Slider

(മാതൃസ്മൃതി ) അമ്മയ്ക്ക് പ്രാന്താണ്. (കാവ്യാങ്കണം, മത്സരം )

0
(മാതൃസ്മൃതി )
അമ്മയ്ക്ക് പ്രാന്താണ്. (കാവ്യാങ്കണം, മത്സരം )
പെറ്റുവീണ നാള്‍ മുലയില്‍ വീര്‍ത്തത് പ്രാന്തായിരുന്നു.
കണ്ണേ, പൊന്നേ, മുത്തേ, ചക്കരേന്ന്
ചിരിപ്പിച്ചതും കളിപ്പിച്ചതും
ഉമ്മവെയ്ച്ചതും പ്രാന്തായിരുന്നു.
അമ്പിളിമ്മാമാ വരു, വരൂന്ന് കെെയ് കാട്ടിവിളിച്ചത് പ്രാന്തായിരുന്നു.
കുളിപ്പിച്ചതും
മുടി ചീകിച്ചതും,
പൊട്ടുകുത്തിച്ചതും
കണ്ണുവട്ടം മറയുന്നതുവരെ നോക്കിനിന്നതും
പ്രാന്തായിരുന്നു.
കല്ലുണ്ട്,
മുള്ളുണ്ട്,
പാമ്പുണ്ട്
ഇരുട്ടുണ്ട്
ഇമ്പാച്ചീണ്ട്ന്ന്
പേടിപ്പിച്ചത് പ്രാന്തായിരുന്നു.
ദെണ്ണം പിടിപ്പിക്കരുതേ,
ആയസ്സ്ണ്ടാവണേന്ന് തൊഴുത്‌ കുമ്പ്ട്ടത് പ്രാന്തായിരിന്നു.
പോവണ്ടാ,പോവണ്ടാന്ന് കരഞ്ഞത് പ്രാന്തായിരുന്നു.
വേഗം വരണം വരണംന്ന് കത്തെഴുതീത് പ്രാന്തായിരുന്നു.
ഏതമ്മയ്ക്കാണ് പ്രാന്തില്ലാത്തത് ?
അവരുടെ സ്നേഹത്തിന്റെ പേരാണ് പ്രാന്ത്.
അവര്‍ പാര്‍ക്കുന്നയിടത്തിന്റെ പേരാണ് പ്രാന്താസ്പത്രി.
ആലുവാപ്പുഴയിലലതല്ലുന്ന
ഓളങ്ങളുടെ പേരാണ് പ്രാന്ത്.
അമ്മമാരുടെ പ്രാന്തനൊഴുക്കാണ് പുഴ.
അവരുടെ പ്രാന്തന്‍ ഇരമ്പലാണ് കടല്‍.

Paduthol
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo