ഉണ്ണികൃഷ്ണൻ പുതൂരി ന്റെ "ഗജരാജൻ ഗുരുവായൂർ കേശവൻ "എന്നൊരു കൃതിയാണ്
ഞാൻ ഇവിടെ പരിചയപ്പെടുത്തുന്നത് . അദ്ദേഹം1933-ൽ ജൂലൈ 15ന് തൃശൂർ ജില്ലയിലെ എങ്ങണ്ടിയൂരിൽ ജനിച്ചു. 2014ഏപ്രിൽ2നു
അന്തരിച്ചു.
ഗുരുവായൂർ ദേവസ്വത്തിൽ ഉദ്യോഗസ്ഥനായിരുന്നു .കേരള സാഹിത്യ അക്കാദമി അവാർഡ് (ബലിക്കല്ല് ) ജി. സ്മാരക അവാർഡ്
(നാഴികമണി )പത്മപ്രഭാ പുരസ്ക്കാരം.(എന്റെ 101 കഥകൾ )തുടങ്ങീ നിരവധി പുരസ്‌ക്കാരങ്ങളാണ് .അധ്യായങ്ങളായിട്ടാണ് എഴുതിയിരിക്കുന്നത് .ഡിസിബുക്‌സും കറന്റ് ബുക്ക്സും
കൂടിയാണ്
പുറത്തിറക്കിയിരിക്കുന്നത്. ദിനംപ്രതി ഗുരുവായൂരിൽ ക്ഷേത്രത്തിൽ ദർശനത്തിനായി എത്തുന്ന ഭക്തന്മാരിൽ ചിലരുടെ നിർബന്ധത്തിനു വഴങ്ങിയാണ് ഗജരാജൻ ഗുരുവായൂർ കേശവന്റെ കഥ പുസ്തകരൂപത്തിലാക്കുന്നത് എന്ന് സൂചിപ്പിക്കുന്നു. ഗജരാജൻ കേശവന്റെ ബാല്യം മുതൽ ആവേശവും സമസ്തപ്രഭാവങ്ങളും ജന്തുസഹജമായ സവിശേഷതകളും ചിത്രീകരിക്കാൻ കഴിഞ്ഞെന്നും, ഗജരാജന്റെ ഓർമ്മ അക്ഷരങ്ങളിലൂടെ പുനര്ജീവിപ്പിക്കുകയാണ് ലക്ഷ്യമെന്നും എഴുത്തുകാരൻ

ആമുഖത്തിലൂടെ പറയുന്നു.
ഗജശ്രേഷ്ടനായ ഗുരുവായൂർ കേശവന്റെ ജീവിതകഥയാണ് ഈ കൃതിയെന്നുപറഞ്ഞല്ലോ!!
കേശവന്റെ 72വർഷത്തെ സുദീർഘമായ ജീവിതത്തിലൂടെ ഉണ്ടായ സുപ്രധാന സംഭവ ഗതികളാണ് ഇതിൽ പരാമർശിക്കുന്നത്. പീഡനവും ലാളനവും
ഏറ്റുവളർന്നു അദ്ഭുതകരമായ വിധത്തിൽ ബഹുജനാംഗീകാരം നേടിയ, പരസഹസ്രം ജനങ്ങളുടെ ആരാധനാമൂർത്തിയായി ഔന്നത്യത്തിലെത്തിയ 'ഗുരുവായൂർ കേശവൻഅഖിലേന്ത്യാ തലത്തിലും ശ്രദ്ധിക്കപ്പെട്ടിരുന്നു. മാതംഗശാസ്ത്രത്തിലെ ഗജലക്ഷണ സാമുദ്രിക ലക്ഷണത്തിൽ പറയുന്ന സമസ്ത രാജകീയ ചൈതന്യങ്ങളും രാജസ്വഭാവമുള്ള കേശവന്റെ ജീവിതകഥ ആഹ്ലാദകരവും കൗതുകമുണർത്തുന്നതുമാണ്.
എഴുത്തുകാരന്റെ മനസ്സിൽ ബാല്യകാലം തൊട്ട്,1976ഡിസംബർ 2നു പുലർച്ചെ 2:15ന് ഗുരുവായൂർ ഏകാദശി ദിവസം ചരിഞ്ഞ ഗുരുവായൂർ കേശവന്റെ സുദീർഘമായ 72വര്ഷത്തിനിടയിലുണ്ടായ സുപ്രധാന സംഭവഗതികളാണ് ഈ നോവലിൽ പ്രതിപാദിച്ചിട്ടുള്ളത്‍.

അഖിലലോക പ്രശസ്തനായി വിരാജിച്ച ഗജരാജൻ കേശവനോളം തലപൊക്കമുള്ള ഒരാന കഴിഞ്ഞ അരനൂറ്റാണ്ടുകാ
ലത്തിനിടയിൽ ലോകത്തിലെവിടെയും ഉണ്ടായിട്ടില്ല.നിലമ്പൂർ കോവിലകത്തെമാനവേദൻ തമ്പുരാനാണ്

കേശവനെ നടയിരുത്തിയത്.കുറുമ്പനാനയായിരുന്നു കേശവൻ.
ബാല്യത്തിൽ നിന്നും യൗവ്വനത്തെക്കുകടന്നപ്പോൾ ഒട്ടേറെ ചപലതകൾ കേശവന്റെ ഭാഗത്തുണ്ടായിരുന്നു.ചട്ടത്തിലുള്ള തന്റെ സ്ഥിരം ആനക്കാർ ഒഴികെ ഏതെങ്കിലും ഒരുവൻ പെട്ടെന്ന് കയറിവന്നു കേശവന്റെ കൊമ്പുപിടിക്കാൻ അനുവദിക്കുമായിരുന്നില്ല.അവൻ അയാളെ ചിന്നംവിളിച്ചു ഭയപ്പെടുത്തിഓടിക്കുമായിരുന്നു.കേശവനെ നോക്കാനേല്പിച്ച അച്യുതൻനായരും,മണിനായരും കേശവനെ എല്ലാവിധശിക്ഷണങ്ങളുംനൽകി ഗജരാജപദവിയിലേക്കുയർത്തിയതിൽ പ്രധാന പങ്കുവഹിക്കുന്നു.
കേശവൻ രൂപത്തിലും, ഭാവത്തിലും പുരുഷലക്ഷണമൊത്ത ഒരാനയായിരുന്നു.ചട്ടങ്ങൾ
പഠിപ്പിച്ചിരുന്നത് ഒന്നാംപാപ്പാനായ അച്യുതൻനായരായിരുന്നു.കുറുമ്പനായ കേശവനെ വിൽക്കാൻ ആലോചനയുണ്ടായിരുന്നു.നിലമ്പൂർ കോവിലകത്തെ
കാരണപ്പാടുതമ്പുരാൻ നടയിരുത്തിയതുകൊണ്ടു ലേലം നടത്താനുള്ള ധൈര്യമുണ്ടായില്ല.എന്തുചെയ്യണമെന്ന് മാധവൻനായർ കോഴിക്കോട് സാമൂതിരി തമ്പുരാന് അറിയീപ്പ്കൊടുത്തു.തിരുവെഴുത്തിന്റെ ഉള്ളടക്കം കേശവനെ തീറ്റിപ്പോറ്റിസംരക്ഷിക്കണമെന്നാണ്.കേശവന്റെ എല്ലാവിധ ചിന്തകളെയും പിന്തുടരുവാനുള്ള ജ്ഞാനശക്തി അച്യുതൻനായർക്കുമാത്രമാണുണ്ടായിരുന്നത്."കേശവാ.,ന്റെ പൊന്നുമോനെ "എന്ന വാത്സല്യം നിറഞ്ഞ ആ വിളി കേൾക്കുന്നതോടെ കേശവൻ എല്ലാ പരിഭവങ്ങളും മറക്കുമായിരുന്നു.വീണ്ടും പഴയപടി വെള്ളംകുടിക്കുവാനും പട്ട തിന്നുവാനും തുടങ്ങുന്നതോടെ അച്യുതൻനായർ കണ്ണിൽ വെള്ളം നിറച്ചുകൊണ്ടു കേശവന്റെ തുമ്പിയിൽ ഉമ്മവയ്ക്കുന്നത് ഹൃദയത്തെ അലി യീക്കുന്ന കാഴ്ചയാണ്.വൈരാഗ്യബുദ്ധി ചെറുപ്പംമുതലേ ഒരു സ്വഭാവ വിശേഷമാണ്.സ്‌നേഹപൂർണമായ ശാസനകൾക്കു വഴങ്ങിക്കൊടുക്കുക കേശവന്റെ സ്വഭാവരീതിയായിരുന്നു.
ഒന്നാം പാപ്പാനായിരുന്ന അച്യുതൻനായർക്ക് കേശവനെ ജീവനായിരുന്നു.തന്റെ മകനെക്കാൾ അച്യുതൻനായർ സ്നേഹിച്ചത് കേശവനെയായിരുന്നു.കണികാണുന്നതും തൊട്ട് കിടക്കുന്നതതുവരെ കേശവന്റെ ഒപ്പം.ഒരുദിവസം പോലും വേർപിരിഞ്ഞിട്ടുപോലുമില്ല.രണ്ടാം പാപ്പാനായ മണിനായർ നേരെ തിരിച്ചായിരുന്നു.നന്നായി ഉപദ്രവിക്കുമായിരുന്നു.ആനച്ചട്ടങ്ങളെല്ലാം കേശവനെ പഠിപ്പിച്ചുകഴിഞ്ഞു.

കേശവന് ചില പ്രത്യകതകൾഉണ്ടായിരുന്നു.ആനയുടെ മസ്തകത്തിന്റെ ഘടനയും ലക്ഷണവുമായിരുന്നു കേശവന്റെ ഉടലിനേക്കാൾ എന്നും ജനശ്രദ്ധയാകർഷിച്ചിരുന്നത് അവന്റെ ശിരസ്സായിരുന്നു.തന്റെ വ്യക്തിത്വത്തിന് ശോഭയേറുന്ന ആ തലപിടുത്തംവേണ്ടവിധത്തിൽ എടുത്തു പൊക്കിപിടിക്കാൻ മറന്നിരുന്നില്ല.അത് സ്വാഭാവികമായി സവിശേഷതയായതുകൊണ്ടു കേശവന്റെ തലപൊക്കം ആനക്കമ്പക്കാർക്കിടയിൽ ഒരു സംസാരവിഷയമായി.
ഈ തലപിടുത്തംപൂരപ്രേമികളുടെ മത്സര്യത്തിനുംവഴിയൊരുക്കി.കേശവനെ എഴുന്നെള്ളിക്കുന്ന ഭാഗത്തിനായി രുന്നു വിജയം.ഈ വിജയരഹസ്യത്തിന്റെ പിന്നിലുണ്ടായിരുന്ന സിദ്ധി വിശേഷണത്തിന് പഴമക്കാരുടെയിടയിൽ കാരണമായും പറയുന്നത് മസ്തകത്തിനകത്ത് കൗസ്തുഭം ഒളിഞ്ഞിരിപ്പുണ്ടായതുകൊണ്ടാണത്രെ ..

ബാലകാപ്യമഹർഷിയാണ് ആനശാസ്ത്രത്തിന്റെ ഏറ്റവും വലിയ ഭാരതീയ വക്താവ്.അദ്ദേഹം പറയുന്നത് ഒരാനയുടെ ഏറ്റവും വലിയ മർമ്മസ്ഥാനമായി വിരാജിക്കുന്നത് അതിന്റെ മസ്തകമാണ്.മസ്തകത്തിൽ രൂഢമൂലമായിരിക്കുന്ന പടലം പടലമായും കെട്ടുപിണഞ്ഞിരിക്കുന്ന സിരാവ്യൂഹത്തിനകത്ത് കുടികൊള്ളുന്ന ബുദ്ധിയുടേതായ ഏറ്റവും വലിയ ശക്തിഗൃഹത്തെ കൗസ്തുഭമെന്നപേരിൽ സിദ്ധവൽക്കരിക്കാം.
ഇത്രയുമാണ് 4അധ്യായങ്ങളായി എഴുത്തുകാരൻ വർണ്ണിച്ചത്.അഞ്ചാംഅധ്യായത്തിൽ സുഖചികിത്സയെ കുറിച്ചാണ് പറഞ്ഞിട്ടുള്ളത്.ഹസ്തിആയുർവേദത്തിൽ അവഗാഹമായ പണ്ഡിത്വവും പ്രായോഗികപരിജ്ഞാനവുമുള്ള ഒരൊന്നാംകിട ഗജസംരക്ഷകൻ കൂടിയായിരുന്നു യശഃശരീരനായ മാതമ്പാട്ടെ നമ്പ്യാർ.ഗുരുവായൂർദേവസ്വത്തിന്റെ "ആനവിചാരിപ്പ്"പരമ്പരാഗതമായി മാനമ്പാട്ട് കുടുംബത്തിലേക്ക് അവകാശപെട്ടതായിരുന്നു.ഇപ്പോൾ ലൈവ്സ്റ്റോക്ക് സൂപ്രണ്ട് എന്നാണ് പറയുന്നത്.മാതമ്പാട്ട് നമ്പ്യാരുടെ ആനകൾക്കുള്ള ചികിത്സാവിധികൾ ഉൾപ്പെടുന്ന കരിമ്പനയോലകൾ ദേവസ്വം റിക്കോർഡുമുറിയിൽ കിടന്നു പൊടിപിടിച്ചു പുഴുത്തിന്നു നശിച്ചുകൊണ്ടിരിക്കുകയാണ്.പകർത്തിയെഴുതിയ പ്രമാണരേഖകൾ നഷ്ടപ്പെട്ടുവെന്ന് എഴുത്തുകാരൻ വ്യസനത്തോടെ സൂചിപ്പിക്കുന്നുണ്ട്.
ആറാംഅധ്യായത്തിൽ വർഷങ്ങൾക്കുമുന്പുള്ള മലബാർകലാപം,ലഹളക്കാർ എല്ലാം മോഷ്ടിച്ചുകൊണ്ടുപോയെന്നും,കേശവനെയും വരെ ഇറക്കികൊണ്ടുപോയെന്നും എഴുതിയിട്ടുണ്ട്.കോവിലകത്തെ അമ്മതമ്പുരാട്ടിക്ക് ഏറെ വിഷമമുണ്ടാക്കിയെന്നും,തമ്പുരാട്ടിമനമുരുകി ഗുരുവായൂരപ്പനെ പ്രാർത്ഥിച്ചപ്പോൾ.....ഒരുകേടുമില്ലാതെ കേശവൻ തിരിച്ചുവരുമെന്ന് അശരീതി കേട്ടുവെന്നുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
കേശവനെ തിരിച്ചുകിട്ടിയാൽഭഗവാന് കൊടുത്തോളാം എന്നും അതവിടെ പ്രതിധ്വനിച്ചുവെന്നാണ് പറയുന്നത്.ആനക്കാരന്റെ വേഷത്താൽ ശ്രീകൃഷ്ണൻ രൂപപെട്ടു വന്നു ആനയെ അഴിച്ചുകൊണ്ടുപോയെന്നും,അങ്ങനെ ആനയെ തിരിച്ചുകിട്ടിയെന്നുമാണ് ഏഴാം അദ്ധ്യായത്തിൽ പറഞ്ഞിട്ടുള്ളത്.

ചെണ്ടമേളം മുറുകുമ്പോൾ പഞ്ചവാദ്യം കൊഴുക്കുമ്പോൾ കൊമ്പിന്റെ നാദം ഉച്ചസ്ഥായിലെത്തുമ്പോൾ കേശവൻ തന്റെ ശിരസ്സുയർത്തി പിടിക്കുമായിരുന്നു.കോലം അതേതുദേവന്റെ ആയിരുന്നാലും വേണ്ടില്ല തന്റെ മുതുകിലാണെങ്കിൽ ഇറക്കുന്നതുവരെ ഒരേ നിൽപ്പ്.കടുകിട വ്യത്യാസം വരുത്താതെ ധ്യാനനിമഗ്നനായ,സമർപ്പിതമനസ്ക്കനായി,സേവാനിരതനായി,ചെവിയാട്ടികൊണ്ടുള്ള നിൽപ്പ് മറ്റുള്ള ഗജവീരന്മാരിൽനിന്നും ഗുരുവായൂർ കേശവനെ ഒറ്റപ്പെടുത്തുന്ന ഏകസംഗതിയാണെന്നു എട്ടാം അധ്യായത്തിൽ പ്രതിപാദിച്ചിരിക്കുന്നു.
ഒൻപതാം അദ്ധ്യായത്തിൽ പ്രസിദ്ധമായ ആനയോട്ടത്തെ കുറിച്ചും,പത്തുദിവസത്തെ ഉത്സവത്തെ പറ്റിയും പ്രതിപാദിക്കുണ്ഉത്സവച്ചടങ്ങുകളെയുംഒട്ടേറെ വർണിക്കുന്നുണ്ട്.ഗജരാജപട്ടം കിട്ടിയെങ്കിലും ആനയോട്ടമത്സരത്തിൽ പിന്തള്ളപ്പെട്ടതിനെ കുറിച്ചാണ് ഈ അധ്യായത്തിൽ പറഞ്ഞിട്ടുള്ളത്.
ആനയോട്ടമത്സരത്തിൽ ഒരുപ്രാവശ്യമെങ്കിലും ജയിക്കണമെന്നായിരുന്നു അച്യുതൻനായരുടെ ആഗ്രഹം.ആനയോട്ടത്തെക്കുറിച്ചുഭാഗവത പാരായണപ്രവീണൻ പയ്യന്നൂർക്കാരാൻഗോവിന്ദപൊതുവാൾ വർണ്ണിച്ചത് പത്താംഅധ്യായത്തിലാണ്.അഘോരിഗോവിന്ദൻ എന്നയാനയെ അന്നാദ്യമായി കേശവൻ തോൽപിച്ചു
വിജയീശ്രീലളിതനായി.സ്വർണ്ണക്കൊടിമരം തുമ്പികൈ കൊണ്ടുതൊട്ടു .
പിന്നീട് കേശവന്റെ പ്രണയത്തെകുറിച്ചാണ് പതിനൊന്നാം അധ്യായത്തിൽ എഴുതിയത്.കലാരസികനും സഹൃദയനുമായ ശങ്കുണ്ണിമ്മാൻ കേശവന്റെ പ്രണയാനുഭൂതികളെ തന്മയത്വത്തോടെ വിവരിച്ചത് പതിനൊന്നാം അധ്യായത്തിലാണ്.
സാക്ഷാൽശ്രീ പത്ഭനാഭന്റെ അംശാവതാരം തന്നെയാണ് ഗുരുവായൂർ കേശവൻ.അഭ്യസ്തരായവർപോലും വിശ്വസിക്കുന്നുവെത്രെ!!
ഗുരുവായുർ ക്ഷേത്രത്തിന്റെ ശ്രീകോവിലിനു ചുറ്റുമുള്ള ഭിത്തികളിലവയിന്നും വരുന്നവർക്ക് കാണത്തക്കവിധം കമനീയമായി ആലേഖനം ചെയ്തുവച്ചിട്ടുണ്ട്.ഗുരുവായൂർ കേശവന്റെ കഥയല്ലെങ്കിലും "ഗജേന്ദ്രമോക്ഷം "ഇവിടെവരുന്ന പരസഹസ്രം ഭക്തജനങ്ങൾക്കും ഇന്നും മറക്കാവാനാകാത്ത സംഭവമാണെന്ന് എഴുത്തുകാരൻ പറയുന്നു.സൃഷ്ടിയുടെ ആദ്യാങ്കുരം മുതൽക്കു വളർന്നുവികസിച്ച മനുഷ്യനായി രൂപംകൊള്ളുന്നതുവരെയുള്ള രഹസ്യങ്ങൾ എന്തിനാണ് ക്ഷേത്ര ഭിത്തികളിൽ ആലേഖനം ചെയ്തുവച്ചിട്ടിക്കുന്നത്.പലരും നേരിൽകണ്ടു മനസിലാക്കുവാനും മറച്ചുവയ്‌ക്കേണ്ടതായി ഒന്നും തന്നെയില്ലാത്തതിന്റെ സൂചനയാണോ എന്നൊക്കെ എഴുത്തുകാരൻ സൂചിപ്പിക്കുന്നു.

പന്ത്രണ്ടാം അദ്ധ്യായത്തിൽ അവനെ പുകഴ്ത്തുന്ന തരത്തിലാണ് എഴുതിയിരിക്കുന്നത്.പതിമൂന്നാംഅദ്ധ്യായത്തിൽ മതപാടിനെ കുറിച്ചും തെങ്ങുകളെ കുറിച്ചുമാണ് പ്രതിപാദിക്കുന്നത് ..മതമിളകി നിൽക്കുവാനെങ്കിലും കേശവാ !!എന്റെ പൊന്നുമോനെ ,നീ എന്തൊക്കെ പുക്കാറാണവോ ഉണ്ടാക്കാൻ പോകുന്നേ എന്ന് അച്യുതൻ നായർ നെഞ്ചത്തു കൈവച്ചു വാത്സല്യത്തോടെ അഭ്യർത്ഥിച്ചാൽ കേശവൻ അനുസരിക്കുമായിരുന്നു.പതിനാലാം അദ്ധ്യായത്തിൽ കൂടുതൽ വർണ്ണിക്കുന്നു.മരം പിടുത്തത്തെ കുറിച്ചായിരുന്നു.പതിനഞ്ചാം അദ്ധ്യായത്തിൽ കേശവനെ ഏറെ പണിയെടുക്കലായിരുന്നു അത്.സഹികെട്ട് മരം പിടുത്തതിന് പ്രേരിച്ചവരെ ഒരുപാഠം പഠിപ്പിക്കണമെന്ന ചിന്തയിൽ കേശവൻ അവിടമാകെ യുദ്ധഭൂമി പോലെയാക്കി ...കോൺട്രാക്ടറെ ഓടിപ്പിച്ചു.മരങ്ങളെ പിഴുതെറിഞ്ഞു.മരോട്ടിച്ചാൽ എന്ന ഗ്രാമത്തിലായിരുന്നു.പൈസ വാങ്ങിയാൽ എന്തുജോലിയും ചെയ്തു കൊടുക്കണമെന്ന വ്യവസ്ഥയിൽ അച്യുതൻനായർ ഒന്നുമിണ്ടാതെ നിന്നതിലുള്ള പകയാണ് കേശവൻ കാണിച്ചു കൊടുത്തതെന്ന് എഴുത്തുകാരൻ പറയാതെ പറഞ്ഞു.അങ്ങനെ എടംതിരിഞ്ഞു അവിടെനിന്നുമിറങ്ങിപോയി.അങ്ങനെ തൃശൂർ തേക്കിൻകാട് മൈതാനിയിലെത്തി.ചക്കയൊക്കെ ഇട്ടുതിന്നു നിൽക്കുന്നു.
തളക്കുന്ന കാര്യത്തെ പറ്റി എല്ലാ ഉദോഗസ്ഥരും ആലോചിക്കുന്നതാണ് പതിനേഴാം അദ്ധ്യായത്തിൽ..തനിച്ചു നടക്കുന്നതൊക്കെ ഭംഗിയായി വർണ്ണിച്ചിട്ടുണ്ട്.18,,19,,20,,21അദ്ധ്യായത്തിൽ യാതനയുടെയും വ്രണങ്ങളുടെയും ആരും ശ്രദ്ധിക്കത്തിന്റെയും വിവരങ്ങളാണ് .അച്യുതൻ നായർപോലും കേശവനെ ശ്രദ്ധിച്ചിരുന്നില്ല എന്ന് വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്.
ഇരുപത്തിരണ്ടാം അദ്ധ്യായത്തിൽ അച്യുതൻ നായർ സ്വയം ചിന്തിച്ചിറങ്ങി കേശവനെ ശുശ്രൂഷിക്കുകയും രോഗത്തിൽനിന്നു വിമുക്തംസ്ക്കുന്നതിനുള്ള കാര്യങ്ങൾ ചെയ്തു.അതോടെ ഭക്ഷണം കഴിക്കാൻ തുടങ്ങി.പുതിയതായി വന്ന മാനേജർ കേശവന് കുറെ ഇളവുകൾ അനുവദിച്ചു ...കേശവൻ നന്നായി.തലപൊക്കമത്സരത്തിൽ വീണ്ടും വിജയശ്രീലാളിതനായി.1972ൽ ഗജരാജപട്ടം നൽകി ആദരിച്ചു..ദേവസ്വത്തിലേക്ക് ഏറ്റവുമധികംഏക്കംകൊണ്ട് സ്വത്തു സമ്പാദിച്ചുകൊടുത്ത കരിവീരൻ ഗുരുവായൂർ കേശവനായിരുന്നു.മനപ്പൂർവ്വം ഭ്രാന്തുപിടിപ്പിക്കാൻ ശ്രമിച്ചവരെയൊക്കെ അവനു നന്നായി അറിയാമായിരുന്നു .ഭ്രാന്തിനിടയിൽ തന്നെ ഉപദ്രവിച്ചവരെയൊക്കെ തിരിച്ചറിയുവാനുള്ള ബുദ്ധി അപാരമായിരുന്നു.പിന്നെ കൂപ്പു ജോലികൾക്ക് വിട്ടിട്ടില്ല.

നരനായാലും ,മൃഗമായാലും ,പക്ഷിയായാലും മറ്റേതെങ്കിലും ജീവിയായാലും ജനിച്ചസമയം നന്നായിരിക്കണം .നല്ല സമയത്തുണ്ടാകുന്ന ഏതൊരു വസ്തുവും ജീവിയും പിന്നീട് തിളക്കമുള്ളതും അതുകൊണ്ടാണ് പഴമക്കാർ പറയുന്നത്.ജനിച്ച സമയം നന്നായിരിക്കണമെന്നു .നല്ല മുഹൂർത്തത്തിൽ ജനിച്ച ജീവിക്കും ,ദുരന്തങ്ങളെയും ദുഃഖങ്ങളേയും അഭിമുഖീകരിക്കേണ്ടിവരും.ആ ദുരന്തങ്ങളും ദുഃഖങ്ങളുമൊക്കെ തന്നെ പിന്നീടുള്ള ചവിട്ടുപടികളായി രൂപാന്തരപ്പെടാറില്ലേ!
അങ്ങനെ ഗജരാജമുദ്ര അവാർഡ് കിട്ടി.ഗുരുവായൂപ്പന് നടയിരുത്തിയനാൾമുതൽ അവസാനകാലം വരെ തന്റെ സർവ്വസ്വവുംഅടിയറവു വെച്ച ഒരു ധന്യ ജീവിതംനയിക്കാനും ഗുരുവായൂർ ദേവസ്വത്തിന്റെ ഈടുവയ്പ്പിലേക്ക് തന്റെ ജീവിതകാലത്തെ സമ്പാദ്യം കൊണ്ട് ഭീമമായ ഒരു തുക ഉണ്ടാക്കിവയ്ക്കാനും സാധിച്ചു എന്നുള്ളതാണ് ഏറ്റവും ഗണനീയമായ വസ്തുത .
മുപ്പത്തൊരണ്ടാം അധ്യായത്തിൽ കേശവന്റെ അവസാന നാളുകളെകുറിച്ചാണ് എഴുതിയിരിക്കുന്നത്.ഗുരുവായൂർ ഏകാദശി ദിവസം കേശവൻ ചരിഞ്ഞു.

ഈശ്വരാനുഗ്രഹം ഉണ്ടെങ്കിൽ മനുഷ്യനായാലും ,മൃഗമായാലും ഉയരങ്ങളിൽ എത്താൻ കഴിയുമെന്നതിനു ഇരുപതാം നൂറ്റാണ്ടിൽ മറ്റൊരു ദാഹരണവും എനിക്ക് വേറെ ചൂണ്ടികാണിക്കാനില്ലെന്നു എഴുത്തുകാരൻ പറയുന്നു .
ഗുരുവായൂരപ്പണിൽ പൂർണ്ണവിശ്വാസം അർപ്പിക്കുന്ന ഒരു ജീവിക്കും ഒരിക്കലും കീർത്തിയുടെ കാര്യത്തിൽ സങ്കടപെടേണ്ടിവരികയില്ലെന്നുള്ളതിന്റെ പ്രത്യ ക്ഷോദാഹരണമാണ് ഗജരാജൻ ഗുരുവായൂർ കേശവൻ .

കേശവന്റെ മരണാന്തരം പ്രസിദ്ധ ചലച്ചിത്ര നിർമ്മാതാവായ എം .ഒ.ജോസഫ് ഗുരുവായൂർ കേശവനെന്നപേരിൽ ഒരു കളർ ചലച്ചിത്രം നിമ്മിച്ചു .1978ലെ പ്രചുരപ്രചാരം നേടിയ ഫിലിമെന്ന സംസ്ഥാന ഗവർമെന്റിന്റെ അവാർഡ് ലഭിക്കുകയും മുപ്പത്തിമൂന്നാം അദ്ധ്യായത്തിൽ പറയുന്നു.ഏകാദശി ദിവസം ആദരാഞ്ജലികൾ അർപ്പിക്കാൻ ചരമവാർഷികം കൊണ്ടാടുന്നു.
ഗജരാജൻ അനശ്വരനായി ഇന്നും ആയിരമായിരം ഭക്തജനങ്ങളെ ആകര്ഷിച്ചുകൊണ്ട് ഗുരുവായൂരിലെ ശ്രീവൽസം റസ്റ്റ് ഹൌസിനു മുന്നിൽ വിരാചിക്കുന്നു.ഈ പ്രതിമക്കുമുന്പിൽ ദിനംപ്രതിആരാധകർ പൂക്കൾ അർപ്പിക്കുന്നു.

മാതംഗ ശാസ്ത്രത്തിലഗജലക്ഷണ സാമുദ്രിക ലക്ഷണത്തിൽ പറയുന്ന സമസ്ത രാജകീയ ചൈതന്യങ്ങളും രാജസ്വഭാവമുള്ള കേശവന്റെ ജീവിതകഥ ആഹ്ലാദകരവും കൗതുകമുണർത്തുന്നതുമാണ്...
ശാലിനി ഗോപിനാഥ്
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക