നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഓള് വെടക്കാ.........

ഓള് വെടക്കാ.........
@@@@@@@@@@@@
"എന്റെ പെണ്ണേ, ഞാൻ കല്യാണം കഴിഞ്ഞ ഉടൻ അന്നേം കൂട്ടി ഗൾഫിലോട്ട് പോരും ട്ടോ. അടുത്ത ലീവ് കിട്ടാൻ വർഷം ഒന്ന് കഴിയും. നല്ല കാലം മുഴുവനും തമ്മിൽ പിരിഞ്ഞിരുന്നിട്ട് വയസാം കാലത്തു ഒരുമിക്കാൻ എന്നെ കൊണ്ട് പറ്റൂല "
ശരി, ഇക്കാ...
കല്യാണം കഴിഞ്ഞു കുറച്ചു ദിവസങ്ങൾക്ക് ശേഷം സമീറും ശബ്നയും പോകാനൊരുങ്ങിയപ്പോ നാട്ടാരടക്കം പറഞ്ഞു.
"ഓള് മിടുക്കിയാ, കെട്ടിയ ഉടനെ ഓനെ പോക്കറ്റിലാക്കി "
നാട്ടിലെ പെണ്ണുങ്ങളെല്ലാം സമീറിന്റെ ഉമ്മന്റെ സങ്കടത്തിൽ പങ്കു ചേർന്നു.
"ഓൻ പോയാൽ ഇങ്ങക്ക് ഒരു കൂട്ടാകുമെന്ന് വിചാരിച്ചു കെട്ടിച്ചപ്പോ ഇതിപ്പോ ഓള് ഓനെയും കൊണ്ടു പോയി ല്ലേ ? സൈനുത്താ "
അന്നേരം സമീറും ശബ്നയും അജ്മാനിലെ തന്റെ ഒറ്റ മുറി വില്ല വൃത്തി ആക്കുകയായിരുന്നു.
#########################
സീറോ ബാലൻസിൽ ജീവിതം തുടങ്ങേണ്ടി വന്ന സമീറിന് നാട്ടിലേക്കു പൈസ അയപ്പ് ചില മാസങ്ങളിൽ മുടക്കേണ്ടി വന്നു.
അതു സീറോ ബാലൻസ് ആക്കിയ കുടുംബക്കാർ അടക്കം പറഞ്ഞു :
ഓൻ ഇനി അയ്ക്കൊന്നുണ്ടാവില്ല , ഒക്കെ ഓളെ വീട്ടിലേക്കായിരിക്കും. ഓല് കഴിഞ്ഞ മാസം ഒരു സ്കൂട്ടി വാങ്ങിയ കണ്ടീലെ. ഒക്കെ ഓന്റെ പൈസ ആയിരിക്കും. ഓള് ഒരു വല്ലാത്ത സാധനം തന്നെ.
ആ സമയം തങ്ങളുടെ ഒറ്റ മുറി വില്ലയിൽ സമാധാനത്തോടെ സമീറിന്റെ നെഞ്ചിൽ തല ചായ്ച്ചു ഷബ്‌ന ഉറങ്ങുക ആയിരുന്നു. അല്ലെങ്കിലും സന്തോഷം, സമാധാനം തുടങ്ങിയ കാര്യങ്ങൾ പണത്തിൽ നിന്നല്ലല്ലോ വരേണ്ടത്, മനസ്സിൽ നിന്നല്ലേ ? അതവർക്ക് വേണ്ടുവോളം ഉണ്ടായിരുന്നു.
#####################
എടാ, പെരുന്നാൾ ആണ് വരുന്നത്. എനിക്ക് ഈ പ്രാവശ്യം കുറച്ചധികം പൈസ വേണം. ഓൾടെ വീട്ടിലേക്കു ഡ്രെസ്സ് ഒക്കെ എടുക്കണ്ടേ ??
അതെന്തിനാ ഉമ്മാ ? കല്യാണം കഴിഞ്ഞില്ലേ, ഇനി നേരിട്ട് അയക്കാമല്ലോ. അവിടെ ഉള്ളോരും എന്റെ ഉപ്പയും ഉമ്മയുമല്ലേ ?
ഓഹോ. അതെന്താടാ ഓൾടെ വീട്ടിലയക്കുന്നത് ഞാനറിയാതിരിക്കാനാണോ ??അയച്ചോ, മുഴുവനും അയച്ചോ..... ഒക്കെ ഓൾടെ കുത്തി തിരിപ്പായിരിക്കും. എനിക്കറിയാം. ഓളോടൊക്കെ പടച്ചോൻ ചോദിയ്ക്കും.
##############################
ഒരു പ്രവാസിയുടെ ഭാര്യ നാട്ടിൽ നില്കുമ്പോഴുള്ള അവസ്ഥയെ നിങ്ങൾക്ക് എല്ലാർക്കും അറിയുകയുള്ളൂ . ഭർത്താവിന്റെ കൂടെ പ്രവാസം വരിച്ച ഭാര്യമാരുടെ അവസ്ഥ അതിലും ഭയങ്കരമാണ് സൂർത്തുക്കളെ 😩.അതിലെ ചില അവസ്ഥകളാണ് മുകളിൽ എഴുതിയത്.
പിൻ കുറിപ്പ് : ഇത് എന്റെ കഥയാണോന്ന് ചോദിച്ചു ആരും വരണ്ട 😎.ഇതു പലരുടെയും കഥയാണ്.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot