നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഭൂമിയിലെമാലാഖമാർ.. 【ചെറുകഥ】

ഭൂമിയിലെമാലാഖമാർ.. 【ചെറുകഥ】
★------------------------★
"നീലഷർട്ടിട്ട സാറേ, കുറച്ചു മുന്നിലേക്ക് കയറി നില്ക്ക്‌.പന്തു കളിക്കാനുള്ള സ്ഥലം ഉണ്ടല്ലോ അവിടെ.."
പിന്നിൽ നിന്നും കിളിയുടെ ശബ്ദം കേട്ടപ്പോൾ
തിരക്കിനിടയിൽ കൂടി ഒരുകാലടി മുന്നിലേക്ക് വച്ചു. താഴെ ഷൂസിട്ടതും, റബർ ചെരിപ്പിട്ടതുമായ കാലുകളിൽ ചവിട്ടാതെ പാദങ്ങളുറപ്പിക്കാൻ പാടുപെട്ടു.
രാവിലെസാധാരണ തിരക്ക് ഉണ്ടാകുമെങ്കിലും ഇതിനു മുന്നേ പോകേണ്ട ബസ്സ് പണി മുടക്കിയതിനാൽ അതിലെ യാത്രക്കാർ കൂടി ഈ ബസ്സിൽ ഉണ്ട്.
ബസ്സിന്റെ കുലുക്കത്തിൽശരീരം നിയന്ത്രിക്കാൻകഴിയാതെ ആടി ഉലഞ്ഞു കൊണ്ടിരുന്നു.
വിവിധ തരംബോഡി സ്‌പ്രേകളുടെമൂക്കു തുളയ്ക്കുന്നഗന്ധം. സ്കൂൾകുട്ടികളുടെ തലയിലെ കാച്ചെണ്ണയുടെയും, കുട്ടിക്കൂറ പൗഡറിന്റെയുംകൂടിക്കുഴഞ്ഞ ഗന്ധത്തിനുഅമ്മയുടെ
വാത്സല്യത്തിന്റെസുഗന്ധമായിരുന്നു.
ഇടയിൽ ഉയരുന്ന മുല്ലപ്പൂക്കളുടെ നറുമണത്തിനു താഴെസീറ്റിനടിയിൽ ഇരിക്കുന്ന അലുമിനിയംചരുവത്തിലെ മീൻനാറ്റം തടസ്സംനിൽക്കുന്നു.
"ചേട്ടാ.. കുറച്ചു നീങ്ങി നിന്നെ.."
മുന്നിൽ നിന്നും ഇടയ്ക്കിടെ ഉയരുന്ന പെൺശബ്ദങ്ങൾ.എങ്ങും കലപില ശബ്ദങ്ങൾ.
ഇന്നലത്തെസീരിയലിന്റെ ബാക്കിയും, ക്രിക്കറ്റിൽ കോഹ്‌ലിയുടെ നായകസ്ഥാനത്തെകുറിച്ച് വിമർശനങ്ങളും ,ഇടയിൽ രാഷ്ട്രീയവും സീറ്റുകളിൽ നിന്നും ഉയരുന്നുണ്ട്.
കോളജ്നു മുന്നിൽ ബസ്സ് നിന്നപ്പോൾ കുറച്ചധികം ആളുകൾ അവിടെ ഇറങ്ങി. ബസ്സിനുളിൽ അല്പംവെളിച്ചം കടന്നു വന്ന പോലെ തോന്നി.ബസ്സ് പിന്നെയും യാത്ര തുടർന്നു..
"ഹ.. !തന്നോടല്ലേ പറഞ്ഞതു കുറച്ചു മാറിനിൽക്കാൻ "
അടക്കിയ ക്ഷമപൊട്ടിത്തെറിച്ചു പുറത്തുചാടിയ
വാക്കുകൾ.
മുകളിലെ സ്റ്റീൽ കമ്പിയിലേക്കു ഉയർന്നു നിന്നിരുന്ന കറുപ്പും, വെളുപ്പും നിറഞ്ഞ കൈകൾ ഒരുക്കിയ വിടവിലൂടെ ആ ശബ്ദത്തിന്റെ ഉറവിടം തേടിഎന്റെ കണ്ണുകൾ പാഞ്ഞു.
മുടി മുകളിലേക്കു ഉയർത്തിവലിയ ഹെയർക്ലിപ്പ് ആണ് ആദ്യം കണ്ടത്.
ഇളകുന്ന ഫാൻസി കമ്മലുകൾ .ചെറിയവെളുത്തമുഖം.
"പിന്നെ... ഈ തിരക്കിൽ മുട്ടാതെ ഇരിക്കണമെങ്കിൽ ചേച്ചി വല്ല ടാക്സിക്കും പോയാൽ പോരായിരുന്നോ..?"
അ ,ആൺസ്വരം മുന്നിലെ പല മുഖങ്ങളിലും ചിരിവിടർത്തി.
ആൺസ്വരംകേട്ട ഭാഗത്ത് പരിചയമുള്ള മുഖമായിരുന്നു.
എന്നും ബസ്സിന്റെ മുൻ ഭാഗത്തു തന്നെകാണുന്ന
ജാക്കി മുകേഷ്.
അവന് Rto ഓഫീസിൽ ജോലിയുള്ളതിനാൽ വാഹനവുമായി ബന്ധപ്പെട്ടചില സഹായങ്ങൾക്കുഅവനെ സമീപിക്കാറുണ്ട്.പക്ഷെ ഈ സ്വഭാവം കാരണം പുറത്തു എവിടെയെങ്കിലും വച്ചു കണ്ടാൽ കാണാത്തപോലെ അഭിനയിക്കാറാണ്പതിവ്.
പിന്നിൽ ഇരിക്കാനുള്ള സീറ്റ് ഉണ്ടെങ്കിലും അവനെ ഇരുന്നു ഇന്നെവരെആരും കണ്ടിട്ടില്ല.തിരക്കുള്ള ബസ്സിൽ മുട്ടിയുരുമി നിൽക്കുന്നതിൽ അവൻ ആനന്ദം കണ്ടെത്തിയപ്പോലെ തോന്നും..
"തന്റെ ഞരമ്പുരോഗംഎനിക്ക് മനസ്സിലായ്‌ .."
അവളും വിട്ടു കൊടുക്കുന്നില്ല.
"എന്താ കുട്ടി പ്രശ്നം..?"
സീറ്റിൽ ഇരുന്നവരി ൽകുറച്ചുപേർ അവളുടെ ഭാഗം ചേർന്നുകൊണ്ടു ചോദിച്ചു.
"വണ്ടി നേരെ പോലീസ് സ്റ്റേഷനിലേക്ക്‌ വിടൂ"
പിന്നിൽ നിന്നുംഏതോ വിരുതൻവിളിച്ചു പറഞ്ഞു.
"പിന്നെ...ഒരു ശീലാവതി..ഇത്രയും നേരം സുഖിച്ചു നിന്നിട്ട് ഇപ്പോൾ ആളുകൾ കണ്ടപ്പോൾ ഞാൻ കുറ്റക്കാരൻ ആയി.."
പെട്ടെന്ന് ബസ്സിനകം നിശബ്ദമായി.
അങ്ങിങ് ചില കുശുകുശുക്കൽ മാത്രം.
"ഒരു സാവിത്രി വന്നിരിക്കുന്നു..!എന്തായാലും നേഴ്‌സ് അല്ലെ നീ..?"
അവന്റെ വാക്കുകളിൽ പുച്ഛം ആയിരുന്നു.
ആ കുട്ടിയെ നിശബ്ദ്ദമാക്കാനുള്ള അവന്റെ ശ്രമം വിജയം കണ്ടു.
മുകേഷിനെ ദയനീയമായ്‌ നോക്കുന്ന ആ പെൺകുട്ടിയുടെകണ്ണുകൾ നിറഞ്ഞിരുന്നു.
മുകേഷ് അടുത്ത സ്റ്റോപ്പിൽ ഇറങ്ങിപോകുമ്പോൾ അവന്റെ മുഖത്ത് വിജയ ഭാവമായിരുന്നു..
◆--------------------------------------------------◆
ദേശിയപാതയോരത്തു ഒരാൾക്കൂട്ടംകണ്ടു അവിടേക്ക് ചെന്നു.
ആരെയോ വാഹനം തട്ടിയിരിക്കുന്നു.തട്ടിയ വാഹനംനിർത്താതെ പോയതായി ആൾക്കൂട്ടത്തിന്റെ മുറുമുറുപ്പുകളിൽ നിന്നും അറിഞ്ഞു
ആൾക്കൂട്ടത്തിനടയിൽ ഇരുന്നു
ഉച്ചത്തിൽ കരയുന്ന ആളെ കണ്ടു.
'മുകേഷ്..'അറിയാതെ പറഞ്ഞു പോയ്‌.
അവന്റെ നിലവിളി അവിടെയെങ്ങും മുഴങ്ങി.
രക്‌തം കുറച്ചുപോയിട്ടുണ്ടെങ്കിലും പറയത്തക്ക പരിക്ക് ഒന്നും ഇല്ല.
കാലിൽ ആഴത്തിൽ ഉള്ള മുറിവുണ്ട്.
ഒരു ഓട്ടോയിൽ മുകേഷിനെ കയറ്റി.
അടുത്തുള്ള സർക്കാർ ആശുപത്രിയിൽഎത്തിച്ചു.
അപകടംആയതിനാൽ മറ്റുരോഗികളെ വിട്ടു ഡോക്ടർ മുകേഷിനെ പരിശോധിച്ചു. .കാലിലെ മുറിവിനു തുന്നൽ വേണ്ടി വരുമെന്ന ഡോക്ടരുടെ നിർദേശം അനുസരിച്ചു ഡ്രെസ്സിങ് റൂമിലേക്ക് എത്തി.
അവിടെ നിന്ന വെള്ള ഉടുപ്പിട്ട നേഴ്സിനെ കണ്ടു
മുകേഷിനൊപ്പം എന്തിനെന്നറിയാതെഞാനും ഞെട്ടി.
കുറച്ചു ദിവസം മുൻപ് ബസ്സിൽമുകേഷ് അപമാനിച്ച ആ പെൺകുട്ടിയായിരുന്നു അത്.
ശവത്തിന്റെ മുഖം പോലെ വിളറിവെളുത്തിരിക്കുന്ന മുകേഷിന്റെ മുഖം കണ്ട് ഉള്ളിൽ ചിരി പൊട്ടി.അവൾ പ്രതികാരം ചെയ്യും എന്ന് തന്നെ ഉറപ്പിച്ചു ഭയത്തോടെ വീൽചെയറിൽ അവൻഇരുന്നു.
ഒന്നും സംഭവിക്കാത്ത പോലെ ആ പെൺകുട്ടി
മുകേഷിന്റെ മുറിവുകൾ വൃത്തിയാക്കി. ശ്രദ്ധയോടെ തുന്നലിട്ടു. മരുന്നു വെച്ചു കെട്ടി.
ഇഞ്ചക്ഷൻ റൂമിലേക്ക് മുകേഷിനെ വിട്ടു.
ഞാൻ ആ പെൺകുട്ടിയുടെ അടുത്തെത്തി.
"കുട്ടി അറിയില്ലേ അവനെ..അന്ന് ബസ്സിൽ..!"
മുകേഷിന്റെ രക്തം പുരണ്ട പഞ്ഞി വേസ്റ്റ് ബോക്സിൽ ഇട്ടത്തിനു ശേഷം അവൾ ചിരിച്ചു കൊണ്ട് എന്റെ ചോദ്യത്തിന് മറുപടി തന്നു.
"മറക്കുവാൻ കഴിയോ..? അയാൾ അന്ന് പറഞ്ഞ നേഴ്‌സ് തന്നെയാ ഇപ്പോൾഅയാളുടെ ചോര തുടച്ചത്..."
ഈ സമയം വീൽ ചെയറിൽ മുകേഷിനെ യും കൊണ്ടു ഒരു നേഴ്‌സ് അവിടേക്ക് വന്നു ചോദിച്ചൂ.
"കിച്ചൂ ,ഇയാൾക്ക്‌ ഇനി എന്താ..?"
മുകേഷിന്റെ മുഖത്തു നോക്കിക്കൊണ്ട് ആ പെൺപതിയെ പറഞ്ഞു.
"സിസ്റ്റർ പൊയ്ക്കൊള്ളു ഇതു ഞാൻ നോക്കി കൊള്ളാം.."ആ വാക്കുകളിൽ അപകടം മണത്ത
മുകേഷ് എന്നെ നോക്കി..
ആ പെൺകുട്ടി വീൽചെയറിന്റെ നിയന്ത്രണം ഏറ്റെടുത്തു..വീൽചെയർ നീങ്ങി.
ഗത്യന്തരമില്ലാതെ അവരുടെ പിന്നാലെ ഞാനും നടന്നു.
അവൾ ഞങ്ങളെ കൊണ്ടു പോയത്..അത്യാഹിതവാർഡിലേക്കായിരുന്നു.
മരണത്തിന്റെ ഗന്ധമുള്ളവാർഡ് .ചോരകണ്ടു അറപ്പുതീർന്ന വാർഡ്‌ .പരിക്ക് പറ്റിയവരുടെ
നിലവിളികൾക്കിടയിലൂടെ ഞങ്ങൾ സഞ്ചരിച്ചു.
വെള്ളയുടുപ്പിട്ടമറ്റു മാലാഖമാർ യന്ത്രം പോലെ വേഗത്തിൽ അവരവരുടെ ജോലികൾ ചെയ്യുന്നു..
"അയ്യോ ..അമ്മേ" എന്ന് ഉറക്കെ ,വേദനയോടെ നിലവിളിക്കുന്നരെ ആശ്വസിപ്പിക്കുന്നഅമ്മമാരാം മാലാഖമാരെ കണ്ടുകൊണ്ട് നടന്നു.
ഒരു രോഗിയുടെ അടുത്തു അവൾ നിന്നു.
വൃദ്ധനായ ആ രോഗിയെ പതിയെ എഴുന്നേൽ പ്പിച്ചു .അയാളുടെ മലവും ,മൂത്രവുംഅടങ്ങിയ ബെഡ് ഷീറ്റ് യാതൊരുവിത സങ്കോചവുമില്ലാതെ വൃത്തിയാക്കിയശേഷം. പുതിയ ബെഡ് ഷീറ്റ് വിരിച്ചു .ഈ സമയമത്രയും
ഞങ്ങൾ മൂക്ക്പൊത്തിക്കൊണ്ട് ,ആ കാഴ്ച കാണുവാൻ ആവാതെപുറത്തേക്ക് നോക്കി നിന്നു.
അടുത്ത്‌ ഒരു സ്ത്രീയുടെ ബെഡ്ഡിനരുകിൽ ആണ് നിന്നത്. ആ സ്ത്രീയുടെകാലിൽ വലിയ തോതിൽ മന്തുണ്ടായിരുന്നു. അതിനെ ചുറ്റി വരിഞ്ഞകെട്ടുകൾ ആ പെൺകുട്ടി ശ്രദ്ധയോടെ അഴിച്ചു.പെട്ടെന്നു അവിടെ അവിടെ ഒരു സഹിക്കാൻ പറ്റാത്തദുർഗന്ധം ഉയർന്നു .
ആ കാഴ്ച്ച കാണുവാൻ വയ്യാതെ ഞങ്ങൾ കണ്ണുകൾ ഇറക്കി അടച്ചു.കൂടെയുണ്ടായിരുന്ന
ആൾ ഛർദ്ദിക്കുവാൻ വാ പൊത്തിക്കൊണ്ടുപുറത്തേക്ക് ഓടി.
ആ മന്തു കാലിൽനിന്നും പഴുപ്പും ,കൂടെ നുരയ് ക്കുന്നപുഴുക്കളുംപുറത്തേക്ക് വന്നുകൊണ്ടിരുന്നു. കണ്ണുകൾ വീണ്ടും അടച്ചു.
ആ സ്ത്രീയോട് കുശലം ചൊല്ലി ക്കൊണ്ട് ആ മാലാഖ അതു വൃത്തിയായി ഡ്രെസ്സ് ചെയ്തു.
പിന്നെയുംവീൽ ചെയർ ഉരുണ്ടു..നിശബ്ദത തളം കെട്ടിയ ഓപ്പറേഷൻ തിയേറ്ററിന്റെ ഇടവഴിയിലൂടെ പോകുമ്പോൾ ..!
അപ്പോൾ ജനിച്ച ഒരു കുഞ്ഞിനെ സന്തോഷത്തോടെ പുറത്തു വേവലാതിയോടെ നിന്നിരുന്ന
അച്ഛന്റെ കൈകളിൽ ഏൽപ്പിക്കുന്ന ഒരു നേഴ്സിനെ കണ്ടു .ആ മുഖത്തു ഒരമ്മയുടെ വാത്സല്യം ഉണ്ടായിരുന്നു..
വരാന്തയിൽ എത്തിയനേരം ഒരു ചെറിയ പയ്യൻ
ഓടി വന്നു ആ പെൺകുട്ടിയോട് കിതച്ചു കൊണ്ടു.
"ചേച്ചി.. അമ്മപറഞ്ഞു ഇന്ന് റേഷൻ വാങ്ങിയില്ലെങ്കിൽ ഇനി അടുത്ത മാസമേ കിട്ടൂ എന്ന്.."
"നീ അമ്മയോട് പറ ചേച്ചിക്ക് ശമ്പളം വൈകിട്ടേ കിട്ടൂ, ചേച്ചിവന്നിട്ടു വാങ്ങിക്കാമെന്ന്.."അവൻ തല കുലുക്കി.
"അമ്മയെ ഡോക്ടറെ കാണിച്ചോ..?"
"ഉം..കാണിച്ചു ഞങ്ങൾ ഇറങ്ങുവാ.."
അവൻ വന്ന പോലെ മറഞ്ഞു..
അവൾ മുകേഷിന്റെ നേരെ തിരിഞ്ഞഉടൻ മുകേഷ് തൊഴുതുകൊണ്ടു പറഞ്ഞു..
"പൊന്നു പെങ്ങളെ ,ഒന്നും പറയേണ്ട ..എല്ലാം മനസ്സിലായി. നേഴ്‌സുമാരുടെ മഹത്വം ഇപ്പോഴാണ് ശരിക്കും മനസ്സിലായത്.അവർക്ക് പകരം മറ്റൊന്നും ആവില്ല. എന്നോട്ക്ഷമിക്കൂ..അറിയാതെ പറ്റിയതാണ് ഇനി എന്റെ ഈ ജന്മത്ത് ആവർത്തിക്കില്ല.." അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.
അവളുടെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു.
കൂടെ എന്റെയും.
ശുഭം.
By ✍️
Nizar vh

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot