Showing posts with label SaliniGopinath. Show all posts
Showing posts with label SaliniGopinath. Show all posts

പുസ്തകപരിചയം - ഉണ്ണികൃഷ്ണൻ പുതൂരിന്റെ "ഗജരാജൻ ഗുരുവായൂർ കേശവൻ




ഉണ്ണികൃഷ്ണൻ പുതൂരി ന്റെ "ഗജരാജൻ ഗുരുവായൂർ കേശവൻ "എന്നൊരു കൃതിയാണ്
ഞാൻ ഇവിടെ പരിചയപ്പെടുത്തുന്നത് . അദ്ദേഹം1933-ൽ ജൂലൈ 15ന് തൃശൂർ ജില്ലയിലെ എങ്ങണ്ടിയൂരിൽ ജനിച്ചു. 2014ഏപ്രിൽ2നു
അന്തരിച്ചു.
ഗുരുവായൂർ ദേവസ്വത്തിൽ ഉദ്യോഗസ്ഥനായിരുന്നു .കേരള സാഹിത്യ അക്കാദമി അവാർഡ് (ബലിക്കല്ല് ) ജി. സ്മാരക അവാർഡ്
(നാഴികമണി )പത്മപ്രഭാ പുരസ്ക്കാരം.(എന്റെ 101 കഥകൾ )തുടങ്ങീ നിരവധി പുരസ്‌ക്കാരങ്ങളാണ് .അധ്യായങ്ങളായിട്ടാണ് എഴുതിയിരിക്കുന്നത് .ഡിസിബുക്‌സും കറന്റ് ബുക്ക്സും
കൂടിയാണ്
പുറത്തിറക്കിയിരിക്കുന്നത്. ദിനംപ്രതി ഗുരുവായൂരിൽ ക്ഷേത്രത്തിൽ ദർശനത്തിനായി എത്തുന്ന ഭക്തന്മാരിൽ ചിലരുടെ നിർബന്ധത്തിനു വഴങ്ങിയാണ് ഗജരാജൻ ഗുരുവായൂർ കേശവന്റെ കഥ പുസ്തകരൂപത്തിലാക്കുന്നത് എന്ന് സൂചിപ്പിക്കുന്നു. ഗജരാജൻ കേശവന്റെ ബാല്യം മുതൽ ആവേശവും സമസ്തപ്രഭാവങ്ങളും ജന്തുസഹജമായ സവിശേഷതകളും ചിത്രീകരിക്കാൻ കഴിഞ്ഞെന്നും, ഗജരാജന്റെ ഓർമ്മ അക്ഷരങ്ങളിലൂടെ പുനര്ജീവിപ്പിക്കുകയാണ് ലക്ഷ്യമെന്നും എഴുത്തുകാരൻ
ആമുഖത്തിലൂടെ പറയുന്നു.
ഗജശ്രേഷ്ടനായ ഗുരുവായൂർ കേശവന്റെ ജീവിതകഥയാണ് ഈ കൃതിയെന്നുപറഞ്ഞല്ലോ!!
കേശവന്റെ 72വർഷത്തെ സുദീർഘമായ ജീവിതത്തിലൂടെ ഉണ്ടായ സുപ്രധാന സംഭവ ഗതികളാണ് ഇതിൽ പരാമർശിക്കുന്നത്. പീഡനവും ലാളനവും
ഏറ്റുവളർന്നു അദ്ഭുതകരമായ വിധത്തിൽ ബഹുജനാംഗീകാരം നേടിയ, പരസഹസ്രം ജനങ്ങളുടെ ആരാധനാമൂർത്തിയായി ഔന്നത്യത്തിലെത്തിയ 'ഗുരുവായൂർ കേശവൻഅഖിലേന്ത്യാ തലത്തിലും ശ്രദ്ധിക്കപ്പെട്ടിരുന്നു. മാതംഗശാസ്ത്രത്തിലെ ഗജലക്ഷണ സാമുദ്രിക ലക്ഷണത്തിൽ പറയുന്ന സമസ്ത രാജകീയ ചൈതന്യങ്ങളും രാജസ്വഭാവമുള്ള കേശവന്റെ ജീവിതകഥ ആഹ്ലാദകരവും കൗതുകമുണർത്തുന്നതുമാണ്.
എഴുത്തുകാരന്റെ മനസ്സിൽ ബാല്യകാലം തൊട്ട്,1976ഡിസംബർ 2നു പുലർച്ചെ 2:15ന് ഗുരുവായൂർ ഏകാദശി ദിവസം ചരിഞ്ഞ ഗുരുവായൂർ കേശവന്റെ സുദീർഘമായ 72വര്ഷത്തിനിടയിലുണ്ടായ സുപ്രധാന സംഭവഗതികളാണ് ഈ നോവലിൽ പ്രതിപാദിച്ചിട്ടുള്ളത്‍.
അഖിലലോക പ്രശസ്തനായി വിരാജിച്ച ഗജരാജൻ കേശവനോളം തലപൊക്കമുള്ള ഒരാന കഴിഞ്ഞ അരനൂറ്റാണ്ടുകാ
ലത്തിനിടയിൽ ലോകത്തിലെവിടെയും ഉണ്ടായിട്ടില്ല.നിലമ്പൂർ കോവിലകത്തെമാനവേദൻ തമ്പുരാനാണ്
കേശവനെ നടയിരുത്തിയത്.കുറുമ്പനാനയായിരുന്നു കേശവൻ.
ബാല്യത്തിൽ നിന്നും യൗവ്വനത്തെക്കുകടന്നപ്പോൾ ഒട്ടേറെ ചപലതകൾ കേശവന്റെ ഭാഗത്തുണ്ടായിരുന്നു.ചട്ടത്തിലുള്ള തന്റെ സ്ഥിരം ആനക്കാർ ഒഴികെ ഏതെങ്കിലും ഒരുവൻ പെട്ടെന്ന് കയറിവന്നു കേശവന്റെ കൊമ്പുപിടിക്കാൻ അനുവദിക്കുമായിരുന്നില്ല.അവൻ അയാളെ ചിന്നംവിളിച്ചു ഭയപ്പെടുത്തിഓടിക്കുമായിരുന്നു.കേശവനെ നോക്കാനേല്പിച്ച അച്യുതൻനായരും,മണിനായരും കേശവനെ എല്ലാവിധശിക്ഷണങ്ങളുംനൽകി ഗജരാജപദവിയിലേക്കുയർത്തിയതിൽ പ്രധാന പങ്കുവഹിക്കുന്നു.
കേശവൻ രൂപത്തിലും, ഭാവത്തിലും പുരുഷലക്ഷണമൊത്ത ഒരാനയായിരുന്നു.ചട്ടങ്ങൾ
പഠിപ്പിച്ചിരുന്നത് ഒന്നാംപാപ്പാനായ അച്യുതൻനായരായിരുന്നു.കുറുമ്പനായ കേശവനെ വിൽക്കാൻ ആലോചനയുണ്ടായിരുന്നു.നിലമ്പൂർ കോവിലകത്തെ
കാരണപ്പാടുതമ്പുരാൻ നടയിരുത്തിയതുകൊണ്ടു ലേലം നടത്താനുള്ള ധൈര്യമുണ്ടായില്ല.എന്തുചെയ്യണമെന്ന് മാധവൻനായർ കോഴിക്കോട് സാമൂതിരി തമ്പുരാന് അറിയീപ്പ്കൊടുത്തു.തിരുവെഴുത്തിന്റെ ഉള്ളടക്കം കേശവനെ തീറ്റിപ്പോറ്റിസംരക്ഷിക്കണമെന്നാണ്.കേശവന്റെ എല്ലാവിധ ചിന്തകളെയും പിന്തുടരുവാനുള്ള ജ്ഞാനശക്തി അച്യുതൻനായർക്കുമാത്രമാണുണ്ടായിരുന്നത്."കേശവാ.,ന്റെ പൊന്നുമോനെ "എന്ന വാത്സല്യം നിറഞ്ഞ ആ വിളി കേൾക്കുന്നതോടെ കേശവൻ എല്ലാ പരിഭവങ്ങളും മറക്കുമായിരുന്നു.വീണ്ടും പഴയപടി വെള്ളംകുടിക്കുവാനും പട്ട തിന്നുവാനും തുടങ്ങുന്നതോടെ അച്യുതൻനായർ കണ്ണിൽ വെള്ളം നിറച്ചുകൊണ്ടു കേശവന്റെ തുമ്പിയിൽ ഉമ്മവയ്ക്കുന്നത് ഹൃദയത്തെ അലി യീക്കുന്ന കാഴ്ചയാണ്.വൈരാഗ്യബുദ്ധി ചെറുപ്പംമുതലേ ഒരു സ്വഭാവ വിശേഷമാണ്.സ്‌നേഹപൂർണമായ ശാസനകൾക്കു വഴങ്ങിക്കൊടുക്കുക കേശവന്റെ സ്വഭാവരീതിയായിരുന്നു.
ഒന്നാം പാപ്പാനായിരുന്ന അച്യുതൻനായർക്ക് കേശവനെ ജീവനായിരുന്നു.തന്റെ മകനെക്കാൾ അച്യുതൻനായർ സ്നേഹിച്ചത് കേശവനെയായിരുന്നു.കണികാണുന്നതും തൊട്ട് കിടക്കുന്നതതുവരെ കേശവന്റെ ഒപ്പം.ഒരുദിവസം പോലും വേർപിരിഞ്ഞിട്ടുപോലുമില്ല.രണ്ടാം പാപ്പാനായ മണിനായർ നേരെ തിരിച്ചായിരുന്നു.നന്നായി ഉപദ്രവിക്കുമായിരുന്നു.ആനച്ചട്ടങ്ങളെല്ലാം കേശവനെ പഠിപ്പിച്ചുകഴിഞ്ഞു.
കേശവന് ചില പ്രത്യകതകൾഉണ്ടായിരുന്നു.ആനയുടെ മസ്തകത്തിന്റെ ഘടനയും ലക്ഷണവുമായിരുന്നു കേശവന്റെ ഉടലിനേക്കാൾ എന്നും ജനശ്രദ്ധയാകർഷിച്ചിരുന്നത് അവന്റെ ശിരസ്സായിരുന്നു.തന്റെ വ്യക്തിത്വത്തിന് ശോഭയേറുന്ന ആ തലപിടുത്തംവേണ്ടവിധത്തിൽ എടുത്തു പൊക്കിപിടിക്കാൻ മറന്നിരുന്നില്ല.അത് സ്വാഭാവികമായി സവിശേഷതയായതുകൊണ്ടു കേശവന്റെ തലപൊക്കം ആനക്കമ്പക്കാർക്കിടയിൽ ഒരു സംസാരവിഷയമായി.
ഈ തലപിടുത്തംപൂരപ്രേമികളുടെ മത്സര്യത്തിനുംവഴിയൊരുക്കി.കേശവനെ എഴുന്നെള്ളിക്കുന്ന ഭാഗത്തിനായി രുന്നു വിജയം.ഈ വിജയരഹസ്യത്തിന്റെ പിന്നിലുണ്ടായിരുന്ന സിദ്ധി വിശേഷണത്തിന് പഴമക്കാരുടെയിടയിൽ കാരണമായും പറയുന്നത് മസ്തകത്തിനകത്ത് കൗസ്തുഭം ഒളിഞ്ഞിരിപ്പുണ്ടായതുകൊണ്ടാണത്രെ ..
ബാലകാപ്യമഹർഷിയാണ് ആനശാസ്ത്രത്തിന്റെ ഏറ്റവും വലിയ ഭാരതീയ വക്താവ്‌.അദ്ദേഹം പറയുന്നത് ഒരാനയുടെ ഏറ്റവും വലിയ മർമ്മസ്ഥാനമായി വിരാജിക്കുന്നത് അതിന്റെ മസ്തകമാണ്.മസ്തകത്തിൽ രൂഢമൂലമായിരിക്കുന്ന പടലം പടലമായും കെട്ടുപിണഞ്ഞിരിക്കുന്ന സിരാവ്യൂഹത്തിനകത്ത് കുടികൊള്ളുന്ന ബുദ്ധിയുടേതായ ഏറ്റവും വലിയ ശക്തിഗൃഹത്തെ കൗസ്തുഭമെന്നപേരിൽ സിദ്ധവൽക്കരിക്കാം.
ഇത്രയുമാണ് 4അധ്യായങ്ങളായി എഴുത്തുകാരൻ വർണ്ണിച്ചത്.അഞ്ചാംഅധ്യായത്തിൽ സുഖചികിത്സയെ കുറിച്ചാണ് പറഞ്ഞിട്ടുള്ളത്.ഹസ്തിആയുർവേദത്തിൽ അവഗാഹമായ പണ്ഡിത്വവും പ്രായോഗികപരിജ്ഞാനവുമുള്ള ഒരൊന്നാംകിട ഗജസംരക്ഷകൻ കൂടിയായിരുന്നു യശഃശരീരനായ മാതമ്പാട്ടെ നമ്പ്യാർ.ഗുരുവായൂർദേവസ്വത്തിന്റെ "ആനവിചാരിപ്പ്"പരമ്പരാഗതമായി മാനമ്പാട്ട് കുടുംബത്തിലേക്ക് അവകാശപെട്ടതായിരുന്നു.ഇപ്പോൾ ലൈവ്സ്റ്റോക്ക് സൂപ്രണ്ട് എന്നാണ് പറയുന്നത്.മാതമ്പാട്ട് നമ്പ്യാരുടെ ആനകൾക്കുള്ള ചികിത്സാവിധികൾ ഉൾപ്പെടുന്ന കരിമ്പനയോലകൾ ദേവസ്വം റിക്കോർഡുമുറിയിൽ കിടന്നു പൊടിപിടിച്ചു പുഴുത്തിന്നു നശിച്ചുകൊണ്ടിരിക്കുകയാണ്.പകർത്തിയെഴുതിയ പ്രമാണരേഖകൾ നഷ്ടപ്പെട്ടുവെന്ന് എഴുത്തുകാരൻ വ്യസനത്തോടെ സൂചിപ്പിക്കുന്നുണ്ട്.
ആറാംഅധ്യായത്തിൽ വർഷങ്ങൾക്കുമുന്പുള്ള മലബാർകലാപം,ലഹളക്കാർ എല്ലാം മോഷ്ടിച്ചുകൊണ്ടുപോയെന്നും,കേശവനെയും വരെ ഇറക്കികൊണ്ടുപോയെന്നും എഴുതിയിട്ടുണ്ട്.കോവിലകത്തെ അമ്മതമ്പുരാട്ടിക്ക് ഏറെ വിഷമമുണ്ടാക്കിയെന്നും,തമ്പുരാട്ടിമനമുരുകി ഗുരുവായൂരപ്പനെ പ്രാർത്ഥിച്ചപ്പോൾ.....ഒരുകേടുമില്ലാതെ കേശവൻ തിരിച്ചുവരുമെന്ന് അശരീതി കേട്ടുവെന്നുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
കേശവനെ തിരിച്ചുകിട്ടിയാൽഭഗവാന് കൊടുത്തോളാം എന്നും അതവിടെ പ്രതിധ്വനിച്ചുവെന്നാണ് പറയുന്നത്.ആനക്കാരന്റെ വേഷത്താൽ ശ്രീകൃഷ്ണൻ രൂപപെട്ടു വന്നു ആനയെ അഴിച്ചുകൊണ്ടുപോയെന്നും,അങ്ങനെ ആനയെ തിരിച്ചുകിട്ടിയെന്നുമാണ് ഏഴാം അദ്ധ്യായത്തിൽ പറഞ്ഞിട്ടുള്ളത്.
ചെണ്ടമേളം മുറുകുമ്പോൾ പഞ്ചവാദ്യം കൊഴുക്കുമ്പോൾ കൊമ്പിന്റെ നാദം ഉച്ചസ്ഥായിലെത്തുമ്പോൾ കേശവൻ തന്റെ ശിരസ്സുയർത്തി പിടിക്കുമായിരുന്നു.കോലം അതേതുദേവന്റെ ആയിരുന്നാലും വേണ്ടില്ല തന്റെ മുതുകിലാണെങ്കിൽ ഇറക്കുന്നതുവരെ ഒരേ നിൽപ്പ്.കടുകിട വ്യത്യാസം വരുത്താതെ ധ്യാനനിമഗ്നനായ,സമർപ്പിതമനസ്ക്കനായി,സേവാനിരതനായി,ചെവിയാട്ടികൊണ്ടുള്ള നിൽപ്പ് മറ്റുള്ള ഗജവീരന്മാരിൽനിന്നും ഗുരുവായൂർ കേശവനെ ഒറ്റപ്പെടുത്തുന്ന ഏകസംഗതിയാണെന്നു എട്ടാം അധ്യായത്തിൽ പ്രതിപാദിച്ചിരിക്കുന്നു.
ഒൻപതാം അദ്ധ്യായത്തിൽ പ്രസിദ്ധമായ ആനയോട്ടത്തെ കുറിച്ചും,പത്തുദിവസത്തെ ഉത്സവത്തെ പറ്റിയും പ്രതിപാദിക്കുണ്ഉത്സവച്ചടങ്ങുകളെയുംഒട്ടേറെ വർണിക്കുന്നുണ്ട്.ഗജരാജപട്ടം കിട്ടിയെങ്കിലും ആനയോട്ടമത്സരത്തിൽ പിന്തള്ളപ്പെട്ടതിനെ കുറിച്ചാണ് ഈ അധ്യായത്തിൽ പറഞ്ഞിട്ടുള്ളത്.
ആനയോട്ടമത്സരത്തിൽ ഒരുപ്രാവശ്യമെങ്കിലും ജയിക്കണമെന്നായിരുന്നു അച്യുതൻനായരുടെ ആഗ്രഹം.ആനയോട്ടത്തെക്കുറിച്ചുഭാഗവത പാരായണപ്രവീണൻ പയ്യന്നൂർക്കാരാൻഗോവിന്ദപൊതുവാൾ വർണ്ണിച്ചത് പത്താംഅധ്യായത്തിലാണ്.അഘോരിഗോവിന്ദൻ എന്നയാനയെ അന്നാദ്യമായി കേശവൻ തോൽപിച്ചു
വിജയീശ്രീലളിതനായി.സ്വർണ്ണക്കൊടിമരം തുമ്പികൈ കൊണ്ടുതൊട്ടു .
പിന്നീട് കേശവന്റെ പ്രണയത്തെകുറിച്ചാണ് പതിനൊന്നാം അധ്യായത്തിൽ എഴുതിയത്.കലാരസികനും സഹൃദയനുമായ ശങ്കുണ്ണിമ്മാൻ കേശവന്റെ പ്രണയാനുഭൂതികളെ തന്മയത്വത്തോടെ വിവരിച്ചത് പതിനൊന്നാം അധ്യായത്തിലാണ്.
സാക്ഷാൽശ്രീ പത്ഭനാഭന്റെ അംശാവതാരം തന്നെയാണ് ഗുരുവായൂർ കേശവൻ.അഭ്യസ്തരായവർപോലും വിശ്വസിക്കുന്നുവെത്രെ!!
ഗുരുവായുർ ക്ഷേത്രത്തിന്റെ ശ്രീകോവിലിനു ചുറ്റുമുള്ള ഭിത്തികളിലവയിന്നും വരുന്നവർക്ക് കാണത്തക്കവിധം കമനീയമായി ആലേഖനം ചെയ്തുവച്ചിട്ടുണ്ട്.ഗുരുവായൂർ കേശവന്റെ കഥയല്ലെങ്കിലും "ഗജേന്ദ്രമോക്ഷം "ഇവിടെവരുന്ന പരസഹസ്രം ഭക്തജനങ്ങൾക്കും ഇന്നും മറക്കാവാനാകാത്ത സംഭവമാണെന്ന് എഴുത്തുകാരൻ പറയുന്നു.സൃഷ്ടിയുടെ ആദ്യാങ്കുരം മുതൽക്കു വളർന്നുവികസിച്ച മനുഷ്യനായി രൂപംകൊള്ളുന്നതുവരെയുള്ള രഹസ്യങ്ങൾ എന്തിനാണ് ക്ഷേത്ര ഭിത്തികളിൽ ആലേഖനം ചെയ്തുവച്ചിട്ടിക്കുന്നത്.പലരും നേരിൽകണ്ടു മനസിലാക്കുവാനും മറച്ചുവയ്‌ക്കേണ്ടതായി ഒന്നും തന്നെയില്ലാത്തതിന്റെ സൂചനയാണോ എന്നൊക്കെ എഴുത്തുകാരൻ സൂചിപ്പിക്കുന്നു.
പന്ത്രണ്ടാം അദ്ധ്യായത്തിൽ അവനെ പുകഴ്ത്തുന്ന തരത്തിലാണ് എഴുതിയിരിക്കുന്നത്.പതിമൂന്നാംഅദ്ധ്യായത്തിൽ മതപാടിനെ കുറിച്ചും തെങ്ങുകളെ കുറിച്ചുമാണ് പ്രതിപാദിക്കുന്നത് ..മതമിളകി നിൽക്കുവാനെങ്കിലും കേശവാ !!എന്റെ പൊന്നുമോനെ ,നീ എന്തൊക്കെ പുക്കാറാണവോ ഉണ്ടാക്കാൻ പോകുന്നേ എന്ന് അച്യുതൻ നായർ നെഞ്ചത്തു കൈവച്ചു വാത്സല്യത്തോടെ അഭ്യർത്ഥിച്ചാൽ കേശവൻ അനുസരിക്കുമായിരുന്നു.പതിനാലാം അദ്ധ്യായത്തിൽ കൂടുതൽ വർണ്ണിക്കുന്നു.മരം പിടുത്തത്തെ കുറിച്ചായിരുന്നു.പതിനഞ്ചാം അദ്ധ്യായത്തിൽ കേശവനെ ഏറെ പണിയെടുക്കലായിരുന്നു അത്.സഹികെട്ട് മരം പിടുത്തതിന് പ്രേരിച്ചവരെ ഒരുപാഠം പഠിപ്പിക്കണമെന്ന ചിന്തയിൽ കേശവൻ അവിടമാകെ യുദ്ധഭൂമി പോലെയാക്കി ...കോൺട്രാക്ടറെ ഓടിപ്പിച്ചു.മരങ്ങളെ പിഴുതെറിഞ്ഞു.മരോട്ടിച്ചാൽ എന്ന ഗ്രാമത്തിലായിരുന്നു.പൈസ വാങ്ങിയാൽ എന്തുജോലിയും ചെയ്തു കൊടുക്കണമെന്ന വ്യവസ്ഥയിൽ അച്യുതൻനായർ ഒന്നുമിണ്ടാതെ നിന്നതിലുള്ള പകയാണ് കേശവൻ കാണിച്ചു കൊടുത്തതെന്ന് എഴുത്തുകാരൻ പറയാതെ പറഞ്ഞു.അങ്ങനെ എടംതിരിഞ്ഞു അവിടെനിന്നുമിറങ്ങിപോയി.അങ്ങനെ തൃശൂർ തേക്കിൻകാട് മൈതാനിയിലെത്തി.ചക്കയൊക്കെ ഇട്ടുതിന്നു നിൽക്കുന്നു.
തളക്കുന്ന കാര്യത്തെ പറ്റി എല്ലാ ഉദോഗസ്ഥരും ആലോചിക്കുന്നതാണ് പതിനേഴാം അദ്ധ്യായത്തിൽ..തനിച്ചു നടക്കുന്നതൊക്കെ ഭംഗിയായി വർണ്ണിച്ചിട്ടുണ്ട്.18,,19,,20,,21അദ്ധ്യായത്തിൽ യാതനയുടെയും വ്രണങ്ങളുടെയും ആരും ശ്രദ്ധിക്കത്തിന്റെയും വിവരങ്ങളാണ് .അച്യുതൻ നായർപോലും കേശവനെ ശ്രദ്ധിച്ചിരുന്നില്ല എന്ന് വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്.
ഇരുപത്തിരണ്ടാം അദ്ധ്യായത്തിൽ അച്യുതൻ നായർ സ്വയം ചിന്തിച്ചിറങ്ങി കേശവനെ ശുശ്രൂഷിക്കുകയും രോഗത്തിൽനിന്നു വിമുക്തംസ്ക്കുന്നതിനുള്ള കാര്യങ്ങൾ ചെയ്തു.അതോടെ ഭക്ഷണം കഴിക്കാൻ തുടങ്ങി.പുതിയതായി വന്ന മാനേജർ കേശവന് കുറെ ഇളവുകൾ അനുവദിച്ചു ...കേശവൻ നന്നായി.തലപൊക്കമത്സരത്തിൽ വീണ്ടും വിജയശ്രീലാളിതനായി.1972ൽ ഗജരാജപട്ടം നൽകി ആദരിച്ചു..ദേവസ്വത്തിലേക്ക് ഏറ്റവുമധികംഏക്കംകൊണ്ട് സ്വത്തു സമ്പാദിച്ചുകൊടുത്ത കരിവീരൻ ഗുരുവായൂർ കേശവനായിരുന്നു.മനപ്പൂർവ്വം ഭ്രാന്തുപിടിപ്പിക്കാൻ ശ്രമിച്ചവരെയൊക്കെ അവനു നന്നായി അറിയാമായിരുന്നു .ഭ്രാന്തിനിടയിൽ തന്നെ ഉപദ്രവിച്ചവരെയൊക്കെ തിരിച്ചറിയുവാനുള്ള ബുദ്ധി അപാരമായിരുന്നു.പിന്നെ കൂപ്പു ജോലികൾക്ക് വിട്ടിട്ടില്ല.
നരനായാലും ,മൃഗമായാലും ,പക്ഷിയായാലും മറ്റേതെങ്കിലും ജീവിയായാലും ജനിച്ചസമയം നന്നായിരിക്കണം .നല്ല സമയത്തുണ്ടാകുന്ന ഏതൊരു വസ്തുവും ജീവിയും പിന്നീട് തിളക്കമുള്ളതും അതുകൊണ്ടാണ് പഴമക്കാർ പറയുന്നത്.ജനിച്ച സമയം നന്നായിരിക്കണമെന്നു .നല്ല മുഹൂർത്തത്തിൽ ജനിച്ച ജീവിക്കും ,ദുരന്തങ്ങളെയും ദുഃഖങ്ങളേയും അഭിമുഖീകരിക്കേണ്ടിവരും.ആ ദുരന്തങ്ങളും ദുഃഖങ്ങളുമൊക്കെ തന്നെ പിന്നീടുള്ള ചവിട്ടുപടികളായി രൂപാന്തരപ്പെടാറില്ലേ!
അങ്ങനെ ഗജരാജമുദ്ര അവാർഡ് കിട്ടി.ഗുരുവായൂപ്പന് നടയിരുത്തിയനാൾമുതൽ അവസാനകാലം വരെ തന്റെ സർവ്വസ്വവുംഅടിയറവു വെച്ച ഒരു ധന്യ ജീവിതംനയിക്കാനും ഗുരുവായൂർ ദേവസ്വത്തിന്റെ ഈടുവയ്പ്പിലേക്ക് തന്റെ ജീവിതകാലത്തെ സമ്പാദ്യം കൊണ്ട് ഭീമമായ ഒരു തുക ഉണ്ടാക്കിവയ്ക്കാനും സാധിച്ചു എന്നുള്ളതാണ് ഏറ്റവും ഗണനീയമായ വസ്തുത .
മുപ്പത്തൊരണ്ടാം അധ്യായത്തിൽ കേശവന്റെ അവസാന നാളുകളെകുറിച്ചാണ് എഴുതിയിരിക്കുന്നത്.ഗുരുവായൂർ ഏകാദശി ദിവസം കേശവൻ ചരിഞ്ഞു.
ഈശ്വരാനുഗ്രഹം ഉണ്ടെങ്കിൽ മനുഷ്യനായാലും ,മൃഗമായാലും ഉയരങ്ങളിൽ എത്താൻ കഴിയുമെന്നതിനു ഇരുപതാം നൂറ്റാണ്ടിൽ മറ്റൊരു ദാഹരണവും എനിക്ക് വേറെ ചൂണ്ടികാണിക്കാനില്ലെന്നു എഴുത്തുകാരൻ പറയുന്നു .
ഗുരുവായൂരപ്പണിൽ പൂർണ്ണവിശ്വാസം അർപ്പിക്കുന്ന ഒരു ജീവിക്കും ഒരിക്കലും കീർത്തിയുടെ കാര്യത്തിൽ സങ്കടപെടേണ്ടിവരികയില്ലെന്നുള്ളതിന്റെ പ്രത്യ ക്ഷോദാഹരണമാണ് ഗജരാജൻ ഗുരുവായൂർ കേശവൻ .
കേശവന്റെ മരണാന്തരം പ്രസിദ്ധ ചലച്ചിത്ര നിർമ്മാതാവായ എം .ഒ.ജോസഫ് ഗുരുവായൂർ കേശവനെന്നപേരിൽ ഒരു കളർ ചലച്ചിത്രം നിമ്മിച്ചു .1978ലെ പ്രചുരപ്രചാരം നേടിയ ഫിലിമെന്ന സംസ്ഥാന ഗവർമെന്റിന്റെ അവാർഡ് ലഭിക്കുകയും മുപ്പത്തിമൂന്നാം അദ്ധ്യായത്തിൽ പറയുന്നു.ഏകാദശി ദിവസം ആദരാഞ്ജലികൾ അർപ്പിക്കാൻ ചരമവാർഷികം കൊണ്ടാടുന്നു.
ഗജരാജൻ അനശ്വരനായി ഇന്നും ആയിരമായിരം ഭക്തജനങ്ങളെ ആകര്ഷിച്ചുകൊണ്ട് ഗുരുവായൂരിലെ ശ്രീവൽസം റസ്റ്റ് ഹൌസിനു മുന്നിൽ വിരാചിക്കുന്നു.ഈ പ്രതിമക്കുമുന്പിൽ ദിനംപ്രതിആരാധകർ പൂക്കൾ അർപ്പിക്കുന്നു.
മാതംഗ ശാസ്ത്രത്തിലഗജലക്ഷണ സാമുദ്രിക ലക്ഷണത്തിൽ പറയുന്ന സമസ്ത രാജകീയ ചൈതന്യങ്ങളും രാജസ്വഭാവമുള്ള കേശവന്റെ ജീവിതകഥ ആഹ്ലാദകരവും കൗതുകമുണർത്തുന്നതുമാണ്...

ശാലിനി ഗോപിനാഥ്

പുസ്തകപരിചയം- എം.ടി.വാസുദേവൻ നായരുടെ "അമ്മയ്ക്ക്"



എം.ടി.വാസുദേവൻ നായരുടെ "അമ്മയ്ക്ക്"എന്ന പുസ്തകം ആണ് ഞാൻ പരിചയപ്പെടുത്തുന്നത്.
പൊന്നാനി താലൂക്കിൽ കൂടല്ലൂരിൽ 1933ജൂലൈ 15ന് ജനനം.അച്ഛൻ ടി.നാരായണൻ നായർ .'അമ്മ അമ്മാളുഅമ്മ .കുമരനെല്ലൂർ ഹൈസ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം.പാലക്കാട് വിക്ടോറിയ കോളേജിൽ നിന്ന് 1953ഇൽ BSC ബിരുദം.അധ്യാപകൻ ,പത്രാധിപൻ ,കഥാകൃത്ത് ,നോവലിസ്റ്റ് ,തിരക്കഥാകൃത്ത് ,സിനിമാസംവിധായകൻ എന്നീ നിലകളിൽ പ്രശസ്തനായി.സംസ്ഥാന ബഹുമതികളും അവാർഡുകളും നേടി.1996ലെ കേരള സംസ്ഥാന ടെലിവിഷൻ അവാർഡ് ,നല്ല സീരിയലിനുള്ള കേരള സംസ്ഥാന ടെലിവിഷൻ അവാർഡ് ,വയലാർ അവാർഡ് ,മുട്ടത്തുവർക്കി ഫൌണ്ടേഷൻ അവാർഡ് ,കേരള സാഹിത്യ അക്കാദമി അവാർഡ് ,ഓടക്കുഴൽ അവാർഡ്,ജ്ഞാനപീഠം പുരസ്ക്കാരം ,ഓണററി ഡിലിറ്റ് ബിരുദം ,പത്മഭൂഷൺ ,കേരളസാഹിത്യ അക്കാദമിയുടെ വിശിഷ്ടഅംഗത്വം ...ഇവയും ഇപ്പോൾ തുഞ്ചൻ സ്മാരക സമിതി അധ്യക്ഷൻ സാഹിത്യ സാംസ്ക്കാരിക രംഗത്തെ വിവിധ മേഖലകളിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു..
എഴുത്തുകാരൻ വാർദ്ധക്യത്തിലെത്തിയിട്ടും ഇന്നലെകഴിഞ്ഞുപോയ ബാല്യത്തെ ഓർത്തെടുക്കുന്നു .വീടിനു പിന്നിലുള്ള താന്നിക്കുന്നിന്റെ ചെരുവിൽ കഥയും കവിതയും ആലോചിച്ചുകൊണ്ടുനടന്ന ദിവസങ്ങൾ ..കൂട്ടുക്കാരില്ലാതെ കളിയ്ക്കാൻ പറ്റുന്ന വിനോദം എന്നാണ് എം.ടി .വിശേഷിപ്പിച്ചത് .മനസ്സിൽ വാക്കുകൾ ഉരുട്ടിക്കളിച്ച്‌അതിനൊരു ചിട്ടയോ ക്രമമോ ഉണ്ടാക്കാൻ അങ്ങനെ എഴുത്തും ആരംഭിച്ചുവെന്നു,ഇരുപതുകളിലും മുപ്പതുകളിലും എഴുത്ത് വേഗത്തിലായിരുന്നു.നാല്പതുകളിലേക്ക് കടന്നപ്പോൾ എഴുത്തു കൂടുതൽ ക്ലേശമായി ..എഴുത്ത് പലഘട്ടങ്ങളിലും മാറ്റിവയ്‌ക്കേണ്ടതായി വന്നിട്ടുണ്ട് .വാക്കുകൾ തൃപ്തികരമായി നിരന്നുവരാനുള്ള തീവ്രമായ പ്രാർത്ഥനയും ആവാഹനവും എഴുത്തിലേക്ക് എത്തിച്ചേരാനുള്ള തീവ്രയജ്ഞം തുടരുന്നു.പതുക്കെ പതുക്കെയുള്ള ആ കാൽവയ്പ്പുകളാണ്ജീവിതത്തെ അര്ഥവത്താക്കുന്നതെന്നു എഴുത്തുകാരൻ...
ലളിതാംബിക അന്തർജ്ജനത്തെ അനുസ്മരിച്ചു കൊണ്ടായിരുന്നു അടുത്ത പേജുകളിൽ .'പ്രിയപ്പെട്ട മകനെ"എന്ന അഭിസംബോധന ചെയ്തകത്തു കിട്ടിയിരുന്നത്രെ .പല എഴുത്തുകളും നഷ്ട്ടപെട്ട വകയിൽ ആ എഴുത്തും നഷ്ട്ടപ്പെട്ടത്രെ ...
കൂട്ടുകുടുംബം ആയിരുന്നു .അച്ഛൻ കുടുംബം നോക്കാറില്ലായിരുന്നു .അമ്മയായിരുന്നു വീട് നോക്കിയിരുന്നത് ..'അമ്മ ഒരു പരസഹായി ആയിരുന്നു.'അമ്മ മക്കളെ നോക്കാൻ പണിപ്പെട്ടതൊക്കെ വർണ്ണിച്ചിട്ടുണ്ട് .'അമ്മ ദീർഘ ദൃഷ്ടി യുള്ള ആളായിരുന്നു .4ആണ്കുട്ടികൾക്കെന്നപോലെ മോൾക്കും അവകാശം ഉണ്ടെന്നു.അവരെ പറഞ്ഞുമനസിലാക്കി ..പിന്നീട് 'അമ്മ കാൻസർ വന്നു മരിച്ചപ്പോൾ പരീക്ഷ ആയതുകൊണ്ട് കാണുവാൻ പറ്റിയില്ലെന്നു വ്യക്തമാക്കിയിട്ടുണ്ട്.
പുന്നയൂർകുളത്തിന്റെ ഭംഗിയെ കുറിച്ചായിരുന്നു അടുത്ത അദ്ധ്യായത്തിൽ. എലിയങ്ങാട്ടെ ചിറയെപ്പറ്റി പറയുന്നുണ്ട്..ആ പ്രദേശത്തിന്റെ അഹംങ്കാരവുമായിരുന്നത്രെ .അവിടുത്തെ കുളിയാണ്...കുളി ..നീന്തൽപഠിച്ചത് ആ കുളത്തിലായിരുന്നെന്നു വ്യക്തമായിട്ടെഴുതി ...അതിനുശേഷം ഭാരതപുഴയോടു ചേർന്നുള്ള ഒരു കഷ്ണം വാങ്ങിയതിനെ കുറിച്ചായിരുന്നു അടുത്ത അദ്ധ്യായത്തിൽ.പുഴയുടെ രൂപം ദാരുണവും ,ഭീകരവുമാണിപ്പോൾ .ആകെ പൊന്തക്കാടുകൾ മൂടിയ പഴയ നദീതടത്തിൽ ഒരു തുള്ളിവെള്ളം കാണാനില്ല .
മണൽ വാരലിനെ പറ്റി എഴുതി..നടന്നു പ്രസംഗിച്ചു...ഫലമൊന്നുമുണ്ടായില്ല. ഇപ്പോൾ മണലില്ല ...മണൽ തീർന്നപ്പോൾ മണൽവാരൽ നിരോധിച്ചു നിയമം വന്നു."ഹിന്ദു"വിന്റെ ഒരു സപ്പ്ളിമെന്ററി ക്കു വേണ്ടിയാണു "നദിക്ക് ഒരു വിലാപഗീതം "ആണ് അവസാനമായി പുഴയെ പറ്റിഎഴുതിയത് (.Requiem for a river )മുൻപ് മുറ്റത്തുനിന്നാൽ വയൽ കാണാം ..വയലിനപ്പുറം പുഴ .ഇപ്പോൾ സൗധങ്ങളാണത്രെ ...പിന്നെ നാട്ടുകാരെ ഓരോരുത്തരേം കുറിച്ച് വ്യക്തമാക്കിയിട്ടുണ്ട് .പനിപിടിച്ചു കിടന്നിട്ട് സ്കൂളിൽ പോവാൻ പറ്റാതെ ..ആനുവൽഎക്സാം എഴുതാൻ പറ്റാത്ത വിഷമത്തിൽ ക്ലാസ്സ്‌ടീച്ചർക്ക് കത്തെഴുതിയത് പ്രത്യേകം പറഞ്ഞിട്ടുണ്ട് ..
തുമ്പപൂവിനെയും ,തിരുവാതിര
കളിയെയും കുറിച്ചായിരുന്നു അടുത്ത അദ്ധ്യായത്തിൽ..ഒപ്പം കുഞ്ഞിരാമൻ നായരെയും ,വൈലോപ്പിള്ളിയെയും സ്മരിച്ചു.ഓണവും പെരുന്നാളുമൊക്കെ കളങ്കമേൽക്കാതെ ഗ്രാമസൗഹൃദത്തിന്റെ ആഘോഷങ്ങൾ കൂടിയായിരുന്നു.അന്ന് കൃഷിപണിക്കാർക്ക് ചോറുകൊടുത്തിരുന്നത് മുറ്റത്ത് കുഴിയുണ്ടാക്കി അതിൽ മുണ്ടുവിരിച്ചുമീതെ നെടുനീളൻ ഇലവച്ചു അതിലാണ് വിളംമ്പുന്നതെന്നു പറഞ്ഞിട്ടുണ്ട്.
ഓണത്തെ കുറിച്ചു കഥാകാരൻ പറയുന്നതിങ്ങനെ ..."വൈലോപ്പിള്ളി പറഞ്ഞിട്ടുണ്ടത്രെ "ഉത്സവങ്ങളും മേളങ്ങളുമില്ലാത്ത മനസ്സിൽ കവിത നിറക്കാൻ ഋതുപരിവർത്തനങ്ങളും അവരുടേതായ ഘോഷങ്ങളും നാദങ്ങളും പൂക്കളും പഴങ്ങളും പാടങ്ങളും വേണം ",സ്വന്തം കെട്ടിടത്തിനും അടുത്ത കെട്ടിടത്തിനുമിടക്കുള്ള നരച്ച ആകാശത്തുണ്ടിലെ ഋതുഭേദങ്ങൾ മാത്രമാണ് ഇപ്പോൾ എനിക്ക് കാണാനാവുന്നത്.ഇപ്പോൾ പാടങ്ങളില്ല,പൂക്കളില്ല,പൂക്കാലവുമില്ല.
കുട്ടമ്മാവന്റെ കഥപറച്ചിലായിരുന്നു പിന്നീട് പറഞ്ഞത്.ഇന്നിപ്പോൾ കുട്ടമ്മാവനെ പോലുള്ള കഥപറച്ചിലുകാർ ഗ്രാമത്തിലില്ല .വായിച്ച നോവലുകളും കഥ വിസ്തരിച്ചു വിദ്യാർത്ഥികൾക്ക് പറഞ്ഞുകൊടുക്കുന്ന അധ്യാപകരും ഉണ്ടാവില്ലെന്ന് കഥാകാരൻ പറയുന്നു.
പിന്നീട് ഉത്സവങ്ങളെ കുറിച്ചായിരുന്നു .ആനകളെയും വെടിക്കെട്ടിനെയും മേളക്കാരെയും അമ്പലപ്പറമ്പും ,നാടകംകാണലുമൊക്കെ ലളിതമായി ഉൾക്കൊള്ളിച്ചിരിക്കുന്നു .എല്ലാ മതസ്ഥരും പൂതനും ,തിറയുംപോലുള്ള കലയെ കുറിച്ചും വർണിക്കുന്നു.
പിന്നീട് പാലക്കാട് പോയതിനെ കുറിച്ചാണ് നാടകാന്തം എന്ന അദ്ധ്യായത്തിൽ അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത് .ട്യൂട്ടോറിയൽ കോളേജിലെ അധ്യാപകനായതും ...നാട്ടിലൂടെയുള്ള നടത്തവും നാടകം അഭിനയത്തെ പറ്റിയും വിശദീകരിച്ചിക്കുന്നു.
പിന്നെ തൃശ്ശൂരിനെ കുറിച്ചായിരുന്നു വിവരിച്ചത് .സ്വർണാഭരണ കടകൾക്കും പേരുകേട്ടതും ..മ്യൂസിയവും മൃഗശാലയും ഒക്കെ അതിൽ വിശദീകരിച്ചിരിക്കുന്നു .തൃശൂർ അങ്ങാടിയിലെ കച്ചവടക്കാരുടെ നർമ്മത്തെപ്പറ്റി വി കെ എൻ പറഞ്ഞ കഥകളിലുംപറഞ്ഞത് ഓർത്തുകൊണ്ട് അദ്ദേഹം സിനിമയിൽ ഹാസ്യപ്രകടനത്തിന്റെ ഭാഗമാക്കി ...സാറാജോസെഫിന്റെ അലാഹയുടെ പെണ്മക്കളിലൂടെ കൂടുതൽ തൃശൂർ ഭാഷയെ കുറിച്ച് ആസ്വദിച്ചതെന്നു അദ്ദേഹം വെളിപ്പെടുത്തുന്നു .ആളൊഴിഞ്ഞ നേരത്ത് തേക്കിൻകാട് മൈതാനത്തിലെ നിഴല്പാടുകളിൽ തകഴിയും ചങ്ങമ്പുഴയും ബഷീറും മുണ്ടശ്ശേരിയുമൊക്കെ സംസാരിക്കുന്നതിലെ വാക്കിനുമീതെ വെക്കാൻ പറ്റിയ വാക്കുതേടിക്കൊണ്ട് നടന്നവരുടെ നീണ്ടനിഴലുകൾ കാലഘട്ടത്തിന്റെ അകാലങ്ങളിലെവിളക്ക്കാലുകൾക്ക്കീഴെ ഞാനിപ്പോഴും കാണുന്നു എന്നുപറഞ്ഞു ഓർമ്മക്കുറിപ്പുകൾ അവസാനിപ്പിക്കുന്നു ...
എം ടി വാസുദേവൻ നായരുടെ "അമ്മയ്ക്ക് "എന്ന പുസ്തകമാണ് ഞാൻ വായനക്കായി തെരെഞ്ഞെടുത്തത് .70രൂപയാണ് ഇതിന്റെ വില.തൃശൂർ കറന്റ്ബുക്ക്സ് ആണ് പുറത്തിറക്കിയത്.9അദ്ധ്യായങ്ങൾ ഉൾക്കൊള്ളിച്ചിട്ടുണ്ട് .ഏതാനും ചില ചിത്രങ്ങളെ ഉള്ളു .വിനയ് ലാൽ ആണ് കവർ.
ഒരു എഴുത്തുകാരനെ രൂപപ്പെടുത്തിയ കാലവും മനുഷ്യബന്ധങ്ങളുമെല്ലാം ഉടലോടെ ത്രസിച്ചുണരുന്ന അനുഭവസാക്ഷ്യമാണ് ഈ പുസ്തകത്തിൽ .ഇത് എം ടി യെന്ന വലിയ എഴുത്തുകാരൻ സ്വന്തം ബാല്യ കൗമാരങ്ങളെയും യൗവ്വനത്തേയും മുള്ളും മലരും നിറഞ്ഞവഴിയിലൂടെ യുള്ള ജീവിതയാത്രകളെയും കുറിച്ചെഴുതിയ കുറിപ്പുകളുടെ സമാഹാരമാണ്.വായനക്കാർക്കുമുന്പിൽ വല്ലാത്ത ഒരു നിറവോടെ വളർന്നു നിൽക്കുന്ന എം. ടി.തന്നിലേക്കുനോക്കുമ്പോൾ തെളിയുന്നത് കാലവും ചരിത്രവും മനുഷ്യ ബന്ധങ്ങളുടെ പിരിയൻ ഗോവണികളുമാണ്.തികച്ചും ചേതോഹരമായ ഭാഷയിൽ എഴുതപെട്ട ഈ പുസ്തകം നമ്മൾക്ക് കിട്ടുന്ന കിടയറ്റ സമ്മാനമാണ് കാരണം അത്രമേൽ ആത്മാർത്ഥതയും ലളിതവും ഗഹനവുമാണ് ഈ കുറിപ്പ് പ്രസാധകൻ പറയുന്നു.
ശാലിനി ഗോപിനാഥ്

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo