Slider

ഇന്നലെ

0
ഇന്നലെ
********
ഒരിയ്ക്കലും നിന്നിൽ പെയ്തുതീരാത്ത മഴയായ്
ആ കുളിരിൽ നനയുന്ന നിൻെറ ചുണ്ടിലെ നനുത്ത പുഞ്ചിരിയാകണം
നിൻെറ ഓർമ്മകൾ നിറച്ച ഹൃദയവുമായി ഒരു വാനമ്പാടിയെപ്പോൽ പറന്നു നടക്കണം.
കടലും കരയും പ്രണയിക്കുമ്പോൾ
അങ്ങു ദൂരെ ചക്രവാളത്തിൽ അസ്തമനസൂര്യൻെറ ഭംഗി നിൻെറ കണ്ണിലൂടെ ആസ്വാദിക്കണം.
നീ പുരുഷനും ഞാൻ പ്രകൃതിയും
ഇന്ന്
******
ഇന്നിൻെറ, യാഥാർത്ഥ്യത്തിൻെറ
ജീവിതപാതകൾ കൂട്ടിമുട്ടിയപ്പോൾ
മൗനത്തിൻെറ പുറംതോടിനുള്ളിൽ ജീവിത പ്രാരാബ്ദങ്ങൾക്കു നടുവിൽ ഇന്നലെയും ഇന്നും യുഗാന്തരങ്ങളായി
മുൻപത്തെ ഇഷ്ടങ്ങൾ പലതും അലോസരങ്ങളായി
ലക്ഷ്യങ്ങൾക്കുവേണ്ടി കൈകോർത്തപ്പോഴേക്കും കണ്ണിലെ പ്രണയം കാണാൻ മറന്നു പോയി..
പല വേദനകൾക്കിടയിലും ജീവിതത്തിൽ താങ്ങായി ജീവിച്ചെങ്കിലുമവർ പരസ്പരം പ്രണയിക്കാൻ മറന്നു.
നാളെ
******
ഒടുവിൽ ലക്ഷ്യം നേടിയപ്പോൾ
തിരിച്ചറിവായി,ആർക്കുവേണ്ടിയാണോ
സ്വയംമറന്നു ജീവിച്ചത് അവർ സ്വന്തം ജീവിതം തേടിപ്പോയി.
അവരിനി തങ്ങളിലേക്കു മടങ്ങില്ല
ഇനിയീ വാർദ്ധ്യക്യത്തിൽ,
എന്നോ ഇരുവർക്കുമിടയിൽ നഷ്ടമായ പ്രണയം പൊടിതട്ടിയെടുത്ത് പരസ്പരം ഊന്നുവടികളാകാമെന്നവർ.
സരിത സുനിൽ
***************
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo