നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

സ്നേഹതുമ്പി

സ്നേഹതുമ്പി
എടീ.....നി എന്തു നോക്കി നില്ക്കുവാ.....അവിടെ ഒക്കെ ഒന്ന് വൃത്തിയാക്കിയിട്...ഇപ്പോ അവരിങ്ങിത്തും...നിന്റെ നിപ്പ് കണ്ടാ തോന്നൂല്ലോ...നിന്റെ ആരോ ചത്ത് പോയെന്ന്....
പിന്നില്‍ നിന്നുള്ള ശകാരം കേട്ട് ബാല ഞെട്ടി തിരിഞ്ഞു. കോപത്താല്‍ ജ്വലിച്ച മുഖവുമായി ചെറിയമ്മ. നിറഞ്ഞുവന്നമിഴികള്‍ തുടച്ച് മുഖം കുനിച്ച് ബാല ജനാലക്കല്‍ നിന്നും പിന്‍ന്തിരിഞ്ഞു..
കലിപ്പ് തീരാതെ ചെറിയമ്മ തുടര്‍ന്നു...തുടങ്ങി അവളുടെ പൂങ്കണ്ണീര്.... ഇവളുടെ കണ്ണീര്‍ വീണ് ഈ കുടുംബം ഗതി പിടിക്കാതാകും... ഈശ്വരാ..എന്റെ കുഞ്ഞിനൊന്നും പറ്റരുതേ.....
എനിക്കെന്തു പറ്റാനാ ...അമ്മേ.....അമ്മയില്ലേ എന്റെ കൂടെ . പട്ടു സാരി അണിഞ്ഞ ഒരു സുന്ദരി കുട്ടി വന്ന് പിന്നില്‍ നിന്നും കെട്ടിപിടിച്ചു.. അമ്മ തിരിഞ്ഞ് അവളെ കെട്ടിപിടിച്ചു .മൂര്‍ദ്ധാവില്‍ ചുംബിച്ചു എന്നിട്ട് പറഞ്ഞു ,എന്റെ മകള്‍ സുന്ദരിയായല്ലൊ...
ഇവര്‍ ആരോക്കെ ആണെന്ന് അറിയണ്ടേ....
നാട്ടില്‍ അറിയപ്പെടുന്ന പണക്കാരന്‍...
വലിയപാടത്ത് തമ്പിയുടെ ആദ്യഭാര്യയിലെ മകളാണ് ബാല .... പ്രസവത്തോടുകൂടി ബാലയുടെ അമ്മ മരിച്ചു. അതിനാല്‍ കുഞ്ഞിനെ നോക്കുന്നതിനായ് രണ്ടാമത് വിവാഹം കഴിച്ചതാണ് വിലാസിനി അതിലൊരു മകളും വ്യന്ദ....
ബാലക്കു 15വയസുള്ളപ്പോ അച്ഛനും മരിച്ചു ഒരു അപകടത്തിൽ...
രണ്ടു വയസ്സിന് വ്യത്യാസമേ ഉള്ളൂ ബാലക്കും വ്യന്ദക്കും....വ്യന്ദയേക്കാള്‍ അതിസുന്ദരിയാണ് ബാല. പഠിക്കാനും മിടുക്കി....എങ്കിലും പ്ളസ്ടൂ വരെ പഠിപ്പിച്ചിട്ടൂ.. ബാല വ്യന്ദയുടെ അമ്മയെ ചെറിയമ്മ എന്നാണ് വിളിക്കുക.ബാലസുന്ദരിയും മിടുക്കിയും ആയതിനാല്‍ ബാലയെ ഇഷ്ടമല്ല. വീട്ടിലെ പണി മുഴുവന്‍ ചെയ്ക്കും. നല്ല ഭക്ഷണമോ ഡ്രസ്സോ കൊടുക്കില്ല.
വ്യന്ദകഴിച്ചത് മിച്ചം വരുന്നതും .പഴകിയ ആഹാരവും കൊടുക്കുക... വ്യന്ദ ധരിച്ച് പഴകിയതും കീറീ തുന്നിയതും ഒക്കെ ആണ് ബാല ഇടുക....ബാല ഒരിക്കലും ഒരു പരാതിയോ...പരിഭവമോ ആരോടും പറയാറില്ല.
അവള്‍ക്കെന്നും തണലും ശരണവും കണ്ണനാണ്...സാക്ഷാല്‍ ശ്രീകൃഷ്ണന്‍....നിത്യവും അമ്പലത്തില്‍ പോകും പ്രാര്‍ത്ഥിക്കും... അപ്പോഴൊക്കെയും കണ്ണന്‍ അവളെ പരീക്ഷിക്കുകയാണ് പതിവ്. കഷ്ടതകള്‍ കൂടി വരുന്നു.കണ്ണീര്‍ തോരുന്നേയില്ല.
ഇന്ന് വ്യന്ദയെ കാണാന്‍ ഒരാള്‍ വരുന്നുണ്ട്.അതാണ് വ്യന്ദ ഒരുങ്ങിയിരിക്കുന്നത്.
ഇതു വരെക്കും വന്ന ആലോചനകള്‍ മുഴുവനും ബാലയെ ആണ് ഇഷ്ടപ്പെടുന്നത്.അതിന്റെ ദേഷ്യം ചെറിയമ്മ ബാലയോട് തീര്‍ക്കുന്നുമുണ്ട്..
അതുകൊണ്ട് ഇപ്പോള്‍ ആര് വന്നാലും ബാല വേലക്കാരി ആണേന്നാണ് പറയുന്നത്.ബാല അത് ശരി വക്കുകയും ചെയ്യും.
പതിനൊന്ന് മണിയോട് കൂടി എത്തുമെന്നറിയിച്ചതിനാല്‍ ബാല വേഗം പണികള്‍ ഒതുക്കി വരുന്ന ആരുടേയും കണ്ണില്‍ പെടാതിരിക്കാനായ്. ഇല്ലങ്കില്‍ ചെറിയമ്മയുടെ വക പൊങ്കാലയുണ്ടാകും.
ക്യഷ്ണാ....നീ കാത്തോളണേ... അവള്‍ മനസില്‍ വിലപിച്ചു. പിന്നെ പറഞ്ഞു .ഹും നിന്നോടൊന്നും പറഞ്ഞിട്ട് കാര്യമില്ല... നീ അവരുടെ ആളല്ലേ.....
ഇനി ജാലകവിരി കൂടി മാറ്റണം....ബാലക്ക് ഏറേ ഇഷ്ടപ്പെട്ട നീല വിരിയാണ്... അതിട്ടു കൊണ്ടിരിക്കുമ്പോഴാണ് ഒരു കാര്‍ വന്ന് മുറ്റത്ത് നിന്നത്... തിടുക്കത്തില്‍ വിരിയിട്ട് പഴയ വിരി കൈയിലെടുത്തു അകത്തേക്ക് പോകാന്‍ തിരിഞ്ഞതും ,അടുത്തുകിടന്ന കസേരയില്‍ കാല്‍ തട്ടി വീഴാന്‍ തുടങ്ങവേ രണ്ടു കൈകള്‍ ബാലയേ താങ്ങി.....
വീഴാതിരിക്കാനായി ആ കൈകളിൽ ബാലയും പിടിക്കുകയും ചെയ്തു.
അതെ നിമിഷത്തിൽ വണ്ടിയുടെ ശബ്ദം കേട്ടു അകത്തുനിന്നും ചെറിയമ്മയും ഇറങ്ങി വന്നിരുന്നു.
അപ്പോൾ കണ്ട കാഴ്ച അടിമുടി അവരെയും വിറപ്പിച്ചു..
ഡീ ..... എന്നൊരു വിളി അവരിൽ നിന്നും ഉണ്ടായി.
ബാല ഞെട്ടിപിടഞ്ഞു ആ കൈകളുടെ ഉടമസ്ഥന്റെ മുഖത്തേക്കു നോക്കി ഒരു മിന്നായം പോലെ കണ്ടുള്ളു. അവൾക്കു ബോധം പോകും പോലെ തോന്നി . മറ്റൊന്നും കൊണ്ടല്ല ഇനി ഉണ്ടായേക്കാവുന്ന വഴക്കിനെ കുറിച്ച്.. ഒരു വിധം കൈ വിടുവിച്ചു അകത്തേക്കോടി മറഞ്ഞു അവൾ...
എന്നാൽ അവൻ ആ കൈയും പിടിച്ചു അങ്ങനെ നിന്നു. ഒരു മിന്നായം പോലെയേ കണ്ടുവെങ്കിലും
മാരിവില്ലിൻ മനോഹാരിത പോലെ.....
പാതിവിരിഞ്ഞ പനിനീർ പൂ പോലെ......
വീണ്ടും കാണാൻ കൊതിക്കുന്ന ദൃശ്യം പോലെ....
അതിമനോഹരമായ ആ മുഖം അവന്റെ മനസ്സിൽ പതിഞ്ഞു കഴിഞ്ഞു. നീണ്ടു വിടർന്ന ആ നീലമിഴികളുടെ ആഴങ്ങളിൽ പതിഞ്ഞു കിടക്കുന്ന ഒരു വിഷാദ ഭാവം .... അവന്റെ മനസ്സിൽ തൊട്ടു....
ബാല അകത്തേക്ക് പോയതും ചെറിയമ്മ വന്നവരെ നോക്കി മുഖത്ത് ചിരി വരുത്തി.
അവരെ സ്വീകരിച്ചു ഇരുത്തി....
ആ കൂട്ടത്തിൽ ഒരു സ്ത്രീയും രണ്ടു പുരുഷൻ മാറും ഉണ്ടാരുന്നു..
അവർ പരിചയപ്പെടുത്തി
ഞാൻ ഗായത്രി ... ഇതെന്റെ മകൻ സുധിഷ് . സുധി എന്ന് വിളിക്കും. കൂടേ ഉള്ളത് ഇവന്റെ അനിയൻ അനൂപ്....
ചെറിയമ്മ സുധിയെ നോക്കി സുന്ദരനും സുമുഖനും അതിലുപരി സ്നേഹമുള്ളവനും ആണെന്ന് കണ്ടാലേ അറിയാം...
ഇവരുടെ അച്ഛൻ ചന്ദ്രശേഖർ ഗൾഫിൽ ആണ് കല്യാണത്തിന് ഇങ്ങെത്തുള്ളൂ....
അവർ പരസ്പരം പരിചയപെട്ടു....
വിശേഷങ്ങൾ പറഞ്ഞു..... സുധിക്ക് ഗോൾഡ് ജൂവലറി ആണ് സ്വന്തമായി ചെയുന്നു...
അതു കേട്ടതും ചെറിയമ്മയുടെ മനസ്സിൽ ആർത്തികൊണ്ടു എങ്ങനെയും വൃന്ദയെ കൊണ്ട് സുധിയേട്ടാ കല്യാണം കഴിപ്പിക്കണം...
അപ്പോൾ ഗായത്രി പറഞ്ഞു...
എന്നാൽ പെണ്ണിനോട് വരാൻ പറയു
ചെറിയമ്മ അകത്തേക്ക് പോയി... വൃന്ദയെ വിളിച്ചു....
മോളെ.... ഇതു നല്ല പയ്യനാ സ്വന്തമായി സ്വർണ്ണക്കട ഉണ്ട്. നിന്റെ ഭാഗ്യമാണ്... നല്ല അടക്കമൊതുക്കത്തോടെ നിന്നോണം..
വൃന്ദ ചായയുമായി വരുന്നു.....
അവൾ ചായ സുധിഷ് നു നേരെ നീട്ടി. ചായകൈനീട്ടി വാങ്ങിയ അവൻ സന്തോഷത്തോടെ പുഞ്ചിരിച്ചു കൊണ്ട് അവളുടെ മുഖത്തേക്ക് നോക്കി..
വൃന്ദയും നോക്കി പുഞ്ചിരിച്ചു
പക്ഷേ......
കാത്തിരുന്ന മുഖമല്ല അവിടെ കണ്ടത്. അവന്റെ മുഖത്ത് ചിരി മാഞ്ഞു.. അവൻ മുഖം കുനിച്ചു ചായകുടിക്കുംപോലെ
പിന്നെ ചായ അമ്മക്ക് കൊടുത്തു... ഗായത്രി അവളെ നോക്കുകയായിരുന്നു ഒരു നോട്ടത്തിൽ അറിയാം... അത്യാർഭാടം ആണെന്ന്..
അനിയനും ചായ കൊടുത്തു ഒന്നും പുഞ്ചിരി . അവൾ അനുസരണ ഉള്ള കുട്ടിയെ പോലെ അവളുടെ അമ്മയുടെ പിന്നിൽ മറഞ്ഞു നിന്നു.....
അപ്പോൾ സുധി പറഞ്ഞു... ഗായത്രിയോടെ എനിക്ക് മറ്റേ കുട്ടിയെ ആണ് ഇഷ്ടപെട്ടത്
നമ്മൾ വന്നപ്പോൾ കണ്ട കുട്ടി ഇല്ലേ അതു... അതു അമ്മക്ക് നല്ല മരുമകൾ ആയിരിക്കും... ആരും കേൾകാതെയാണ് അവൻ അമ്മയോട് പറഞ്ഞത്.
അതേ... ഒരു കാര്യം പറയാനുണ്ട്.... ഗായത്രി പറഞ്ഞു .....
പറഞ്ഞോളൂ..... അതിനിപ്പോ എന്താണ്..... ചെറിയമ്മ പറഞ്ഞു..
സുധിക്ക് ഇഷ്ടപെട്ടത് മറ്റേ കുട്ടിയെ ആണ്
അതുകേട്ടു ഉള്ളുപുകഞ്ഞ ചെറിയമ്മ.. ഒന്നും അറിയാത്തപോലെ.....
ഏതു കുട്ടി എനിക്കൊരു മകളെ ഉള്ളൂ.... അതു ഇതാണ് വൃന്ദ.....
ഇവൾക്കാണ് കല്യാണം ആലോചിച്ചത്... പിന്നെന്താണ് നിങ്ങൾ പറയുന്നത്
ഹാ...... അപ്പോ ആ കുട്ടി ഏതാണ് ... ഞങ്ങൾ വന്നപ്പോ കണ്ട കുട്ടി... വീണ്ടുംഗായത്രി പറഞ്ഞു..
അതു കേട്ടുകൊണ്ടിരുന്ന വൃന്ദയുടെ മുഖം വലിഞ്ഞു മുറുകി ഉള്ളിൽ ബാലയോടുള്ള വെറുപ്പ്‌ കൂടി... അവളെ കൊല്ലാനുള്ള കലിപ്പ് ഉണ്ടായി... എത്രയും സുന്ദരനും പണക്കാരനുമായ അവനെ വിട്ടുകൊടുക്കാൻ മനസുണ്ടായിരുന്നില്ല വൃന്ദാക്കു...
ഗായത്രിയും സുധിയും ഇരുവരെയും ശ്രദ്ധിക്കുന്നുണ്ടായിരുന്നു..
അപ്പോൾ ചെറിയമ്മ പറഞ്ഞു.... ഓ...... ആ കുട്ടിയോ.... അതിവിടെ അടുക്കളയിൽ ജോലിചെയ്യുന്ന പെണ്ണാണ്... അവളെ ആകും നിങ്ങൾ കണ്ടത്..
അതുകേട്ട അമ്മയും മക്കളും പരസ്പരം നോക്കി.....
എന്നിട്ട് അവർ പറഞ്ഞു..... ഞങ്ങൾ വിളിച്ചു പറയാം എന്ന് പറഞ്ഞവർ യാത്രയായി.....
കാർ മുറ്റത്തു നിന്നു മറയുവോളം ആ മുഖം ഒരിക്കൽ കൂടി കാണുവാൻ സുധി ആഗ്രഹിച്ചു തിരിഞ്ഞു നോക്കികൊണ്ടേയിരുന്നു നിരാശ ആയിരുന്നു ഫലം....
അവർ പോയതും ബാലയെ അമ്മയും മകളും എടുത്തിട്ട് കുടഞ്ഞു....
ഡീ മൂധേവി... നിന്നോട് പറഞ്ഞതല്ലേ അവരുടെ മുന്നിൽ ചെല്ലരുതെന്നു.... നിന്റെ ഒടുക്കത്തെ സൗന്ദര്യം ആണ് ഒക്കെയും കാരണം.... ബാലയുടെ കവിളത്തു ചെറിയമ്മ ആഞ്ഞടിച്ചു. ചുണ്ടുപൊട്ടി ചോരത്തുള്ളി ഇറ്റു വീണു
വൃന്ദ ഇതൊക്കെ കണ്ടു പൊട്ടിച്ചിരിച്ചു.. എനിക്ക് കിട്ടിയില്ലെങ്കിലും നിനക്കും കിട്ടില്ലെടീ...
എന്തോ തീരുമാനിച്ചപോലെ വൃന്ദ അവിടെ നിന്നും പോയി....
സുധി വീട്ടിലെത്തിയിട്ടും ആ മുഖം മറക്കാനാകുന്നില്ല. കൂടുതൽ മിഴിവോടെ തെളിഞ്ഞുവരുന്നു ...
Avan അമ്മയോട് പറഞ്ഞു ഞാൻ കെട്ടുന്നുവെങ്കിൽ ആ കുട്ടിയെ കേട്ടുള്ളൂ ഇല്ലങ്കിൽ എനിക്ക് വേണ്ട കല്യാണം..
മകന്റെ മനസ്സറിയുന്ന ആ അമ്മ ഒന്നും പുഞ്ചിരിച്ചു.....
ആ പുഞ്ചിരി ഒരു അനുഗ്രഹം പോലെ സുധിക്ക് തോന്നി...
അപ്പോഴാണ് അനിയന്റെ കമന്റ്....
ചേട്ടനിപ്പോ എന്താ കുറവാ.... ആ വേലക്കാരി പെണ്ണിനെ കെട്ടാനായിട്ട്.... ഈ ലോകത്തൊന്നും വേറെ പെണ്ണില്ലേ....
നീ വേറെ ഏതിനെ വേണേലും കെട്ടിക്കോ എനിക്ക് ഇതു മതി എന്ന് സുധി മറുപടി പറഞ്ഞു
രണ്ടു ദിവസം കൊണ്ട് സുധി ബാലയുടെ ഡീറ്റെയിൽസ് തിരക്കി അറിഞ്ഞു.. അതോടെ അവന്റെ മനസ്സിൽ സ്നേഹം കൂടി..
ബാല പതിവായി പോകുന്ന അമ്പലം
തൊഴുതു മടങ്ങി നടയിറങ്ങുമ്പോൾ ഒരു കൊച്ചു കുട്ടി ഒരു റോസാപൂ കൊടുത്തു ബാലയുടെ കൈയിൽ കൂടേ ഒരു കുറുപ്പും അതെടുത്തവൾ വായിച്ചു
ഈറൻ മുടിത്തുമ്പിൽ തുളസിക്കതിർ ചൂടി
നെറ്റിയിൽ ചന്ദനകുറിയുമായി തൊഴുതു വരും അരയാൽ കിളി നിന്റെ പനിനീർപ്പൂ പോലുള്ള പുഞ്ചിരിയും മനസും കടം തരുമോ......
അതു വായിച്ച് അവൾ സംശയത്തോടെ കുട്ടിയെ നോക്കി ആ കുട്ടി ദൂരേക്ക് കൈയിൽ ചൂണ്ടി . അങ്ങോട്ട്‌ നോക്കിയാൽ അവൾ ആദ്യം ആളെ മനസിലായില്ല....
അപ്പോഴേക്കും ആ ആൾ അടുത്തേക്ക് വന്നു.. ആളെ മനസിലായപോ നെഞ്ചിലൊരു ഇടിവാൾ മിന്നി... അവൾ മുഖം കുനിച്ചു
ഞാൻ സുധി.... അവൻ പറഞ്ഞു
എനിക്ക് ബാലയെ ഇഷ്ടമായി..... കല്യാണം കഴിച്ചോട്ടെ.....
തന്റെ പേര് വിളിക്കുന്നത് കെട്ടവൾ ഞെട്ടി മുഖം ഉയർത്തി.... മുഖത്ത് ആശ്ചര്യം ....
അത് കണ്ട സുധി ചിരിച്ചു കൊണ്ടുപറഞ്ഞു പേര് മാത്രമല്ല നാളും എല്ലാം അറിയാം.... അത് പറഞ്ഞെ എനിക്കിഷ്ടായെന്ന്....
Pettennaval ചുറ്റും നോക്കി ഭയപ്പോടെ അതുമനസിലാക്കിയ സുധി പറഞ്ഞു.. എന്തിനാ എത്ര പേടിക്കണേ ഞാനില്ലേ കൂടേ.... ഇനി എന്നും ഞാനുണ്ടാകും... ആരെയും പേടിക്കണ്ട....
ബാല ഒന്നും മിണ്ടിയില്ല
അറിയാം അവൾക്കു അതിന്റെ ഭാവിഷുത്തു
അവൾ പോയി മറയുവോളം നോക്കി നിന്നു അവൻ
വീട്ടിൽ എത്തി ബാല arum കാണാതെ പലവർത്തി ആ കുറുപ്പ് വായിച്ചു... അവന്റെ വാക്കുകൾ കാതിൽ അലയടിച്ചു..
അവൾ ചിന്തിച്ചു എന്തിനാണ് ഞാനിങ്ങനെ അടിമയെ പോലെ ജീവിക്കുന്നത് എനിക്കും അവകാശമില്ലേ ഇ ലോകത്തു ജീവിക്കാൻ....
അവളുടെ മനസിന്‌ ആരോ ധൈര്യം പകരുപോലെ....
പിറ്റേന്ന് അമ്പലത്തിൽ പോയി വരും വഴി സുധി വഴിയിൽ കാത്തുനിക്കുന്നുണ്ടായിരുന്നു
ബാലയെ കണ്ടതും മനസിലൊരു കുളിക്കാറ്റു വീശി...
അവൾ അടുത്ത് വന്നതും അവൻ പറഞ്ഞു മറുപടി ഒന്നും കിട്ടിയില്ല
ഇഷ്ടമില്ലങ്കിൽ തുറന്നു പറഞ്ഞോളൂ ഒരു ശല്യമായി ഒരിക്കലും മുന്നിൽ വരില്ല.... സുധി പറഞ്ഞു....
അവൾ മെല്ലെ അവനു നേരെ മുഖം തിരിച്ചു... ആ കണ്ണുകൾ നിറഞ്ഞിരുന്നു
അവൾ പറഞ്ഞു
ഞാൻ ഒരു അനാഥയാണ്.... ലോകത്തിൽ എന്നെപോലെ ഉണ്ടാകാം അനേകായിരം അനാഥകൾ.... സങ്കടം വന്നാൽ ഒന്നു ചേർത്തുപിടിച്ചു സമാധാനിപ്പിക്കാൻ കഷ്ടപ്പാടിലും സാരമില്ല എന്ന് ഒരു വാക്കു പറയാൻ ആരുമില്ലാത്തവർ ഉണ്ടാവില്ലേ ഒരുപാടുപേർ..... അവരും ജീവിക്കുന്നില്ലേ... എനിക്കും ജീവിക്കണം ഇനിയുള്ളകാലം സന്തോഷത്തോടെ സമാധാനത്തോടെ.....
സ്വത്തു പണം ഒന്നും വേണ്ടാ.... എനിക്ക് സ്നേഹിക്കാൻ സ്നേഹിക്കപ്പെടാനും ഒരാൾ അതു മതി....
നിറഞ്ഞൊഴുകിയ കണ്ണീർ അവൾ തുടച്ചു
ആ കണ്ണീരിലും അവൾ പുഞ്ചിരിച്ചു
അറിയാതവന്റെ കൈകൾ അവളുടെ തോളിൽ അമർന്നു.. അവൻ പറഞ്ഞു
നിനക്ക് കിട്ടാതെപോയ അമ്മയുടെ സ്നേഹം തരാൻ എന്റെ അമ്മ യുണ്ട് എന്റെ വീട്ടിൽ. നഷപെട്ടുപോയ എല്ലാ സ്നേഹവും നിനക്ക് തരാൻ ഞാനുണ്ട്... എന്റെ ജീവൻ ഉള്ളിടത്തോളം കാലം ഒരു സങ്കടവും വരുത്തില്ല....
ഇതുവരെ കിട്ടാത്ത ഒരു സുരക്ഷിത അവൾക്കു അപ്പോൾ തോന്നി... അവൾ ആ നെഞ്ചോടു ചേർന്ന് നിന്നു.....
കഷ്ടപ്പാടിന്റെയും ദുരിതങ്ങളുടെയും പര്യായമായ ചെറിയമ്മയെയും വൃന്ദയെയും മറന്നു.....
സ്നേഹമാകുന്ന പൂമരക്കൊമ്പിൽ കൂടുവച്ചു......... ഒരിക്കലും പിരിയരുതെന്നവർ പ്രാർത്ഥിച്ചു.......
(ശുഭം )
മെറീന ജെറീഷ്

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot