നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പ്രണയശലഭങ്ങൾ

പ്രണയശലഭങ്ങൾ
*******************
ബാൽക്കണിയിലെ ചില്ലു കണ്ണാടിയിൽ വരഞ്ഞ ചിത്രശലഭത്തിൻ്റെ നിറം മങ്ങിത്തുടങ്ങിയിരിക്കുന്നു.. തൻ്റെ പ്രണയം പോലെ,
"റിയ ഇറ്റ്സ് ഇനഫ്
ലെറ്റ്സ് ബ്രേക്ക് ദ സൈലൻസ് "
"നമുക്ക് പിരിയാം ജോൺ .. "
"ഇത് പറയാനാണോ നീ വിളിച്ചത്‌..ഞാനിതൊരുപാടു വട്ടം നിന്നോട് പറഞ്ഞതാണ്. നീയാണ് ഈ ബന്ധം ഇത്രയും നീട്ടിയത്.
ഇതിനാണെങ്കിൽ ഒരു ഫോൺ കാൾ മതിയായിരുന്നു .ആം റെഡി ഫോർ ഇറ്റ്.."
"നിനക്കെൻ്റെ മുഖം അത്രയും വെറുത്തുവോ..നീ ഓർക്കുന്നോ ജോൺ നമ്മളാദ്യമായിവിടെ എത്തിയ ദിവസം"
"റിയ ലെറ്റ്സ് സ്റ്റോപ് ദിസ് .. എനിക്ക് കുറച്ച് തിരക്കുണ്ട്..ഡോൺട് വെയ്സ്റ് മൈ ടൈം.. "
"നോ ജോൺ,
ഞാൻ നാളെ പോകുന്നു. നിൻ്റെ ജീവിതത്തിന് ഞാൻ ശല്യമാവില്ല.
അത് നേരിട്ട് പറയണമെന്ന് തോന്നി.. ഇത്രയും കാലം ഒരുമിച്ച് ജീവിച്ചിട്ട്.. നിൻ്റെ മനസിൽ നിന്നും നീയെന്നെ പറിച്ചെറിഞ്ഞുവെങ്കിലും.., അതെനിക്കത്ര എളുപ്പമാകില്ല ജോൺ.. "
"ഓഹ്. റിയ ബി പ്രാക്ടിക്കൽ, ഇന്നത്തെ ലൈഫിൽ ഇതൊക്കെ സാധാരണയാണ്.. നമ്മൾപ്രണയിച്ചു, ഒരുമിച്ച് താമസിച്ചു, പക്ഷെ ഒരുമിച്ച് ജീവിക്കാൻ നോ ചാൻസ്..,എൻ്റെ തീയറീസിനോട് നിനക്കൊരിക്കലും യോജിക്കാനാവില്ല.. "
നിൻ്റെ തീയറീസ്, നിൻ്റെ ലൈഫ്.ഒരു റിലേഷൻ ഷിപ്പിൽ നിന്നൊഴിയുമ്പോൾ പുരുഷൻമാരുടെ സ്ഥിരം ഡയലോഗ് ,നാണമില്ലേ നിനക്ക്?
എനിക്കും തിരക്കുണ്ട് ജോൺ, പാക്കിംഗ് ബാക്കിയാണ്.. ഈവനിംഗ് ബീച്ചിൽ കാണാം.. "
"റിയ ഫോർ വാട്ട്? ഇനിയും ഒരു കൂടിക്കാഴ്ച !എന്താണ് നിനക്ക് പറയാനുള്ളത്.."
"എനിക്ക് വേണ്ടി ഒരു മണിക്കൂർ പോലും ജോണിൻ്റെ പക്കലില്ലേ.. പറ്റുമെങ്കിൽ വരൂ.. ഞാൻ ഈവനിംഗ് ബീച്ചിൽ കാണും "
എത്ര പെട്ടന്നാണ് ജോൺ മാറിപ്പോയത്.. തന്നോടൊപ്പം എത്ര സമയമിരുന്നാലും മതിവരില്ലെന്ന് പറഞ്ഞ ജോൺ..
ബാൽക്കണിയിലെ ചില്ലുജാലകത്തിൽ വരച്ചു തീർത്ത എത്രയെത്ര ചിത്രങ്ങൾ. അവനെൻ്റെ ചിത്രങ്ങളോടായിരുന്നു പ്രിയം.. പിന്നീടെപ്പൊഴേ അവനെൻ്റെ ജീവിതത്തിലും. അവനെന്നും ചിത്രശലഭങ്ങളോടായിരുന്നു പ്രിയം.
ചുവരുകളിൽ പല വർണ്ണങ്ങളിൽ വരച്ചു ചേർത്ത ചിത്രശലഭങ്ങൾ... റിയ മെല്ലെ തലോടി.. ജോൺ എപ്പഴും പറയാറുണ്ടായിരുന്നു... നമ്മുടെ പ്രണയം പോലെ മനോഹരമാണീ ശലഭങ്ങളെന്ന്. ഒരുപാട് രാത്രികളിൽ നമ്മുടെ പ്രണയ സല്ലാപത്തിന് സാക്ഷിയായ ശലഭങ്ങൾ... പ്രണയ ശലഭങ്ങൾ
അവയൊക്കെ ഇന്ന് കരയുന്ന പോലെ,
ചായക്കൂട്ടുകളുടെ നിറം മങ്ങിത്തുടങ്ങിയിരിക്കുന്നു. വരയ്ക്കുന്ന ചിത്രങ്ങൾക്കൊന്നും പൂർണതയില്ല.. ജീവനില്ല,
മുറിയിലും ,ചായക്കൂട്ടുകൾക്കും വരഞ്ഞു തീർത്ത ചിത്രങ്ങൾക്കും അവൻ്റെ ഗന്ധമായിരുന്നു.
വൈകുന്നേരം ജോണുമായുള്ള അവസാന കൂടികാഴ്ച..
തൻ്റെ മനസു പോലെ ചിതറിയ ചായക്കൂട്ടുകൾ.,
ഈ കൂടികാഴ്ചയിൽ തനിക്ക് സ്ഥാനമില്ല, പറയാനൊന്നുമില്ല.. പറയേണ്ടത് ഞാൻ വരയ്ക്കുന്ന ചിത്രമാണ്,
താൻ അവസാനമായ് വരയ്ക്കുന്ന ചിത്രമാണിത്..വിറയ്ക്കുന്ന വിരലുകൾ, ആദ്യമായിട്ടാണ് ചിത്രം വരയ്ക്കുമ്പോൾ തൻ്റെ വിരലുകൾ വിറയ്ക്കുന്നത്.. എന്നും ചിത്രത്തിനൊത്ത് ഒഴുകിയിരുന്ന എൻ്റെ വിരലുകൾ പോലും വെറുപ്പ് കാട്ടി തുടങ്ങിയിരിക്കുന്നു...
ഒരു പാട് നേരം കാൻവാസിൽ വെറുതെ നോക്കിയിരുന്നു.. മനസ്
അസ്വസ്ഥമാണ്.. താൻ നേരിട്ട് പറയാൻ മടിക്കുന്ന ഒന്ന്, ഈ ചായക്കൂട്ടുകൾ പറയും..
വരച്ച് പൂർത്തിയാക്കിയ ചിത്രം വൈറ്റ് പേപ്പർ കൊണ്ടു പൊതിഞ്ഞു.
ബീച്ചിലെ തണുത്ത കാറ്റിനു പോലും തടുക്കാനാവാതെ വിയർപ്പുതുള്ളികൾ പൊടിഞ്ഞു കൊണ്ടേയിരുന്നു. തിരമാലകൾ പോലും മൗനത്തിലാണ്.
"റിയ .. എത്തിയിട്ട് കുറേ നേരമായോ?"
"കാത്തിരിപ്പിനും ഒരു സുഖമില്ലേ..ജോൺ "
മുൻപുള്ള കൂടിക്കാഴ്ചകളിൽ വൈകി എത്തുന്ന എനിക്ക് ജോൺ തരാറുള്ള മറുപടി..
"റിയ എന്താണ് പറയാനുള്ളത്? പഴയതൊക്കെ ഓർമ്മിപ്പിച്ച് ഒരു സെൻ്റി മെൻ്റൽ മൂവിനാണെങ്കിൽ എനിക്ക് താത്പര്യമില്ല.. പിരിയാം എന്ന് ഒരുമിച്ചെടുത്ത തീരുമാനമാണ്.. "
"ജോൺ എന്നെ വല്ലാതെ തെറ്റിദ്ധരിച്ചിരിക്കുന്നു.
ഒരു വർഷം മുൻപ് ഇവിടെ വച്ചാണ് നാം ഒരുമിച്ചത്.. ഇവിടെ നിന്നു തന്നെയാവാം വേർപിരിയലും. "
"മണ്ണിനെ പുളകം കൊള്ളിക്കുന്ന പുതുമഴ പോലെ, നിൻ്റെ ഓരോ ചിരിയും എന്നിലേക്ക് പെയ്തിറങ്ങുന്നു... നീ വരയ്ക്കുന്ന ഓരോ ചിത്രങ്ങളും എൻ്റെ ഹൃദയത്തിലാണ് റിയാ .."
"റിയ ലെറ്റ്സ് സ്റ്റോപ് ദിസ് ഫൂളിഷ്നസ് "
"എന്താ ജോൺ.. നീ പറഞ്ഞ വാക്കുകൾ തന്നെയാണിത്... വിഡ്ഢിത്തമാണെന്ന് നീ തന്നെ സമ്മതിച്ചിരിക്കുന്നു.. പക്ഷെ ഞാനിതെൻ്റെ മനസിൽ സൂക്ഷിക്കുന്നു. ഏത് പ്രണയിനിയും അങ്ങനെയാണ് ജോൺ."
"കരയെ ചുബിച്ചകലുന്ന തിരമാലകൾ പോലും തിരിച്ചു വരുമെന്നൊരു പ്രതീക്ഷ നൽകും.. വീണ്ടും തേടിവരും.. പക്ഷെ എന്നിൽ നിന്ന് നീയത് പ്രതീക്ഷിക്കരുത് റിയാ...ഞാൻ ഒരുപാട് ആലോചിച്ചെടുത്ത തീരുമാനമാണ്.
നമ്മൾ ഒന്നിക്കുമ്പോൾ ആരോടും അനുവാദം ചോദിച്ചിട്ടില്ല.. ഒരു കരാറിലും ഒപ്പിട്ടിട്ടുമില്ല.. ഒക്കെ ഒരഡ്ജസ്റ്റ്മെൻറ് ഒന്നിക്കാൻ കഴിയാത്തവർ പിരിയുന്നു.. "
"ജോൺ നിൻ്റെ യീ വാക്കുകൾക്ക് മറുപടി എൻ്റെയീ ചിത്രം മാത്രമാണ്..
ഞാൻ വരയ്ക്കുന്ന അവസാനത്തെ ചിത്രം.. ഇനി ഒരു ചിത്രത്തിനും ജീവൻ നൽകാനോ നിറം പകരാനോ കഴിയില്ലെനിക്ക് ,നിൻ്റെ ജീവിതത്തിലേക്ക് ഒരു മടക്കം ഞാനാഗ്രഹിക്കുന്നില്ല.. ഇനി നമ്മൾ കാണില്ല."
"ആർത്തലച്ചു വരുന്ന തിരമാലകൾ എന്തോ വിളിച്ചു പറയുന്ന പോലെ ,ജോൺ മെല്ലെ ചിത്രത്തെ പൊതിഞ്ഞ വൈറ്റ് കവർ മാറ്റി.. അസ്തമയ സൂര്യൻ്റെ ചുവപ്പിൽ ചിത്രങ്ങൾ സംസാരിക്കാൻ തുടങ്ങി..
ചുവപ്പുനിറമാർന്ന കൈപ്പത്തികൾക്കിടയിൽ നിന്ന് ഊർന്ന് വീഴാനൊരുങ്ങുന്ന സ്വർണ നിറത്തിൽ വരച്ചു ചേർത്ത ഭ്രൂണം.. അവയ്ക്കു ചുറ്റും പറക്കുന്ന ചിത്രശലഭങ്ങൾ...
ചിത്രത്തിൽ നിന്നും കേൾക്കുന്ന പിഞ്ചുകുഞ്ഞിൻ്റെ കരച്ചിൽ..
ഒരു തണുപ്പ് അരിച്ചു കയറുന്ന പോലെ തോന്നി ജോണിന്.. അയാൾ തൻ്റെ കണ്ണൂൾ ഇറുക്കിയsച്ചു.
ഞെട്ടലോടെ ചിത്രം മുറുകെ പിടിച്ചു നെഞ്ചോട് ചേർത്തു... കണ്ണുകളിൽ ഇരുട്ടു കയറും പോലെ ,ആ ചിത്രം തൻ്റെ വിറയ്ക്കുന്ന കൈക്കുള്ളിൽ നിന്നും ഊർന്നു വീണു..
ഒരു മറുപടിക്കു പോലും കാത്തു നിൽക്കാതെ റിയ നടന്നകലുന്നതും നോക്കി ജോൺ നിന്നു. അസ്തമയ സൂര്യൻ മെല്ലെ കടലിലേക്ക് താഴ്ന്നു.. പൊട്ടിച്ചിരിച്ച് തീരത്തെത്തുന്ന തിരമാലകൾ ഇന്ന് പൊട്ടിക്കരയുന്നുണ്ടോ?
ജോണിൻ്റെ കൈക്കുള്ളിൽ നിന്നും ഊർന്നു വീണ ചിത്രത്തെ തിരമാലകൾ നെഞ്ചോടു ചേർത്തു. ചിത്രത്തിലെ ചായക്കൂട്ടുകൾ തിരമാലകൾക്ക് രക്തവർണ്ണമേകി.. ചിത്രത്തിനു ചുറ്റും ഇപ്പഴും വട്ടമിട്ടു പറക്കുന്നുണ്ട് ചുവന്ന ചിത്രശലഭങ്ങൾ... പ്രണയ ശലഭങ്ങൾ..
ജിഷ രതീഷ്
26/2/18

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot