Slider

നോവൽ🦇🦇നിധി💃💃 ഭാഗം 5

0
നോവൽ🦇🦇നിധി💃💃
ഭാഗം 5
ഒന്നാലോചിച്ച ശേഷം അവൻ പറഞ്ഞു ഒന്നുമില്ല വീണ .വീട്ടീന്നു അവളാ എവിടെ പോയാലും സ്വയിരം തരില്ല .എന്തായാലും ഞാൻ പറഞ്ഞതു മറക്കണ്ട അധികം താമസം ഉണ്ടാവല്ലു കേട്ടോ..?
എന്ത് ..
അല്ല നമ്മൾ ഒരു ടൂറിനു പോകാൻ.,
ഒാ..ഞാൻ നിധിയുടെ കോളിന്റെ ചിന്തയിലായിപ്പോയി ,എന്നാൽ ഞാൻ പൊയ്ക്കോട്ടെ ഞാൻ വിളിക്കാം
ഒാകെ ബൈയെടാ.,
അവർ യാത്ര പറഞ്ഞു പിരിഞ്ഞു
*******************************
വഴിയിൽ കണ്ട സ്ത്രീയോടു വീണ ചോദിച്ചു
എന്താ ചേച്ചി വീണ്ടും ഇവിടൊരു ആൾക്കൂട്ടം..?
ദേവുവിന്റെ അമ്മയല്ല ആ കുട്ടിയെ കൊന്നതെന്നുറപ്പ് .അങ്ങനാണേൽ ആ കുട്ടി പീഡിപ്പിക്കപ്പെടില്ലല്ലോ..നാട്ടുകാരു ഒരു ആക്ക്ഷൻ കൗൺസിൽ രൂപികരിച്ചു .ഒരാഴ്ചയായി സമരത്തിലായിരുന്നു .ഇപ്പോൾ ക്രൈബ്രാജ് ആ കേസ് ഏറ്റെടുത്തു.അവരാ സ്ത്രീയുടെ ആങ്ങളെയെ കുറിച്ചന്വേഷിക്കുകയാ,,എസ് പി മനോജുസാറാ..കേസിന്റെ ചുമതല ഇതിലിടപ്പെട്ടവന്റെ ഒക്കെ പുക കണ്ടേ അങ്ങേരു നിർത്തു .ആളു പുലിയല്ല മോളെ സിംഹമാ.,
നല്ലകാര്യം ഇതൊക്കെ ചെയ്തവനെ വിദേശങ്ങളിലെ പോലെ.,അവന്റെ ഒക്കെ സാമാനം മുറിക്കണം അതാ ഇവിടെയും വേണ്ടതു .ഒരു പാവം കുഞ്ഞിന്റെ ജീവനല്ലേ.,നാറികളെടുത്തെ.,
മോളെ ആരുമില്ലാത്തവരുടെ കൂടെ ദൈവം കാണും
എങ്കിൽ പിന്നെ ഈ ദൈവത്തിനു ആപത്തുണ്ടാകാതെ നോക്കിക്കൂടെ
അല്ല പൊന്നേ അങ്ങനൊക്കെ ചോദിച്ചാൽ ഞാൻ കുഴയും പോട്ടെ മോളെ..,എന്നും പറഞ്ഞവർ നടന്നകന്നു .കുറച്ചു നേരം അവിടെ നോക്കി നിന്ന അവൾ വീട്ടിലേക്കു തിരിച്ചു നടന്നു
****************************
അല്ല നീ എന്താ.,ഇത്ര വൈകിയത് ?
രാജീവിനെ ശരിക്കുമവൾ വിവാഹ ശേഷം മദ്യപിക്കാതെ ആദ്യം കാണുകയായിരുന്നു
എന്താ ചേട്ടനിന്നു ജോലിക്കു പോയിട്ടു പെട്ടന്നു തിരിച്ചു വന്നത്
ആദ്യം ഞാൻ ചോദിച്ചതിനുത്തരം പറയടി.
അവന്റെ സംസാരത്തിലെന്തോ ഒരു പന്തികേടവൾക്കു തോന്നി .ഇനി നിധിനെ കുറിച്ചെന്തെങ്കിലും ആ തള്ള എഴുന്നള്ളിച്ചു കാണുമോ..എന്നു ചിന്തിച്ചോണ്ടവൾ മറുപടി പറഞ്ഞു
ഞാനമ്പലത്തിൽ തൊഴാൻ പോയതാ ചേട്ടാ..
അമ്പലമടച്ചു തൂത്തു വാരുന്ന പണി നിനക്കില്ലല്ലോ അല്ലേ.,
ചേട്ടാ മടങ്ങി വരും വഴി ദേവൂട്ടിയുടെ വീട്ടിൽ നിറയെ ആളുകൾ അവളുടെ മരണം അന്വേഷിക്കാൻ പോലീസും എത്തിയിട്ടുണ്ട് ..
എല്ലാം കഴിഞ്ഞു എനി നാടു നന്നാക്കാനിറങ്ങയാണോാ..ഭഗവതി
ചേട്ടനെന്തു പറ്റി എന്തെങ്കിലുമുണ്ടേൽ തുറന്നു പറ
പറ്റിയിട്ടിപ്പോൾ പതിനൊന്നു വർഷമായി നിന്നേ എന്റെ തലയിലേക്കു കെട്ടിയെടുത്തപ്പോൾ തുടങ്ങിയതാ.,,
അവളുടെ കണ്ണുകൾ നിറഞ്ഞു
ആർക്കും വേണ്ടാത്ത ചരക്കിനെ ഭംഗിവാക്കു പറഞ്ഞെന്റെ തലയിൽ കെട്ടി വെച്ചു നിന്റെ തള്ള രക്ഷ പെടുകയല്ലായിരുന്നോടി.,
എന്തിനാ ഇപ്പോൾ ഇങ്ങനൊക്കെ പറയണേ..നേരെ ചൊവ്വേ ഒന്നു നിങ്ങൾ ചിരിച്ചിട്ടുണ്ടോ സ്നേഹമോടെ ഒരു നല്ലവാക്കിതുവരെ പറഞ്ഞിട്ടുണ്ടോ വേണ്ട സമയത്തെന്തെങ്കിലും കഴിച്ചുട്ടുണ്ടോന്നു തിരക്കിയിട്ടുണ്ടോ..
അവളറിയാതെ അവളുടെ ദു;ഖങ്ങൾ അണപൊട്ടി ഒലിക്കും പോലെ വാക്കുകളായി പുറം തള്ളപെട്ടു
എന്നിട്ടിപ്പോൾ ആദ്യമായി നേരെ ഒന്നു കണ്ട സന്തോഷം പറഞ്ഞു തീർക്കും മുൻപേ ഭരണവുമായി വന്നിരിക്കുന്നു..
രാജീവവളുടെ ചെവിക്കുറ്റി നോക്കി ഒരു പൊട്ടീരു കൊടുത്തു
അല്ല ഞാൻ ജോലി ചെയ്യുന്ന കാശെല്ലാം നീയും മകളൂടെ തിന്നു തീർക്കുന്നതല്ലാതെ എനിക്കെന്താടി നിന്നെ ഒക്കെ കൊണ്ടൊരു ഗുണം .പെച്ചു വിളമ്പി സമയത്തു തരുന്നുണ്ടോ.കൂതിൽ സൂര്യനുദിക്കും വരെ കിടന്നുറങ്ങും .വേണ്ട ഞാൻ നിന്നെ എന്റെ കൂടെ കിടക്കാൻ വിളിക്കുന്നോ.,എന്നെക്കൊണ്ടൊന്നും പറയിക്കണ്ട .ഒരു ശീലാവതി .തൊഴു കൈകൾ നീട്ടി ഞാൻ യാചിക്കുവാ.,,ഒരു ഡൈവേഴ്സ് തരാമോ .,കടത്തിണ്ണയിൽ കിടന്നാലും ഇതിലും മനസ്സമാധാനമാ,,
ഞാനെന്തു പറഞ്ഞിട്ടാ നിങ്ങളിങ്ങനൊക്കെ പറയണേ..,പിന്നെ അങ്ങനെ എന്നേയും മോളെയും തനിച്ചാക്കി സുഖിക്കാമന്നു നിങ്ങൾ സ്വപ്നം കാണുകയും വേണ്ട
അകത്തേക്കു വാശി പിടിച്ചു പോകണ അവളേ നോക്കിയവൻ പറഞ്ഞു
കുണ്ടി കുലുക്കി പോണ പോക്കു കണ്ടാലും മതി തൂഫ് .,,,കാർക്കിച്ചൊരു തുപ്പവൻ പുറത്തേക്കു
അടുക്കളയിൽ ചെന്ന അവൾ അവിടുള്ള പാത്രങ്ങളിൽ ചിലതു കലിപ്പിനെടുത്തു എറിഞ്ഞു .ദേഷ്യം കയറിയ രാജീവവളിടെ തലമുടി കുത്തിനു പിടിച്ചു കൈയ്യിൽ കിട്ടിയ ചിരവയെടുത്തൊരടി .നിമിഷ നേരം കൊണ്ടവൾ ബോധം കെട്ടു തറയിലേക്കു വീണു,
പെട്ടന്നാണവനുള്ളിൽ ഭയമേറിയതു അവളെയും എടുത്തു തോളിലട്ടവൻ വേഗം പുറത്തേക്കിറങ്ങി
*********************
അല്ല ഈയാൾക്കെന്തു സംഭവിച്ചതാ.,,
ഡോക്ടർ കാലു തെന്നി കുളി മുറിയിൽ വീണതാ.,
ഒാ.,,താനെന്താ ഞങ്ങൾ ഡോക്ടേർസ് പൊട്ടൻമാരാണന്നാ കരുതിയിരിക്കുന്നേ.,ഈ കുട്ടിയുടെ മുഖത്തുള്ള വിരൽ പാടുകളോ.,തനിയെ അടിച്ചതായിരക്കും അല്ലേ.,
അതു പിന്നെ ഡോക്ടർ
അറ്റൻഡർ പോലീസിനെ വിളിക്കൂ..
എന്തിനാ ഡോക്ടർ പോലീസ് ...
അതൊക്കെ പറയാം താനവിടെ കസേരയിൽ പോയി ഇരി..
ഡോക്ടർ ഞാൻ സത്യം പറയാം ദേഷ്യത്തിൽ ഞാനറിയാതെ അടിച്ചതാ.,പോലീസിൽ അറിക്കരുത് ഡോക്ടർ
ഈ ജാതി അടിക്കാൻ ഇവളെന്തു തെറ്റാ ചെയ്തേ ഇതും ഒരു മനുഷ്യ ജീവനല്ലേ..?അതോ ഇവളെ ഒഴിവാക്കി വേറെന്തെങ്കിലും കാര്യം സാധിക്കാനുണ്ടോ ഇയാൾക്ക് ?
അവനൊന്നു പരുങ്ങി.,അതു ഡോക്ടർ ഋഷി ശ്രദ്ധിക്കുകയും ചെയ്തു. അയാൾ അടുത്തു നിന്ന സിസ്റ്റർ മേരിയോടു പറഞ്ഞു ഇയാൾ പുറത്തു പോകാൻ അനുവധിക്കണ്ട ഒന്നു ശ്രദ്ധിച്ചോ സിസ്റ്ററേ ഞാനിപ്പോൾ വരാം.,
എന്നും പറഞ്ഞയാൾ ഒപ്സർവേഷൻ റൂമിലേക്കു കയറി പോയി
*****************************
എന്താ ചേട്ടാ സംഭവം..മേരിയുടെ ചോദ്യം കേട്ടയാൾ അവളെ ഒന്നു നോക്കി
ഇവളെന്നെ ചതിക്കയാ..കുട്ടി പോലും എന്റേതാണേന്നു എനിക്കു സംശയമാ.,
അപ്പോ ചേട്ടൻ കരുതിക്കൂട്ടി,,,?
ഏയ് അല്ല സിസ്റ്ററെ വെറുപ്പ അവളെ എങ്കിലും ഇങ്ങനൊന്നും .,ഞാൻ കരുതിയിരുന്നില്ല
കുട്ടി ചേട്ടന്റെയാണോന്നറിയാൻ ഒരു ഡി എൻ എ ടെസ്റ്റു നടത്തിയാൽ തീരാവുന്നതല്ലേ.,ഉള്ളൂ.
സിസ്റ്ററെ ഞാൻ പറഞ്ഞില്ലേ വേണമെന്നു വെച്ചു ഒന്നും ചെയ്തതല്ല ഭ്രാന്തിയെ പോലെ കൈയ്യിൽ കിട്ടുന്നതെല്ലാം വലിച്ചെറിയുന്ന കണ്ട ദേഷ്യത്തിലൊന്നടിച്ചതാ.,
കൊള്ളാം തലക്കു കിട്ടിയ അടിയിൽ കോമയാകാതിരുന്നാൽ ഭാഗ്യം
അവളുടെ മുഖത്തേക്കവൻ ഒന്നു തുറിച്ചു നോക്കി
****************************
ഡോക്ടർ ഇയാളാണോ..കക്ഷി..
ഡോക്ടറോടൊപ്പം അങ്ങോട്ടു കയറി വന്ന ഇൻസ്പെക്ടർ പ്രകാശ് ചോദിച്ചു.
ഡോക്ടർ അതേ എന്നർത്ഥത്തിൽ തലയാട്ടി
മിസ്റ്റർ രാജീവ് ഞാൻ പ്രകാശ് സ്ഥലം ഇൻസ്പെക്ടറാ.,ഭാര്യയെ മാരകമായി മർദ്ധിച്ച വകയിൽ ഡോക്ടറുടെ നിർദ്ധേശപ്രകാരം നിങ്ങൾക്കെതിരെ ഗാർഹിക പീഡനത്തിനു കേസ് ഫയൽ ചെയ്തിട്ടുണ്ട് എപ്പോൾ വിളിച്ചാലും സ്റ്റേഷനിൽ ഹാജരാകണം.ഇപ്പോൾ പൊക്കിക്കൊണ്ടു പോകാത്തതും പോലും അവരെ നേരിട്ടു ഹോസ്പിറ്റലിൽ എത്തിച്ചതിന്റെ പേരിൽ മാത്രം .അവർക്കെന്തെങ്കിലും സംഭവിച്ചാൽ മോനെ നീ തീർന്നു ,കേസു സ്ത്രീ പീഡനമാ..
എന്നും പറഞ്ഞയാൾ ഡോക്ടറോടൊപ്പം ഡോക്ടേഴ്സ് ക്യാബിനിലേക്കു കയറി പോയി .നശിച്ച കാലക്കേടിനെ ശപിച്ചു തലക്കു കൈയ്യും കൊടുത്തയാൾ അവിടെ തന്നെ ഇരിപ്പുറപ്പിച്ചു .
അൽപ്പം നേരം കഴിഞ്ഞപ്പോൾ ഒരു നേഴ്സങ്ങോട്ടോടി വന്നു .
ഡോക്ടർ ഇപ്പോൾ അഡ്മിറ്റു ചെയ്ത വീണ എന്ന പേഷ്യന്റിനെന്തോ പ്രശ്നം പെട്ടെന്നു അവിടെ വരെ വരണം അൽപ്പം സീരിയസാണന്നു തോന്നുന്നു.
ഒാക്കെ പ്രകാശ് സാർ ഞാനുടനെ വരാം താങ്കളിരിക്കു.,
എന്നും പറഞ്ഞയാൾ ധൃതിയിൽ വീണയുടെ അടുത്തേക്കു പോയി
എന്താ നടക്കുന്നതെന്നറിയാൻ രാജീവും അയാൾക്കു പുറകേ ഒാടി ചെന്നു
തുടരും

Biju

0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo