം ചിന്നുവമ്മയുടെ ജീവതം പൂർണമായും മകനു വേണ്ടിയുള്ളതായിരുന്നു കൃഷിയിടത്തിലും മറ്റും കഠിനമായി പണിയെടുത്ത അവർ മകനെ നഗരത്തിലെ കോളെജിലയച്ചു പഠിപ്പിച്ചു ഡിഗ്രി കഴിഞ്ഞ അവന് അകലെ തമിഴ് നഗരത്തിൽ ജോലി കിട്ടിയതും പെട്ടന്നായിരുന്നു ചിന്നുവമ്മയുടെ ജീവിതത്തിൽ വീണ്ടും സന്തോഷത്തിന്റെ നാളുകൾ ....വിധി വിണ്ടും ചിന്നുവമ്മയുടെ ജീവിതത്തിനു മേലെ കരിനിഴൽ വീഴ്ത്തിയ ഒരു വെള്ളിയാഴ്ച്ച.. ചുരമിറങ്ങിവരുമ്പോൾ നിയന്ത്രണം വിട്ടു കൊക്കയിലേക്ക് മറിഞ്ഞ ബസ്സപകടത്തിൽ മരിച്ച ഏഴു പേരുടെ ലിസ്റ്റിൽ നാലമാനായി ചിന്നുവമ്മയുടെ മകന്റെ പേരുമുണ്ടായിരുന്നു .... പോസ്റ്റുമോർട്ടം കഴിഞ്ഞ് പൊതിഞ്ഞുകെട്ടിയ ശവശരിരം ഒരു നോക്കു കാണാൻ പോലും ചിന്നുവമ്മ സമതിച്ചില്ലാ ,മകൻ മരിച്ചത് അംഗീകരിക്കാൻ അവരുടെ മനസ്സ് ഇതുവരെ സമ്മതിച്ചിട്ടില്ലാ .... അന്നു മുതലവരിങ്ങനേയാണ് കാണുന്നവരോടെല്ലാം മകനെ അന്വഷിക്കും ...
മകന്റെ വിയോഗം അവരുടെ മാനസികനില തെറ്റിച്ചിരിക്കുന്നു .....!!!
മനുഷ്യ ജീവതങ്ങളിൽ സംഭവിക്കുന്ന ചില ക്രുരമായ തമാശകളെ പറ്റി ചിന്തിച്ചു കിടക്കുന്നതിനിടയിൽ നിദ്രയൊഴിഞ്ഞു പോയൊരു രാത്രിയിലാണ് ഞാൻ ചിന്നുവമ്മയ്ക്കൊരു കത്തെഴുതാൻ തീരുമാനിക്കുന്നത് ചെന്നെയിലെ അവരുടെ മകന്റെ വിലാസത്തിൽ ഒരു മണിയോർഡറും ....!!!
കരിമ്പനകൾകിടയിലൂടെ എന്റെ വരവ് കാത്തുനിന്നിരുന്ന ചിന്നുവമ്മയുടെ കയ്യിൽ മകന്റെ കത്തു വെച്ചു കൊടുക്കുമ്പോൾ ചിന്നുവമ്മയുടെ മുഖത്ത് ചിരിയും കരച്ചിലുമല്ലാത്ത ഒരു ഭാവമായിരുന്നു മണിയോർഡർ ഒപ്പിടുവിച്ചു കൈയിൽ കൊടുത്ത നേരം അവരൊന്നു ചിരിച്ചു എനിട്ടെനോടു പറഞ്ഞു ഇത് മോൻ തന്നെ വെച്ചോളു എനിക്കിപ്പോൾ കാശിനാവശ്യമൊന്നുമില്ലാ ... എന്റെ മോന്റെ ഓർമയ്ക്ക് വേണ്ടി ഒരെഴുത്ത് അത് മതി ,അല്ലങ്കിലും മരിച്ചു പോയവർ എവിടുന്നാണ് കാശയക്കുന്നത് ......!!!
മനസിലാവാത്തവണ്ണം നിന്ന എന്നെ നോക്കി വാൽസല്ല്യപൂർണമായൊരു ചിരി നൽകി കൊണ്ട് അവരകത്തേക്കു പോയി .......!!!
നിറയെ പൂവിടർത്തി കൊണ്ട് നിൽക്കുന്ന സൂര്യകാന്തി പാടത്തിനു നടുവിലൂടെ തിരിച്ച് സൈക്കിൾ ചവിട്ടുമ്പോൾ ഞാൻ മനസ്സിലോർത്തു ...
"" എല്ലാ മനുഷ്യരിലുമുണ്ട് അവർക്ക് പ്രിയപെട്ട ചില ഭ്രാന്തുകൾ ... ഒരിക്കലും ഭേദമാവാൻ അവർ ആഗ്രഹിക്കാത്ത ചില ഭ്രാന്തുകൾ .....
എഴുത്ത് :സുധീർ ' പീ ' എസ് ആർ

പ്രതികാരം


പ്രതികാരം
ട്രെയിനിന്റെ ശബ്ദം കാതിൽ നിന്നും അകന്നു പോയിട്ടും കുറച്ചു നേരം അവിടെ തന്നെ നിന്നതിനുശേഷമാണ് അയാൾ പുറത്തേക്ക് നടന്നത്
റയിൽവേ സ്റ്റേഷനിൽ നിന്ന് കുറച്ചു മാറിനിർത്തിയിട്ടിരിക്കുന്ന കാറിനടുത്തേക്കുനടക്കുമ്പോൾ ഓർത്തത് അവളെ കുറിച്ചായിരുന്നു
ലേഖ നായർ തന്റെ ജീവിതത്തിലെ ആദ്യത്തെ പെണ്ണോന്നുമല്ലാ അവൾ എന്നാലും കഴിഞ്ഞ ഒരാഴ്ച്ചകൊണ്ട് ഒരു പ്രത്യക അടുപ്പം തോന്നിയിരിക്കുന്നു അവളോട്
ഒരു പെണ്ണിനോട് ഇഷ്ടം തോന്നിയാൽ അവളെ വശീകരിച്ചു കിടപ്പറയിലെത്തിക്കുക എന്നതാണ് തന്റെയൊരുരീതി പണം കൊടുത്തു വാങ്ങുന്ന സ്ത്രി ശരിരങ്ങളെക്കാൾ താൻ ഇഷ്ട്ടപെടുന്നത് സ്നേഹം മോഹിച്ചെത്തുന്നവരേയായിരുന്നു
സത്യത്തിൽ ഇവളെ വളയ്ക്കുവാൻ തനിക്ക് അധികമൊന്നും ബുദ്ധിമുട്ടെണ്ടി വന്നിട്ടില്ല എന്നതാണ് സത്യം
രണ്ടാഴ്ച്ച മുൻപ് ടൗണിലെ തന്റെ ഉടമസ്ഥതയിലുള്ള ഷോപ്പിൽ വെച്ചാണ് ആദ്യമായി കാണുന്നത് പിന്നിട് ഷോപ്പിലെ നിത്യസന്ദർഷകയായപ്പോൾ പരിചയപ്പെടുകയായിരുന്നു
മുംബയിൽ സ്ഥിരതാമസമാക്കിയ മലയാളി കുടുംബത്തിലെ ഇളമുറക്കാരി വിൽപ്പന കഴിഞ്ഞ കുടുംബ സ്വത്തിന്റെ റജിസ്ട്രെഷനും മറ്റുമായി വന്നതാണ് ഒരാഴ്ചനാട്ടിലുണ്ടാകും എന്നു പറഞ്ഞാണ് പരിചയപ്പെട്ടത്
എന്തങ്കിലും ആവശ്യത്തിനായി എന്നും ഷോപ്പിൽ വന്നിരുന്ന അവളുമായി അടുപ്പം സ്ഥാപിക്കൽ തന്നെ സംബദ്ധിച്ചിടത്തോളം ബുദ്ധിമുട്ടുള്ള കാര്യമായിരുന്നില്ല..
വന്നകാര്യങ്ങളെല്ലാം കഴിഞ്ഞ് നാളെ ഞാൻ പോകും എന്ന് അവൾ പറഞ്ഞപ്പോഴാണ് ഒരാഴ്ച്ച എന്റെ കൂടെ താമസിച്ചിട്ട് പോയാൽ പോരേയെന്ന് ആദ്യം തമാശയിലും പിന്നിട് കാര്യത്തിലുമായി താൻ ചോദിച്ചത് ' ആദ്യം സമ്മതിച്ചിലെങ്കിലും പിന്നിട്ട് തന്റെ നിര്‍ബ്ബന്ധത്തിന് അവൾ വഴങ്ങി
അങ്ങയോണ് ഈ ക്ഷേത്രനഗരിയിലേക്ക് അവളുമായി യാത്ര വരുന്നത്
"ഭക്തിയുടെ മറവുണ്ടെങ്കിൽ അവിഹിതങ്ങൾക്കും ഒരു പവിത്രത കൈവരും മറ്റുള്ളവരുടെ കണ്ണിൽ "
ഹോട്ടലിലെ റും വേക്കറ്റ് ചെയ്തിട്ടില്ല ഇന്നുകൂടി ഇവിടെ ചിലവഴിച്ച് നാളെ പോകാം മദ്യലഹരിയിൽ ഒറ്റക്കൊരു ദിവസം ഒരു ലാർജ് ഒറ്റവലിക്ക് കഴിച്ച് അടുത്തത് നിറക്കുമ്പോഴാണ് ടിപ്പോയിൽ മുകളിൽ പേപ്പർ വെയ്റ്റ് വെച്ചു ഒരു നീളൻ കടലാസ് ശ്രദ്ധയിൽ പെട്ടത് അവൾ വെച്ചിട്ട് പോയതാണെന്ന് തോന്നുന്നു ഒരെഴുത്ത്
കിച്ചുവേട്ടന് നിങ്ങളെ അങ്ങനേ വിളിക്കാനാണ് എനിക്കിഷ്ട്ടം കാരണം അങ്ങനേ വിളിക്കുന്നത് കേൾക്കാനാണിഷ്ട്ടം എന്ന് നിങ്ങൾ തന്നെയാണ് എന്നോട് പറഞ്ഞിട്ടുള്ളത്
ഇപ്പോഴും നിങ്ങൾക്ക് എന്നെ മനസ്സിലായിട്ടില്ല അല്ലേ നിങ്ങളുടെ ജീവിതത്തിലെ ഒരു പാട് സ്ത്രികളിൽ ഒരാൾ മാത്രമായിരുന്നല്ലോ ഞാന്‍ പക്ഷേ എന്റെ ജീവിതത്തിൽ ഞാൻ സ്നേഹിച്ച ഒരേയോരു പുരുഷനാണ് നിങ്ങൾ
ഇപ്പോഴും നിങ്ങൾക്കെന്നെ മനസിലായില്ലെങ്കില്‍ ഞാൻ പറയാം
ഞാൻ ശ്രീലേഖ നിങ്ങളുടെ ഗ്രാമത്തിൽ ചായക്കട നടത്തിയിരുന്ന ശ്രീധരൻ നായരുടെ മൂന്ന് പെൺമക്കളിൽ രണ്ടാമത്തവൾ 10)൦ ക്ലാസ് കഴിഞ്ഞ് പ്രീഡിഗ്രിക്ക് പഠിക്കാൻ പോകുമ്പോഴാണ് ഞാൻ നിങ്ങളെ ആദ്യമായി കാണുന്നത് അതിനും മുൻപ് നിങ്ങൾ എന്നെ കണ്ടിട്ടുണ്ടെന്നും എന്നെ കാണാൻ വേണ്ടി മാത്രം എന്റെ വീടിനു മുന്നിലുടെ പോകാറുണ്ടെന്നും പറഞ്ഞത് വിശ്വസിച്ചതായിരുന്നു എനിക്ക് പറ്റിയ ആദ്യത്തെ തെറ്റ്
പിന്നീട് നിങ്ങളുടെ അഭിനയത്തില്‍ വിശ്വസിച്ച് ആദ്യം മനസും പിന്നിട് ശരീരവും നിങ്ങൾക്ക് വിട്ടു തന്നതും നിങ്ങളിൽ നിന്ന് ഗർഭിണിയായതും തെറ്റ്
ചേച്ചിയുടെ വിവാഹത്തലേന്ന് അവളുടെ ആഭരണങ്ങളുമായി നിങ്ങളുടെ കൂടെ ഒളിച്ചോടിയ ആ ദിവസം ട്രെയിനിൽ വെച്ച് ഒരു പാട് ദിവസത്തെ ഉറക്കക്ഷീണം നിങ്ങളുടെ തോളിൽ ചാരിവെച്ചു ഉറങ്ങിയതായിരുന്നു ഏറ്റവും വലിയ തെറ്റ്
ഉറക്കം കഴിഞ്ഞ് എഴുന്നേറ്റപ്പോൾ ഞാൻ ചാരിയിരുന്നത് ഒരു മറാത്തി സ്ത്രീയുടെ തോളിലായിരുന്നു ആഭരണങ്ങളടങ്ങിയ ബാഗുമായി നിങ്ങൾ എവിടെയോ അപ്രത്യക്ഷമായി കഴിഞ്ഞിരുന്നു
പിന്നിട് ആ മറാത്തിക്കാരി കാണിച്ച വഴികളിലൂടെയായിരുന്നു എന്റെ യാത്ര ഒരു പാട് പുരുഷൻമാരുടെ കൂടെ പോയി അവരാരും നിങ്ങളെ പോലെ അഭിനയിച്ചുമില്ല അവരല്ലാവരും എനിക്ക് പണം തന്നു ആ പണം കൊണ്ട് ഞാൻ മൂലം നശിച്ച എന്റെ കുടുംബത്തെ രക്ഷപെടുത്താൻ എനിക്ക് സാധിച്ചു
ഓരോ ആണിന്റെ കൂടെ പോകുമ്പോഴും നിങ്ങളോട് എങ്ങനെ പ്രതികാരം ചെയ്യണം എന്നതായിരുന്നു എന്റെ ചിന്ത നിങ്ങൾ എന്നോട് ചെയ്തതുപോലെ സ്നേഹം കൊണ്ടു തന്നെ നിങ്ങളെയും തകർക്കണം അതായിരുന്നു എന്റെ ചിന്ത മുഴുവൻ
അങ്ങനേയിരിക്കുമ്പോഴാണ് എനിക്ക് ഇടക്കിടെ പനി വന്നുകൊണ്ടിരുന്നത് ശരിരം മുഴുവൻ തടിപ്പുകൾ വന്നും പോയും കൊണ്ടിരിക്കുകയും ചെയ്തപ്പോഴാണ് ഞാൻ ഒരു സ്പെഷലിസ്റ്റിനെ സമീപിക്കുന്നത് എല്ലാ ടെസ്റ്റുകളും നടത്തിയിട്ടും ഭേദമില്ലാതെ വന്നപ്പോഴാണ് Dr എന്നോട് "എലിസ " ടെസ്റ്റിനേ കുറിച്ച് പറയുന്നത്
റിസൾട്ട് കിട്ടി അത് ശരിയായിരുന്നു HIV posettiv നിങ്ങളോരു എയ്ഡ്സ് രോഗിയാണ് അത് വരേ അനുഭാവത്തോടു കൂടി എന്നോട് സംസാരിച്ചിരുന്ന Dr അവജ്ഞയോടുകൂടിയാണ് എന്നോട് പറഞ്ഞത് ഇനി ഏതാനും വർഷങ്ങൾ മാത്രം അതിനുള്ളിൽ എപ്പോൾ വേണമെങ്കിലും മരണം സംഭവിക്കാം
എന്നെ സംബദ്ധിച്ച് നിങ്ങളോടുത്തുള്ള മുംബെ യാത്രയുടെ പകുതിയിൽ വച്ച് തന്നെ എന്റെ മരണം സംഭവിച്ചിരുന്നു പിന്നിടുള്ളത് ഗതികിട്ടാത്ത ആത്മാവിന്റെ അലച്ചിൽ മാത്രമായിരുന്നു അതവസാനിപ്പിക്കുന്നതിനു മുൻപ് നിങ്ങളോട് സ്നേഹത്തോടെ പ്രതികാരം ചെയ്യാൻ കിട്ടിയ ഒരവസരം മാത്രമാണ് എനിക്ക് ഈ രോഗം
അതിനു മാത്രമാണ് ഞാൻ നിങ്ങളെ തേടി വന്നത് അല്ലാതെ നിങ്ങൾ വിചാരിക്കുന്നത് പോലെ നിങ്ങളുടെ സൗന്ദര്യവും എന്നെ ചതിച്ചുണ്ടാക്കിയ സമ്പത്തും കണ്ട് മയങ്ങിവീണതല്ല
എയ്ഡ്‌സ് രോഗിയുമായി ഒരു തവണ ശാരീരിക ബന്ധത്തിൽ എർപ്പട്ടാൽ തന്നെ പങ്കാളിക്ക് രോഗം പകരുമെന്നാണ് Dr എന്നോട് പറഞ്ഞത് കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ ഒരുപാട് തവണ നിങ്ങൾ എന്നിൽ കാമസംതൃപ്തി നടത്തി കഴിഞ്ഞു ഇപ്പോൾ നിങ്ങൾ ഒരു എയ്ഡ്സ് രോഗിയാണ് ഇതിനേക്കാൾ വലിയ ഒരു പ്രതികാരം നിങ്ങളോട് എനിക്ക് ചെയ്യാൻ കഴിയില്ല എന്ന വിശ്വസത്തോടെ നിർത്തുന്നു.
ശ്രീലേഖ

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo