നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

നോവൽ🌺🌺നിധി🌞🌞 ഭാഗം 3

നോവൽ🌺🌺നിധി🌞🌞
ഭാഗം 3
ഹോ....കഷ്ടം ഈ കുട്ടിയോട് ആരാ ഈ ക്രൂരത ചെയ്തത് .ഒാമനത്വം തുളുമ്പുന്ന മുഖം.അച്ഛനും മരിച്ചു അമ്മക്കും സുഖമില്ലാത്ത കുട്ടിയല്ലേ അവൾ . ആരോ വളരെ ക്രൂരമായ് പീഡിപ്പിച്ചു .അതിനുശേഷം മൃഗീയമായി കൊന്നു കളഞ്ഞിരിക്കുന്നു .നരഭേജികൾ ഇവനൊക്കെ ആ കുട്ടിയെ കൊല്ലാതെങ്കിലും ഇരുന്നൂടായിരുന്നോ..?വീണ വേഗം നിത്യവൃത്തികൾ ചെയ്തു ദേവുവിന്റെ വീട്ടിലോക്കോടി .
അവിടം മുഴുവൻ ജന പ്രളയമായിരുന്നു .മാധ്യമ പ്രവർത്തകർ തൊക്കും തൊങ്ങലും ചേർത്തു പൊരുപ്പിച്ചു ന്യൂസ് കവറേജു ചെയ്യുന്ന തിരക്കിൽ .അവിടെയും ഇവിടെയുമായി ചില പോലീസുകാർ പലരെയും ചോദ്യം ചെയ്യുന്നു .പരിചയക്കാരിൽ ഒരാൾ പറഞ്ഞറിഞ്ഞു പോസ്റ്റുമാർട്ടത്തിനു കൊണ്ടു പോയ അവളുടെ ചേതനയറ്റ ശരീരം ഉടനേ കൊണ്ടു വരുമെന്നു .ചിലരുടെ ഇരിപ്പുകണ്ടാൽ ബാൽക്കണിയിൽ ടിക്കറ്റെടുത്തിരിക്കും പോലെ മതിലിനു മുകളിൽ വരെ കൈയ്യടക്കിയിരിക്കുന്നു .അവൾ നടന്നു പുരയുടെ പിന്നാംമ്പുറത്തു ചെന്നു .മതിൽ കെട്ടിന്റെ ഒരു ഭാഗം തകർന്നു കിടക്കാൻ തുടങ്ങിയിട്ടു നാളുകളായന്നു തോന്നുന്നു. അതിനോടു ചേർന്നു പായൽ നിറഞ്ഞ ഒരു കുളം. ചിലർ അതു ചൂണ്ടിക്കാട്ടി ദേവുവിന്റെ ശരീരം അവിടാണു കണ്ടതെന്നു പറയണു .വീണയുടെ ചിന്തകൾ ദേവുവിന്റെ അമ്മയിലേക്കു തിരിഞ്ഞു .
ഭർത്താവിനുണ്ടായ വിപത്തിനു ശേഷം അവർ മാനസികമായും വളരെയേറെ തളർന്നിരുന്നു .ശരിക്കും സ്വബോധം നഷ്ടപ്പെട്ടിരുന്നെങ്കിലും അവർ അവളെ ചെറുതായൊന്നു നോവിച്ചിട്ടൂടി ഉള്ളതായ് കേട്ടിട്ടില്ല .എപ്പോഴും എന്തോ ചിന്തിച്ചിരിക്കും പോലെ എവിടെങ്കിലും ഇരിപ്പുണ്ടാവും .ഇടക്കു പുറത്തിറങ്ങുമ്പോൾ കൂട്ടമായി നിന്നു ആരെങ്കിലും സംസാരിക്കുന്ന കണ്ടാൽ അവർ ചില പ്രശ്നങ്ങൾ ഉണ്ടാക്കും എന്നു പറഞ്ഞു കേട്ടിട്ടുണ്ട് .ഭർത്താവിന്റെ മരണ ശേഷംഉണ്ടായ ഭയത്താലാവാം അത് .പക്ഷെ അവരെവിടെ അവൾ ചിലരോടു തിരക്കി .വീടിനുള്ളിൽ ഏതോമുറിക്കുള്ളിലാക്കി പൂട്ടിയിട്ടിരിക്കയാണത്രേ .ആളുകളെ കണ്ടു അവർ പ്രശ്നമുണ്ടാക്കിയതിനെ തുടർന്നു അവരെ പൂട്ടിയിട്ടിരിക്കണതെന്നറിഞ്ഞ അവൾക്കതു വളരെ വിഷമം തോന്നി
കുറച്ചു നേരം കഴിഞ്ഞപ്പോൾ വീടിന്റെ മതിലിനു വെളിയിൽ അവൾ കണ്ടു കറുത്ത ബാഡ്ജു കുത്തി സ്ക്കൂൾ കുട്ടികൾ വരിവരിയായി ടീച്ചേഴ്സിന്റെ നിയന്ത്രണത്തിൽ വരുന്നു .അതിനു മുൻ നിരയിൽ ആതിരമോളെയും അവൾ കണ്ടു .കൂട്ടുകാരിയുടെ മരണം അവളെ അസ്വസ്ഥമാക്കിയിട്ടുണ്ടന്നു കാഴ്ചയിലേ അറിയാം കരഞ്ഞു കണ്ണെല്ലാം കലങ്ങിയ അവളുടെ അടുത്തേക്കവൾ നടന്നു
പെട്ടന്നാണു ദേവുവിന്റെ ശരീരം സ്ട്രച്ചറിൽ ചുമന്നു പോലീസ് കാവവലിൽ അവിടേക്കെത്തിയതു .പൊതു ദർശനത്തിനു വെച്ച അവളെ ഒരു നോക്കു കാണാൻ ജനാവലി ബഹളം കൂട്ടുന്നുണ്ടായിരുന്നു.കുറേ നേരത്തെ കാത്തു നിൽപ്പിനൊടുവിൽ അവളെ ഒരു നോക്കു കണ്ടു വീണ .
മുഖമാകെ വികൃതമായിരിക്കുന്നു ചുണ്ടുകളിൽ ദന്ത ക്ഷതങ്ങൾ ഒറ്റ നോട്ടത്തിൽ തന്നെ അവൾ മറ്റൊരിടത്തേക്കു തന്റെ നോട്ടം മാറ്റി ...ഹോ ..സഹിക്കാൻ മേലാ..,അവസാന നിമിഷങ്ങളിൽ ആ പിഞ്ചു ഹൃദയം ആരും സഹായത്തിനില്ലാതെ എത്രത്തോളം കേണു കരഞ്ഞിട്ടുണ്ടാവും .അവൾ പുറത്തിറങ്ങി .ചില മാധ്യമങ്ങൾ പെട്ടന്നു കാണാതായ അമ്മാവനെ കുറിച്ചു സംശയം പറയുന്നു .മറ്റു ചിലർ അയാൾ പുറത്തു പോയ സമയത്തു ആളറിയാതെ മാനസിക രോഗിയായ അമ്മ തന്നെകൊന്നതാവാം എന്നും മുഖത്തേ പാടുകൾ എവിടെയെങ്കിലും തണ്ടിയുണ്ടായതാവാനും വഴിയെന്നും സംസാരിക്കുന്നു .മരിച്ചാൽ പോലും സ്വസ്ഥമായി വിടാത്ത മാധ്യമ വ്യപിചാരികൾ ,ഒന്നോർത്താൽ അവരില്ലേലും പലകുറ്റങ്ങളും മറക്കപ്പെടും .അവളുടെ കണ്ണുകൾ ആതിരയിലൊടക്കി .ടീച്ചറിനോടു പറഞ്ഞു .കരഞ്ഞു കുഴഞ്ഞിരുന്ന അവളുമായി വീണ അവിടെ നിന്നും വീട്ടിലേക്കു തിരിച്ചു ...
ഇടവഴികളിലൂടെ നടക്കുന്നതിനിടയിൽ ഭവാനി തള്ള നടത്തുന്ന പെട്ടി കടയിൽ കയറി അവൾ ആതിരക്കു ഒരു നാരങ്ങാ വെള്ളം വാങ്ങി കൊടുക്കുന്നതിനിടയിൽ അവരും ദേവുവിനെകുറിച്ചു സംസാരിക്കാൻ തുടങ്ങി .അതു ആതിരയിൽ വിഷമം ഉണ്ടാക്കുന്നു എന്നു കണ്ട വീണ സംസാരത്തിൽ നിന്നൊഴിഞ്ഞു മാറി ആതിരയുടെ കൈകളിൽ പിടിച്ചു യാത്രയായി
പെട്ടന്നാണു അവളുടെ കൈയ്യിലെ മൊബയിൽ റിങ് ചെയ്തതു .അതു നിധിനായിരുന്നു
ഹലോ..ഇന്നലെ വിളിക്കാമെന്നു പറഞ്ഞിട്ടു....?
സോറീഡാ.. ഞാനൊരു വിഷയത്തിൽ പെട്ടു പോയി . കുറച്ചു ദിവസങ്ങൾ ഞാൻ സ്ഥലത്തു കാണില്ല അതു വീണയോടൊന്നു പറയാനാ ഇപ്പോൾ വിളിച്ചേ...ഞാൻ വന്നിട്ടേ ഇനി വിളിക്കു.ഇയാളു പിണങ്ങു വെന്നും വേണ്ട കേട്ടോ ..വന്നിട്ടു വിശേഷങ്ങൾ പറയാം..
വീണയെന്തെങ്കിലും പറയും മുന്നേ ഫോൺ കട്ടായി .വീണ്ടും അങ്ങോട്ടു ഡയലു ചെയ്തെങ്കിലും സ്വിച്ചോഫ് എന്ന മെസേജാണു കേൾക്കാൻ കഴിഞ്ഞത് .നിധി എവിടെ പോകയായിരിക്കും എന്തിനാണേലും ഒന്നു പറഞ്ഞിട്ടു പൊയ്ക്കൂടെ
അവർ വീട്ടിലേക്കു നടന്നു
*******************************
എടി വീണേ..നീ ദേവൂന്റെ വീട്ടിൽ പോയതാ..കുട്ടിയെ അടക്കിയോ..ഏയ് അടക്കിയില്ല .വലിയ ജനക്കൂട്ടമാ.,
എന്നാലും കഷ്ടമായി പോയി അല്ലേ ..പാവം കുട്ടിയായിരുന്നു .ഞാൻ കാണാൻ പോയില്ല കേട്ടിട്ടു തന്നെ ചങ്കു പറിയണു കണ്ടൂടി കഴിഞ്ഞാൽ ഉറങ്ങാൻ കഴിയില്ല
അല്ല ചേച്ചി എങ്ങോട്ടാ...
ഒാ...പലചരക്കു കടയിൽ നിന്നു കുറച്ചു സാധനങ്ങൾ വാങ്ങണം .പിന്നെ ഒരു മൊബയിൽ റീച്ചാർജും വാങ്ങണം എന്നും പറഞ്ഞു ലക്ഷ്മി നടന്നകന്നു .കാഴ്ചയിൽ നല്ല തടി കറുത്ത നിറം പർവ്വതം കുലുക്കീ , നിത്യ ഗർഭിണി ,അവർക്കു നാട്ടിൽ പല ചെല്ല പേരുകൾ ഉണ്ട് .അവരുടെ വിചിത്ര രൂപം കൊണ്ടു വയസ്സു പത്തു മുപ്പത്തി രണ്ടായിട്ടും വിവാഹം ഇതു വരെ നടന്നിട്ടില്ല .തന്റെ രൂപം കണ്ണാടിയിൽ നോക്കുന്നതൂടി അവർക്കു ദേഷ്യമാ..എന്തിനാ തന്നെ ദൈവം ഇങ്ങനെ സൃഷ്ടിച്ചെതെന്നവൾ പലപ്പേഴും ആലോചിക്കാറുണ്ട് .അച്ഛനും അമ്മയും കുറച്ചു നാളു മുന്നേ മലേറിയ വന്നു മരിച്ചു .ഒറ്റക്കുള്ള ജീവിതം മടുത്തു തുടങ്ങിയെങ്കിലും ആത്മഹത്യ ചെയ്യുന്നതിനോടവൾക്കു താൽപര്യം ഇല്ല .ആളുകൾ ആദ്യമൊക്കെ കളിയാക്കുമ്പോൾ അവൾക്കു വളരെയേറെ ദു;ഖം ആദ്യമൊക്കെ തേന്നിയിരുന്നു പീന്നീടതു ദേഷ്യമായി പുറത്തു വരാൻ തുടങ്ങി .ഇപ്പോളവളെ തന്തെക്കും തരവഴിക്കും വിളി ഭയന്നു ആരും ചെല്ലപ്പേരു വിളിക്കാറില്ല .
അല്ല ചേച്ചി കല്ല്യാണമൊന്നു മായില്ലേ..?
എന്താ ഞാൻ കെട്ടാത്തതിൽ തനിക്കു വിഷമം. എന്നേ അവൾ ചോദിക്കാറുള്ളൂ.ആശകളും ആഗ്രഹങ്ങളും ഇല്ലാഞ്ഞിട്ടല്ല .വിരൂപയായ തന്നെ ആരു ഇഷ്ടപ്പെടാനാ..ആരു ജീവിത പങ്കാളിയാക്കാനാ.,,എല്ലാവരും പറയും ഞാൻ സൗന്തര്യം നോക്കിയല്ല .സ്ത്രീധനം നോക്കിയല്ല കെട്ടണതെന്നെക്കെ .വിരൂപയായ തനിക്കിതു വരെ ആലോചന പേരിനു പോലും ഒന്നു വന്നിട്ടില്ല .ഒള്ളിലെ മോഹങ്ങൾ സ്വപ്നം കണ്ടു വെറുതേ തീർക്കാനല്ലാതെ തന്നേക്കെണ്ടെന്താവാൻ അവൾക്കറിയാം .ഇപ്പോളിപ്പോൾ അവൾ അതിനെ കുറിച്ചൊന്നും ആലോചിക്കാറു കൂടിയില്ല ,
ലക്ഷ്മി പലവ്യജ്ജനങ്ങൾ അത്യാവശ്യം വാങ്ങി മൊബയിൽ റീചാർജ് ചെയ്യാനായി അടുത്തുള്ള കടയിൽ കയറി ,
മോനേ ഒരു റീ ചാർജ് കാർഡു താ.,
ഏതാ ചേച്ചി..?
അതു ഏർട്ടെൽ മുപ്പതിന്റെ മതി..
ചേച്ചി ഇവിടെ ഇപ്പോൾ സ്ഥിരം വരാറുണ്ടല്ലേ..
അതേ...
ചേച്ചിയെ കാണാൻ സുന്തരിയാണു കേട്ടോ..
ആ ഡയലോഗു പറഞ്ഞ അയാളുടെ മുഖത്തേക്കവൾ ആദ്യമായി സൂക്ഷിച്ചു നോക്കി .ഹിന്ദി സിനിമകളിലെ ഹൃദിക് റോഷനെ പോലെ ഏകദേശം ഇരുപത്തി ഒന്നു വയസ്സു തോന്നിക്കുന്ന പയ്യൻ മുഖത്തൊരു കൂളിങ് ഗ്ലാസും.
അതേ തന്നേ പോലെ എല്ലാവരും സുന്ദരനും സുന്ദരിയൊന്നുമാവില്ല .ചുമ്മാതല്ലർഈച്ച അടിച്ചിരിക്കണത് .കടയിൽ വരുന്നവരെ കളിയാക്കുകയാ.,,എന്താ ഈയാൾ സൗന്തര്യമുള്ളവർക്കേ കാർഡു കൊടുക്കുള്ളോ.,.?
അയ്യോ.,,ചേച്ചി തെറ്റിദ്ധരിച്ചു ഞാൻ കളിയാക്കിയതല്ല ചേച്ചി ..എനിക്കു ചേച്ചിയെ ശരിക്കും ഇഷ്ടമാ...
ചെക്കാ ..കളിയാക്കു നിർത്തിക്കോ,,കറുത്തു ബീപ്പക്കുറ്റി പോലിരിക്കണ എന്നെ നിനക്കിഷ്ടമാണന്നു .ഇല്ലേൽ ചെരുപ്പൂരി അടിമേടിക്കും ചൊറിയാൻ വരല്ലേ..?
ചേച്ചി ഞാൻ നേരായിട്ടും പറഞ്ഞതാ.,,എനിക്കു ചേച്ചിയെ ഭയങ്കര ഇഷ്ടമാ കറുത്താലെന്താ..,ചേച്ചിയുടെ ആ ബോഡി ഷെയിപ്പു കാണുമ്പോൾ എന്റെ മനസ്സിലുണ്ടാകുന്ന വികാരം ചേച്ചിക്കു മനസ്സിലാകില്ല .ഒാരോത്തർക്കും ഒാരോ ഇഷ്ടങ്ങളല്ലേ..?
നിന്റെ അസുഖമെനിക്കു മനസ്സിലായി തരത്തിൽ പോയി കളിക്കടാ...
കാർഡും വാങ്ങി അവൾ അവിടുന്നിറങ്ങി നടന്നു.പക്ഷെ ജീവതത്തിലാദ്യമായി തന്നോടെരു ആൺകുട്ടി ഇഷ്ടമാണന്നു പറഞ്ഞതു അവളിൽ വല്ലാത്തൊരു ആശ അവളറിയാതെ വളർത്തിയിരുന്നു.അവൾ നടന്നകലുന്നതിൻ മുൻപ് അവനെ അവളറിയാതെ തിരിഞ്ഞു നോക്കി .അവൻ അവളുടെ പിന്നാമ്പുറം നോക്കി ആസ്വതിച്ചവളെ തന്നെ നോക്കി നിൽപ്പുണ്ടായിരുന്നു .അവളിൽ എന്തെന്നില്ലാത്ത ഒരു നാണമുണ്ടായി.വീട്ടിൽ ചെന്നു ഭക്ഷണം കഴിച്ചു ഉറങ്ങാൻ കിടന്നിട്ടും അവൾക്കുറക്കം വന്നില്ല .അവൾ തിരിഞ്ഞും മറിഞ്ഞും കിടന്നു അവനെ കുറിച്ചുള്ള ആലോചനകളിലായിരുന്നു .അവളുടെ ഫോൺ റിങ് ചെയ്തു .പരിചയമില്ലാത്ത ഒരു നമ്പർ .ഒരു പക്ഷെ അവനായിരിക്കുമോ...?
തുടരും

Biju V

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot