നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

സമത്വം - കവിത - സജി വർഗീസ്

സമത്വം - കവിത - സജി വർഗീസ്
*********
ആയിരം രൂപയുടെ കല്യാണക്കുറിയാണയാൾ തന്നത്,
തിളങ്ങുന്ന വെഡ്ഡിങ്ങ്കാർഡ് കണ്ട് ഭാര്യയും മക്കളുമത്ഭുതംകൂറി;
പത്രാസുകാണിക്കാനാക്കുറി ഞാനെല്ലാവരെയും കാണിച്ചു,
വിശാലമായ കല്യാണപ്പന്തൽ,
തിളങ്ങുന്ന ലൈറ്റുകൾ!
സ്വീകരിക്കുവാൻ സുന്ദരിമാർ,
ആവോളം വീഞ്ഞുണ്ട്;
കല്യാണ ചെക്കനെയും പെണ്ണിനെയും കണ്ടു,
വീഡിയോയും ഫോട്ടോയുമെടുത്തു
ഡിന്നറിനായ് സുന്ദരിമാർക്കിടയിലൂടെ,
കേരളയിന്ത്യൻചൈനീസമേരിക്കൻ ഭക്ഷണമെല്ലാം കഴിച്ച്,
വീഞ്ഞും കുടിച്ച് പുറത്തേക്ക്,
വിഭവങ്ങൾപകുതികഴിച്ച് മാലിന്യക്കൊട്ടയിലെറിഞ്ഞു ചിലർ;
മുഖത്ത് ഫൗണ്ടേഷനിട്ട് ചുവന്ന ലിപ്സ്റ്റിക്കുമായ് വൃദ്ധകുമാരിമാർ,
അയ്യായിരംരൂപയുടെ റെഡിമെയ്ഡ് സൗന്ദര്യ വർദ്ധക വസ്തുക്കളവരുടെ കൈവശമുണ്ടെന്നു ഭാര്യ ;
അമ്മമാത്രമെന്താണ് കറുത്തിരിക്കുന്നതെന്നിളയമകനൊരു സംശയം ചോദിച്ചു,
ബാക്കിയെല്ലാവരും പെയിന്റടിച്ചതാണെന്നു പറഞ്ഞവന്റെ സംശയം ഞാൻ തീർത്തു;
പാതി തിന്നതും തിന്നാത്തതുമായ വിഭവങ്ങൾക്കൊണ്ട് മാലിന്യക്കൊട്ടകൾ നിറഞ്ഞു.
ഓർഫനേജിലെ കുട്ടികൾക്കു നൽകേണ്ട ഉച്ചഭക്ഷണത്തിനുള്ള തുകയ്ക്കാണയാളാപണക്കാരന്റെയടുത്തെത്തിയത്,
നൂറുരൂപാനീട്ടിക്കൊണ്ടയാൾ ദാരിദ്ര്യത്തിന്റെ കണക്കുകൾ പറഞ്ഞു;
കല്യാണത്തിന്റെയുച്ഛിഷ്ടം നിറഞ്ഞ മാലിന്യക്കൊട്ടകൾ നീക്കാൻ കോർപ്പറേഷനിലെ ശുചീകരണ തൊഴിലാളികളെത്തിയിട്ടുണ്ടായിരുന്നപ്പോൾ;
അവർക്കു നൽകുന്ന ശമ്പളത്തിലയാളുടെ വിയർപ്പിന്റെ നികുതിപ്പണവുമുണ്ടായിരുന്നു.
സജി വർഗീസ്
Copyright protected.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot